നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ശനിയാഴ്‌ച, ഓഗസ്റ്റ് 20, 2011

പരിശുദ്ധാത്മാവിന്റെ മരണം


രണം പ്രതീക്ഷിക്കാതെ കടന്നുവരുന്ന അതിഥിയാണ്.കരിമ്പടം പുതച്ച ഭീകര രൂപികളായ  മലക്കുകള്‍ ദുഷ്ടന്മാരുടെ ആത്മാവിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുമ്പോള്‍ ,നന്മയില്‍ ജീവിച്ച പരിശുദ്ധരായ അടിയാറുകളുടെ  ആത്മാവിനെ മലക്കുകള്‍ കൊണ്ടുപോകുന്ന രംഗം ഹദീസുകളില്‍ വിവരിച്ചത്  നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിപകരും എന്ന് പ്രതീക്ഷയോടെ ഞാനിവിടെ കോറിയിടട്ടെ.....
"മുത്തഖികള്‍ക്കു ഇങ്ങനെയാണ് അല്ലാഹു പ്രതിഫലം നല്‍കുന്നതു.അവരുടെ ആത്മാക്കളെ ,അവ പരിശുദ്ധങ്ങളായിരിക്കെ മലക്കുകള്‍ ഏറ്റെടുക്കുന്നു.അല്ലാഹുവിന്റെ സലാം നിങ്ങള്‍ക്കുണ്ടായിരിക്കട്ടെ,നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചോളൂ എന്ന് പറഞ്ഞ് കൊണ്ട്" (സൂറ:അന്നഹ്ല്‍ 31,32)
അഥവാ ,പരിശുദ്ധാത്മാവിന്റെ മരണം ആനന്ദകരവും സന്തോഷകരവുമായിരിക്കും.
ബര്‍റാഅ്‌ (റ) പറയുന്നു:
"ങ്ങള്‍ തിരുമേനിയുടെ കൂടെ ഒരു അന്‍സാരിയുടെ ജനാസയോടൊപ്പം പുറപ്പെട്ടു.ഖബറിനടുത്തെത്തിയപ്പോള്‍ പണി പൂര്‍ത്തിയായിരുന്നില്ല.അങ്ങനെ തിരുമേനി അവിടെ ഇരുന്നു.ചുറ്റുമായി ഞങ്ങളും;ഞങ്ങളുടെ ശിരസ്സുകളില്‍ പക്ഷികള്‍ ഉള്ളത് പോലെ നിശ്ചലമായിരുന്നു.
കൈയിലുണ്ടായിരുന്ന കൊള്ളികൊണ്ട് തിരുമേനി നിലത്ത് കുത്തിക്കൊണ്ടിരിക്കെ പെട്ടെന്ന് തല ഉയര്‍ത്തി പറഞ്ഞു: "ഖബറിന്റെ ശിക്ഷയെ പറ്റി നിങ്ങള്‍ അല്ലാഹുവിനോടഭയം തേടുക."രണ്ടോ മൂന്നൊ പ്രാവശ്യം പ്രവാചകന്‍ ഇത് ആവര്‍ത്തിച്ചു.പിന്നെ തിരുമേനി ഇങ്ങനെ തുടര്‍ന്നു. "സത്യവിശ്വാസിയായ അടിമയുടെ ഐഹിക ജീവിതത്തിന്റെ അന്ത്യവും പാരത്രിക ആരംഭവുമായിക്കഴിഞ്ഞാല്‍ സ്വര്‍ഗീയ തുകിലാടകളും സുഗന്ധ ദ്രവ്യങ്ങളുമായി സൂര്യനെപോലെ ജ്വലിക്കുന്ന ശുഭ്രമുഖരായ കുറെ മലക്കുകള്‍ ആകാശത്തുനിന്നു ഇറങ്ങിവന്ന് അവന്റെ ദൃഷ്ടിപഥത്തില്‍ മുഴുക്കെ നിറഞ്ഞൊഴുകും വിധം ഇരിക്കുന്നു.