നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വ്യാഴാഴ്‌ച, ജൂൺ 09, 2011

സംഗീതത്തെ കുറിച്ച് തന്നെ.....


സംഗീതം ഇസ്ലാമികമാണോ എന്ന വിഷയത്തില്‍ പൂര്‍‌വ്വകാലം മുതലുള്ള പണ്ഡിതന്മാര്‍ മുതല്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ്.ഉദാഹരണമായി സയ്യിദ് മൗദൂദി സംഗീതം നിഷിദ്ധമാണ് എന്നഭിപ്രായപ്പെടുമ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ അഗ്രഗണ്യനായ ഡോക്ടര്‍ യൂസുഫുല്‍ ഖറദാവി സംഗീതം അനുവദനീയമാണ് എന്ന അഭിപ്രായക്കാരനാണ്.ഇതുമായി ബന്ധപ്പെട്ട പണ്ഡിതന്മാരുടെ വീക്ഷണങ്ങള്‍ പരിശോധിക്കുമ്പോള്‍ അശ്ലീല ചുവയുള്ളതും,തെറ്റിലേക്ക് പ്രേരിപ്പിക്കുന്നതുമായ സംഗീതങ്ങള്‍ ഒഴികെ മറ്റുള്ളത് ആകാവുന്നതാണ് എന്ന നിഗമനത്തില്‍ എത്തിച്ചേരാവുന്നതാണ്.ഇനി ഏതെങ്കിലും വ്യക്തി അത് നിഷിദ്ധമാണ് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും അതിന്റെ എല്ലാ സംഗതികളില്‍ നിന്നും വിട്ടുനില്‍ക്കുകയുമാണെങ്കില്‍ നല്ലത്.

അതേസമയം ഈ അടുത്ത കാലത്തായി മുജാഹിദ് പ്രസ്ഥാനം (എ.പി) സംഘടനാപരമായിത്തന്നെ സംഗീതത്തെ ശക്തമായി നേരിടുന്നതായി കാണാം.
സംഗീതം,ജിന്ന്-പിശാച്,അത്തഹിയ്യാത്തിലെ വിരലാട്ടം,ഏറ്റവും ഒടുവില്‍ മന്ത്രിച്ചൂതല്‍ തുടങ്ങി മുജാഹിദ് പ്രസ്ഥാനം പുതുതായി കൈകാര്യം ചെയ്ത്കൊണ്ടിരിക്കുന്ന മുഴുവന്‍ സംഗതികളും പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടുന്ന സംഗതി നിലവിലുള്ള പ്രസ്ഥാനങ്ങളില്‍ നിന്ന് ഒരു വ്യതിരക്തതയാണ് അവരാഗ്രഹിക്കുന്നത് എന്നാണ്,ഞാന്‍ ഇവിടെകൊടുക്കുന്ന ഉദ്ധരണികളില്‍ നിന്ന് നമുക്കത് കൂടുതല്‍ ബോധ്യമാവുകയും ചെയ്യും.

എല്ലാവിധ താളമേളങ്ങളോടും കൂടിയ ഗാന സമാഹാരങ്ങള്‍ മാര്‍ക്കറ്റിലിറക്കാന്‍ നാം മുന്നോട്ടു വരണം - ഇ.കെ.എം. പന്നൂര്‍ !!!

യുവ മുജാഹി...ദുകളുടെ മുഖപത്രമായ വിചിന്തനത്തിന്റെ എഡിറ്റര്‍ ഇ.കെ.എം. പന്നൂര്‍ എഴുതുന്നു.എതിരാളി ഉപയോഗിക്കുന്ന ആയുധം പിടിച്ചെടുത്തു അതുകൊണ്ടുതന്നെ തിരിച്ചടിക്കുക എന്നത് ഒരു നല്ല യുദ്ധ തന്ത്രമാണ്.ഗാനങ്ങളും കഥാ പ്രസംഗങ്ങളും ആണ് ഇന്ന് നമ്മുട ആദര്‍ശത്തിനെതിരെ പ്രയോഗിക്കപെടുന്ന ആയുധം.ആ രംഗം നാം കൈയ്യടക്കി അതെ ആയുധം കൊണ്ട് തിരിച്ചടിക്കണം.നബിചര്യയില്‍ നമുക്കതിനു മാതൃക ഉണ്ട്.... ഈ രംഗത്ത് നാം അലംഭാവം കാണിച്ചാല്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത വിധം രംഗം വഷളാവും.ഗാനങ്ങള്‍ക്ക് തബലകൊണ്ട് താളം കൊട്ടാമോ,ഹാര്‍മോണിയവും ,വയലിനും,ഗിറ്റാറും വായിക്കാമോ എന്നീ ചോദ്യങ്ങളാണ് അപ്പോള്‍ ഉയര്‍ന്ന് വരിക. ഇതിന് മറുപടി കണ്ടെത്തിയിട്ട് നമുക്കൊന്നും ചെയ്യാനാവില്ല. എല്ലാ നിലക്കുള്ള താളമേളങ്ങളോടും കൂടി പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്ത് മാര്‍ക്കറ്റിലിറക്കുകയാണ് വേണ്ടത്.അതിനേ ഇഫക്റ്റുണ്ടാക്കാന്‍ കഴിയൂ...ഇത്തരം മാധ്യമങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ നാമിനിയും മുന്നോട്ട് വന്നിട്ടില്ല.നമ്മുടെ സമ്മേളനങ്ങളില്‍ ഇതിന് പ്ര്ത്യേക സമയം കണ്ടെത്തുകതന്നെ വേണം.(കുനിയില്‍ എ.ഐ.എ കോളേജ് സില്വര്‍ ജൂബിലി സുവനീര്‍ :പേജ്:129,130)
"സിനിമ,വീഡിയോ,തെരുവ് നാടകം തുടങ്ങിയവ ഇസ്ലാമിക പ്രബോധനത്തിന് വേണ്ടിഉപയോഗപ്പെടുത്തണം" - കെ.കെ.സകരിയ്യ സ്വലാഹി.

