നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

തിങ്കളാഴ്‌ച, മേയ് 23, 2011

ഇസ്ലാം - രാഷ്ട്രീയം -ഭരണം ....ചില മുജാഹിദ് ചിന്തകള്‍



മുസ്ലിമിന് ഇസ്ലാമല്ലാത്ത വേറെ രാഷ്ട്രീയമോ...?
"ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ത്ഥത്തില്‍ ഗ്രഹിക്കുകയും,മാനവ നന്മയിലും നീതിയിലും അതിന്റെ സം‌വിധാനം മനസ്സിലാക്കുകയും ചെയ്ത,നീതി രാഷ്ട്രീയം ശരീഅത്തിന്റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക് മറ്റൊരു രാഷ്ട്രീയ നയം ആവിഷ്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല" (ശബാബ് :02/11/1977)

വിപത്തിന്റെ യഥാര്‍ത്ഥ കാരണം ?
"നാം ഇസ്ലാമിന്റെ മൗലിക തത്വങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ ഉപേക്ഷിച്ച് കളഞ്ഞിരിക്കുന്നുവെന്നതാണ് നമ്മുടെ സകലവിധ വിപത്തുകളുടെയും എതാര്‍ത്ഥ കാരണം.നാം ഒരു കാര്യത്തെ അതിന്റെ എതാര്‍ത്ഥരൂപത്തില്‍ വീക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രമേ പരിശ്രമിക്കുന്നുള്ളൂ.ഏതൊരു തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ച് കൊണ്ട് അറബികള്‍ ലോകത്തിന്റെ ഭൂരിഭാഗത്തില്‍ ഭരണം നടത്തിയോ ആ തത്വങ്ങള്‍ ഇന്നും ഖുര്‍‌ആനില്‍ കിടപ്പുണ്ട്.പക്ഷെ,ഈ മൂല തത്വങ്ങള്‍ക്ക് നാം ശാഖാ തത്വങ്ങളുടെ സ്ഥാനം മാത്രം നല്‍കിയിരിക്കുകയാണ്"

(
അല്‍‌മുര്‍ശിദ്:വാള്യം:4 പേജ്: 56)

അധികാരം നാം കൈവരുത്തണം
"നാം ഇവിടെ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം,അതായത് അല്ലാഹുവിന്റെ നിയമങ്ങള്‍ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം.അത് ഭൗതിക ശക്തികൊണ്ടേ സാധിക്കുകയുള്ളൂ.നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല.നാം ആജ്ഞാപിക്കുന്നവരും,നിരോധിക്കുന്നവരും ആയിരിക്കണം"(ഇ.കെ.മൗലവി,അല്‍‌മുര്‍ശിദ്, വാള്യം:4 പേജ്: 42)

"
മനുഷ്യരാജ്യമായകന്ന് ദൈവരാജ്യമായി ബന്ധം സ്ഥാപിച്ച് അതിന് കീഴടങ്ങുവാന്‍ നിങ്ങള്‍ സന്നദ്ധരാവണം.പരിശുദ്ധനായ ദൈവത്തിന്റെ ആ അതുല്യമായ മഹാ സിം‌ഹാസനത്തിന്റെ ആഹ്വാനം മേല്‍ക്കുമേല്‍ ഉയരണമെന്ന് അവന്റെ ഭൂമി അവന്നുവേണ്ടിമാത്രമായി തീരണമെന്നും നിങ്ങള്‍ ആശിക്കാതിരിക്കുന്നതെന്ത്കൊണ്ടാണ് ?ഹേ,മുസ്ലിംകളേ,പരലോക സുഖത്തെ വിട്ടുകോണ്ട് ഈ ലോകത്തിലെ ഏതാനും അലങ്കാരങ്ങള്‍ കൊണ്ട്മാത്രം ത്രിപ്തിപ്പെടുവാനാണോ നിങ്ങള്‍ ഭാവിക്കുന്നത് ?അല്ലാഹുവിന്റെ അധികാരത്തെ തിരസ്കരിച്ച്കൊണ്ട് ഈ ലോകത്തെ ഗവണ്മെന്റുകളുമായി സഖ്യം സമ്പാദിക്കുവാനാണോ നിങ്ങള്‍ വിചാരിക്കുന്നത് ?" (അല്‍‌മനാര്‍ പുസ്തകം: 4 ലക്കം: 20,21 )


