മുസ്ലിം സംഘടനകളെ കൊണ്ട് നിന്നു തിരിയാന്‍ ഇടമില്ലാത്ത സംസ്ഥാനമാണ് നമ്മുടെ കൊച്ചുകേരളം. മാതൃ സംഘടനകളും,അവയുടെ പോഷക ഘടകങ്ങളും,സന്നദ്ധ സേവന വിംഗുകളുമൊക്കെയായി എണ്ണമറ്റ സംഘടനകളാണ് കേരളത്തില്‍ പ്രവര്ത്തിച്ച്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പരസ്പര വാഗ്വാദങ്ങളും പോര്‍വിളികളും കൊണ്ട് മുഖരിതമാണ് കേരളത്തിന്റെ പൊതുമണ്ഡലം എന്നതും സത്യമാണ്.ഒരുവേള ഈ ഖണ്ഡന-മണ്ഡനങ്ങളും അതിലെ വിജയ പരാജയങ്ങളുമാണ് ഒരു പരിധിവരേയെങ്കിലും ഇത്തരം സംഘടനകളുടെ നിലനില്പിന്റെ ആധാര ശില എന്നതും ആര്‍ക്കും നിഷേധിക്കാനാവില്ല.ഇങ്ങനെയൊക്കെയാണെങ്കിലും പരസ്പര സ്നേഹത്തിന്റേയും, സഹകരണത്തിന്റേയും ഒരു കൊച്ചുകവാടം തുറന്നിടാന്‍ ഈ സംഘടനകള്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് അവയുടെ പ്രവര്‍ത്തന പരിസരം വീക്ഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുക.
മുസ്ലിം സമുദായത്തില്‍ അള്ളിപ്പിടിച്ച അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ച് നീക്കാന്‍ കഠിനപ്രയത്നങ്ങളുമായി മുന്നിട്ടിറങ്ങുകയാണ് ചില വിഭാഗങ്ങള്‍ ചെയ്തെതെങ്കില്‍
, അവരുടെ ആരാധനാപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നി മുന്നോട്ട്പോവുകയാണ് മറ്റു ചില സംഘടനകള്‍ ചെയ്തത്.ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനെന്നപേരില്‍ സായുധ സംഘങ്ങള്‍ രൂപീകരിക്കാന്‍ ഒരു വിഭാഗം മുന്നോട്ട് വന്നപ്പോള്‍ ഇസ്ലാമിന്റെ രാഷ്ട്രീയ-സാമൂഹിക വശങ്ങളുള്‍പ്പെടെ കൈകാര്യം ചെയ്ത് സമ്പൂര്‍ണ്ണ ഇസ്ലാമിനെ സമര്‍പ്പിക്കാന്‍ മുന്നോട്ട് വരാനും ആളുകളുണ്ടായി.
ഒരു ശരാശരി ചരിത്ര ബോധമുള്ള ഏത് കേരളീയനും അറിയാവുന്ന കാര്യങ്ങളാണ് ഈ പറഞ്ഞെതെല്ലാമെന്നിരിക്കെ ഇവിടെ ഇതിന്റെ പ്രസക്തിയെന്താണ്...? അതുതന്നെയാണ് നമ്മുടെ വിഷയത്തിന്റെ മര്‍മ്മം.അഥവാ കേരളീയ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മുഴുവന്‍ സംഘടനകളും (യാഥാസ്ഥിക സംഘടനകള്‍ ഉള്‍പ്പെടെ)ഇസ്ലാമിന്റെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും,ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിന്റെ പ്രതിനിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും,കാലാതിവര്‍ത്തിയായ ഇസ്ലാമിന്റെ നൂതന മുഖം പരിചയപ്പെടുത്താനും മത്സരിക്കുമ്പോള്‍ തിരക്കുകള്‍ക്കിടയില്‍ ആരുമറിയാതെ പിന്നോട്ട് സഞ്ചരിക്കുന്ന ഒരു പ്രസ്ഥാനത്തെ പരിചയപ്പെടുത്താതിരിക്കാന്‍ സാധ്യമല്ല.
