നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍
വിശകലനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിശകലനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഡിസംബർ 07, 2011

ലീഗ് ലയനത്തിലെ ചുഴികള്‍


(മുസ്‌ലിം ലീഗ് നേതാവ് ഇ.അഹമ്മദിന്റെ ദ്വി അംഗത്വവുമായി ബന്ധപ്പെട്ട് ലീഗ് ലയന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ആ വിഷയവുമായി ബന്ധപ്പെട്ട് 'മാധ്യമം' പ്രസിദ്ധീകരിച്ച ലേഖനം)

ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് ഇപ്പോള്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി, രാജ്യത്തിന്‍െറ രാഷ്ട്രീയചരിത്രത്തില്‍തന്നെ അഭൂതപൂര്‍വമാണ്. ഏതു സംസ്ഥാന പാര്‍ട്ടിക്കും അഭിമാനിക്കാവുന്ന ‘പ്രൊഫൈല്‍ ’ ആണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്‍േറത്. മൂന്ന് എം.പിമാര്‍ , ഒരു കേന്ദ്രമന്ത്രി, സംസ്ഥാനത്ത് നാല് മന്ത്രിമാരും 20 എം.എല്‍ .എ മാരുമായി മുന്നണിയിലും ഭരണത്തിലും സമ്പൂര്‍ണ നിയന്ത്രണം. ഇതില്‍ കൂടുതല്‍ എന്തുവേണം ഒരു സംസ്ഥാന പാര്‍ട്ടിക്ക്?എന്നാല്‍ , തെരഞ്ഞെടുപ്പ് കമീഷന്‍െറ രേഖകളില്‍ ഇതൊന്നുമല്ല ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്. കേരളത്തില്‍ എന്നല്ല രാജ്യത്തെവിടെയും അസംബ്ലിയിലോ ഒരു കോര്‍പറേഷനില്‍പോലുമോ ഒരൊറ്റ പ്രതിനിധിയും  ഇല്ലാത്ത, അംഗീകാരമില്ലാത്ത ഒരു രജിസ്ട്രേഡ് പാര്‍ട്ടി മാത്രമാണത്. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ മദ്രാസ് സംസ്ഥാനത്ത് അഞ്ച് എം.എല്‍.എമാരെ സൃഷ്ടിച്ച പാര്‍ട്ടി. എഴുപതുകളില്‍ യു.പിയിലും പശ്ചിമ ബംഗാളിലുമൊക്കെ ശക്തമായ സാന്നിധ്യമറിയിച്ച പാര്‍ട്ടി. ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ്, സീതി സാഹിബ് തുടങ്ങി ചരിത്രപുരുഷന്മാര്‍ ജീവിതം കൊടുത്ത് കെട്ടിപ്പടുത്ത പാര്‍ട്ടി. തെരഞ്ഞെടുപ്പ്കമീഷന്‍െറ വെബ്സൈറ്റില്‍ ഐ.യു.എം.എല്‍ എന്ന പേരിനുനേരെ ചിഹ്നത്തിന്‍െറ കോളം ഒഴിഞ്ഞുകിടക്കുന്നു. അവിടെ ലീഗണികളുടെ വികാരമായ കോണി ചിഹ്നം കാണാനില്ല. മറ്റൊരു പാര്‍ട്ടിയുടെ പേരിനുനേരെയാണ്  കോണി. ആ പാര്‍ട്ടിയുടെ പേര് എത്ര ലീഗ്പ്രവര്‍ത്തകര്‍ കേട്ടിട്ടുണ്ടാവും എന്നറിയില്ല. എം.എല്‍ .കെ.എസ്.സി അഥവാ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്നാണ് ആ പാര്‍ട്ടിയുടെ പേര്. ആ പാര്‍ട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് മുകളില്‍ പറഞ്ഞ എം.പിമാരും എം.എല്‍ .എ മാരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എല്ലാം. കോണി അവരുടെ സ്വന്തം ചിഹ്നമാണ്. ഇതെല്ലാം ഒന്നുതന്നെയാണ് എന്നാണ് വര്‍ഷങ്ങളായി ലീഗ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇത് രണ്ടും ഒന്നല്ല എന്ന്  തെരഞ്ഞെടുപ്പ് കമീഷനും. രണ്ടും രണ്ടുതന്നെയാണെന്നും ഒരേസമയം രണ്ടു പാര്‍ട്ടിയില്‍ അംഗമായിരിക്കുകവഴി ജനപ്രാതിനിധ്യ നിയമം ലംഘിച്ചിരിക്കുകയാണെന്നും കാണിച്ച്  തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന് നോട്ടീസ് അയച്ചതോടെ ലീഗ് നേതൃത്വം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