"പട്ടണങ്ങളെ സംബന്ധിച്ചിടത്തോളം പ്രസംഗങ്ങളോട് വിമുഖത വര്‍ദ്ധിച്ച് വരികയാണ്,പട്ടണങ്ങളില്‍ ദൃശ്യ പ്രധാനങ്ങളായ സിനിമ,വീഡിയോ,പ്ലേകാര്‍ഡ് പ്രകടനം തുടങ്ങിയ ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.... ചിത്രീകരണങ്ങളും,തെരുവ് നാടകങ്ങളുമാണ് മറ്റൊരു മാര്‍ഗം.ജനശ്രദ്ധ പിടിച്ച് പറ്റാനും,ഉദ്ധേശിക്കുന്ന കാര്യങ്ങള്‍ ജനമനസ്സുകളില്‍ പതിപ്പിക്കാനും ഈ മാധ്യമങ്ങള്‍ക്ക് കഴിയുമെന്നതിന് വര്‍ത്തമാന കേരളം തന്നെ സാക്ഷിയാണ്.മത നിഷെധികളും,ഭൗതികവാദികളും,നിര്‍മ്മത-നിരാശ്വര ചിന്തകള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ ഇവയെ നിരാക്ഷേപം ഉപയോഗിക്കുമ്പോള്‍ ഇസ്ലാമിക പരിധിക്കുള്ളില്‍നിന്ന്കൊണ്ട് നമുക്കിവയെ പറ്റി ഒന്നാലോചിച്ച്കൂടെ(വേണം ഇവിടെ മാറ്റങ്ങള്‍,അല്‍‌മനാര്‍ ,ഏപ്രില്‍ 1988)
ഇതിലപ്പൂറം എന്താണ് ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ പറയുന്നത്...?യഥാര്‍ത്ഥത്തില്‍ മുജാഹിദ് നേതാക്കന്മാര്‍ പറഞ്ഞത് പ്രയോഗത്തില്‍ കൊണ്ട്‌വന്നത് ജമാഅത്തുകാരാണ് എന്നതല്ലേ സത്യം...?ഇസ്ലാമിക ലോകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന കാര്യങ്ങളില്‍ ഏകപക്ഷീയമായി ഹറാം-ഹലാല്‍ ഫത്‌വകള്‍ ഇറക്കുന്നത് തന്നെ കരണീയമല്ല.പ്രസ്ഥാനം പറയുന്ന ആദര്‍ശം സ്വന്തം മൊബൈലുകളിലെ റിംഗ് ടോണുകളും,സ്വീകരണ മുറികളിലെ ടി.വിയുമൊക്കെ വലിച്ചെറിഞ്ഞ് വ്യക്തിജീവിതത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ അറച്ച് നില്‍ക്കുന്ന ധാരാളം പ്രവര്‍ത്തകരുള്ളപ്പോള്‍ പ്രത്യേകിച്ചും.

4 അഭിപ്രായങ്ങള്‍:

Mohamed പറഞ്ഞു... മറുപടി

ജമാഅത്ത്‌ പറഞ്ഞതും ചെയ്തതും അന്ധമായി എതിർക്കുക എന്നതാണ്‌ മുജാഹിദിന്റെ ആദർശം. അതിനിടെ വൈരുദ്ധ്യങ്ങൾ കടന്നു കൂടിയാലും അവർക്ക്‌ നാണക്കേടൊന്നുമില്ല.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ഈ വൈരുദ്ധ്യാധിഷ്ടിത മുജാഹിദ് വാദം ബഹുരസം തന്നെ.....!!!!

Backer പറഞ്ഞു... മറുപടി

ഗള്‍ഫ് സലഫികളില്‍ നില നില്‍ക്കുന്ന ജിന്ന്‍ ബാധയും, സംഗീതം ഹറാം പോലുള്ള വിഷയങ്ങള്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാന്‍ മുജാഹിദുകള്‍ കാണിക്കുന്ന ശുഷ്കാന്തി, ഗള്‍ഫ് സലഫികളുടെ തൌഹീദിന്റെ കാര്യത്തിലും കാണിച്ചിരുന്നെങ്കില്‍ !

jaseel പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....