ഒരുകാലത്ത് കേരളീയ നവോത്ഥാന സംരംഭങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന,അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടനയിച്ചിരുന്ന ഒരു പ്രസ്ഥാനത്തില്‍ നിന്നാണ് ഈ പ്രതിലോമപരമായ വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പറഞ്ഞുവരുന്നത് ഇസ്ലാഹീ പ്രസ്ഥാനത്തെ കുറിച്ച് തന്നെയാണ്.മുജാഹിദ് പ്രസ്ഥാനം രണ്ടായി പിളരുകയും അതില്‍ ഒരു വിഭാഗം ഒരു പരിധിവരെ ഇസ്ലാമിന്റെ സാമൂഹ്യ പ്രതിബദ്ധത മനസ്സിലാക്കി മുന്നോട്ട് പോകാന്‍ തയ്യാറാവുകയും ചെയ്തപ്പോള്‍ ഔദ്യോഗികം എന്ന് സ്വയം വാദിക്കുന്ന വിഭാഗം സ്വയം ഒരു വ്യതിരക്തത മോഹിച്ചിട്ടോ മറ്റോ തീര്‍ത്തും അവരുടെതന്നെ കഴിഞ്ഞകാല നിലപാടുകള്‍ക്ക് വിരുദ്ധമായാണ് ചലിച്ച് കൊണ്ടിരിക്കുന്നത്.അല്പം ദിശാബോധവും,കാര്യശേഷിയുമുള്ളവരാണ് ആ പ്രസ്ഥാനത്തില്‍ നിന്ന് പിരിഞ്ഞ്പോയത് ,അതിന്റെ അനിവാര്യ ദുരന്തമാണ് അവര്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ഒരു നിഷ്പക്ഷ നിരൂപകന് വിലയിരുത്തിയാല്‍ നമുക്കതിനെ കുറ്റം പറയാനാകില്ല.
കേരള സംവാദ സദസ്സുകളെ മിമിക്സ് സദസ്സുകളാക്കിയ ജിന്ന് വിവാദത്തിന്റെ പര്യവസാനം ജിന്ന് കൂടിയവനെ അടിച്ച് അവശനാക്കുന്നിടത്തോളം കാര്യങ്ങളെത്തി എന്ന് പറയുമ്പോള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഗതകാല ചരിത്രമറിയുന്ന ആരും മൂക്കത്ത് വിരല്‍ വെച്ച് പോവും. ഖുറാഫാത്തിനെ ജീവിത വ്രതമാക്കിയ സമൂഹങ്ങളില്‍ നിന്ന് മാത്രമായിരുന്നു മുമ്പ് അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് എന്ന് നമുക്ക് കാണാന്‍ സാധിക്കും.മാത്രവുമല്ല,ജിന്ന് സേവയെ കുറിച്ചും,ജിന്ന് ചികിത്സയെ കുറിച്ചും,ജിന്നു കൂടിയവന്റെ ശരീരത്തില്‍ നിന്ന് ജിന്നിനെ അടിച്ച് പുറത്തിറക്കുന്ന കലാ പരിപാടിയെ കുറിച്ചുമൊക്കെ തങ്ങള്‍ തന്നെ സ്വീകരിച്ചിരുന്ന നിലപാടുകള്‍ എന്തായിരുന്നുവെന്ന് അവരൊന്ന് സ്വയം വിലയിരുത്തിയാല്‍ നന്നാവും.
ഇപ്പോഴിതാ അവിടെനിന്നും പോയി പല്ലി-പള്ളി സംവാദങ്ങളിലെത്തിനില്ക്കുന്നു.ഒരു പല്ലിയെ കൊന്നാല്‍ ഒരു പള്ളിപണിത കൂലികിട്ടുമെന്നും അതിനാല്‍ നിങ്ങള്‍ പല്ലികളെ കൊല്ലൂ പുണ്യം നേടൂ എന്നതാണ് പുതിയ മുദ്രാവാക്യം.സുന്നിമദ്രസകളില് പഠിച്ച സമയത്ത് ഒറ്റയടിക്ക് പല്ലിയെകൊന്നാല് പള്ളിപണിത കൂലികിട്ടുമെന്ന്കേട്ട് നാലഞ്ച് പല്ലികളേയും പിടിച്ച് എല്ലാവര്ക്കും പുണ്യം വിതരണം ചെയ്യാന്‍ വന്ന് ഉസ്താദിന്റെ അടിവാങ്ങിയ സഹപാഠിയെയാണ് ഓര്‍മ്മ വരുന്നത്.അപ്പോള്‍ , ഒരു പള്ളി നിര്‍മ്മിച്ചാല്‍ പല്ലിയെകൊന്ന പ്രതിഫലമേ ലഭിക്കൂ എന്നൊന്നും തിരിച്ച് ചോദിച്ചേക്കരുത്. കാരണം അത് ഹദീസ് നിഷേധമാണ്.