പിന്നീട് 'മലക്കുല്‍ മൗത്ത്' വന്ന് അവന്റെ തലഭാഗത്ത് ഇരുന്ന് ഇങ്ങനെ ക്ഷണിക്കുന്നു. 'ഓ പരിശുദ്ധാത്മാവേ,അല്ലാഹുവിന്റെ മഗ്‌ഫിറത്തിലേക്കും പൊരുത്തത്തിലേക്കുമായി ഇങ്ങ് എഴുന്നള്ളിക്കോളൂ'.അപ്പോഴേക്കും കൂജയില്‍ നിന്ന് വെള്ളമൊഴുകി വരുന്നത് പോലെ ആത്മാവ് ഒഴുകിവരികയായി.ഉടനെ മലക്കുല്‍ മൗത്ത് അതിനെ സ്വാഗതം ചെയ്യുകയും നൊടിയിടകൊണ്ട് കൂടെയുള്ള മറ്റുമലക്കുകളെ ഏല്പിക്കുകയും അവരതിനെ അത്തര്‍ പുരട്ടി ആ സ്വര്‍ഗീയ തുകിലാടകളിലാക്കുകയും ചെയ്യുന്നു.ഭൂമിയില്‍ വെച്ചേറ്റവും ഉയര്‍ന്ന കസ്തൂരിയുടെ പരിമളം അപ്പോഴതില്‍നിന്ന് വീശുന്നുണ്ടായിരിക്കും.അങ്ങനെ അവര്‍ ആത്മാവുമായി വാനലോകത്തേക്ക് ഉയരുകയായി.
                                 വഴിയില്‍ കാണുന്ന എല്ലാ മലക്കുവിഭാഗങ്ങളും ഏതാണീ പരിശുദ്ധാത്മാവ് എന്നന്വേഷിക്കുന്നു. ഐഹിക ജീവിതത്തില്‍ അദ്ധേഹത്തിന് പറയാറുണ്ടായിരുന്ന ഏറ്റവും നല്ല പേരില്‍ അവരതിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.അങ്ങനെ അവര്‍ ഒന്നാമത്തെ ആകാശത്തെത്തി തുറക്കാനാവശ്യപ്പെടുകയും ആകാശം തുറക്കപ്പെടുകയും ചെയ്യുന്നു.അവിടെനിന്ന് രണ്ടാമത്തേതിലേക്ക് പുറപ്പെടുമ്പോള്‍ അവിടെയുണ്ടായിരുന്ന മുഖര്‍‌റബീങ്ങളായ മലക്കുകള്‍ അടുത്ത ആകാശം വരെ അവരെ അകമ്പടി സേവിക്കുന്നു.അടുത്ത ആകാശത്തിലും ഈ പ്രക്രിയതന്നെ നടക്കുന്നു.അങ്ങനെ ഏഴാമത്തെ ആകാശത്തെത്തുന്നു.അവിടെവെച്ച് അല്ലാഹു പറയുകയാണ്: "എന്റെ ഈ അടിമയുടെ റിക്കാര്‍ഡുകള്‍ 'ഇല്ലിയ്യൂനില്‍' രേഖപ്പെടുത്തുകയും എന്നിട്ടവനെ ഭൂമിയിലേക്കുതന്നെ മടക്കുകയും ചെയ്യുക. കാരണം ഞാനവനെ ഭൂമിയില്‍ നിന്നാണ് സൃഷ്ടിച്ചത്. ഭൂമിയിലേക്കുതന്നെ ഭൂമിയില്‍ നിന്നുതന്നെ രണ്ടാമതും ജഡവുമായി ബന്ധിപ്പിച്ച് പുനര്‍ ജീവിപ്പിക്കുകയും ചെയ്യുന്നതാണ്".
