നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, ജനുവരി 18, 2012

268-10@കേരളസര്‍ക്കാര്‍ .കോം


                 സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയോടെ അഭ്യന്തര വകുപ്പും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് നടത്തിയ ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് മാധ്യമം പുറത്ത് വിട്ട ഹോട്ട് ന്വൂസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സം‌വാദങ്ങള്‍ കൊഴുക്കുകയാണ് മാധ്യമ ലോകത്തും സൈബര്‍ ലോകത്തും പിന്നെ അനന്തപുരിയിലും.എപ്പോഴും സംഭവിക്കുന്നത് പോലെതന്നെ കിട്ടിയ അവസരം മാധ്യമത്തിനും ജമാഅത്തിനുമെതിരെ കുതിരകയറാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും.അതവരെ പറഞ്ഞിട്ട് കാര്യമില്ല;സ്വന്തം അടുക്കളയില്‍ നിന്ന് ദുര്‍ഗന്ധമുയരുമ്പോള്‍ അത് മൂടിവെച്ച് അയല്‍ വീട്ടിലേക്ക് കൈചൂണ്ടുക എന്ന നാട്ടുനടപ്പാണല്ലോ ഇവര്‍ ശീലിച്ചിട്ടുള്ളത്... പക്ഷെ ചീഞ്ഞളിഞ്ഞാല്‍ ഒന്നും മൂടിവെക്കാനാവില്ലെന്ന സത്യം മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്...ഇതെങ്ങാനും ഇടതുപക്ഷ ഭരണകാലത്തായിരുന്നെങ്കില്‍ കാണാമായിരുന്നു പുകില്...
                               കേട്ടപാതി കേള്‍ക്കാത്തപാതി അന്വേഷണത്തിനുത്തരവിട്ട മുഖ്യമന്ത്രിയെ സ്വബോധത്തിലേക്ക് തിരിച്ച് കൊണ്ടൂവന്നതും മുസ്‌ലിം ലീഗ് നേതാക്കളാണ്.ഞങ്ങള്‍ക്ക് പ്രശ്‌നമില്ല, നിങ്ങള്‍ എന്ത് ചെയ്താലും അധികാരം കിട്ടുന്ന കാലത്തോളം ഞങ്ങള്‍ നിങ്ങള്‍കൊപ്പമുണ്ടാവുമെന്ന് ഉറപ്പുകിട്ടിയതോടെ സി.എമ്മിന്റെ മട്ടും ഭാവവും മാറി...സിമിയുമായി ബന്ധപ്പെട്ടവര്‍ എന്ന പരാമര്‍ശമുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് ഹേമചന്ദ്രന് പറ്റിയ കൈയ്യബദ്ധമായിരുന്നു,മാധ്യമം ചെയ്തത് ഹീനമായിപ്പോയെന്ന് മുഖ്യമന്ത്രി.... അതിന് മുമ്പ് വന്നു ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ പ്രസ്താവന "ഇ-മെയില്‍ ചോര്‍ത്തുന്നുവെന്നതരത്തില്‍ മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാണ് മനസ്സിലാക്കിയത്. അത് അടിസ്ഥാനരഹിതമാണ്. ഇ-മെയില്‍ ചോര്‍ത്തുന്നതിനുള്ള യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇ-മെയില്‍ ഐഡികള്‍ പരിശോധിക്കുന്നത് സ്വാഭാവികമാണ്"...
