നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

പട്ടിണി തിന്നുന്ന നാട്ടില്‍ നിന്ന്


ട്ടിണി...സോമാലിയയില്‍ പട്ടിണികിടന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ട് കൊണ്ടിരിക്കുന്നു എന്ന് പത്ര വാര്‍ത്തകളും ,വാര്‍ത്താ ചാനലുകളും പുറത്ത് വിട്ടുകൊണ്ടിരിക്കുമ്പോള്‍ ആവോളം തിന്ന് ഏമ്പക്കമിട്ട് എണീറ്റ് നടക്കാന്‍ കഴിയാത്ത പരുവത്തില്‍ നമ്മളും ജീവിക്കുകതന്നെയാണ്...ജീവിക്കാന്‍ വേണ്ടി ഒരു നേരത്തെ ആഹാരത്തിന് അവര്‍ കെഞ്ചിക്കൊണ്ടിരിക്കുമ്പോള്‍ നാം തിന്നാന്‍ വേണ്ടി ജീവിച്ച് കൊണ്ടിരിക്കുന്നു...നമ്മുടെ മക്കള്‍ അത്ഭുതത്തോടെ ചോദിച്ച് കൊണ്ടിരിക്കുന്നു..."പട്ടിണിയോ...അതെന്ത് രോഗമാ...ഡാഡീ......"?




വര്‍ നിസ്സംഗരാണ്...അനുദിനം നൂറ്കണക്കിന് കുട്ടികള്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അറിയാതെ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടുകൊണ്ടിരിക്കുകയാണ്... അവരെങ്കിലും ഈ നശിച്ച പട്ടിണിയില്‍ നിന്ന് മുക്തരായല്ലോ....!!!സ്വന്തം മക്കളെ സ്വയം കുഴിവെട്ടി മൂടിക്കൊണ്ടിരിക്കുകയാണവര്‍ ....!!നമ്മുടെ കുട്ടികള്‍ കാക്കയേയും പൂച്ചയേയും
കുഴിവെട്ടിമൂടുന്ന നിര്‍‌വികാരത്തോടെ...സ്‌നേഹമില്ലാത്തത് കൊണ്ടല്ല....ഭക്ഷണമില്ലാത്തത് കൊണ്ട്.......!!

സ്വന്തം മകന്‍ /മകള്‍ ഭക്ഷണം കഴിക്കാന്‍ അല്പം പിറകിലാണെങ്കില്‍ നാം പറയും അവന്റെ എല്ലുന്തി, വാരിയെല്ലുകള്‍ എണ്ണിയെടുക്കാന്‍ പാകത്തിലായിരിക്കുന്നു...പക്ഷെ...അത് ഇവിടെ കേവലം ആലങ്കാരിക പ്രയോഗമല്ല...നിങ്ങള്‍ ആ ചിത്രത്തിലേക്കൊന്ന് സൂക്ഷിച്ച് നോക്കൂ...ഇതൊരു അസുഖമല്ല...വയറ്റിലേക്ക് ഒന്നും എത്തുന്നില്ല...അഥവാ അവര്‍ പട്ടിണി തിന്ന് ജീവിക്കുന്നവരാണ്...സ്വന്തം മക്കളുടെ കാര്യത്തില്‍ നമുക്ക് സങ്കല്പിക്കാനാവുമോ ഇങ്ങനെ ഒരവസ്ഥ....?എന്നിട്ടും നമ്മുടെ മനസ്സുകളെന്തേ ഇത്ര കടുത്തുപോയി...???

പ്രകൃതിയുടെ ആവാസ വ്യവസ്ഥ പ്രശസ്തമാണ്...പക്ഷെ അതില്‍ ഇങ്ങനെ ഒരു ചിത്രത്തിന് പ്രസക്തിയുണ്ടോ...?ഭൂമിയിലുള്ള സകലതിനേയും മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നാണ് ദൈവം പഠിപ്പിച്ചത്....ഇവിടെ...ജീവന്റെ അവസാന ശ്വാസത്തിനുവേണ്ടി പിടയുന്ന പിഞ്ചുകുഞ്ഞിനെ ആഹാരമാക്കാന്‍ കാത്തിരിക്കുന്ന കഴുകന്‍ പരിഹസിക്കുന്നത് നാം ഓരോരുത്തരേയുമല്ലേ...??ഇനിയും വെറുതെ ഇരിക്കാന്‍നമുക്കെന്തുണ്ട് ന്യായം....??

