ജമാഅത്ത് - മുജാഹിദ് സംവാദം നടക്കുന്നിടത്തൊക്കെ ജമാഅത്തിനെ കരിവാരിത്തേക്കാനും ഇടിച്ച് താഴ്ത്താനുമുള്ള ആവേശത്തില്‍ മുജാഹിദ് പ്രസ്ഥാനം നടത്തുന്ന ആരോപണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജമാഅത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നത്...മൗദൂദി സാഹിബിന്റെ "ജിഹാദ്" എന്ന പുസ്തകം അതിന് തെളിവായി ഉദ്ധരിക്കുകയും ചെയ്യും...കൂട്ടത്തില്‍ ഇസ്ലാം വിരുദ്ധ മീഡിയകളുടെ പ്രചണ്ഡമായ പ്രചരണം ഏറ്റ് പീടിച്ച് തടിയന്റവിട നസീറിനെ പോലുള്ളവരെ അതിലേക്ക് ചേര്‍ത്ത് വെക്കുകയും ചെയ്യും....എന്നാല്‍ എന്താണ് "അല്‍ ജിഹാദു ഫില്‍ ഇസ്ലാം" എന്ന ഗ്രന്ഥത്തില്‍ പറയുന്നതെന്നോ എന്തായിരുന്നു ആ പുസ്തകം ഇറങ്ങാനുള്ള പശ്ചാതലമെന്നോ ഇവര്‍ അന്വേഷിക്കുകയില്ല താനും.അതുകൊണ്ട് തന്നെ സത്യം തിരിച്ചറിയാന്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ചില തീവ്രവാദ വര്‍ത്തമാനങ്ങള്‍ ഞാന്‍ ഇവിടെകൊടുക്കുന്നു...അതിലൂടെ മുജാഹിദ് പ്രസ്ഥാനത്തെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല...കാരണം മുസ്ലിംകള്‍ പരസ്പരം തീവ്രവാദ ആരോപണം നടത്തുന്നത് ആശാവഹമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല....
"മുസ്ലിങ്ങള്‍ അടുത്ത അവസരത്തില്‍ ഒരു യുദ്ധത്തിന് ഒരുങ്ങേണ്ടി വരുന്നതാണ്,അതില്‍ അവര്‍ക്ക് വിജയം ലഭിക്കും.മുസ്ലിങ്ങള്‍ക്ക് നഷ്ടമായിപ്പോയ ഭരണം അടുത്ത ഭാവിയില്‍ മുസ്ലിങ്ങളിലേക്ക് തന്നെ കൈമാറ്റം വരുവാന്‍ പല ലക്ഷണങ്ങളും അങ്ങിങ്ങായി കാണുന്നുണ്ട്.കേരളത്തില്‍ പതിനഞ്ച് കൊല്ലം മുമ്പ് മുസ്ലിം വളണ്ടിയര്‍ സംഘം ധാരാളമുണ്ടായിരുന്നു.ഇപ്പോഴാവട്ടെ അതിനുള്ള ശ്രമം തീരെ നിലച്ച മാതിരി കാണുന്നു.ഇന്നാവട്ടെ അന്നത്തെപോലെ നിയമ വിരോധം ഇല്ല താനും.