1 അഭിപ്രായങ്ങള്‍:

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

നബി (സ) മക്കയില്‍ ആയിരുന്നപ്പൊള്‍ തന്നെ ഒരു രാഷ്ട്രത്തിന്‍റെ വിത്ത് നട്ടിരുന്നുവെന്നും ഈ വശത്ത് മതൃക കാണികാന്‍ നബിക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു സമ്പൂര്‍ണ്ണ മാതൃക ആകുമായിരുന്നില്ല എന്നും പ്രമുഖ മുജാഹിദ് പണ്ഡിതനായ അലി അബ്ദുര്‍റസ്സാഖ് മദനി 'മുഹമ്മദ് നബി അനുപമ വ്യക്തിത്വം' എന്ന മലയള കൃതിയില്‍ (പ്രസാധനം: കേരള നദുവത്തുല്‍ മുജാഹിദീന്‍, മുജാഹിദ്‌ സെന്റര്‍, കോഴിക്കോട്) എഴുതുന്നത് കണുക..
“അദ്ദേഹത്തെ മക്കയില്‍ ഒരു പ്രവാചകനും, മദീനയില്‍ ഒരു രാഷ്ട്രനായകനുമായി ചിത്രീകരിക്കുന്നവര്‍ മദീനയിലല്ല, മക്കയിലെ പരീക്ഷണ നാളുകളില്‍ തന്നെ രാഷ്ട്രത്തിന്റെ വിത്ത്‌ നട്ടിരുന്നു എന്ന വസ്തുത മനസ്സിലാക്കുന്നില്ല. പതിമൂന്നു വര്‍ഷത്തെ കടുത്ത പോരാട്ടത്തിന്റെ അനന്തരഫലം മാത്രമായിരുന്നു അത്. “ബഹുദൈവ വിശ്വാസികളെ അവഗണിക്കുക. താങ്കള്‍ക്കു ലഭിച്ച കല്പ്പനയനുസരിച്ച്ചു പ്രവര്‍ത്തിക്കുക” (വി.ഖുര്‍ആന്‍ 15:94) എന്ന ദൈവശാസന ലഭിച്ചത് മുതലുള്ള പ്രബോധനത്തിന്റെ പരിണാമമായിരുന്നു അത്.

“രണ്ടു തവണ എത്യോപ്യയിലേക്കും പിന്നീട് മദീനയിലെക്കും അഭയംതേടിപ്പോയ മക്കയിലെ പ്രവാചക ശിഷ്യന്‍മാരുടെയും മക്കയിലെ അഖബയില്‍വെച്ചുണ്ടായ ഒന്നും രണ്ടും ഉടമ്പടികളില്‍ പങ്കെടുത്ത അന്‍സാറുകളുടെയും കൈകളിലൂടെയാണ് മദീനയിലെ ഭരണകൂടമുണ്ടായിട്ടുള്ളത്. അവരാണ് മദീനയില്‍ പ്രവാചകന്‍ വളര്‍ത്തിയെടുത്ത മാതൃകാ സമുദായത്തിന്റെ വിത്ത്‌. അതാണ്‌ മുഹമ്മദീയ ഭരണകൂടവും പിന്നീട് ഇസ്ലാമിക സാമ്രാജ്യവുമായി വികസിച്ചത്.”

“ജീവിതത്തിന്റെ ഈ വശം കാണിക്കാതെ അദ്ദേഹം ചരമമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ്ണ മാതൃകാ പുരുഷനാവില്ലായിരുന്നു, അദ്ദേഹം”.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....