ഈ ഇ-മെയില്‍ ഐഡികള്‍ പരിശോധിക്കുമെന്ന് പറഞ്ഞാല്‍ എന്താണ്...അതില്‍ വല്ല സ്പെല്ലിംഗ് മിസ്റ്റേക്കും ഉണ്ടോ എന്ന് നോക്കലാണോ...തുറക്കാതെ എന്തോന്ന് പരിശോധിക്കാന്‍ എന്നൊന്നും തിരിച്ച് ചോദിക്കരുത്...മാത്രമല്ല അങ്ങനെയെങ്കില്‍ അഭ്യന്തരവകുപ്പ് എന്തിന് ലോഗിന്‍ ഡീറ്റെയില്‍സ് ചോദിച്ചു എന്നും അന്വേഷിക്കരുത്.
                                ജേക്കബ് പുന്നൂസിന്റെ പ്രസ്താവന ആഘോഷിക്കുന്ന സഹോദരങ്ങള്‍ അതിന്റെ മുഴുവന്‍ ഉത്തരങ്ങളും കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ താളം തെറ്റും ...കാരണം അദ്ധേഹം തുടര്‍ന്ന് പറയുന്നു ""ചില സംഭവങ്ങളും കേസുകളുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ കണ്ടെത്തേണ്ടിവരുമ്പോള്‍ വിശദമായ അന്വേഷണം വേണ്ടിവരും. ആരുടെയും വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടുള്ള പരിശോധനയല്ല സ്പെഷല്‍ ബ്രാഞ്ച് നടത്തുന്നത്. പേരുകള്‍ നല്‍കിക്കൊണ്ടല്ല അവരുടെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇ-മെയില്‍ അഡ്രസ് ഉപയോഗിച്ച് ആളെ കണ്ടെത്താന്‍ മാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂ.നിരവധി ടെലിഫോണ്‍ നമ്പറുകളും ഇ-മെയില്‍ അഡ്രസുകളും പരിശോധനക്കായി പൊലീസിന് ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ ആയിരക്കണക്കിന് നമ്പറുകളും ഇ-മെയിലുകളും പരിശോധിക്കുന്നുണ്ടെന്നും ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു."...അപ്പോള്‍ 'സംശയിക്കപ്പെടുന്നവരുടെ' കൂട്ടത്തില്‍ പെട്ടതുകൊണ്ടാണോ വഹാബ് അടക്കമുള്ള ലീഗ് നേതാക്കളൂടേതും ലിസ്റ്റില്‍ പെട്ടത്.....എങ്കില്‍ എന്താണാ സംശയം.... എന്തിനേയും അന്ധമായി പിന്തുണക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഏത് വെളിച്ചവും ഇരുട്ടായിരിക്കും....
                            ആദ്യം പറഞ്ഞു എല്ലാം മാധ്യമം കെട്ടിച്ചമച്ചതാണ് സര്‍വയലന്‍സ് ഒന്നും നടന്നിട്ടില്ലെന്ന് പിന്നെ പറയുന്നു ലിസ്റ്റില്‍ വേറെ മതക്കാരും ഉണ്ട് മാധ്യമം ചില പേരുകള്‍ മാത്രം വെളിപ്പെടുത്തി സമുദായ സ്പര്‍ധ ഉണ്ടാക്കിയെന്ന്.