ആദ്യം അയാള്‍
സൃഷ്ടിച്ചത്
ഒരു
ഫെയ്‌ക് പ്രൊഫൈല്‍ ആയിരുന്നു.
അതിന്റെ
പ്രഥമ 'ഫോളോവറാ'യി
ഒറിജിനലിനെ
പടച്ചു.
അവര്‍ക്കിടയിലൊരു
പാലമായ്
ഒരു
പറ്റം മ്യൂചല്‍ ഫ്രണ്ടുകളേയും ചേര്‍ത്തു.
ഒടുവിലയാള്‍ ഫെയ്‌കിനെ കൊന്നു
എന്നിട്ടവന്റെ പ്രൊഫൈല്‍
ചിത്രത്തിനുതാഴെ
ഒറിജിനലിന്റെ വക
ഒരനുശോചനക്കുറിപ്പും
എവിടുന്നെന്നറിയാതെ
കമന്റുകള്‍ കുമിഞ്ഞുകൂടി
ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍
...!!!
എണ്ണിത്തീരാത്ത നന്മകള്‍ ....!!!
സ്വന്തത്തെ കുറിച്ച
നന്മകളുടെ
കൂമ്പാരം
കണ്ടപ്പോള്‍
ഒറിജിനലിനൊരു
സന്ദേഹം
ഞാന്‍
ഒറിജിനലോ അതോ ഫെയ്‌കോ ...??