അതെ,എല്ലാത്തിനും തെളിവ് ഹദീസുകള്‍ തന്നെയാണ്,അതുകൊണ്ടുതന്നെ ആരെങ്കിലും ഇതൊക്കെ ഒന്ന് ചോദ്യം ചെയ്താല്‍ ഉടന്‍ വരും ഹദീസ് നിഷേധി,ചേകന്നൂരി....ഞാന്‍ ചോദിക്കട്ടെ സഹോദരന്മാരെ ഈ ഹദീസുകളൊന്നും പുതുതായി റിപ്പോര്‍ട്ട് ചെയ്തതല്ലല്ലോ..? നിങ്ങള്‍ പരസ്പരം തെറ്റിപ്പിരിയുന്നതിന് മുമ്പ്,ഖുറാഫാത്തിനെതിരെ നിങ്ങള്‍ ധര്‍മ്മസമരം നയിച്ച സമയത്ത്, പണ്ഡിതന്മാരായ നേതാക്കന്മാരാല് നിങ്ങള്‍ നയിക്കപ്പെട്ട സമയത്ത് ആരുമെന്തേ ഇതൊന്നും കാണാതെപോയി?അപ്പോള്‍ വിഷയം ഹദീസ് നിഷേധവുമായി ബന്ധപ്പെട്ടതല്ല;പ്രത്യുത സ്വയം ഒരു വ്യതിരക്തത സൃഷ്ടിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ സംഭവിച്ച് പോകുന്നതാണ്. മനുഷ്യജീവിതത്തിന് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന,ശല്യക്കാരായ ശുദ്രജീവികളെ കൊല്ലണമെന്ന് പ്രവാചകന് പഠിപ്പിക്കുന്നുണ്ട്.ഈ പല്ലി വിഷയത്തില്‍ തന്നെ سام أبرص എന്ന പേരില്‍ വിഷമുള്ള ഒരു തരം വലിയ പല്ലിയെയാണ് ഹദീസില്‍ സൂചിപ്പിച്ചിരിക്കുന്നത് എന്നാണ് അതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര് വിശദീകരിക്കുന്നത്.
ഇനിയെന്തുതന്നെയാവട്ടെ ഒരുപാട് സുന്നത്തുകള്‍ ഇന്നും മുസ്ലിം സമൂഹത്തിന് അന്യമായി തുടരുന്ന ഈ സന്ദര്‍ഭത്തില്‍ ,മുസ്ലിം ഉമ്മത്ത് സാംസ്കാരികമായും,സാമൂഹികമായും അധ:പതനത്തിലേക്ക് മുതലക്കൂപ്പ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ,മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ മദ്യത്തിന്റേയും, മദിരാശിയുടേയും കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ,കൊച്ചുകുട്ടികള്‍ പോലും അനിയന്ത്രിതമായ ലൈംഗികതയുടെ വാഹകരായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും എന്ത് 'ഇസ്ലാഹീ' ധര്‍മ്മമാണ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്. അതിനുമപ്പുറം മുസ്ലിം ലോകം അനുഭവിച്ച് കൊണ്ടിരിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരമാണത് നിര്‍ദ്ധേശിക്കുന്നത്. നിങ്ങള്‍ തന്നെ വാദിക്കാറുള്ള ഒരുമുസ്ലിമിന്റെ ശിര്‍ക്കും-തൗഹീദുമായി എന്ത് ബന്ധമാണതിനുള്ളത്.