അതിനാല്‍ മാധ്യമത്തിനെതിരെ കേസ് എടുക്കുമെന്ന്... ഇങ്ങനെയൊരു നീക്കം പോലീസ് നടത്തിയിട്ടില്ലെങ്കില്‍ പിന്നെ എവിടുന്നാണ് ഈ രണ്ടാമത് പറഞ്ഞ ലിസ്റ്റ് വരുന്നത്?? 268 പേരില്‍ 10 പേര്‍ മറ്റു മതക്കാരാണ് എന്നത് റിപ്പോര്‍ട്ട് പുറത്തുവിട്ട ആദ്യദിവസം തന്നെ മാധ്യമം പ്രസിദ്ധപ്പെടുത്തിയിരുന്നില്ലേ ?പത്ത് അന്യമതസ്ഥരുണ്ട് എന്നത് കൊണ്ട് ഇതെങ്ങനെയാണ് വാര്‍ത്തയല്ലാതാവുന്നത്?
                             ഒന്നും നടന്നിട്ടില്ലെങ്കില്‍ എന്തിനാണ് ഒളിച്ചു കളിക്കുന്നത് ?എന്തിനാണ് ഇത്ര ധൃതിപ്പെട്ട് കേസ് ഫയല്‍ ക്ലോസ് ചെയ്‌ത് കളഞ്ഞത്...? ഇത്രയും ആളുകളെ ഒന്നിപ്പിക്കുന്ന എന്ത് കണ്ണിയാണ് ഉള്ളത്?? പിടിയിലായ ക്രിമിനലിന്റെ കൈവശം ആരുടെയൊക്കെ ഈ മെയില്‍ ഐഡി ഉണ്ടെന്നു നോക്കിയാണോ ഈ നാട്ടില്‍ കേസുകള്‍ രജിസ്ടര്‍ ചെയ്യുന്നത്?? അയാളുടെ സ്വന്തം മെയില്‍ ഐഡിയില്‍ നിന്ന് എന്തൊക്കെ മെസേജുകള്‍ എങ്ങോട്ടൊക്കെ പോയി എന്നല്ലേ നോക്കേണ്ടത്?? ഒരാള്‍ ഇ മെയില്‍ ഐഡികള്‍ വെറുതെ കൈവശം വെക്കുമോ?? സാമന്യയുക്തിയനുസരിച്ചു അതയാളുടെ ഇമെയില്‍ അഡ്രസ്ബുക്കിലായിരിക്കും ഉണ്ടാവുക അപ്പോള്‍ അവിടെ വെച്ച് തന്നെ അയാള്‍ ഓരോരുത്തര്‍ക്കും അയച്ച മെയിലുകളുടെ നിജസ്ഥിതി മനസ്സിലക്കനല്ലെയുള്ളൂ ? ഇതിനോന്നിനും ഉത്തരമില്ല എങ്കില്‍ ഇത്രയും ആളുകളെ ഭരണകൂടം മറ്റെന്തോ കാരണത്താല്‍ സംശയിക്കുന്നു എന്ന് ന്യായമായും കരുതിക്കൂടെ? . അപ്പോള്‍ ഈ ആളുകളെയൊക്കെ ഒന്നിപ്പിക്കുന്ന ഒരേ ഒരു ഘടകം അവരുടെ മതമായത് കൊണ്ട് ആ മതത്തിനെതിരെയുള്ള നീക്കമായി തെറ്റായും ശരിയായും വ്യാഖ്യാനിക്കപ്പെടുന്നത് ഒരു പരിധി വരെ സ്വാഭാവികമല്ലേ?
                             കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും മതേതര വാദിയുമായ ലേഖകന്‍തയ്യറാക്കിയതാണ് സ്കൂപ്പ്. എങ്കിലും തെറ്റു വരാം. ഇത്തരം വാര്‍ത്തകള്‍
അനവധാനതയോടെ കൈകാര്യം ചെയ്യുന്ന രീതി മാധ്യമത്തിനുമില്ല എന്ന പരാതി നേരെത്തെയുള്ളതാണ്. ദേശീയ പാര്‍ട്ടികളായ ഫാസിസ്റ്റ്‌ BJP യുടെയും മൃദുഹിന്ദുത്വ കോണ്‍ഗ്രസിന്റെയും അക്രമ രാഷ്ട്രീയത്തിന്‍റെ CPM ന്‍റെയും ഒരുപാട്കാര്യങ്ങള്‍ പുറത്ത് കൊണ്ടുവന്ന ലേഖകന്‍റെയും മാധ്യമത്തിന്‍റെയും സദുദ്ദേശം തല്‍ക്കാലം ചോദ്യം ചെയ്യാതിരിക്കാം. ബാക്കി കാത്തിരുന്നു കാണാം.

