നാം...മലയാളികള്‍ എന്നും ഒഫറുകള്‍ക്ക് പിന്നാലെ പായുന്നവര്‍....ഒന്നെടുത്താല്‍ രണ്ടെണ്ണം ഫ്രീ ഉണ്ടെങ്കില്‍ ഒട്ടും ആവശ്യമില്ലാത്തത് പോലും എത്രയും വാങ്ങിക്കൂട്ടും...ഇത് മലയാളിയുടെ മാത്രം പ്രത്യേകതയല്ല...മറിച്ച് മനുഷ്യസഹജമാണ്.സമ്മറും,വിന്ററും,ഓണവും ,പെരുന്നാളുമൊക്കെ കിടിലന്‍ ഓഫറുകളുമായി കടന്ന്‍ പോകുന്നു.
ഇവിടെ ,പരിശുദ്ധ റമദാനിന്റെ പടിവാതില്‍ക്കലാണ് നാമുള്ളത്. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു പ്രഖ്യാപിച്ച ചില മെഗാ ഓഫറുകള്‍ ഓര്‍മപ്പെടുത്താനാണീ കുറിപ്പ്. മറ്റു ഓഫറുകള്‍ക്ക് പിന്നാലെ പായുന്നതിന്റെ പകുതി താല്പര്യമെങ്കിലും ഈ വിഷയത്തിലുണ്ടായെങ്കില്‍...!!!
സ്പെഷ്യല്‍ ഓഫറുകള്‍:-(ഓര്‍ക്കുക...ഈ ഓഫര്‍ റമദാന്‍ തീരുന്നത് വരെ മാത്രം )
Ø പുണ്യങ്ങള്‍ പൂക്കുന്ന കാലം.
اشهد ان لااله الّا اللّه,استغفر اللّه,اسئلك الجنّة واعوذبك من النّار
(അല്ലാഹുവല്ലാതെ ഇലാഹില്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു,അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു,അല്ലാഹുവേ നിന്നോട് ഞാന്‍ സ്വര്‍ഗ്ഗം തേടുകയും,നരകത്തെ തൊട്ട് രക്ഷ ചോദിക്കുകയും ചെയ്യുന്നു.)
Ø ആദ്യത്തെ പത്ത് ദിവസം-അല്ലാഹു തന്റെ കാരുണ്യം അടിയാറുകള്‍ക്ക്മേല്‍ ചൊരിയുന്ന ദിനങ്ങള്‍.
اللّهمّ ارحمني يا ارحم الرّاحمين
(കാരുണ്യവാന്മാരില്‍ കരുണാനിധിയായ നാഥാ,എനിക്ക് നീ കാരുണ്യം ചെയ്യേണമേ)
Ø രണ്ടാമത്തെ പത്ത് ദിനങ്ങള്‍ തേടുന്നവര്‍ക്ക് മുഴുവന്‍ പാപമോചനം.
اللّهمّ اغفر لي ذنوبي يا ربّ العالمين
(ലോകരക്ഷിതാവായ അല്ലാഹുവേ,എന്റെ പാപങ്ങള്‍ നീ എനിക്ക് പൊറുത്ത് നല്‍കേണമേ)
Ø മൂന്നാമത്തെ പത്ത് ദിനങ്ങള്‍ ചോദിക്കുന്നവര്‍ക്ക് നരക മോചനവും ,സ്വര്‍ഗ്ഗ പ്രവേശനവും.
اللّهمّ اعتقني من النّار وادخلني الجنّةيا ربّ العلمين
(ലോക രക്ഷിതാവായ അല്ലാഹുവേ,എന്നെ നരകത്തില്‍ നിന്ന് രക്ഷിക്കുകയും,സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ)
Ø ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രി (ഒരു മനുഷ്യന്‍ ഒരു തെറ്റും ചെയ്യാതെ അല്ലാഹുവിനുള്ള ഇബാദത്തില്‍ മാത്രം മുഴുകി 83 വര്‍ഷം ജീവിച്ചാല്‍ കിട്ടുന്ന പ്രതിഫലം ഒരൊറ്റ രാത്രികൊണ്ട്....!!!)
اللّهمّ انّك عفوّا تحبّ العفو فاعف عنّي
(അല്ലാഹുവേ നീ ഏറെ വിട്ടുവീഴ്ച ചെയ്യുന്നവനും,വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനുമാണ്,എനിക്ക് നീ വിട്ടുവീഴ്ച നല്‍കേണമേ)
Ø കര്‍മ്മങ്ങള്‍ക്ക് എഴുപതു ഇരട്ടിവരെ പ്രതിഫലം.
Ø പിശാചുക്കള്‍ ബന്ധിക്കപ്പെടും.
Ø സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടും.
Ø ഖുര്‍ആന്‍ പാരായണം,ദാന ധര്‍മ്മങ്ങള്‍ ,സുന്നത്ത് നമസ്കാരങ്ങള്‍ എന്നിവക്ക് പ്രത്യേക പ്രതിഫലം.
من صام رمضانا ايمانا واحتسابا غفر له ما تقدّم من ذنبه
(ആര്‍ റമദാനില്‍ വിശ്വാസത്തോടും പ്രതിഫലം ആഗ്രഹിച്ച് കൊണ്ടും നോമ്പനുഷ്ടിച്ചുവോ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും.)