മുസ്ലിം ലീഗ്: പ്രതിസന്ധികളിലെ കോട്ട നേട്ടങ്ങള്‍


ഇരുപതാം നൂറ്റാണ്ടു മുസ്ലിം ലോകം ഒരുപാട് പരീക്ഷണങ്ങള്‍ക്കും  പരിഷ്കരണ പ്രസ്ഥാനങ്ങങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കാലം ആയിരുന്നു. ഇന്നന്നപോലെ അന്നും ലോക മുസ്ലിം ജനസംഖ്യയുടെ ഗണനീയ ഭാഗം ജീവിച്ചിരുന്നത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലായിരുന്നു. ലോകത്തിലെ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും മുസ്ലിം നവീകരണ പരിഷ്കരണ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉടലെടുത്തിരുന്നു. ഇതില്‍ മുസ്ലിംകളുടെ സമൂലമായ ഇസ്ലാമിക മാറ്റത്തിനു വേണ്ടി നിലകൊണ്ടവരും ഭാഗിക പരിഷ്കരണത്തിന്നു വേണ്ടി പ്രവര്‍ത്തിച്ചവരും ഉണ്ടായിരുന്നു. ഈ സംഘടനകള്‍‌ക്കും  പ്രസ്ഥാനങ്ങള്‍‌ക്കും  ഇടയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യാ ഉപഭൂഖണ്ഡത്തില് രൂപം കൊണ്ട മുസ്ലിം ലീഗിന്റെ സ്ഥാനം അത് പില്കാലത്തുണ്ടാക്കിയ പരിണിതികളെകൂടി കണക്കിലെടുത്തുകൊണ്ട് ചരിത്രപരമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത് ഒരു ചരിത്ര ഗവേഷണത്തിന്റെ പ്രമേയമാണ്.

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

പട്ടിണി തിന്നുന്ന നാട്ടില്‍ നിന്ന്


പട്ടിണി...സോമാലിയയില്‍ പട്ടിണികിടന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ട് കൊണ്ടിരിക്കുന്നു എന്ന് പത്ര വാര്‍ത്തകളും ,വാര്‍ത്താ ചാനലുകളും പുറത്ത് വിട്ടുകൊണ്ടിരിക്കുമ്പോള്‍ ആവോളം തിന്ന് ഏമ്പക്കമിട്ട് എണീറ്റ് നടക്കാന്‍ കഴിയാത്ത പരുവത്തില്‍ നമ്മളും ജീവിക്കുകതന്നെയാണ്...ജീവിക്കാന്‍ വേണ്ടി ഒരു നേരത്തെ ആഹാരത്തിന് അവര്‍ കെഞ്ചിക്കൊണ്ടിരിക്കുമ്പോള്‍ നാം തിന്നാന്‍ വേണ്ടി ജീവിച്ച് കൊണ്ടിരിക്കുന്നു...നമ്മുടെ മക്കള്‍ അത്ഭുതത്തോടെ ചോദിച്ച് കൊണ്ടിരിക്കുന്നു..."പട്ടിണിയോ...അതെന്ത് രോഗമാ...ഡാഡീ......"?




അവര്‍ നിസ്സംഗരാണ്...അനുദിനം നൂറ്കണക്കിന് കുട്ടികള്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അറിയാതെ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടുകൊണ്ടിരിക്കുകയാണ്... അവരെങ്കിലും ഈ നശിച്ച പട്ടിണിയില്‍ നിന്ന് മുക്തരായല്ലോ....!!!സ്വന്തം മക്കളെ സ്വയം കുഴിവെട്ടി മൂടിക്കൊണ്ടിരിക്കുകയാണവര്‍ ....!!നമ്മുടെ കുട്ടികള്‍ കാക്കയേയും പൂച്ചയേയും

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

വലക്കണ്ണികളിലെ കാണാ ചരടുകള്‍


നെറ്റുവര്‍ക്ക് മാര്‍ക്കറ്റിംഗ് ,മണി ചെയിന്‍ ....കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും   മന:പാഠമുള്ള വാക്കുകളാണവ....കേരളത്തെ ദ്രുതഗതിയില്‍ ഗ്രസിച്ച്കൊണ്ടിരിക്കുന്ന ഈ മാരക വിപത്തിനെ കുറിച്ചു മാധ്യമം ദിനപത്രം നടത്തിയ അന്വേഷണങ്ങളിലേക്ക്.....