4 അഭിപ്രായങ്ങള്‍:

Sameer Thikkodi പറഞ്ഞു... മറുപടി

yes.. just wait n see...

Abid Ali പറഞ്ഞു... മറുപടി

well said ......
no one can oppress the TRUTH

CKLatheef പറഞ്ഞു... മറുപടി

നെറ്റിലും ബ്ലോഗിലും സജീവമായ ഒരാളുടെ മെയിൽ പട്ടികയിൽ നൂറുകണക്കിന് ആളുകളുണ്ടാവും അതൊക്കെ ബോധപൂർവം ചേർക്കുന്നതല്ല. എന്റെ മെയിൽ ബോക്സിലും നൂറുകണക്കിന് മെയിൽ ഐഡികൾ കാണുന്നു. അതിൽ പത്തോ പതിനഞ്ചോ ആളുകൾക്ക് മാത്രമേ ഞാൻ ഒരിക്കലെങ്കിലും നേരിട്ട് മെയിൽ അയച്ചിട്ടുള്ളൂ. ഇതുതന്നെയായിരിക്കില്ലേ മറ്റുള്ളവരുടെയും അവസ്ഥ. ആ നിലക്ക് ഒരാളെ സംശയിക്കുകയോ കുറ്റവാളിയായോ പിടിക്കപ്പെട്ട(ഈ പ്രയോഗത്തിൽ ആർക്കും മനുഷ്യത്വവിരുദ്ധത തോന്നുന്നുണ്ടാവില്ല. എന്നാൽ പ്രകടമായ രാജ്യദ്രോഹത്തിന്റെയും അക്രമം നടത്തിയതിന്റെയും പേരിൽ പ്രവാചകൻ ഭരണാധികാരി എന്ന നിലക്ക് ശിക്ഷവിധിച്ചതിനെ നബിയുടെ ക്രൂരതയായും മറ്റും വിലയിരുത്തുന്നവർക്കൊന്നും സംശയത്തിന്റെ പേരിൽ പിടിക്കപ്പെടുന്നതും അവരെ വർഷങ്ങളോളം തടങ്കലിൽ വെച്ച് പിന്നീട് നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെടുന്നതും വിഷയമേ അല്ല)മെയിലിലുള്ളവരെ സംശയിക്കുക ശേഷം അവരുടെ ലിസ്റ്റിലുള്ളവരെ സംശയിക്കുക ഇത് ആവർത്തിച്ചാൽ രാജ്യത്തെ മൊത്തെം നെറ്റ് ഉപയോക്താക്കളും സംശയിക്കുന്നവരുടെ ലിസ്റ്റിലാകും. ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ കുടുത്ത രാജ്യദ്രോഹവുമാകും. രാജ്യത്തെ നൂറുകണക്കിന് ചെറുപ്പക്കാർ ഇന്നും ജയിലിൽ കഴിയുന്നത് അവരുടെ മെയിലിൽ നിന്ന് പോയ സന്ദേശത്തിന്റെ പേരിലാണ് അതിൽ എത്ര പേരുടെ കുറ്റം തെളിയിക്കപ്പെട്ടു. കേരളത്തിൽ തന്നെ ഇതാണ് അവസ്ഥയെങ്കിൽ നൂറുകണക്കിന് വ്യാജ എറ്റുമുട്ടൽ നടത്തി പൗരൻമാരെ കൊല്ലുന്ന സംസ്ഥാനത്തെ അവസ്ഥയെന്തായിരിക്കും. നിയമപാലകരുടെ വാക്കുകളുടെ മാത്രം പിൻബലത്തിൽ ജയിലിൽ കഴിയേണ്ടി വരുന്നവരുടെ കുറ്റം എങ്ങനെ പൊതുസമൂഹം സംശയിക്കാതരിക്കും. പരമാവധി മാധ്യമത്തിലാരോപിക്കാവുന്ന കുറ്റം അങ്ങനെ ചില സംശയങ്ങളുന്നയിച്ചുവെന്നതാണല്ലോ. ഭരണാധികാരികളും ഉത്തരവാദപ്പെട്ടവരും മറുപടി പറഞ്ഞാൽ അവസാനിക്കുന്ന പ്രശ്നമായിരുന്നു അത്. കൃത്യമായ ഉത്തരമില്ലെങ്കിൽ ഇപ്പോൾ സമ്മതിച്ച പോലെ മൊത്തം ഇക്കാര്യത്തിൽ ചില പിഴവ് സംഭവിച്ചുവെന്ന് പറഞ്ഞും തിരുത്താമായിരുന്നു. അതിന് പകരം ചോദ്യം ഉന്നയിച്ചവരെ പിഢിപ്പിക്കുന്നത് എന്ത് നീതി ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. തടിയൻറവിട നസീറിന് ഇമെയിൽ ഐഡിയുണ്ടെങ്കിൽ ഒരു പക്ഷെ ഇവിടയുള്ള മുഖ്യമന്ത്രിയുടെ ഐഡിവരെ അദ്ദേഹത്തിന്റെ ലിസ്റ്റിലുണ്ടാവും ആ നിലക്ക് അദ്ദേഹത്തിന്റെ മെയിൽ പരിശോധിക്കുന്നത് എന്ത് മാത്രം വിഢിത്തമാണ്. ഇത്രയും യുക്തിശൂന്യമായിട്ടാണോ ആ വകുപ്പ് നീങ്ങികൊണ്ടിരിക്കുന്നത്.

majeed alloor പറഞ്ഞു... മറുപടി

ജനാധിപത്യം നീണാള്‍ വാഴട്ടെ..!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....