Ø രാത്രിനമസ്കാരത്തിലൂടെ കൂടുതല്‍ പുണ്യങ്ങള്‍ നേടാനുള്ള സുവര്‍ണാവസരം.
من قام رمضانا ايمانا واحتسابا غفر له ما تقدّم من ذنبه
(ആര്‍ റമദാനില്‍ വിശ്വാസത്തോടും പ്രതിഫലം ആഗ്രഹിച്ച് കൊണ്ടും നിന്ന് നമസ്കരിച്ചുവോ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും.)
ഇനിയും എത്രയോ പുണ്യങ്ങള്‍ നേടാനുള്ള ഈ അസുലഭ സന്ദര്‍ഭത്തെ നാം പാഴാക്കരുത്.ഒരു പുതിയ ജീവിതം തുടങ്ങാനുള്ള സന്ദര്‍ഭമാകട്ടെ നമ്മുടെ ഈ റമദാന്‍ .ഇനിയൊരു റമദാന്‍ കണ്ടുമുട്ടാനുള്ള സൗഭാഗ്യം നമുക്കുണ്ടാവുമോ എന്നറിയില്ല..അതിനാല്‍ നമ്മുടെ സ്വര്‍ഗ്ഗം നാം ഇപ്പോള്‍ തന്നെ ഉറപ്പുവരുത്തുക.പ്രവാചകന്‍ (സ) ഒരിക്കല്‍ മിമ്പറില്‍ കയറുന്ന സന്ദര്‍ഭത്തില്‍ മൂന്നുതവണ ആമീന്‍ എന്ന് പറയുകയുണ്ടായി.അതിനെ കുറിച്ച് പ്രവാചകന്‍ പിന്നീട് വിശദീകരിച്ചത് എന്റെ അടുക്കല്‍ ജിബ്‌രീല്‍ (അ) വന്ന് മൂന്ന് പ്രാര്‍ത്ഥനകള്‍ നടത്തി;അതിനാണ് ഞാന്‍ ആമീന്‍ എന്ന് പറഞ്ഞത് എന്നായിരുന്നു.ഒന്ന്:പ്രായമായ മാതാ പിതാക്കളെ ലഭിച്ചിട്ടും അവരെ പരിചരിക്കുക വഴി സ്വര്‍ഗ്ഗം കരസ്ഥമാക്കാന്‍ സാധിക്കാത്തവന്റെ മേല്‍ അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ.രണ്ട്:ഒരു റമദാന്‍ മുഴുവന്‍ ലഭിച്ചിട്ട് അതിനുശേഷവും ഒരാളുടെ ജീവിതത്തില്‍ തെറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ അവന്റെ മേല്‍ അല്ലാഹുവിന്റ ശാപം ഉണ്ടാവട്ടെ. മൂന്ന്:പ്രവാചകന്റെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലാന്‍ (صلّى اللّه عليه و سلّم) മടികാണിക്കുന്നവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ.
ഓര്‍ക്കുക...അല്ലാഹുവിന്റെ സമീപസ്ഥനായ(മലകുല്‍ മുഖര്‍റബ്) ജിബ്‌രീല്‍ (അ)ന്റെ പ്രാര്‍ത്ഥന, സൃഷ്ടികളില്‍ ഉന്നതന്‍ (അശ്റഫുല്‍ ഖല്‍ഖ്) മുഹമ്മദ് നബി (സ)യുടെ ആമീന്‍ ....വാനലോകത്ത് ഒരിക്കലും തിരസ്കരിക്കപ്പെടാത്ത പ്രാര്‍ത്ഥന.നാം ആത്മവിചാരണയിലൂടെ സ്വയം കടഞ്ഞെടുത്ത് മുന്നോട്ട് പോവുക...ഈ റമദാനിനെ നമ്മുടേതാക്കി മാറ്റുക.അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീന്‍ .
9 അഭിപ്രായങ്ങള്‍:
റമദാൻ അതിന്റെ പരിപൂർണ്ണാനുഗ്രഹങ്ങളോടെ അനുഭവിക്കാൻ അല്ലാഹു നമുക്ക് തൌഫീഖ് നൽകുമാറാകട്ടെ
ആമീന്‍
വളരെ നല്ല കാലോചിതമായ പോസ്റ്റ്
റമളാന്‍ ആശംസകള്‍ (മുന്‍കൂര്‍ )
സ്നേഹത്തോടെ പ്രദീപ്
പ്രദീപ്.....തിരിച്ചും സ്നേഹോഷ്മളമായ റമദാന്‍ ആശംസകള്‍ .....നന്ദി....
അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ............ ഈ റമദാന്‍ നമുക്ക് സ്വര്‍ഗ്ഗം നേടാന്‍ തുണയാകട്ടെ............. ആമീന്‍
തികച്ചും പ്രയോജനപ്രദവും,പ്രബോധനസമാനവുമായ പോസ്റ്റ്.ആശംസകള്‍
അവസരോചിതമായ ഓർമ്മപ്പെടുത്തൽ. നന്ദി.
റമദാന്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഈ വേളയില്‍ നല്ലൊരു ഉദ്ബോധനമായി ഈ പോസ്റ്റ് . അഭിനന്ദനങ്ങള്‍
ജമാഅത്ത് സൈറ്റിൽ ചേർത്തിട്ടുണ്ട്. ഇനിയും തുടരുക...അഭിനന്ദനങ്ങൾ...
http://www.jihkerala.org/ramadan/5.html
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....