നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, മേയ് 31, 2011

ഇസ്ലാമിക രാഷ്ട്ര സങ്കല്പം മൌദൂദിയുടെ കണ്ടു പിടിത്തമോ.....!!!!??


ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ സ്ഥാപകന്‍ മൌദൂദിയെയും വിമര്‍ശിക്കുന്നവര്‍ പലപ്പോഴും പറയുന്ന ചില ആരോപണങ്ങളില്‍ ഒന്നാണ് ഇസ്ലാമിക സ്റ്റേറ്റ് എന്ന മൌദൂദിയുടെ സങ്കല്പം പരമാബദ്ധവും ഇസ്ലാമിന് അന്യവുമാണ് എന്നത്......ജീവിതലക്ഷ്യം തന്നെ ജമാഅത്തെ ഇസ്ലാമിയെ (ഇസ്ലാമിനെ) വിമര്‍ശിക്കാന്‍ വേണ്ടി ഉഴിഞ്ഞുവെച്ച ഹമീദ് - കാരശ്ശേരി പോലെയുള്ള ബുജികളുടെയും ആര്യാടന്‍ കുടുമ്പത്തിന്റെയുമോക്കെ കലവറയില്ലാത്ത പിന്തുണയും അവര്‍ക്ക് ആവോളം ലഭിക്കുന്നു....തങ്ങള്‍ വിശ്വസിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശത്തിന്റെ അടിവേരറുക്കാനുള്ള ശ്രമങ്ങള്‍ക്കാണ്ഇവര്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ ഞങ്ങള്‍ കൈയ്യൊപ്പ് ചാര്‍ത്തുന്നത് എന്ന നഗ്നസത്യം മനസ്സിലാക്കാന്‍ പലപ്പോഴും ജമാഅത്തെ ഫോബിയ കാരണം നമ്മുടെ മത സംഘടനകള്‍ക്ക് സാധിക്കാറുമില്ല.... ഇത്തരുണത്തില്‍ ഇസ്ലാമിക രാഷ്ട്ര സങ്കല്പത്തെ കുറിച്ച് പൂര്‍വ്വ കാല പണ്ഡിതന്മാരുടെ നിലപാട് എന്തായിരുന്നു എന്ന് നോക്കുന്നത് കൌതുക കരമായിരിക്കും....
കേരളത്തിലെ പള്ളി ദര്‍സുകളിലും സമസ്ത ഇരു ഗ്രൂപ്പുകളുടെയും കോളേജുകളിലും പഠിപ്പിക്കുന്ന അഹ്ലുസ്സുന്നയുടെ ആദര്‍ശം (അഖീദ) വിശദീകരിക്കുന്ന ഒരു ഗ്രന്ഥമുണ്ട്, ശറഹുല്‍ അഖാഇദ്.
അതില്‍ പറയുന്നു:
"രാഷ്ട്രനായകനെ നിയമിക്കല്‍ നിര്‍ബന്ധമാണെന്നത് മുസ്ലിം സമൂഹത്തിന്റെ ഏകകണ്ഠാഭിപ്രായമാണ് (ഇജ്മാഅ്)...... പ്രവാചക വിയോഗത്തെ തുടര്‍ന്ന് സമുദായം പ്രഥമ പരിഗണനക്കെടുത്തത് ഇമാമിന്റെ (രാഷ്ട്രനായകന്റെ) നിയമനമായിരുന്നുവെന്നതും അതിന് തെളിവാണ്. എത്രത്തോളമെന്നോ, നബിയുടെ തിരുശരീരം മറവുചെയ്യുന്നതിനും മുമ്പ് അവര്‍ ചെയ്തത് രാഷ്ട്രനായകനെ തെരഞ്ഞെടുക്കുകയായിരുന്നു. ഓരോ ഇമാമിന്റെ മരണശേഷവും സ്വീകരിച്ചു പോന്ന നടപടിക്രമവും അതുതന്നെ. ഇസ്ലാമിക നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട ഒട്ടനവധി ബാധ്യതകള്‍ അതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.... മുസ്ലിംകള്‍ക്ക് സ്വന്തം നിയമങ്ങള്‍ നടപ്പില്‍ വരുത്തുക, ശിക്ഷാവിധികള്‍ പ്രാവര്‍ത്തികമാക്കുക, അതിര്‍ത്തികള്‍ കാക്കുക, സൈന്യത്തെ സജ്ജമാക്കുക, സകാത്ത് പിരിച്ചെടുക്കുക, അക്രമികളെയും കള്ളന്മാരെയും കൊള്ളക്കാരെയും അമര്‍ച്ച ചെയ്യുക, ജുമുഅകളും പെരുന്നാളുകളും നിലനിര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ ഉത്ഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക,അവകാശങ്ങള്‍ അംഗീകരിച്ചുകിട്ടാന്‍ സമര്‍പ്പിക്കുന്ന സാക്ഷ്യങ്ങള്‍ സ്വീകരിക്കുക, രക്ഷിതാക്കളില്ലാത്ത യുവതീ യുവാക്കളെ വിവാഹിതരാക്കുക, യുദ്ധധനം കൈയാളുക തുടങ്ങി സമൂഹത്തിലെ വ്യക്തികള്‍ക്ക് ചെയ്ത് തീര്‍ക്കാനാവാത്ത കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു രാഷ്ട്രത്തലവന്‍ കൂടിയേ കഴിയൂ.'' (ശര്‍ഹുല്‍അഖാഇദ പേ 110)
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (ഹിജ്റ 661-728, ക്രി. 1264-1329) പറയുന്നു: "ജനങ്ങളുടെ അധികാരം കൈയേല്‍ക്കേണ്ടത് 'ദീനി'പരമായ നിര്‍ബന്ധ ബാധ്യതകളില്‍ അതിപ്രധാനമാണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നല്ല, അധികാരമില്ലാതെ ദീനിന് നിലനില്‍പില്ല. മനുഷ്യരുടെ പൊതുതാല്‍പര്യം സംഘടന വഴി മാത്രമേ പൂരിതമാവൂ. അവര്‍ പരസ്പരം ആശ്രയിക്കുന്നു എന്നതാണ് അതിന് കാരണം. സംഘടിക്കുമ്പോള്‍ അവര്‍ക്ക് ഒരു നായകന്‍ അനിവാര്യമാണ്..... നന്മകല്‍പിക്കലും തിന്മതടയലും അല്ലാഹു നിര്‍ബന്ധമാക്കിയതാണ് താനും. അതും അധികാരവും ശക്തിയും ഇല്ലാതെ പൂരിതമാവുകയില്ല.'' (അസ്സിയാസത്തുശ്ശര്‍ഇയ്യ: പേ: 169)
ഇമാം ഗസ്സാലി (മരണം ഹിജ്റ 505 ക്രി. 1112) പറയുന്നു: "ദീനും അധികാരവും ഇരട്ട സന്തതികളാണ്. ദീനാണ് അടിസ്ഥാനം. അധികാരം കാവലാളാണ്. അടിത്തറയില്ലാത്തത് തകര്‍ന്നടിയും. കാവലാളില്ലാത്തത് പാഴാവുകയും ചെയ്യും.'' (ഇഹ്യാ ഉലൂമുദ്ദീന്‍ വാ 1 പേ 58)
ശാവലിയ്യുല്ലാഹിദ്ദഹ്ലവി (ഹിജ്റ 1114-1176 ക്രി. 1704-1765) പറയുന്നു: "അറിയുക: മുസ്ലിം സമൂഹത്തിന് ഒരു രാഷ്ട്രനായകന്‍-ഖലീഫഃ- നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ട്. ചില പൊതുതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണത്. ഖലീഫയില്ലാതെ അവ നിവര്‍ത്തിക്കപ്പെടുകയില്ല.'' (ഹുജ്ജതുല്ലാഹില്‍ ബാലിഗ 2:394)

