മുസ്ലിം സംഘടനകളെ കൊണ്ട് നിന്നു തിരിയാന്‍ ഇടമില്ലാത്ത സംസ്ഥാനമാണ് നമ്മുടെ കൊച്ചുകേരളം. മാതൃ സംഘടനകളും,അവയുടെ പോഷക ഘടകങ്ങളും,സന്നദ്ധ സേവന വിംഗുകളുമൊക്കെയായി എണ്ണമറ്റ സംഘടനകളാണ് കേരളത്തില്‍ പ്രവര്‍ത്തിച്ച്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പരസ്പര വാഗ്വാദങ്ങളും പോര്‍വിളികളും കൊണ്ട് മുഖരിതമാണ് കേരളത്തിന്റെ പൊതുമണ്ഡലം എന്നതും സത്യമാണ്.ഒരുവേള ഈ ഖണ്ഡന-മണ്ഡനങ്ങളും അതിലെ വിജയ പരാജയങ്ങളുമാണ് ഒരു പരിധിവരേയെങ്കിലും ഇത്തരം സംഘടനകളുടെ നിലനില്പിന്റെ ആധാര ശില എന്നതും ആര്‍ക്കും നിഷേധിക്കാനാവില്ല.ഇങ്ങനെയൊക്കെയാണെങ്കിലും പരസ്പര സ്നേഹത്തിന്റേയും, സഹകരണത്തിന്റേയും ഒരു കൊച്ചുകവാടം തുറന്നിടാന്‍ ഈ സംഘടനകള്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് അവയുടെ പ്രവര്‍ത്തന പരിസരം വീക്ഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുക.
മുസ്ലിം സമുദായത്തില്‍ അള്ളിപ്പിടിച്ച അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ച് നീക്കാന്‍ കഠിനപ്രയത്നങ്ങളുമായി മുന്നിട്ടിറങ്ങുകയാണ് ചില വിഭാഗങ്ങള്‍ ചെയ്തെതെങ്കില്‍