കേരളത്തെ കാത്തിരിക്കുന്നത് മണിചെയിന്‍ കലാപം?
ഫ്രോഡ്‌സ് ഓണ്‍ കണ്‍ട്രി
വലിയ പേക്കാച്ചി തവളയെ വേപ്പെണ്ണയിലിട്ട് ഉണക്കി സ്റ്റഫ്‌ചെയ്ത് ഉടുപ്പിടീച്ച് ലില്ലിപ്പുട്ട് എന്ന കൊച്ചുമനുഷ്യനാണെന്ന് പറഞ്ഞുപോലും മലയാളികളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയവരുണ്ട്.കാന്തക്കിടക്കയും കരാമക്കടത്തും തൊട്ട് മരുഭൂമിയില്‍ സ്ഥലം വാഗ്ദാനം ചെയ്തുള്ള നെറ്റ്‌വര്‍ക് റിയല്‍ എസ്‌റ്റേറ്റുകാര്‍ക്ക് വരെ ഒരേ ശൈലി, ഒരേ രീതി. ഒരു തട്ടിപ്പിന്റെ നിലവിളികള്‍ തീരുമ്പോള്‍ അടുത്ത വഞ്ചന വലനെയ്ത് എത്തുന്നു. 50 പൈസയുടെ തീപ്പെട്ടിവാങ്ങിയാല്‍ കൊള്ളികളെണ്ണിനോക്കി  കുറവുകണ്ടെത്തി  ഉപഭോക്തൃ കോടതിയെ സമീപിച്ചിരുന്ന മലയാളിയുടെ പ്രബുദ്ധതയെവിടെപ്പോയി.

ചൊവ്വാഴ്ച, ജൂലൈ 26, 2011

റമദാന്‍ മെഗാ ഓഫര്‍


                                     നാം...മലയാളികള്‍ എന്നും ഒഫറുകള്‍ക്ക് പിന്നാലെ പായുന്നവര്‍....ഒന്നെടുത്താല്‍ രണ്ടെണ്ണം ഫ്രീ ഉണ്ടെങ്കില്‍ ഒട്ടും ആവശ്യമില്ലാത്തത് പോലും എത്രയും വാങ്ങിക്കൂട്ടും...ഇത് മലയാളിയുടെ മാത്രം പ്രത്യേകതയല്ല...മറിച്ച് മനുഷ്യസഹജമാണ്.സമ്മറും,വിന്ററും,ഓണവും ,പെരുന്നാളുമൊക്കെ കിടിലന്‍ ഓഫറുകളുമായി കടന്ന്‍ പോകുന്നു.
                                     ഇവിടെ ,പരിശുദ്ധ റമദാനിന്റെ പടിവാതില്‍ക്കലാണ് നാമുള്ളത്. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു പ്രഖ്യാപിച്ച ചില മെഗാ ഓഫറുകള്‍ ഓര്‍മപ്പെടുത്താനാണീ കുറിപ്പ്. മറ്റു ഓഫറുകള്‍ക്ക് പിന്നാലെ പായുന്നതിന്റെ പകുതി താല്പര്യമെങ്കിലും ഈ വിഷയത്തിലുണ്ടായെങ്കില്‍...!!!

സ്പെഷ്യല്‍  ഓഫറുകള്‍:-(ഓര്‍ക്കുക...ഈ ഓഫര്‍ റമദാന്‍ തീരുന്നത് വരെ മാത്രം )

