നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

തിങ്കളാഴ്‌ച, ജൂൺ 06, 2011

ഇബാദത്ത് .....മുജാഹിദ് പ്രസ്ഥാനവും,മുസ്ലിം ലോകവും.....


ജമാഅത്ത്-മുജാഹിദ് സം‌വാദങ്ങളില്‍ എക്കാലത്തും പ്രഥമസ്ഥാനം അലങ്കരിച്ച വിഷയമാണ് 'ഇബാദത്തിന്റെ' അര്‍ത്ഥ തലങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ .....മൗദൂദി സാഹിബിന് സം‌ഭവിച്ച ഏറ്റവും വലിയ വീഴ്ച അദ്ധേഹം ഇബാദത്തിന് അനുസരണം എന്ന് അര്‍ത്ഥം വെച്ചതാണെന്നും അതിന് മുമ്പ് മുസ്ലിം ലോകത്ത് ആരും അപ്രകാരം വാദിച്ചിട്ടില്ല എന്നും പ്രചരിപ്പിച്ചവര്‍,മൗദൂദി സാഹിബിന് മുമ്പേ അപ്രകാരം ഇബാദത്തിനെ വിശദീകരിച്ചവരെ ചൂണ്ടിക്കാണിച്ചപ്പോള്‍ അവര്‍ വലിയ പണ്ഡിതന്മാരാണെങ്കിലും ഈ വിഷയത്തില്‍ അവര്‍ക്ക് തെറ്റു പറ്റി എന്ന വിശദീകരണവുമായി രംഗത്ത് വന്നു....ഇബാദത്തുമായി ബന്ധപ്പെട്ട് മൗദൂദിക്കെതിരെ മുജാഹിദ് പ്രസ്ഥാനം നടത്തിയ ചില വര്‍ത്തമാനങ്ങളിലേക്കും,പണ്ഡിതന്മാരുടെ വിശദീകരണങ്ങളിലേക്കും ഞാന്‍ സഹോദരങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു....
""ഇബാദത്തിന് അനുസരണം ,അടിമത്തം ,ആരാധന ഇങ്ങനെ മൂന്നു അര്‍ത്ഥമുണ്ടെന്ന് പറഞ്ഞത് ഏറ്റവും വലിയ വിവരക്കേടാണ്.ആ മൂന്നര്‍ത്ഥം തൌഹീദില്‍ ‍ പരിഗണിക്കണമെന്ന് പറഞ്ഞത് ഭയങ്കര വിവരക്കേടാണ്,അറബിയും അറിഞ്ഞുകൂടാ,ഇസ്ലാമിന്റെ തൌഹീദും അറിഞ്ഞുകൂടാ (സല്സബീല്‍ 1996നവമ്പര്‍ 20 ,പേജ് 5 ,6 )

