നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, ജൂൺ 21, 2011

മുസ്ലിം ലോകം മൗദൂദിയെ വായിച്ചത്....


സയ്യിദ് മൗദൂദിക്ക് പാണ്ഡിത്യമില്ല,അറബി അറിയില്ല,അഖീദ പിഴച്ചവന്‍ തുടങ്ങി തീര്‍ത്തും വില കുറഞ്ഞ ആരോപണങ്ങളുമായി എതിരാളികള്‍ ഊരു ചുറ്റുമ്പോള്‍ ,ഇസ്ലാമിക ലോകത്ത് ശക്തമായ ചലനങ്ങള്‍ക്ക് തുടക്കമിട്ട ആ മഹാനുഭാവനെ മുസ്ലിം ലോകം നോക്കിക്കണ്ടത് എങ്ങിനെയായിരുന്നു എന്നതിലേക്കുള്ള ഒരെത്തിനോട്ടം.വിവരങ്ങള്‍ക്ക്കടപ്പാട് - ജസല്‍ സലീം

ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക പ്രതിഭകളില്‍ അഗ്രഗണ്യനാണ് സയ്യിദ് അബുല്‍ അ‌അ്‌ലാ മൗദൂദി (റ).ജീവിതം മുഴുവന്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെക്കുകയും,ആ മാര്‍ഗത്തില്‍ ഒട്ടേറേ അഗ്നി പരീക്ഷണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്ത കര്‍മ്മയോഗി.വിശുദ്ധ ഖുര്‍‌ആനിന്റെയും,സുന്നത്തിന്റേയും അടിത്തറയില്‍ വ്യക്തമായ കാഴ്ച്ചപ്പാടുകളും,അതിനനുസരിച്ച പ്രവര്‍ത്തന മാര്‍ഗങ്ങളും കടെഞ്ഞെടുത്ത അദ്ധേഹത്തിന്റെ ഒട്ടനവധി സംഭാവനകളില്‍ ഒന്നുമാത്രമായിരുന്നു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ രൂപീകരണം.അതുകൊണ്ടുതന്നെ'അല്‍‌ഇമാം അല്‍‌മൗദൂദി' 'അല്‍ ആലിമുല്‍ മുതബഹ്ഹിര്‍ ' എന്നൊക്കെയായിരുന്നു മുസ്ലിം പണ്ഡിതലോകം അദ്ധേഹത്തെ വിശേഷിപ്പിച്ചത്.