                                 അങ്ങനെ അദ്ദേഹത്തിന്റെ ആത്മാവ് ശരീരത്തിലേക്ക് തന്നെ മടക്കപ്പെടുന്നു.അപ്പോള്‍ രണ്ട് മലക്കുകള്‍ വന്ന് അദ്ധേഹത്തെ എഴുന്നേല്പിച്ചിരുത്തി ചോദിക്കുന്നു.: 'നിന്റെ റബ്ബ് ആര്?' അദ്ധേഹം പറയുന്നു: 'എന്റെ റബ്ബ് അല്ലാഹു'. 'നിന്റെ ദീന്‍ ഏത്?' 'എന്റെ ദീന്‍ ഇസ്ലാം'. 'നിങ്ങളി ലേക്കയക്കപ്പെട്ട ഈ മനുഷ്യനാരാണ്?' 'അദ്ദേഹം അല്ലാഹുവിന്റെ ദൂതന്‍'.'നിന്റെ വിജ്ഞാനമെന്ത്?' 'ഞാന്‍ അല്ലാഹുവിന്റെ കിതാബ് വായിക്കുകയും അതില്‍ വിശ്വസിക്കുകയും അത് സത്യമായി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു'.അപ്പോള്‍ വാനലോകത്തുനിന്നിതാ ഒരു വിളി! 'എന്റെ അടിമ സത്യം പറഞ്ഞിരിക്കുന്നു,അവന് നിങ്ങള്‍ സ്വര്‍ഗീയ വിരിപ്പും സ്വര്‍ഗീയ വസ്ത്രങ്ങളും നല്‍കുക.അവന്റെ ഖബറില്‍ നിന്ന് സ്വര്‍ഗത്തിലേക്കൊരു കവാടം തുറന്ന് വെക്കുകയും ചെയ്യുക.'.അപ്പോഴേക്കും സ്വര്‍ഗത്തിന്റെ പരിമളം അവിടെയെങ്ങും വീശിത്തുടങ്ങുകയായി.അതോടൊപ്പം അവന്റെ കാഴ്ചയെത്തുവോളം ഖബര്‍ വിശാലമാക്കപ്പെടുകയും ചെയ്തു.അങ്ങനെയിരിക്കേ നന്നായി വസ്ത്രമണിഞ്ഞ അതിസുമുഖനായ ഒരു മനുഷ്യനതാ പരിമളം വീശിക്കൊണ്ട് വന്നുപറയുന്നു. 'സന്തോഷിച്ചോളൂ ,ആനന്ദകരമായെതെല്ലാംനിനക്ക് സജ്ജമാക്കിവെച്ചിരിക്കുന്നു.വാഗ്ദത്തം ചെയ്യപ്പെട്ട ആദിനമാണല്ലോ ഇത്. അവന്‍ ചോദിക്കുകയാണ്:'ഗുണസമ്പൂര്‍ണമായ മുഖമുടയവരെ!താങ്കളാരെന്ന് പറയാമോ?അദ്ദേഹം പറഞ്ഞു: ഓ,പറയാമല്ലോ,ഞാനല്ലേ നീ ദുനിയാവില്‍ വെച്ച് ചെയ്ത സ്വാലിഹായ അമലുകള്‍.അപ്പോള്‍ അവന്‍ പറയുകയാണ്.'നാഥാ! ആ ഖിയാമത്ത് ഒന്ന് വേഗമാക്കിയാലും.എനിക്കെന്റെ കുടുംബ-ധനാദികളിലേക്ക് തിരിച്ചുചെന്ന് കൂട്ടായി സുഖിക്കാമല്ലോ.
സുഹൃത്തുക്കളെ....ഈ സുന്ദരമായ മരണം വരിക്കാന്‍ നമുക്ക് സാധിക്കുമോ....നമ്മുടെ കര്‍മ്മങ്ങള്‍ നാളെ നമുക്കനുകൂലമായ സാക്ഷ്യമാകുമോ....???അതല്ല അതിഭീകരമായ മ്ലേച്ചാത്മാവിന്റെ മരണമാണോ നമ്മെ കാത്തിരിക്കുന്നത്....?അതിനെ കുറിച്ച് പിന്നീട്, ഇന്‍ഷാ അല്ലാഹ്.