വ്യാഴാഴ്‌ച, ജൂലൈ 07, 2011

റജബിന്റെ ശ്രേഷ്ഠത


റജബ് മാസത്തെ പറ്റി നാം അറിയേണ്ടതുണ്ട്. അത് ഇസ്ലാമികമായ അറിവിന്റെ ഭാഗമാണ്. അല്ലാഹു ആദരിച്ച മാസങ്ങളില്‍ ഒന്നാണ് റജബ്. ഒപ്പം മുഹമ്മദ് നബി(സ)യുടെ ആകാശാരോഹണം (ഇസ്റാഅ്-മിഅ്റാജ്) നടന്നതും റജബിലാണ്. അപ്പോള്‍ റജബിന് പിന്നെയും പവിത്രത കൂടുന്നു. മാത്രമല്ല മിഅ്റാജ് വേളയിലാണല്ലോ വിശ്വാസികള്‍ക്കുള്ള അല്ലാഹുവിന്റെ വിലപ്പെട്ട സമ്മാനം- അഞ്ച് നേരത്തെ നമസ്കാര പ്രാര്‍ഥന- ലഭിച്ചത്.
വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: "തന്റെ ദാസനെ ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനുവേണ്ടി മസ്ജിദുല്‍ ഹറാമില്‍നിന്ന് ആ വിദൂര മസ്ജിദിലേക്ക്- അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണ്ട്- ഒരു രാവില്‍ കൊണ്ടുപോയവന്‍ പരിശുദ്ധനത്രെ. എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും അല്ലാഹു മാത്രമാകുന്നു, നിശ്ചയം'' (അല്‍ ഇസ്റാഅ് 1).

ബുധനാഴ്‌ച, ജൂൺ 22, 2011

ഇസ്റാഉം,മിഅ്‌റാജും


പല സഹോദരങ്ങളും പ്രവാചകന്റെ ആകാശാരോഹണത്തെ(മിഅ്‌റാജ്)കുറിച്ചും നിശാപ്രയാണത്തെ (ഇസ്റാഅ്‌) കുറിച്ചും സംശയങ്ങളും,വിശദീകരണങ്ങളും ചോദിക്കാറുണ്ട്.പ്രസ്തുത വിഷയത്തില്‍ സയ്യിദ് മൗദൂദി തഫ്ഹീമുല്‍ ഖുര്‍‌ആനില്‍ നല്‍കിയ വിശദീകരണം അറിയാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഇവിടെ നല്‍കുന്നു.
`മിഅ്റാജ്` (ആകാശാരോഹണം)`ഇസ്റാഅ്` (നിശാപ്രയാണം) എന്നീ സാങ്കേതിക നാമങ്ങളില്‍ അറിയപ്പെടുന്ന സംഭവം തന്നെയാണിത്.

തിങ്കളാഴ്‌ച, ജൂൺ 20, 2011

ജമാഅത്തെ ഇസ്ലാമി മൌദൂദി സാഹിബിന്റെ മദ്ഹബ്!



ചോ: '97 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ശബാബ് സെമിനാര്‍ പതിപ്പ്-97 എന്ന വിശേഷാല്‍ പ്രതിയില്‍'കേരളത്തിലെ മുസ്ലിം സംഘടനകള്‍: ഒരു വിലയിരുത്തല്‍' എന്ന ശീര്‍ഷകത്തിലുള്ള കരുവള്ളി മുഹമ്മദ് മൌലവിയുടെ ലേഖനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തിയത് ഇവിടെ ഉദ്ധരിക്കുന്നു: "അബുല്‍ അഅ്ലാ മൌദൂദി സാഹിബിന്റെ മദ്ഹബ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ജമാഅത്ത്. പൊതുജനങ്ങളില്‍ കാണുന്ന അനിസ്ലാമിക വിശ്വാസാചാരങ്ങളെ എതിര്‍ക്കുന്നതില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കുന്നു. പൊതുജനാഭിപ്രായം അനുകൂലമാക്കി എടുക്കാന്‍ ചിലപ്പോള്‍ അത്തരം അനാചാരങ്ങള്‍ക്കു നേരെ മൌനം പാലിക്കുകയും അതൊക്കെ ശാഖാപരമാണെന്നു പറഞ്ഞ് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഇസ്ലാം ഒരു ഭരണവ്യവസ്ഥിതിയാണെന്ന മൌദൂദിസാഹിബിന്റെ തത്ത്വവും ന്യായീകരണത്തിനായി മതത്തിലെ ചില സാങ്കേതിക പദങ്ങള്‍ക്ക് പൂര്‍വപണ്ഡിതന്മാരില്‍നിന്ന് വിഭിന്നമായ അര്‍ഥവ്യാഖ്യാനങ്ങള്‍ നല്‍കുന്നു. ഒരു പ്രജായത്ത മതേതരരാഷ്ട്രത്തില്‍ ദൈവിക(ഇസ്ലാമിക) അടിസ്ഥാനത്തിലുള്ള ഭരണസ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇവിടത്തെ ബഹുഭൂരിപക്ഷ വിഭാഗം ഭരണം അവരുടെ മതാടിസ്ഥാനത്തിലായിരിക്കണമെന്ന് പറയാതിരിക്കില്ലല്ലോ.

