നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, ജൂൺ 08, 2011

വോട്ട്,സ്ഥാനാര്ത്ഥി ,മതേതരത്വം...ചില സലഫി വര്‍ത്തമാനങ്ങള്‍ .....


സലഫികള്‍ പറയുന്നു...... വോട്ടു ചെയ്യല്‍,സ്ഥാനാര്‍ത്ഥിയാവല്‍,പാര്‍ലിമെന്റ് അംഗമാകല്‍,കുഞ്ചിക സ്ഥാനം വഹിക്കല്‍ , മതേതരത്വം എല്ലാം ഹറാം....!!!!

സഊദി അറേബ്യയിലെ മുന്‍ ഗ്രാന്റ് മുഫ്തിയും,സലഫി പണ്ഡിതനുമായ ഷെയ്ഖ്‌ ഇബ്നുബാസ്‌,അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഫതാവാ അല്ലജ്നത്തുദ്ധായിമ,സലഫി പണ്ഡിത സഭ എന്നിവര്‍ നല്‍കിയ ചില ഫത് വകള്‍ കാണുക....
അല്ലാഹു അവതരിപ്പിച്ചത് കൊണ്ടല്ലാതെ വിധി കല്പിക്കുന്ന ഒരു ഭരണകൂടത്തിന്റെ നടത്തിപ്പുകാരനാകാനും,ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചു കൊണ്ട്,തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കല്‍ മുസ്ലിമിന് അനുവദനീയമല്ല.
അത്തരക്കാരെയോ,ഇങ്ങനെയുള്ള ഭരണകൂടത്തില്‍ പങ്കാളികളായിട്ടുള്ള മറ്റുള്ളവരെയോ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യലും അനുവദനീയമല്ല. മല്‍സരിക്കുന്നവരും,വോട്ടുചെയ്യുന്നവരും,അത് മുഖേന ഭരണകൂടത്തെ ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുകയും അത്തരത്തിലുള്ള ഒരു മാറ്റത്തിനുള്ള മാര്‍ഗമായി ആ പങ്കാളിത്തത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലല്ലാതെ.മല്‍സരിക്കുന്നവര്‍ വിജയിക്കുന്നപക്ഷം തെരഞ്ഞെടുപ്പിന് ശേഷം ഇസ്ലാമിക ശരീഅത്തുമായി എട്ടുമുട്ടാത്ത പദവികളെ ഏറ്റെടുക്കാന്‍ പാടുള്ളൂ.( ഫതാവാ അല്ലജ്നത്തുദ്ധായിമ23/407)
മതെതരത്വത്തെകുറിച്ച ഇസ്ലാമിക വിധി വളരെ എളുപ്പത്തിലും വ്യക്തമായും നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്,ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് ത്വാഗൂത്തീ - ജാഹിലിയ്യാ വ്യവസ്ഥയാണ്.മതേതരത്വം അടിസ്ഥാനപരമായ രണ്ടു കാരണങ്ങളാല്‍ ലാഇലാഹ ഇല്ലല്ലാഹു വിന്റെ നിഷേധമാണ്.1.അല്ലാഹു അവതരിപ്പിച്ഛതല്ലാത്ത നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ വ്യവസ്ഥയാണ് അത്.2.അല്ലാഹുവിനുള്ള ഇബാദത്തില്‍ പങ്ക് ചേര്‍ക്കലാണ് അത്.അല്ലാഹു അവതരിപ്പിച്ഛതല്ലാത്ത നിയമങ്ങള്‍ കൊണ്ടുള്ള ഭരണം എന്നതാണ് മതേതരത്വത്തിന്റെ സഹജ ഭാവം.അഥവാ ദീന്‍ പരിഗണിക്കാതെ മനുഷ്യജീവിതത്തെ കെട്ടിപ്പടുക്കുക.അനിസ്ലാമിക വ്യവസ്ഥയാണ് എന്നതാണ് മതേതരത്വത്തിന്റെ പ്രകടമായ മറ്റൊരു പ്രത്യേകത.അതില്‍ വിശ്വസിക്കുന്നവന് ഇസ്ലാമിക വൃത്തത്തില്‍ സ്ഥാനമില്ല.വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ പ്രഖ്യാപനമനുസരിച്ച് അവന്‍ കാഫിറാണ്.(അല്‍ ഹയാത്തുല്‍ ഇസ്ലാമിയ്യത്തുല്‍ മുആശിറ)
അല്ലാഹുവിന്റെ ശരീഅത്തിനെ അംഗീകരിക്കുകയോ അതനുസരിച്ച് വിധികല്പ്പിക്കുകയോ ചെയ്യാത്ത എല്ലാ രാഷ്ട്രങ്ങളും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ ഖണ്ഡിതമായ പ്രഖ്യാപന മനുസരിച്ച് ജാഹിലിയ്യാ രാഷ്ട്രങ്ങളാണ്.അക്രമത്തിന്റെയും, കുഴപ്പത്തിന്റെയും, നിഷേധത്തിന്റെയും മാര്‍ഗങ്ങള്‍ കൈകൊണ്ടാവയാണ്.അവ അല്ലാഹുവിനെ അംഗീകരിക്കുകയും അവന്റെ ശരീഅത്തിനെ വിധികര്‍ത്താവാക്കുകയും ചെയ്യുന്നത് വരെ അല്ലാഹുവിനുവേണ്ടി അവയോട് ശത്രുതയം വിദ്വേഷവും വെച്ചു പുലര്‍ത്തലും സ്നേഹബന്ധങ്ങള്‍ മുറിച്ചു കളയലും മുസ്ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്(അല്‍ ഖുമിയ്യത്തുല്‍ അറബിയ്യ:50,51)
അഥവാ,ജമാഅത്തെ ഇസ്ലാമിയുടെ അതെ നിലപാടാണ് -ചിലപ്പോള്‍ അതിനേക്കാള്‍ കടുപ്പമേറിയത്-ഇത്തരം വിഷയങ്ങളില്‍ സലഫി പ്രസ്ഥാനം എടുത്തിരുന്നത്. ഇസ്ലാമിക പ്രസ്ഥാനം എന്തൊന്നിന്റെ അടിസ്ഥാനത്തിലായിരുന്നോ ഇതൊക്കെ കൈകാര്യം ചെയ്തത്,അതേ അടിസ്ഥാനങ്ങളിലൂന്നിനിന്നുകൊണ്ടാണ് സലഫി നേതൃത്വവും ഈ വിഷയങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത്....ജമാഅത്തിനെ വിമര്‍ശിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് ഇതൊക്കെ ഒന്ന് വായിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്.

4 അഭിപ്രായങ്ങള്‍:

Mohamed പറഞ്ഞു... മറുപടി

ഇതൊക്കെ ജമാ‌അത്തിന്റെ സ്വാധീനത്തിൽ പെട്ട് വഴിതെറ്റിപ്പോയ ആളുകളാണെന്ന് പറഞ്ഞാൽ പ്രശ്നം തീർന്നില്ലേ?.. അല്ല പിന്നെ..

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

സ്വന്തം കാലിലെ മണ്ണ് ഒലിച്ച് പോകാതിരിക്കാന്‍ അവര്‍ക്ക് പലതിന്റെ നേരേയും കണ്ണടക്കേണ്ടി വന്നു....അതാണ് ഇന്ന് കാണുന്ന കേരള സലഫിസം....

Kamar പറഞ്ഞു... മറുപടി

good attempt ...

തുടരുക.

Nikhil പറഞ്ഞു... മറുപടി

വിജ്ഞാനപ്രതമായ പോസ്റ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....