അഥവാ മൌദൂദി സാഹിബിനു എത്രയോ മുമ്പേ ഇസ്ലാമിക രാഷ്ട്ര സങ്കല്പവും അതിന്റെ അനിവാര്യതയുമല്ലാം കഴിഞ്ഞ കാല പണ്ഡിതന്മാര്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.പക്ഷെ അതിനെ മതരാഷ്ട്ര വാദം എന്ന അകത്തും പുറത്തുമല്ലാത്ത ഒരു വിശേഷണം നല്‍കി പരിഹസിക്കാനും കൊഞ്ഞനം കുത്താനുമാണ് തങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ വ്യത്യസ്ത രാഷ്ട്രീയ സംഘടനകള്‍ക്ക് പണയം വെച്ച ഇന്നത്തെ മത സംഘടനകള്‍ ചെയ്യുന്നത്....സ്വാര്‍ത്ഥ താല്പര്യങ്ങളും സ്വന്തം സുഖ സൌകര്യങ്ങളും മാത്രം നോക്കുന്ന നേതാക്കന്മാര്‍ക്കിടയില്‍ പലര്‍ക്കും തങ്ങള്‍ മനസ്സിലാക്കിയ സത്യം വിളിച്ചുപറയാന്‍ പോലുമുള്ള അവസരം ലഭിക്കുന്നില്ല എന്നതല്ലേ സത്യം....

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....