വ്യാഴാഴ്‌ച, ജൂൺ 02, 2011

കൂടുമ്പോള്‍ ഇമ്പം നല്‍കുന്ന കുടുംബം



കുടുംബത്തെ ഏതു കാഴ്ചപ്പാടിലാണ് കാണുന്നത്. നാമോരോരുത്തരുടെയും കുടുംബം, നമ്മുടെ എല്ലാവരുടെയും കുടുംബം, മനുഷ്യന്‍ എന്ന കുടുംബം. എങ്ങനെ കണ്ടാലും അതൊന്നാണ്. കൂടുമ്പോള്‍ ഇമ്പം ഉണ്ടാകുന്നതാണ് കുടുംബം. കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ഒരു വലിയ കുടുംബമാകുമ്പോള്‍ നമ്മുടെ കുടുംബത്തിലും മനുഷ്യകുടുംബത്തിലും ഉണ്ടാകേണ്ട കുറേ നല്ല ഗുണങ്ങളുണ്ട്.
പലപ്പോഴും നമ്മുടെ പരാജയം നമ്മുടെ കുടുംബത്തില്‍ തന്നെയാണ്. നമ്മുടെ എന്ന വാക്കിനു പകരം 'എന്റെ' എന്നു പറയാം. പലരുടെയും നേട്ടം അവരുടെ കുടുംബമാണ്. ചിലരുടെ പരാജയവും ഇതേ കുടുംബമാണ്. കുടുംബം കൊണ്ട് പരാജയപ്പെടുമ്പോള്‍ അത് കുടുംബമാവുകയില്ല. കാരണം അവര്‍ കൂടിച്ചേരുമ്പോള്‍ 'ഇമ്പം' ഉണ്ടാവുന്നില്ല.
അല്ലാഹു നമ്മെ ഭൂമിയിലേക്ക് അയച്ചതുതന്നെ കുടുംബമായിട്ടാണ്. ഒരു ഇണയും തുണയുമാണല്ലോ ഭൂമിയില്‍ വന്നത്. അതുതന്നെയാണ് കുടുംബത്തിന്റെ ആദ്യ അച്ചുതണ്ട്. ഒന്ന് ആണും മറ്റൊന്ന് പെണ്ണുമായിരുന്നു. ആണില്‍നിന്നാണ് പെണ്ണിനെ പടച്ചത്. ഒന്നില്‍നിന്ന് തുടങ്ങി ആ ഒന്നിലൂടെ ഒരുപാടായി വര്‍ധിച്ചു. അതും ഇണതുണകളായി. ഇണതുണകള്‍ ഒരിണയില്‍നിന്ന് മാത്രം വരുന്ന സൃഷ്ടിപ്പ് സംവിധാനമാണ് പടച്ചതമ്പുരാന്റേത്. അത്ഭുതങ്ങളില്‍ അത്ഭുതമാണ് ഇത്. ആണില്‍നിന്നല്ലാതെ ആണും പെണ്ണും ഉണ്ടാകുന്നില്ല. വല്ലാത്തയൊരു സംവിധാനം.
കുടുംബമായി ലോകത്ത് വന്ന നാം പല കുടുംബങ്ങളായി മാറി. ഒന്നില്‍നിന്ന് വിട്ടുകടന്ന് പലതായി മാറുമ്പോള്‍ അവകാശങ്ങളും ബാധ്യതകളും ചുമതലകളും വരും. ഇവ നിര്‍ണ്ണയിക്കപ്പെടേണ്ടതുണ്ട്. നിര്‍ണ്ണയിക്കണമെങ്കില്‍ നിയമം ആവശ്യമാണ്. ആ നിയമം എവിടെനിന്നു വരണം? ഒന്നില്‍നിന്ന് ഇണയിലേക്കും ഇണകളിലേക്കും മനുഷ്യസമൂഹത്തെ നീട്ടിയ പടച്ചതമ്പുരാനില്‍നിന്ന് വരണം. നിങ്ങള്‍ നിങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമങ്ങള്‍ കണ്െടത്തുമ്പോള്‍ ഒന്നാമതായി പടച്ചതമ്പുരാന്റെ നിയമങ്ങളാണ് നിങ്ങള്‍ പരിഗണിക്കേണ്ടത്.