വിജ്ഞാനത്തിന്റെ അനന്ത സാഗരം
മൗദൂദിയുടെ പാണ്ഡിത്യത്തിന്റെ ഗരിമയറിയാന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരല്പം സഞ്ചരിക്കേണ്ടിവരും...1920 ല്‍ തന്റെ പതിനേഴാം വയസ്സില്‍ ജബല്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന'താജി'ന്റെ എഡിറ്ററായിരുന്നു മൗദൂദി.1921 മുതല്‍ 23വരെ ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന'മുസ്ലിം'പത്രത്തിന്റെ പത്രാധിപര്‍ .1925 മുതല്‍ 28 വരെ 'അല്‍ ജം‌ഇയ്യത്തിന്റെ' എഡിറ്റര്‍ (ജം‌ഇയ്യത്തുല്‍ ഉലമ എ ഹിന്ദിന്റെ ജിഹ്വയായിരുന്നു അല്‍ ജമീയ്യത്തും,മുസ്ലിമും)
1920-28 കാലങ്ങളില്‍ നാല് പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി.ഒന്ന് അറബിയില്‍ നിന്നും മൂന്നെണ്ണം ഇംഗ്ലീഷില്‍ നിന്നും.ദാര്‍ശനിക ഗ്രന്ഥമായ 'അസ്ഫാറെ അര്‍ബഅ' എന്ന അറബി ഗ്രന്ഥത്തിന്റെ വിവര്‍ത്തനം അത്ഭുതാദരവുകളോട് കൂടിയാണ് പണ്ഡിതലോകം നോക്കിക്കണ്ടത്.
1927 ല്‍ തന്റെ ഇരുപത്തിനാലാം വയസ്സില്‍ ജം‌ഇയ്യത്തില്‍ അല്‍‌ജിഹാദു ഫില്‍ ഇസ്ലാം വെളിച്ചം കണ്ടു.
പ്രഗത്ഭ പണ്ഡിതന്മാരുടെ എണ്ണം പറഞ്ഞ പ്രസിദ്ധീകരണങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന,സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ കീഴിലുള്ള ദാറുല്‍ മുസന്നിഫ് എന്ന പ്രസിദ്ധീകരണാലയമാണ് ഈ ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചത്."ജിഹാദിനെ കുറിച്ച് ഇത്ര പ്രാമാണികവും,സമഗ്രവുമായ ഒരു ഗ്രന്ഥം വേറെ ഇല്ല" എന്നാണ് ഈ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് സുലൈമാന്‍ നദ്‌വി അല്‍ മആരിഫില്‍ എഴുതിയത്."ഇസ്ലാമിലെ ജിഹാദ് സങ്കല്പത്തേയും,അതിന്റെ യുദ്ധ-അനുരജ്ഞന നിയമങ്ങളേയും കുറിച്ച ഒരുത്തമ ഗ്രന്ഥമാണ് ഇത്.ഇത് നന്നായി പഠിക്കാന്‍ വിവരമുള്ള എല്ലാവരേയും ഞാന്‍ ഉപദേശിക്കുന്നു."എന്നാണ് ഈ ഗ്രന്ഥത്തെ കുറിച്ച് മഹാകവി അല്ലാമ ഇഖ്ബാല്‍ പ്രതികരിച്ചത്. മൗലാന മുഹമ്മദലി ജൗഹര്‍ ഏറെ പ്രശംസ ചൊരിഞ്ഞ ഒരു ഗ്രന്ഥം കൂടിയായിരുന്നു ഇത്.
1933 ല്‍ തര്‍ജുമാനില്‍ ഖുര്‍‌ആനിന്റെ എഡിറ്ററായ മൗദൂദി,തന്റെ മാസ്റ്റര്‍പീസായ തഫ്‌ഹീമുല്‍ ഖുര്‍‌ആന്റെ രചന പൂര്‍ത്തീകരിച്ചത് മുപ്പത് വര്‍ഷംകൊണ്ടാണ്.ഖാദിയാനി പ്രശ്നത്തിന്റേയും,ഹദീസ് നിഷേധ പ്രസ്ഥാനത്തിന്റേയുമൊക്കെ പേരില്‍ പാക്കിസ്ഥാന്‍ പ്രശ്ന കലുഷിതമായപ്പോള്‍ പരമ്പരാഗതരായ പണ്ഡിതന്മാര്‍ പകച്ച് നിന്നിടത്ത്,തന്റെ ധിഷണാ പാടവം കൊണ്ടും,പാണ്ഡിത്യം കൊണ്ടും അതിനെ സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ മൗദൂദിക്ക് സാധിച്ചു.