"അല്ലാഹു അല്ലാത്തവരെ അനുസരിക്കലും അല്ലാഹു അല്ലാത്തവര്‍ക്ക് അടിമ വേല ചെയ്യലും ശിര്‍ക്കാണെന്ന് ലോകത്ത് ആരും പറഞ്ഞിട്ടില്ല..മൌദൂദി സാഹിബ് കളവു പറഞ്ഞതാണ് (പുസ്തകം 8 ലക്കം6 പേജ് 9 )"
"നൂറു കണക്കിന് സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള ഇബാദത്തിന് രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ അനുസരണം എന്ന് അര്‍ഥം വെക്കാം എന്നുവെച്ചു എല്ലാ സ്ഥലങ്ങളിലും ആ അര്‍ഥം കൊണ്ട് സായൂജ്യം നേടാനുള്ള വ്യഗ്രതയില്‍ സംഭവിച്ചതാണ് ഇതെല്ലാം (സല്സബീല്‍ 1972 ജൂലൈ 17 )"
ഇതെഴുതിയ മാസിക 24 കൊല്ലത്തിനു ശേഷം ഇബാദത്തിന് ഭാഷയിലും സാങ്കേതിക അര്‍ത്ഥത്തിലും അനുസരണമെന്ന അര്‍ത്ഥമേ ഇല്ല എന്ന് എഴുതണമെങ്കില്‍ സത്യം മറച്ചുവെക്കാനുള്ള അസാമാന്യ കഴിവ് തന്നെ വേണമല്ലോ...
"ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇബാദത്തിന് അനുസരണം എന്ന അര്‍ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്.അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്.അദ്ദേഹം വലിയ മഹാന്‍ തന്നെ പക്ഷെ ഇപ്പറഞ്ഞത്‌ മഹാ തെറ്റാണ് (പുസ്തകം 2 ലക്കം 8 1972 സപ്തംബര്‍ , പേജ് 45 ,46 )"
ഇതെഴുതി 6 കൊല്ലം കഴിഞ്ഞു മൌദൂദി സാഹിബിനു മുമ്പ് ആരും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് എഴുതിയത് സത്യസന്ധതക്ക് ചേര്‍ന്നതല്ലല്ലോ... "മുസ്ലിം ലോകം ഇമാമുല്‍ മുഫസ്സിരീന്‍ എന്ന ആദരണീയ സ്ഥാനം നല്‍കി സ്വീകരിച്ച മഹാ പണ്ഡിതനും ഖുര്‍ആന്‍ വ്യഖ്യാതാവുമാണ് ഇബ്നു ജരീരി ത്വബ് രി(റ).അദ്ദേഹത്തിനു ഇബാദത്തിന്റെ അര്‍ത്ഥ കല്‍പനയില്‍ പിശക് പറ്റിയിട്ടുണ്ട്.സൗദി അറേബ്യയിലെ 50 ല്‍ പരം അറിയപ്പെട്ട മഹാ പണ്ഡിതന്മാര്‍ ചേര്‍ന്ന് തയ്യാറാക്കിയതെന്ന് പ്രസ്ഥാവിക്കപ്പെടുന്ന ഒരു പാഠപുസ്തകത്തില്‍ ഇബാദത്തിന് അര്‍ഥം നല്‍കിയത് തെറ്റാണ് (സല്സബീല്‍ 1998 ഫെബ്രുവരി)"
"ഇമാം ഖുര്‍തുബി മഹാന്‍ തന്നെ,പക്ഷെ അടിമത്തം എന്ന അര്‍ഥം സ്വീകാര്യമല്ല,നിരുപാധികമായ അനുസരണം അല്ലാഹുവിനു മാത്രം എന്ന അര്‍ത്ഥവും ഇബാദത്തിന് നല്‍കിക്കൂടാ...അത് പ്രവാചകന് അവകാശപ്പെട്ടതാണെന്ന് ഖുര്‍ആന്‍ ശക്തിയായി കല്‍പിക്കുന്നു.ഇബാദത്ത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്താനും.അപ്പോള്‍ ഈ അര്‍ഥം അവിടെ പറ്റുകയില്ല.അല്ലാഹുവിനു മാത്രം അവകാശപ്പെട്ട 'ആരാധന'മാത്രമേ അവിടെ അര്‍ത്ഥമാക്കാന്‍ പാടുള്ളൂ...മറിച്ചു ആര് വാദിച്ചാലും ശഹാദത് കലിമയെ വികലമാക്കലാണ് ഫലം.ഇവിടെ റഷീദ് രിളായും റഷീദ് കുട്ടംപൂരും എന്നെ സംബന്ധിച്ചിടത്തോളം സമമാണ് (സല്‍സബീല്‍ 1998 നവമ്പര്‍ )"
ഇബാദത്തിന്റെ അര്‍ത്ഥത്തിലും തൌഹീദിലും ഉമര്‍ മൌലവിയെല്ലാത്ത കഴിഞ്ഞ കാല പണ്ഡിതന്മാര്‍ക്കും സൗദി അറേബ്യയിലെ സലഫി പണ്ഡിതര്‍ക്കു ഉള്‍പ്പെടെ എല്ലാവര്ക്കും തെറ്റ് പറ്റി എന്നാണല്ലോ സല്സബീല്‍ എഴുതുന്നത്‌.എന്നിട്ടും മൌദൂദിക്കാണ് തെറ്റുപറ്റിയതെന്നും ഇബാദത്തിന് അനുസരണം അടിമവേല എന്നീ അര്‍ഥങ്ങള്‍ മൌദൂദി സാഹിബിനു മുമ്പ് ആരും പറഞ്ഞിട്ടില്ലെന്നും എഴുതാന്‍ എങ്ങിനെ ധൈര്യം വന്നു...?
തൗഹീദ് പ്രസ്താനതിന്റെ അനിഷേധ്യ നെതാക്കന്മാരായ ഇബ്നു തൈമിയക്കും അബ്ദുല്‍ വഹാബിനും ഈ വിഷയതില്‍ എന്തു പറയാനുണ്ട് എന്നുകൂടീ നൊക്കാം....
ഇബ്നു തൈമിയ:-
وامأثور عن السلف تفسير العبادة بالطاعة,فيدخل فى ذلك فعل المأمور و ترك المحضور (مجموعة اتوحيد النجدية:214)
(മുന്‍ ഗാമികളായ പണ്ഡിതന്മാരെല്ലാം ഇബാദതിനു നല്‍കിയിരിക്കുന്ന വ്യാഖ്യാനം ത്വാഅതു (അനുസരണം) എന്നാണ്.അപ്പോള്‍ അജ്ഞാപിക്കപ്പെട്ട കാര്യം പ്രവര്‍തിക്കലും നിരൊധിക്കപ്പെട്ടതു ഉപേക്ഷിക്കലും എല്ലാം ഇബാദതില്‍ ഉള്‍പ്പെടുന്നു.)
അദ്ദേഹം തുടറ്ന്നു എഴുതുന്നു:
العبادة هي اسم جامع لكلّ ما يحبّه الله و يرضاه من الأقوال و لأعمال الباطنة والظاهرة
(ഇബാദത് എന്നത് അല്ലാഹു ഇഷ്ടപ്പെടുകയും ത്രിപ്തിപ്പെടുകയും ചെയ്യുന്ന പ്രത്യക്ഷവും പരൊക്ഷവും ആയ എല്ലാ വാക്കുകളും പ്രവര്‍തികളും ഉള്‍കൊള്ളുന്ന ഒരു സമഗ്ര നാമമാണ്.)
ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്:-
فان قيل فما الجامع لعبادة الله وحده قلت:طاعة بامتثال أوامره واجتناب نواهيه (مجموعة اتوحيد النجدية:128)
(അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്നതിന്റെ സമഗ്രമായ നിര്‍ വ്വചനം എന്താണെന്നു ചോദിച്ചാല്‍ അവന്റെ കല്പനകള്‍ അംഗീകരിക്കുകയും നിഷിദ്ധങ്ങള്‍ ഉപേക്ഷിക്കുകയും വഴി അവന് താഅത് (അനുസരണം)ചെയ്യുകയാണെന്നു നീ പറയണം)ഇമാം നവവി:‌‌-اما العبادة فهي الطاعة مع الخضوع...ويحتمل ان يكون المراد بالعبادة الطاعة مطلقا فيدخل جميع وظائف الاسلام فيها (شرح مسلم
(ഇബാദത് എന്നു പറഞാല്‍ താഴ്മയയോടു കൂടിയ അനുസരണം ആണ്.ഇബാദത് എന്നതു കൊണ്ടൂ ഉദ്ധേശ്യം നിരുപാധികം അനുസരണമാണെന്നു ഇതു സൂചിപ്പിക്കുന്നു.അപ്പോള്‍ ഇസ്ലാമികമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇബാദത്തില്‍ ഉള്‍പ്പെടുന്നു.) ഇമാം ഇബ്നു തൈമിയ തന്നെ വീണ്ടും പറയുന്നു
العبادة هي الطاعة الله,بامتثال ما أمر الله به على السنة الرسل (فتح المجيد:27)
:(പ്രവാചകന്‍ മാരുടെ നാവിലൂടെ അല്ലാഹു കല്‍പിച്ചതിനെ മുറുകെ പിടിക്കുന്നതിലൂടെ അല്ലാഹുവിനെ അനുസരിക്കലാണ് ഇബാദത്ത്.)പറയൂ സഹോദരന്മാരെ ..മൗദൂദി മാത്രം ചെയ്ത ഒരു 'പാതക'മായിരുന്നൊ ഇതു... തങ്ങളുടെ ഭൗതിക താല്പര്യങ്ങളെല്ലാതെ മറ്റെന്താണ് മുജാഹിദ് പ്രസ്ഥാനത്തെകൊണ്ട് ഈ ഞാണിന്മേല്‍ കളിക്ക് നിര്‍ബന്ധിക്കുന്നത്...നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ നമുക്ക് ചര്‍ച്ച ചെയ്യാം....