അതുകൊണ്ടുതന്നെ പറയട്ടെ,ഇത്തരം വിഷയങ്ങളില്‍ മുസ്ലിം സമൂഹത്തെ മയക്കിക്കിടത്താനാണ് ഇനിയും നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ , സ്വന്തം കാലിന്നടിയില്‍ നിന്ന് മണ്ണോലിച്ച് പോകുന്ന ദു:ഖസത്യം നിങ്ങളറിയേണ്ടിവരും. ചിന്തിക്കുന്നവരെയും,ബുദ്ധിഉപയോഗിക്കുന്നവരേയും എന്നും ഇത്തരം മയക്കുവെടികളുതിര്ത്ത് നിദ്രയിലാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ച് കൊള്ളണമെന്നില്ല. അതിനാല്‍ ഇനിയും ഇതരപ്രസ്ഥാനങ്ങളെ പഴിചാരി മുന്നോട്ട് പോകുന്നതിനുപകരം സ്വന്തം പ്രസ്ഥാനത്തെ കുറിച്ച് ഒരാത്മ വിമര്‍ശനത്തിനും, വിശകലനത്തിനും സമയം കണ്ടെത്തുക;ഒരു പക്ഷേ നിങ്ങള്‍ രക്ഷപ്പെട്ടേക്കും.
16 അഭിപ്രായങ്ങള്‍:
ഇസ്ലാഹ് അവസാനിപ്പിച്ചു തമ്മില്‍ തല്ലു തുടങ്ങിയതോടെ മുജാഹിദു പ്രസ്ഥാനത്തിന്റെ ആണിക്കല്ലിളകിതുടങ്ങി ..
ഇതു പോസ്റ്റ് ചെയ്തവന് ഇസ്ലാമിന്റെ ആധികാരിക പ്രമാണങ്ങളെകുറിച്ച് വലിയാ ബോധമൊന്നും ഇല്ല. ശിര്കില് മുങ്ങികുളിച്ച് കിടന്നിരുന്ന കേരള സമൂഹത്തെ തൌഹീദിന്റെ മഹത് വെളിച്ചതിലീക്ക് കൈ പിടിച്ചു നടത്തിയ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പങ്കു ആര്‍കും നിഷേധിക്കാനാവില്ല. ഏതെങ്കിലും ഒരു പ്രവര്‍ത്തകന്റെ പിഴവ് മൊത്തം പ്രസ്തനതിനുമേല് ചാര്‍ത്തുന്നത് തികച്ചും മോശമാണ്. എവിടെ ധിശബോധാമുള്ളവര്, കാര്യബോധമുള്ളവര്‍ എന്നെല്ലാം വിശേഷിപ്പിച്ചവര്‍ യഥാര്‍ത്ഥ ഇസ്ലാമില്‍ നിന്നും അകന്നു പോയവരാണ്. കാരണം അവരെയാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ക് വേണ്ടത്. പലിയെകൊന്നാല് എന്നുതുടങ്ങുന്ന ഹദീഥ് സഹേഹ് ആണ്. അത് അങ്ങനെ തന്നെ വിശ്വസിക്കലാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. എന്ന് യഥാര്‍ത്ഥ സുന്നത്തില്‍ ഉറച്ചു നില്കുന്നത് ഇസ്ലാഹീ പ്രസ്ഥാനം മാത്രമാണ്.
@Yahya Rayyan...##ശിര്കില് മുങ്ങികുളിച്ച് കിടന്നിരുന്ന കേരള സമൂഹത്തെ തൌഹീദിന്റെ മഹത് വെളിച്ചതിലീക്ക് കൈ പിടിച്ചു നടത്തിയ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പങ്കു ആര്‍കും നിഷേധിക്കാനാവില്ല.##I agree,see this words...{ഒരുകാലത്ത് കേരളീയ നവോത്ഥാന സംരംഭങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന,അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടനയിച്ചിരുന്ന ഒരു പ്രസ്ഥാനത്തില്‍ നിന്നാണ് ഈ പ്രതിലോമപരമായ വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.}....##ഏതെങ്കിലും ഒരു പ്രവര്‍ത്തകന്റെ പിഴവ് മൊത്തം പ്രസ്തനതിനുമേല് ചാര്‍ത്തുന്നത് തികച്ചും മോശമാണ്.##..കാമ്പയിനും ,നോട്ടീസുമൊക്കെ ഒരു വ്യക്തിയില്നിന്നായിരിക്കുമോ...??...##പലിയെകൊന്നാല് എന്നുതുടങ്ങുന്ന ഹദീഥ് സഹേഹ് ആണ്. അത് അങ്ങനെ തന്നെ വിശ്വസിക്കലാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.