13 അഭിപ്രായങ്ങള്‍:

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മരണം ആരിലും എപ്പോളും സംഭവിക്കുന്നത് ..പ്രതീക്ഷിക്കാതെ കടന്നു വരുന്ന ഒരു അതിഥി .. താന്കള്‍ പറഞ്ഞ പോലെ നല്ല അമലുകള്‍ ചെയ്തവരില്‍ ആ അമലുകള്‍ സാക്ഷിയായി നമ്മുടെ കൂടെ കാണും അങ്ങിനെയുള്ള അമലുകള്‍ നമുക്ക്‌ സാക്ഷിയായി നാളെ പരലോകത്ത്‌ നമ്മോടൊപ്പം ഉണ്ടാകട്ടെ ... വളരെ സന്തോഷം തരുന്ന നല്ലൊരു ലേഖനം ഇതിന്റെ മറുപുറം ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു നമ്മുടെ ദുഷ് ചെയ്തികള്‍ നമുടെ കൂടെ ഉണ്ടാകുന്നത് ഖുറാനും നോമ്പും നിസ്ക്കരവുമൊക്കെ നമുക്കെതിരില്‍ സാക്ഷി പറയുന്നത് ഇവന്‍ എന്നെ വേണ്ട വിധത്തില്‍ ഉപയോഗിചില്ലേ എന്ന് പറയുന്നത്... പടച്ച റബ്ബ് നമ്മെ കാത്തു രക്ഷിക്കട്ടെ ... നമ്മെ അവന്റെ നല്ല ദാസന്മാരില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ... വളരെ നല്ല ലേഖനം ഈ റമദാന്‍ മാസത്തില്‍ സമ്മാനിച്ചതിനു നന്ദി,,,,

ANSAR ALI പറഞ്ഞു... മറുപടി

ഈ ഹദീസ് ഇമാം അബൂ ദാവൂ ദും ഇമാം അഹ്മ ദും ഇമാം ഹാകിമും റിപ്പോര്‍ട്ട് ചെയ്യുന്നു ......ഹാകിം സ്വഹീഹാക്കി ...... ഇനി നിഷേധിയുടെ മരണം കൂടി പറയാനുണ്ടല്ലോ അല്ലെ ....അല്ലാഹു പ്രതിഫലം നല്കുമാരകട്ടെ ..ആമീന്‍ .

'സമഗ്ര വികസനം സമൂഹനന്മക്ക് ' പറഞ്ഞു... മറുപടി

അല്ലാഹുവേ , നീ നങ്ങളുടെ പാപങ്ങള്‍ പൊരുതു തരുകയും നിന്റെ സ്വര്‍ഗീയ ഗേഹത്തില്‍ പ്രവാചകനോടൊപ്പം , സ്വഹാബിമാര്‍ക്കൊപ്പം , മുതകീങ്ങലോടൊപ്പം ഒരുമിപ്പിക്കുകയും ചെയ്യേണമേ ..നങ്ങളുടെ മാതാപിതാക്കന്മാരെയും സഹോദരീ സഹോദരന്മാരെയും ഭാര്യാ സന്ദന്തികളെയും ഉറ്റവരെയും ഉടയവരെയും സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കുകയും ചെയ്യേണമേ ...

മഖ്‌ബൂല്‍ മാറഞ്ചേരി പറഞ്ഞു... മറുപടി

തഖവയോടെ മരണപ്പെടുന്നവരില്‍ അല്ലാഹു നമ്മളെ ഉള്‍പ്പെടുതട്ടെ..

ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

പരിശുദ്ധമായാ റമാളാനിന്റെ പരിശുദ്ധിയില്‍ നീ ഞങ്ങള്‍ക് റഹ്മത്ത് നലകണേ

mohammedkutty irimbiliyam പറഞ്ഞു... മറുപടി

നാല്ല വാക്കുകള്‍ക്കു നന്ദി .ഇപ്പോള്‍ ഇത്രമാത്രം.ഇനിയും വരാം.insha Allah...

mohammedkutty irimbiliyam പറഞ്ഞു... മറുപടി

K.C.യുടെ 'പരലോകം ഖുര്‍ആനില്‍' വായിക്കുന്നതു പോലെ...നന്ദി ട്ടോ.അഭിനന്ദനങ്ങള്‍...
സ്വര്‍ഗം പൂകുന്ന ആ സുകൃതവാന്മാരുടെ കൂട്ടത്തില്‍ നാഥാ നീ ഞങ്ങളെയും ഉള്‍പ്പെടുത്തേണമേ.ആമീന്‍ ...
പ്രിയ സുഹൃത്തേ,jih,പ്രബോധനം,തഫ്‌ഹീം ...തുടങ്ങിയവ എന്‍റെ ബ്ലോഗില്‍ ചേര്‍ക്കാന്‍ എന്താണ് ചെയ്യേണ്ടത്‌?