ആയുധം ധരിക്കാനുള്ള അനുവാദം അടുത്ത് തന്നെ നമുക്ക് ലഭിക്കാനും വഴിയുണ്ട്.മുസ്ലിം യുവാക്കള്‍ ഈ വിഷയത്തില്‍ ചിന്താപൂര്‍വ്വം മുന്നിട്ട് ഇറങ്ങേണ്ടിയിരിക്കുന്നു." (അല്‍ മുര്‍ഷിദ് ജില്‍ദ്: 3 പേജ്:403 )
"ജനസമുദായത്തിന്റെ കാംക്ഷയുള്ള മുസ്ലിം ഭരണാധികാരിക്ക് അവരെ ഇസ്ലാമിലേക്ക് നിര്‍ബന്ധപൂര്‍വ്വം തന്നെ ചേര്‍ക്കാം.പക്ഷെ ഇസ്ലാം ഒന്നുകൂടി ഇളവ് ചെയ്ത വിശ്വാസം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് വിട്ട് കൊടുത്ത് ലോകസമാധാനത്തിന് പര്യാപ്തമായ ഇസ്ലാമിലേക്കുള്ള ആനുകൂല്യത്തെമാത്രം ആര്‍ജിക്കുന്നു.അതില്‍ പെട്ടതാണ് ജിസിയയും മുആഹദത്തും.അതിനാല്‍ വാളും ,കരബലവും ,രാഷ്ട്രീയ ശക്തിയും ഇസ്ലാമിന്റെ പാര്‍ശ്വവര്‍ത്തികളായി ഇസ്ലാം കരുതുന്നു.അതിലേക്ക് വേണ്ട സജ്ജീകരണം അത് എപ്പോഴും ചെയ്യുന്നതാണ്" (അല്‍ മുര്‍ഷിദ് (1948) ജില്‍ദ്: 2 പേജ്:405 )
മൗലവിമാരും,മുസ്ലിയാക്കന്മാരും,സെക്യുലരിസ്റ്റുകളും, ഇസ്ലാം വിരോധികളും ഇസ്ലാമിലെ ജിഹാദിനെ ഈ രൂപത്തില്‍ വിക്രുതമാക്കിയപ്പോഴാണ് മൗദൂദി 'അല്‍ ജിഹാദു ഫില്‍ ഇസ്ലാം'എന്ന പുസ്തകം എഴുതിയത്.എന്നിട്ട് അത് ഒരാവര്‍ത്തി മുഴുവനായി വായിക്കാന്‍ പോലും ശ്രമിക്കാതെ, തങ്ങളുടെ നേതാക്കന്മാര്‍ എഴുതുകയും പറയുകയും ചെയ്യുന്നത് മാത്രമാണ് സത്യമെന്ന് വിചാരിച്ച് ജമാഅത്തിനെ കരിവാരിതേക്കാന്‍ ഇറങ്ങി പുറപ്പെടുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുക....
3 അഭിപ്രായങ്ങള്‍:
ജമാഅത്ത് വിമര്‍ശകര്‍ക്ക് അവലംബം ചില ജമാഅത്ത് വിമര്‍ശന ഗ്രന്ഥങ്ങള്‍ മാത്രമാണ്. ജമാഅത്ത് സാഹിത്യമൊഴിച്ച് എല്ലാറ്റിനെയും അവര്‍ വിശ്വസിക്കുകയും പകര്‍ത്തുകയും ചെയ്യും.
മുജാഹിദ് പ്രവര്‍ത്തകരുടെ എല്ലാ ജമാഅത്ത് വിമര്‍ശനങ്ങളിലും ഈ അന്ധമായ വിധേയത്വം മുഴച്ച് കാണാം....
ഇസ്ലാഹീ സംഘടനകളുടെ ജമാഅത്ത് വിമര്‍ശം സഹതാപകരമാണ്. പതിറ്റാണ്ടുകളായി പാടിപ്പഴകിയ വിതണ്ട വാദങ്ങള്‍ ഏറ്റുപരയുകയല്ലാതെ പുതിയ വല്ലതും ഇവര്‍ പഠിക്കുന്നുണ്ടോ?
ജമാത്തിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന പണവും സമയവും മനുഷ്യ വിഭവവും ഇസ്ലാമിക പ്രബോധനത്തിനും ഇസ്ലാഹിന്നും മനുഷ്യ നന്മക്കുമായി ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരു പുതുതലമുറ ഇവര്‍ക്കിടയില്‍ വളര്‍ന്നു വന്നെങ്കില്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....