"എല്ലാ സമൂഹങ്ങള്‍ക്കും ഓരോ പരീക്ഷണമുണ്ട്; എന്റെ സമൂഹത്തിന്റെ പരീക്ഷണം സമ്പത്താകുന്നു" (മുഹമ്മദ് നബി)
മനുഷ്യ
സമൂഹം എല്ലാ കാലഘട്ടങ്ങളിലും സാമ്പത്തിക സുസ്ഥിതിക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്, ഉള്ളവന്‍ കൂടുതല്‍ സമ്പാദിക്കാനും ഇല്ലാത്തവന്‍ അത് ഉണ്ടാക്കിയെടുക്കാനും
മത്സരിച്ച് കൊണ്ടിരിക്കുന്നു.പലപ്പോഴും ഹറാം - ഹലാലുകള്‍ പോലും പരിഗണിക്കാതെ
സാമ്പത്തിക സ്വപ്നങ്ങളുമായി ഓടിനടക്കുന്നവര്‍ മുകളിലുദ്ധരിച്ച പ്രവാചക വചനം ഒന്ന്
ശ്രദ്ധിക്കുക. ദാരിദ്ര്യം എപ്രകാരം ഒരു വ്യക്തിക്ക് പരീക്ഷണമായി തോന്നുന്നുവോ, അതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ പരീക്ഷണമാണ് സമ്പാദ്യം എന്ന
തിരിച്ചറിവ് നമുക്കുണ്ടാവേണ്ടതുണ്ട്. ഇസ്‌ലാം സന്തുലിതമായ ഒരു ജീവിതക്രമമാണ്
മുന്നോട്ട് വെക്കുന്നത്. ഐഹികജീവിതത്തെ ആസക്തിയോടെ വാരിപ്പുണരുന്നതും തീര്‍ത്തും
നിരാകരിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല.ഇരുലോകത്തോടും നീതി പുലര്‍ത്തിക്കൊണ്ട്
മുന്നോട്ട് പോകാന്‍ സാധിക്കുമ്പോഴാണ് ഒരു വ്യക്തി വിജയം വരിക്കുന്നത്. അതില്‍
ഒന്നാം സ്ഥാനമാണ് സമ്പത്തിനുള്ളത്. സമ്പത്ത് സ്വയം ഒരുതിന്മയോ ശാപമോ അല്ല; മറിച്ച് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും പരീക്ഷണവുമാണത്. വിശുദ്ധഖുര്‍ആന്‍
അതിനെ കുറിച്ച് സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്.
"അറിയുവിന്‍, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും യഥാര്‍ഥത്തില്‍
പരീക്ഷണോപാധികള്‍ മാത്രമാകുന്നു.പ്രതിഫലം നല്‍കുന്നതിനായി അല്ലാഹുവിങ്കല്‍
വളരെയേറെയുണ്ട്."(അല്‍ അന്‍ഫാല്‍:28).


