തഫ്ഹീമുല്‍ ഖുര്‍‌ആന്‍ ഉള്‍പ്പെടെ അദ്ധേഹത്തിന്റെ മിക്ക ഗ്രന്ഥങ്ങളും വളരെമുമ്പ് തന്നെ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.അദ്ധേഹത്തിന്റെ വിഖ്യാതമായ സൂറത്തുന്നൂര്‍ പരിഭാഷ മുസ്ലിം വ്യക്തിനിയമത്തില്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ അംഗീക്രുത റഫറന്‍സ് കൂടിയാണ്.സൗദി അറേബ്യയിലും,ജോര്‍ദാനിലും വിദ്യാലയങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന 'ഇസ്ലാം മതം'എന്ന ഗ്രന്ഥം ലോകതലത്തില്‍ തൊണ്ണൂറിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മദീനയൂണിവേഴ്സിറ്റി രൂപീക്രുതമായത് മുതല്‍ അതിന്റെ അക്കദമിക് കൗണ്‍സില്‍ മെമ്പറും,മദീനയിലെ ഇസ്ലാമിക നിയമ ഗവേഷണ അക്കാദമിയില്‍ അംഗവുമായിരുന്നു മൗദൂദി."ഞാനീ മനുഷ്യനെ കാണാതെ തന്നെ സ്നേഹിച്ച്പോയി" എന്നാണ് 'ഇസ്ലാമിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍ ' എന്ന അദ്ധേഹത്തിന്റെഗ്രന്ഥം വായിച്ചിട്ട് ശൈഖ് അലി തന്‍‌ത്വാവി പ്രതികരിച്ചത്.
അറബ് ലോകം ആദരിക്കുന്ന പണ്ഡിതനും,ചിന്തകനും,സൂഫിയും എഴുപതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോക്ടര്‍ മുഹമ്മദ് അമ്മാറ അല്പം ധാര്‍മ്മിക രോഷത്തോട് കൂടി പറയുന്നത് കാണുക"മുപ്പതോളം മൗദൂദി ഗ്രന്ഥങ്ങള്‍ പഠിച്ചതില്‍നിന്നും എനിക്ക് മനസ്സിലായത് അദ്ധേഹത്തിന്റെ പ്രതിയോഗികള്‍ മൗദൂദിയുടെ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ക്രിത്രിമമായി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ്"
പ്രഥമ കിംഗ് ഫൈസല്‍ അവാര്‍ഡ് നല്‍കി സൗദി ഗവണ്മെന്റ് ആദരിച്ച മൗദൂദിയുടെ പേരില്‍ ഇന്നും സൗദി അറേബ്യയില്‍ സ്കൂളുകളും,റോഡുകളും വരേ നിലനില്‍ക്കുന്നുവെങ്കില്‍ അത് അദ്ധേഹത്തിന്റെ ധിഷണയോടും,പാണ്ഡിത്യത്തോടുമുള്ള ഒരു രാജ്യത്തിന്റെ ആദരവാണ് സൂചിപ്പിക്കുന്നത്. "പുതിയ തലമുറയുടെ ധൈഷണിക കര്‍മ മണ്ഡലങ്ങളില്‍ മഹാനായ മൗദൂദിയെ പോലെ ഇത്രമേല്‍ ആഴത്തിലും വ്യാപ്തിയിലും സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിത്വം എന്റെ അറിവിലില്ല" എന്നാണ് മൗദൂദിയെ കുറിച്ച് മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി പറഞ്ഞത്.മുസ്ലിം ലീഗ് ജിഹ്വ ചന്ദ്രികയും,മുജാഹിദ് നേതാവ് എം.ഐ തങ്ങളുമൊക്കെ മൗദൂദിയെ കുറിച്ചെഴുതിയത് മുമ്പ് ഈ ബ്ലോഗില്‍ തന്നെ പരാമര്‍ശിക്കപ്പെട്ടിരുന്നു.
മൗദൂദിയുടെ സംഭവ ബഹുലമായ ജീവിതത്തില്‍ നിന്ന് വളരെ കുറച്ച് മാത്രമാണ് ഇവിടെ പ്രതിപാദിച്ചത്.ഇത് വായിക്കുന്നതോട് കൂടി എതിരാളികള്‍ മൗദൂദി ബത്സനം അവസാനിപ്പിക്കും എന്ന വ്യാമോഹമൊന്നും ഇല്ല,അതേസമയം ഒരു മഹാനായ പണ്ഡിതനെതിരെയാണ് തങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാനും, അതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ചിന്തിക്കാനും, അതില്‍നിന്ന് പിന്തിരിയാനും ആര്‍ക്കെങ്കിലും പ്രചോദനമായെങ്കില്‍ അല്ലാഹുവിന് സ്തുതി.
16 അഭിപ്രായങ്ങള്‍:

ഷെബു പറഞ്ഞു... മറുപടി

തഫ്ഹീമുല്‍ ഖുര്‍‌ആന്‍ ഒരു മഹാത്ഭുതം തന്നെ!

MINHAJ പറഞ്ഞു... മറുപടി

പതിനായിരങ്ങൾക്ക് സ്ലാമിക ബോധംനൽകാൻ ഈ മഹാപണ്ഡിതന് കഴിഞ്ഞു അൾലാഹു അദേഹത്തിന് പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

Mohamed Rafeeque parackoden പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട് ...... ആശംസകള്‍

pile പറഞ്ഞു... മറുപടി

If we approach with out prejudice to common people with maudoodi's book they will accept, but we have a broad mind to tolerate and love others.

thank you

അനുഗാമി പറഞ്ഞു... മറുപടി

അല്ലെങ്കിലും തള്ളിക്കളയാന്‍ പറ്റിയതെന്തെങ്കിലും മൌദൂദി സാഹിബ് പറഞ്ഞിട്ടുണ്ടെന്നു തെളിയിക്കാന്‍ വിമര്‍ശകര്‍ക്ക് സാധിക്കാതെ പോയതിനാലാണ് ഇന്ന് ഒളിയമ്പുകള്‍ കൊണ്ട് വീര്യം കെടുത്താന്‍ ശ്രമിക്കുന്നത്. നല്ല വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നതിന് പകരം സ്വയം വിജയം സ്ഥാപിക്കാനുള്ള നേതാക്കളുടെ വീര വാദങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ അണികളും ശീലിച്ചു പോയിരിക്കുന്നു. മൌദൂദിയെ മനസ്സിലാക്കണമെങ്കില്‍ വായനാശീലം വേണം. വായനയില്‍ നിന്നകന്നാല്‍ ഇസ്ലാമില്‍ നിന്ന് തന്നെ അകലും എന്നതിന് ഖുര്‍ ആന്‍ തന്നെ സാക്ഷ്യമാണ്. ഈ നല്ല ശ്രമങ്ങള്‍ക്ക് എന്നും പിന്തുണയുമായി കൂടെയുണ്ടാകും. ഇന്ഷ അല്ല..

Backer പറഞ്ഞു... മറുപടി

വളരെ ഉപകാരപ്രദമായ ബ്ലോഗ്‌

ANSAD K പറഞ്ഞു... മറുപടി

അസ്സലാമു അലൈക്കും

shanavasmalappuram പറഞ്ഞു... മറുപടി

ഞാന്‍ ഇതില്‍ ഇടപെടാന്‍ പോകുന്നു...........

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ഷാനവാസ് ഹൃദ്യമായ സ്വാഗതം.....

shanavasmalappuram പറഞ്ഞു... മറുപടി

മൌദൂദി സാഹിബിന്റെ ചിന്തകളെ കുറിച്ചുള്ള ആരോഗ്യകരമായ സംവാദത്തിനു ഈയുള്ളവന് തയ്യാറാണ്