ദാരിദ്ര്യം നിഷേധത്തിലേക്ക് നയിക്കുമെന്ന് പ്രവാചകന്‍ (സ)....സോമാലിയ ഒരുവശത്ത് പട്ടിണികൊണ്ട് പുളയുമ്പോള്‍ മറുവശത്ത് കടല്‍ കൊള്ളക്കാരിലൂടെ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ കുപ്രസിദ്ധിയാര്‍ജിച്ച് കൊണ്ടിരിക്കുന്നു...."ആരാന്റെ മക്കള്‍ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ഹരം" എന്ന് തീരുമാനിച്ച നമുക്കെന്ത് ഛേദം...അല്ലെ...??നാം സ്വയം തീരുമാനിക്കുക....നമ്മുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടോ എന്ന്....!!!

നാം മക്കളെ വളര്‍ത്തിക്കൊണ്ടിരിക്കുന്നു... തക്കാളിക്കുട്ടപ്പന്മാരായി....കൊതുകു കടിച്ചാല്‍ പട്ടി കടിച്ചത് പോലെ....കോം‌പ്ലാന്‍ ബോയിയും,ചോക്‌ളേറ്റ് ഗേളുമൊക്കെയായി അവര്‍ വളരുന്നു....അത്യാവശ്യങ്ങള്‍ ആവശ്യങ്ങളിലേക്കും,ആവശ്യങ്ങള്‍ അനാവശ്യങ്ങളിലേക്കും,അനാവശ്യങ്ങള്‍ ആഡംബരങ്ങളിലേക്കും വഴി മാറി സഞ്ചരിക്കുന്നത് നാം അറിയുന്നില്ല...അല്ലെങ്കില്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല....ഹംബര്‍ഗറും,കെ.എഫ്.സിയും.....!!!!

ഗിന്നസ് റെക്കോര്‍ഡുകള്‍ക്ക് വേണ്ടി നാം ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്.... ഏറ്റവും വലുത്....ഏറ്റവും കൂടുതല്‍ ....ഏറ്റവും നല്ലത്....നാം മത്സരിച്ച് കൊണ്ടേ ഇരിക്കുന്നു....ഒരു ജനത മരിച്ച് തീരുമ്പോഴും നമ്മുടെ മത്സരങ്ങള്‍ മുന്നോട്ട് തന്നെ...അതെ നിങ്ങള്‍ ഖബറിടം സന്ദര്‍ശിക്കുന്നത് വരെ ഈ മത്സരം തുടര്‍ന്ന്കൊണ്ടിരിക്കും എന്നത് വേദവാക്യമത്രെ....കുബേരപുത്രന്മാര്‍ പാഴാക്കിക്കളയുന്ന വേസ്റ്റ് ഫൂഡ് എത്ര സഹോദരങ്ങളുടെ പട്ടിണി മാറ്റാന്‍ സഹായിക്കുമായിരുന്നു...??പക്ഷെ ....നാം ചിന്തിക്കേണ്ട എന്ന് സ്വയം തീരുമാനിച്ചവരുടെ കൂട്ടത്തിലായിപ്പോയല്ലോ....!!!!

സഹോദരങ്ങളെ...ഈ പട്ടിണിപ്പാവങ്ങളുടെ പേരില്‍ നാളെ ലോക നാഥന്റെ മുമ്പില്‍ മറുപടി പറയേണ്ടിവരില്ല എന്ന തെറ്റിദ്ധാരണയിലാണൊ നാം ജീവിക്കുന്നത്...?

"മതത്തെ കളവാക്കുന്നവനെ നീ കണ്ടുവോ...?അവന്‍ അനാഥയെ തള്ളിയകറ്റുന്നവനും,അഗതിക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനുമത്രെ..."
(ഖുര്‍‌ആന്‍ )

5 അഭിപ്രായങ്ങള്‍:

ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

നല്ല പോസ്റ്റ്
നിങ്ങള്‍ വിശപ്പിനെ ഭയക്കണം എന്നാണ് പണ്ടിതര്‍ പഠിപ്പിച്ചത്...

പൈമ പറഞ്ഞു... മറുപടി

അന്സുധീന്‍ നല്ല പോസ്റ്റ്‌ ...ഇതിനു ഒരു സലൂട്റ്റ് ...

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

നന്ദി സന്ദര്‍ശിച്ചതിനും നല്ല വാക്കുകള്‍ക്കും......

Ibrahim Bandiyod പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Ibrahim Bandiyod പറഞ്ഞു... മറുപടി

സുബ്ഹാനല്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....