##...I agree,but see this words...{{മനുഷ്യജീവിതത്തിന് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന,ശല്യക്കാരായ ശുദ്രജീവികളെ കൊല്ലണമെന്ന് പ്രവാചകന് പഠിപ്പിക്കുന്നുണ്ട്.ഈ പല്ലി വിഷയത്തില്‍ തന്നെ سام أبرص എന്ന പേരില്‍ വിഷമുള്ള ഒരു തരം വലിയ പല്ലിയെയാണ് ഹദീസില്‍ സൂചിപ്പിച്ചിരിക്കുന്നത് എന്നാണ് അതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര് വിശദീകരിക്കുന്നത്......ഇനിയെന്തുതന്നെയാവട്ടെ ഒരുപാട് സുന്നത്തുകള്‍ ഇന്നും മുസ്ലിം സമൂഹത്തിന് അന്യമായി തുടരുന്ന ഈ സന്ദര്‍ഭത്തില്‍ ,മുസ്ലിം ഉമ്മത്ത് സാംസ്കാരികമായും,സാമൂഹികമായും അധ:പതനത്തിലേക്ക് മുതലക്കൂപ്പ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ,മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ മദ്യത്തിന്റേയും, മദിരാശിയുടേയും കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ,കൊച്ചുകുട്ടികള്‍ പോലും അനിയന്ത്രിതമായ ലൈംഗികതയുടെ വാഹകരായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും എന്ത് 'ഇസ്ലാഹീ' ധര്‍മ്മമാണ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്. അതിനുമപ്പുറം മുസ്ലിം ലോകം അനുഭവിച്ച് കൊണ്ടിരിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരമാണത് നിര്‍ദ്ധേശിക്കുന്നത്. നിങ്ങള്‍ തന്നെ വാദിക്കാറുള്ള ഒരുമുസ്ലിമിന്റെ ശിര്‍ക്കും-തൗഹീദുമായി എന്ത് ബന്ധമാണതിനുള്ളത്.}}
കേരളത്തിലെ ഔദ്യോഗിക വിഭാഗം മുജാഹിദുകള്‍ വക്കം മൌലവി, കേയെം മൌലവി, എന്തിനേറെ സലാം സുല്ലമിയെ പോലും കൈവടിഞ്ഞു.......ഇവരേക്കാള്‍ ഇല്മു കൂടുതല്‍ ഇബ്നു ബാസിനും ഷെയ്ക് മുനജ്ജിദിനും ഷെയിഖ് മധ്ഖലിക്കും തുടങ്ങിയ ആധുനിക സലഫീ പണ്ടിതാര്ക്കാന് എന്നവര്‍ക്ക് തോന്നി......
സ്വയം വിഡ്ഢികളാകാന്‍ ഇനിയും കേരളത്തിലെ ജനങ്ങളെ കിട്ടുകയില്ല എന്ന് രണ്ട് മുജാഹിദ് വിഭാഗങ്ങളും മനസ്സിലാക്കുന്നത് നന്നായിരിക്കും.......
മുജാഹിദ് പ്രസ്ഥാനം നടത്തിയ പരിഷ്കരണ പ്രവര്‍ത്തനം വിലകുറച്ച് കാണുന്നില്ല. പക്ഷെ അവരുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരവും പരിഹാസ്യവുമാണ് .
മുടിയിൽ കുടിങ്ങിയ കാരന്തൂർ ചേളാരി സുന്നികളുടെ നടുവിലേക്ക് മുജാഹിദിന്റെ ഒരു പ്രവർത്തകൻ ഒരു ഹദീസ് പറഞ്ഞപ്പോൾ ഇത്രത്തോളം വിവാദം ഉണ്ടാക്കാൻ അതിന്ന് കഴിയും എന്ന് കരുതിയിട്ടുണ്ടാവില്ല...അത് കൊണ്ട്തന്നെ ഇതിനെ വിവാദ വൽകരിക്കുക എന്നത് മുടിയിൽ നിന്നും ഊരിപോരാനുള്ള ഈ ഖുബൂരികളുടെ ഒരു കുതന്ത്രമായിട്ടെ ബുദ്ധിയുള്ളവന്ന് കാണാൻ കഴിയൂ....
അളിയാ...മുടിയിലും,പല്ലിയിലും കുടുങ്ങാത്ത പാവം എന്നെപ്പോലുള്ളവര്‍ എന്ത് ചെയ്യും....????
കൊള്ളാം, നല്ല കാഴ്ചപ്പാടുകള്‍ .പക്ഷെ എല്ലാവരും ഒന്ന് ഒത്തു ചേരുവാന്‍ എന്ത് ചെയ്യും ?എവിടെയാണ് യഥാര്‍ത്ഥ പ്രശ്നം?
മിന്നാരം...ആ ഒരു മനസ്സ് കാത്ത് സൂക്ഷിച്ചിരുന്ന കാലം കേരളത്തിലെ മത സംഘടനകള്‍ക്കിടയില്‍ ഉണ്ടായിരുന്നു....ഇന്ന് എല്ലാം കൈമോശം വന്നു എന്തുചെയ്യാന്‍....??
മുസ്ലിം ഉമ്മത്ത് സാംസ്കാരികമായും,സാമൂഹികമായും അധ:പതനത്തിലേക്ക് മുതലക്കൂപ്പ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ,മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ മദ്യത്തിന്റേയും, മദിരാശിയുടേയും കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ,കൊച്ചുകുട്ടികള്‍ പോലും അനിയന്ത്രിതമായ ലൈംഗികതയുടെ വാഹകരായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും എന്ത് 'ഇസ്ലാഹീ' ധര്‍മ്മമാണ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്.
വളരെ അര്‍ത്ഥവത്തായ വാക്കുകള്‍ . സമുദായ നേതാക്കള്‍ ഉണര്ന്നിരുന്നിങ്കില്
കേരളീയ സമൂഹത്തെ ശിര്‍ക്കില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിച്ചത് ഇസ്ലാഹി പ്രസ്ഥാനം ആണെന്ന, ഈ സംവാദത്തിലെ പൊതു അഭിപ്രായത്തോട് ഈയുള്ളവന് വിയോജിക്കുന്നു. ശിര്‍ക്ക്, തൌഹീദ്, തവസ്സുല്‍ ഇസ്തിഗാസ, ബിദ് അത്ത്, തുടങ്ങിയ വിഷയങ്ങളില്‍, പൂര്‍വിക പണ്ടിതരില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞ, എന്നാല്‍ പണ്ഡിതനുമായ ഇബ്നു ത്യ്മിയ്യയുടെയും, അത്ര വലിയ പാണ്ടിത്യ ഗരിമയോന്നുമില്ലാത്ത ഇബ്നു അബ്ദില്‍ വഹാബിന്റെയും വികലവീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തി, പാരമ്പര്യ മുസ്ലിങ്ങളെ മുശ്രിക്ക് ആക്കുകയ്യാണ് വഹാബി മൂവ്മെന്റ്റ് ചെയ്തത്. ജമാ അത്ത് ആകട്ടെ, തങ്ങള്‍ക്കു ഇല്‍മുല്‍ കലാമിലും ഫിഖ്ഹിലും കടുമ്പിടിത്തമില്ലെന്നും ഇതു വീക്ഷണവും അവരവര്‍ക്ക് സ്വീകരിക്കാമെന്ന് പറയുകയും, എന്നാല്‍ ശിര്‍ക്ക്, ബിദ് അത്ത്, ആചാരം, അനാചാരം തുടങ്ങിയവയുടെ കാര്യത്തില്‍ വഹാബി വീക്ഷണം വെച്ച് പുലര്‍ത്തുകയും ചെയ്തു. അതാതു നാട്ടിലെ ഭൂരിപക്ഷ മദ ഹബുകളോട് ചേര്‍ന്ന് നില്ക്കുന്നതില് അവര്‍ ബോധപൂര്‍വമോ അല്ലാതെയോ ഉള്ള വിമുഖത കാണിച്ചു. ഖുനൂട്ത്, കൂട്ടുപ്രാര്തന തുടങ്ങിയ വിഷയങ്ങളില്‍, ബിദ് അത്ത്, സുന്നത്ത്, എന്നിവയെ കുറിച്ച വഹാബി കാഴ്ചപ്പാടുകള്‍ സൈട്ധാന്തികാധാരമായി