shanavasmalappuram പറഞ്ഞു... മറുപടി

assalaamu alaikkum

shanavasmalappuram പറഞ്ഞു... മറുപടി

hai

shanavasmalappuram പറഞ്ഞു... മറുപടി

blog is readable

shanavasmalappuram പറഞ്ഞു... മറുപടി

സയ്യിദ് മൌദൂദി സാഹിബിന്റെ ആത്മാര്തതയില്‍ ഈയുള്ളവന്നു സംശയമില്ല. ദീനിലെ ചില ഇസ്തിലാഹിയായ പദങ്ങള്‍ക്കു അദ്ദേഹം നല്‍കിയ നിര്‍വ്വചനങ്ങള്‍, പൂര്‍വകാല പണ്ഡിതന്മാര്‍ നല്‍കാത്തതും മുസ്ലിമ്സമൂഹം മനസ്സിലാക്കത്തതുമായിരുന്നു. വളരെ വിശാലവും ആഴത്തിലുള്ളതുമായ, ദീനിനെ ''ഒരു ജീവിത വ്യവസ്ഥ'' എന്ന നിലക്ക് സമര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിനു പറ്റിയ സ്ഖലിതങ്ങള്‍ ആയിട്ടാണ് മൌദൂദി സാഹിബിനെ ,മുന്‍വിധിയില്ലാതെ വിമര്‍ശിച്ച പണ്ഡിതന്മാര്‍ ഈ വീഴ്ചകളെ കണ്ടത് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ''ജീവിത വ്യവസ്ഥ'' എന്ന നിലക്ക് സമീപിക്കുമ്പോള്‍ പല സാങ്കേതിക പ്രയോഗങ്ങളേയും ആ ''ജീവിത വ്യവസ്ഥ''ക്കനുസ്ര്തമായി വിശദീകരിക്കേണ്ടി വരുന്നു.ഉദാഹരണത്തിനു ,''മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാകുന്നു'' എന്ന നിര്‍വചനം ഒരാളുടെ അടിസ്താനമാവുകയാനെങ്കില്‍ അയാളില്‍ നിന്ന് വരുന്ന എല്ലാ നോട്ടങ്ങളും അതിനനുസരിച്ചായിരിക്കും. ''മനുഷ്യന്‍ സാമൂഹ്യജീവി തന്നെയല്ലേ?'' എന്ന് ഒരാള്‍ക്ക് ചോദിക്കാം. ശരി തന്നെയാണത്. പക്ഷെ മനുഷ്യന്‍ എന്നതിന് നാം അങ്ങീകരിക്കുന്ന നിര്‍വചനം അതല്ലല്ലോ.. അതൊരു ഭൌതികവാദ നിര്‍വചനമാണ്. ഇതുപോലെ ;;മതത്തില്‍ ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥ ഉണ്ടോ? എന്ന് ചോദിച്ചാല്‍ ''തീര്‍ച്ചയായും ഉണ്ട്'' എന്ന് തന്നെയാണ് മറുപടി. എന്നാല്‍ ദീന്‍ എന്നതിന്റെ നിര്‍വചനം തന്നെ ''സമ്പൂര്‍ണ വ്യവസ്ഥ'' എന്നാണു എന്ന് പറയുമ്പോള്‍ അതിന്റെ മതകീയാസ്ഥിത്വതിന്നു കുറവ് വരികയാണ് ചെയ്യുന്നത്. മനുഷ്യനെ കുറിച്ച ഭൌതിക വാദ നിര്‍വചനത്തെ ന്യായീകരിക്കാന്‍ മനുഷ്യനിലെ സാമൂഹ്യ അവസ്ഥകളെ ഓരോന്നായി പെറുക്കിയെടുത്തു അവതരിപ്പിക്കുന്നത്‌ പോലെ, ദീന്‍ ഒരു വ്യവസ്ഥ (''ദീന്‍ കി മത് ലബ്‌ ഹി സ്റ്റേറ്റ് ഹെ'') യാണെന്ന് സ്ഥാപിക്കാന്‍ ദീനില്‍ ജീവിത വ്യവഹാരങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പെറുക്കി ഉദ്ധരിക്കപ്പെടുന്നതായാണ് കണ്ടിട്ടുള്ളത്. ദീന്‍ ഇലാഹ് ,റബ്, ഇബാദത്ത്, തുടങ്ങിയ പദങ്ങള്‍ക്കു സയ്യിദ് മൌദൂദി നല്‍കിയ നിര്‍വ്വചനങ്ങള്‍ ഈ ഒരര്‍ത്തത്തിലാണ് മനസ്സിലാക്കേണ്ടത്. ഏതൊരു പദങ്ങള്‍ക്കും അതിന്റെ ഭാഷാപരം, സാങ്കേതികം, സാഹചര്യപരം എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളുണ്ടാകും. വിവിധ സ്ഥലങ്ങളില്‍ ഉപയോഗിക്കപ്പെട്ട ഭാഷാപരവും ശാഖാപരവുമായ അര്‍ത്തങ്ങളെ കേന്ദ്ര കേന്ദ്ര സ്ഥാനത്തു പ്രതിഷ്ടിക്കുകയും അതിനെ അടിസ്ഥാനമാക്കി തന്റേതായ നിര്‍വ്വചനങ്ങള്‍ രൂപപ്പെടുതുകയുമാണ് അദ്ദേഹം ചെയ്തത്. ഈയൊരു വിമര്‍ശനത്തിനു മറുപടിയായി, പ്രസ്തുത പദങ്ങള്‍ക്കു മൌദൂദി നല്‍കിയ നിര്‍വചനം ശരിയാണെന്ന് സ്ഥാപിക്കാനായി , പൂര്‍വിക പണ്ഡിതര്‍ പ്രസ്തുത അര്‍ഥം കല്പിച്ച ഉദ്ധരണിയും, പിന്നെ ഡിക്ഷ്ണറിയില്‍ നല്‍കിയ ബഹു അര്‍ത്ഥങ്ങളും എടുത്തുദ്ധരിക്കുന്നത് ഈ സംശയം തീരുന്നതിനു പര്യാപ്തമാകുന്നില്ല. പ്രസ്തുത പദങ്ങള്‍ക്കു ''അങ്ങനെ അര്‍ത്തമെയില്ല'' എന്ന് പറയുന്നവര്‍ക്ക് അത് മറുപടിയായേക്കാം. എന്നാല്‍ അവയ്ക്ക് ആ അര്‍ഥങ്ങള്‍ ഉണ്ടെന്നത് ശരി തന്നെ. ശാഖാപരമായതും ഭാഷാപരവുമായ അത്തരം അര്‍ത്തങ്ങളെ കൊണ്ട് പോയി ഒരു സാങ്കേതിക നിര്‍വചനം രൂപീകരിക്കുന്നെടത്താണ് പ്രശ്നം. പ്രസ്തുത പദങ്ങള്‍ക്കു മൌദൂദി നല്‍കിയ നിര്‍വ്വചനങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ നിന്ന് ലഭിക്കുന്നതിനാല്‍ ഇവിടെ നല്‍കുന്നില്ല. പദങ്ങളുടെ കാര്യത്തില്‍ അടിസ്ഥാനത്തിനും, അതിന്റെ അനിവാര്യ വിശേഷനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി യാണ് അദ്ദേഹം തന്റെ വാദങ്ങള്‍ സ്ഥാപിചെടുക്കുന്നത്. പിന്നീട് അനിവാര്യ വിശേഷനത്തെ അടിസ്ഥാനര്തമായി മനസ്സിലാക്കുകയും അതില്‍ ഉപശാഖകള്‍ സ്രഷ്ടിക്കുകയും ചെയ്യുന്നു. വിവിധയിടങ്ങളില്‍ നിന്ന് ഒരു വാക്കിന്റെ വിവിധങ്ങളായ പ്രയോഗങ്ങള്‍ ഒരുമിച്ചു കൂട്ടുകയും അതില്‍ നിന്ന് ഒരു മനോഹരമായ ആശയം കല്പിചെടുക്കുകയും അതിനെ ദീനിന്റെ മൌലികാടിസ്ഥാനങ്ങലാക്കി അവതരിപ്പിക്കുകയും ചെയ്തു എന്നതാണ് മൌദൂദി സാഹിബിന്റെ ചിന്താരീതിയുമായി എനിക്കുള്ള വിയോജിപ്പ്. . ഏതായാലും ചര്‍ച്ചയുടെ ഒരു തുടക്കം കുറിച്ചുവേന്നെയുള്ളൂ. ആരോഗ്യകരമായ സംവാദമാവാം. പണ്ഡിതനും സയ്യിദ് കുടുംബത്തിലെ അംഗവുമായ അദ്ദേഹെതെയും പാമാരന്മാരായ നമ്മെയും അള്ളാഹു സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ. ബി ജാഹി സയ്യിദിന മുഹമ്മദിന്‍ സല്ലല്ലാഹു അലൈഹി വ സല്ലം.!!!

shanavasmalappuram പറഞ്ഞു... മറുപടി

ഞാന്‍ ഒന്ന് ചെക്ക് ചെയ്യുകയാണ് .ബ്ലോഗില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത് വരുന്നുണ്ടോ എന്ന്. ഞാന്‍ ബ്ലോഗ്‌ പഠിച്ചു വരുന്നേയുള്ളൂ .ഇതിനു മുമ്പ് ഞാന്‍ ചില പോസ്റ്കള്‍ ചെയ്തിരുന്നു ഒന്നും ഇപ്പോള്‍ കാണുന്നില്ല .എനിക്ക് ഇതിന്റെ സാങ്കേതികതയും മണ്ണാങ്കട്ടയും അറിയില്ല

shanavasmalappuram പറഞ്ഞു... മറുപടി

ജീവിത വ്യവസ്ഥ എന്നത് മതത്തിന്റെ ഒരു ഭാഗം തന്നെയാണ്. എന്നാല്‍ ''ജീവിത വ്യവസ്ഥ ആയിരിക്കുക'' എന്നത് മത ത്തിന്റെ ഒരു മൌലിക വശമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....