4 അഭിപ്രായങ്ങള്‍:

islamikam പറഞ്ഞു... മറുപടി

Very informative and thoughtful.

keep writing.

www.islamikam.blogspot.com

Mohamed പറഞ്ഞു... മറുപടി

അവർക്ക് കാതുകളുണ്ട് പക്ഷേ കേൾക്കുന്നില്ല. കണ്ണുകളുണ്ട് പക്ഷേ കാണുന്നില്ല

CKLatheef പറഞ്ഞു... മറുപടി

ഇതൊന്നും ഭൂലോകത്തെ മുജാഹിദുകള് കാണുന്നില്ലെന്നുണ്ടോ. ഇവിടെ ഒന്നും പറയാനില്ലാത്തവര്ക്കും മൈക്ക് കിട്ടിയാല് കാണാം. ആദ്യത്തെ വെടി മൌദൂദി ഇബാദത്തിന് അര്ഥം മാറ്റി എന്നായിരിക്കും.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

സത്യം പറഞ്ഞാല്‍ മുജാഹിദുകാരുടെ ഈ സത്യ സന്ധതയില്ലായ്മ കാണുമ്പോള്‍ ഭയം തോന്നുന്നു....എന്തുചെയ്യാന്‍ ...നമുക്ക് അല്ലാഹുവിലേക്ക് വിടാം....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....