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

അസ്സലാമു അലൈക്കും....താങ്കള്‍ ആവശ്യപ്പെട്ട സൈറ്റുകള്‍ക്ക് അനുയോജ്യമായ ചിത്രങ്ങള്‍ തെരെഞ്ഞെടുക്കുക...എന്റെ ബ്ലോഗിലുള്ള അതേ ചിത്രങ്ങള്‍ മതിയെങ്കില്‍ ആ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ഇമേജ് അടിച്ച് ഡെസ്ക്ടോപില്‍ സേവ് ചെയ്ത് വെക്കുക....എന്നിട്ട് ബ്ലോഗില്‍ ആഡ് എ ഗാഡ്ജെറ്റ് ക്ലിക്ക് ചെയ്ത് picture എന്ന ഗാഡ്ജെറ്റ് ആഡ് ചെയ്യുക.അതില്‍ ലിങ്ക് എന്നിടത്ത് നമുക്ക് ആവശ്യമുള്ള സൈറ്റിന്റെ ലിങ്ക് നല്‍കുക...choose picture ഒപ്ഷന്‍ ഉപയോഗിച്ച് ആ സറ്റിനനുയോജ്യമായ ചിത്രം(നേരത്തെ സേവ് ചെയ്തതില്‍ നിന്ന്)അപ്ലോഡ് ചെയ്യുക.........

Jefu Jailaf പറഞ്ഞു... മറുപടി

തീര്‍ച്ചയായും സന്തോഷ വാര്‍ത്ത തന്നെ. അതിനു എത്ര മാത്രം പണിയെടുത്തു എന്ന് ഒരു ആത്മ വിശകലനത്തിന് ഉതകുന്ന ഒരു പോസ്റ്റ്‌. അല്ലാഹു അനുഗ്രഹിക്കട്ടെ..

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

നന്ദി...സന്ദര്‍ശനത്തിനും...നല്ല വാക്കുകള്‍ക്കും..........

mohammedkutty irimbiliyam പറഞ്ഞു... മറുപടി

പ്രിയപ്പെട്ട അനീസുദ്ദീന്‍ .Va alaikumussalaam va rahmathulla...
താങ്കള്‍ പറഞ്ഞ പോലെ ചെയ്യാം.ഒരുപാട് നന്ദി ട്ടോ.അല്ലാഹു അനുഗ്രഹിക്കട്ടെ.കൂടിലങ്ങാടി എന്‍റെ ചില സുഹൃത്തുക്കളുണ്ട്.കെ.പി.അബ്ദുല്‍ റസാക്ക്.(E,C,Ayshaയുടെ ഭര്‍ത്താവ്)T,Abdul azeez,C.H.Abdurahmaan...അറിയുമോ?

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

എല്ലാവരെയും അറിയാം....എനിക്ക് ഇരിമ്പിളിയവുമായി ചില ബന്ധങ്ങള്‍ ഉണ്ട്...ഞാന്‍ ചങ്ങംപള്ളി കുടുംബം ആണ്...തുറന്നു പറഞ്ഞാല്‍ സി.എച്ച് അബ്ദുല്‍ ഖാദറിന്റെ ചെറിയ അനിയന്‍ .....

mohammedkutty irimbiliyam പറഞ്ഞു... മറുപടി

അല്ലാഹുവിനു ആയിരം നന്ദി.C.H-ന്‍റെ അനിയനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞുവല്ലോ.ഇരിമ്പിളിയത്ത് ആരാണ് ബന്ധുക്കള്‍ ?.K.P.RAZAKനോടും മറ്റു സുഹൃത്തുക്കളോടും എന്‍റെ സലാമും അന്വേഷണങ്ങളും പറയുമല്ലോ.അറിഞ്ഞതിലും പരിചയപ്പെട്ടതിലും വളരെ സന്തോഷം.നാഥന്‍ അനുഗ്രഹിക്കട്ടെ-ആമീന്‍ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....