നില്‍ക്കുന്നതായിരുന്നു കാരണം. അലാഹുവിന്റെ കഴിവ്,സഹായം ചോദിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഭൌതികം-അഭൌതികം, മനുഷ്യ കഴിവിന്നധീനം-അതീതം എന്നാ വിഭജനം ഉണ്ടാക്കിയതാണ് വഹാബിസതിന്റെ മൌലിക അബദ്ധം. ഇത് അല്ലാഹുവിനു മേല്‍ ഒരു തരം 'താഴ്ന്ന തൊഴില്‍ വിഭജനം '-'ഡിവിഷന് ഓഫ് ലേബര്‍' ആരോപിക്കുന്നതിനു തുല്യമായിരുന്നു.ശിര്‍ക്കിനെയും തൌഹീദിനെയും അന്ധവിശ്വാസതെയും കുറിച്ച ഈ വീക്ഷണം തന്നെയാണ് ജമാ അത്ത് സഹോദരങ്ങളും വെച്ച് പുലര്‍ത്തുന്നതെന്ന് പോസ്റ്റുകളില്‍ നിന്നും വ്യക്തമാകുന്നു.സമ്പൂര്‍ണ തൌഹീദ് തങ്ങളുടെതാണ് എന്നാ അവരുടെ വാദത്തെ കുറിച്ച അഭിപ്രായം പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്. ശിര്‍ക്ക്, തൌഹീദ് തിടങ്ങിയവയെ കുറിച്ച വഹാബി വീക്ഷണത്തെയും യാഥാസ്ഥിതിക വീക്ഷണത്തെയും കുറിച്ച ആരോഗ്യകരമായ സംവാദത്തിനു ഈയുള്ളവന് തയ്യാറാണ്.'' ശിര്‍ക്കിനെ സ്ഥാപിക്കാനും കേരളത്തെ അന്ധകാരയുഗത്തിലേക്ക് തിരിച്ചു കൊണ്ട് പോകാനും എന്തെല്ലാം ന്യായങ്ങള്‍?'' തുടങ്ങിയ, അക്കാടമികമാല്ലാത്ത അഭിപ്രായങ്ങള്‍ ഇത്തരമൊരു ചര്‍ച്ചയില്‍ ഉണ്ടാകില്ലെന്ന് വിചാരിക്കുന്നു.
ശിര്‍ക്ക്, തൌഹീദ്, ബിദ് അത് തുടങ്ങിയ വിഷയങ്ങളില്‍ ജമാ അത് കാരും ശുദ്ധ വഹാബി വീക്ഷണം തന്നെ ആണ് പിന്പട്ടുന്നതെന്ന് മനസ്സിലാകുന്നു.
ശിര്‍ക്ക്, തൌഹീദ് ബിദ് അത് വീക്ഷണങ്ങളില്‍ ജമാ അത്തും മുജാഹിടും വഹ്ഹാബി ആശയങ്ങള്‍ പങ്കു വെക്കുന്നുന്ടെന്നു മനസ്സിലാകുന്നു. ദാര്‍ശനികമായി ഒരു ആഴവുമില്ലാതതാണ് വഹാബി സിദ്ധാന്തങ്ങള്‍!!
മുജാഹിദ് പ്രസ്ഥാനം രണ്ടായി പിളരുകയും അതില്‍ ഒരു വിഭാഗം ഒരു പരിധിവരെ ഇസ്ലാമിന്റെ സാമൂഹ്യ പ്രതിബദ്ധത മനസ്സിലാക്കി മുന്നോട്ട് പോകാന്‍ തയ്യാറാവുകയും ചെയ്തപ്പോള്‍ ഔദ്യോഗികം എന്ന് സ്വയം വാദിക്കുന്ന വിഭാഗം സ്വയം ഒരു വ്യതിരക്തത മോഹിച്ചിട്ടോ മറ്റോ തീര്‍ത്തും അവരുടെതന്നെ കഴിഞ്ഞകാല നിലപാടുകള്‍ക്ക് വിരുദ്ധമായാണ് ചലിച്ച് കൊണ്ടിരിക്കുന്നത്.........)))))))
താങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ..ഏതാണ്ട് ഈ കാരണം കൊണ്ട് തന്നെയാണ് മടവൂര്‍ സഹിബിനെയും മറ്റും ആക്ഷെപ്പിചതും ഭിന്നിപ്പിനു കാരണമായതും..യൊചിക്കവുന്ന മേഘലകളിൽ മുസ്ലിം സംഘടനകൾ ഒന്നിക്കുന്നതിലെന്ത തെറ്റ്?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....