നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വ്യാഴാഴ്‌ച, ജൂൺ 02, 2011

ജമാഅത്തെ ഇസ്ലാമി …………. നിങ്ങള്‍ മനസ്സിലാക്കേണ്ടത്....


ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിധിവിലക്കുകള്‍ ഉള്ള സമ്പൂര്‍ണ്ണ ജീവിത പദ്ധതിയാണ് ഇസ്ലാം.ദൈവത്തിന്റെ പരമാധികാരം അംഗീകരിച്ചുമൂല്യബോധത്തോടെ ജീവിച്ചാല്‍ മാത്രമേ മനുഷ്യര്‍ക്ക്‌ ഐഹികവും പാരത്രികവുമായ വിജയംലഭിക്കുകയുള്ളൂവെന്ന ദൃഡ വിശ്വാസമാണ്ഇസ്ലാമിന്റെ കാതല്‍.പുതു കാലത്ത് ഇസ്ലാമിന്റെ ഈ നേര്‍ വായന നിര്‍വ്വഹിക്കുന്ന പ്രസ്ഥാനമാണ്ജമാഅത്തെ ഇസ്ലാമി.അതുകൊണ്ടുതന്നെ വെറും മത സംഘടനയോ ,അധികാരം മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയ പാര്‍ട്ടിയോ അല്ല ജമാഅത്തെ ഇസ്ലാമി.പ്രത്യുത മനുഷ്യഭാഗദേയത്തെ മൌലികമായിതന്നെപരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാദര്‍ഷ പ്രസ്ഥാനമാണ്.ഈ അടിസ്ഥാന തത്ത്വത്തിലൂന്നി കാലാനുസൃതമായ നയ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് ഇസ്ലാമിക പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്.അത് പ്രവാചകന്മാരുടെ പാതയത്രേ. കാലഘട്ടത്തെ അളന്നുമുറിച്ചുകൊണ്ടാണ് പ്രവാചകന്മാര്‍ ദൌത്യം നിര്‍വ്വഹിച്ചത്‌.
ദൈവ ദൂതന്മാരുടെ മാര്‍ഗ്ഗം എന്നും സമാധാന പൂര്‍ണ്ണമായിരുന്നു.അതിനാല്‍ തന്നെ ഏതു

പ്രതികൂലാവസ്തയിലും സമാധാനത്തില്‍ അധിഷ്ടിതമായ ആശയ പ്രചരണം മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ജമാഅത്തെ ഇസ്ലാമിക്ക് നിര്‍ബന്ധമുണ്ട്.ഒരു ധാര്‍മിക പ്രസ്ഥാനത്തിന് ഒരിക്കലും ധാര്‍മികേതര പ്രവര്‍ത്തനമാര്‍ഗ്ഗങ്ങള്‍ അവലംഭിക്കുക സാധ്യമല്ല.ലക്‌ഷ്യം മാത്രമല്ല മാര്‍ഗവും പരിശുദ്ധമായിരിക്കണം എന്നത്രേ ഇസ്ലാമിന്റെ കണിശമായ അധ്യാപനം.

സ്വയം സംസ്കരിക്കാനാണ് ജമാഅത്തെ ഇസ്ലാമി പ്രഥമമായി യത്നിക്കുന്നത്.അല്ലാഹുവിലും പ്രവാചകത്വ മാതൃകയിലും മരണാനന്തര ജീവിതത്തിലും (തൌഹീദ്,രിസാലത്ത്,ആഖിറത്ത്)ഊന്നി നില്‍ക്കുകയും തദടിസ്ഥാനത്തില്‍ മുഴു ജീവിതത്തെ വാര്‍ത്തെടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തകരെ ഉണ്ടാക്കിയെടുക്കാന്‍ ജമാഅത്തെ ഇസ്ലാമി പണിയെടുക്കുന്നു.ഇതിനുവേണ്ടി കൃത്യമായ പ്രതിവാര യോഗങ്ങളും പഠന വേദികളും ആത്മ പരിശോധനാ സംവിധാനങ്ങളും വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളും ജമാഅത്തെ ഇസ്ലാമിക്കുണ്ട്.
രാജ്യ നിവാസികള്‍ക്ക് ഇസ്ലാമിന്റെ സന്ദേശം എത്തിക്കലാണ് പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ ലക്‌ഷ്യം.ഒപ്പം പരസ്പര സ്നേഹവും മത മൈത്രിയും ജമാഅത്ത് ലക്ഷ്യമിടുന്നു.അതിനു വ്യക്തി ബന്ധങ്ങള്‍ ചര്‍ച്ചാവേദികള്‍ പൊതുയോഗങ്ങള്‍ എന്നിങ്ങനെ സമാധാന സ്നേഹാധിഷ്ടിതങ്ങളായ പ്രകാശന രീതികളാണ് പ്രസ്ഥാനം അവലംഭിക്കുന്നതു.
മുസ്ലിം സമുദായത്തിന്റെ സംസ്കരണവും ഭദ്രതയും സാധിക്കാനും പിന്നോക്കാവസ്ഥ പരിഹരിക്കാനും ജമാഅത്ത് ശക്തമായി ശ്രമിച്ചിട്ടുണ്ട്.പ്രശ്നങ്ങളെ വെറും സാമുദായികമായി കാണാതെ മാനുഷിക പ്രശ്നങ്ങളായി ഉയര്‍ത്തിപിടിക്കുകയായിരുന്നു ജമാഅത്തെ ഇസ്ലാമി.അതുവഴി നമുക്ക് മത സൌഹാര്‍ദ്ധത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തുറന്നു കിട്ടി.അതോടൊപ്പം സമൂഹത്തില്‍ അള്ളിപിടിച്ച അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രസ്ഥാനം യുക്തി പൂര്‍വ്വവും നയപരമായും തുറന്നു കാട്ടുന്നു....
ചുരുക്കത്തില്‍ വ്യക്തി ജീവിതത്തില്‍ നിന്ന് ആരംഭിച്ചു കുടുംബ - സമൂഹ-രാഷ്ട്രപുനര്‍ നിര്‍മ്മിതിയുംസംസ്കരണവും ലക്ഷ്യം വെച്ച് മുന്നൊട്ടുപോകുന്ന ഈ പ്രസ്ഥാനം അഴിമതിയും സ്വജന പക്ഷപാതവും അധാര്‍മ്മികതകളും കൊണ്ട് കലുഷിതമായ ഈ ലോകത്തിനപ്പുറം നന്മയുടെ ഒരു ലോകം സ്വപ്നം കാണുന്നു....പണിയെടുക്കുന്നു... സുഹ്രുത്തെ .... താങ്കള്‍ക്കും പങ്കാളിയാവാം... ഈ ഉദ്യമത്തില്‍.....
ഇവിടെ പരാമര്‍ശിച്ച കാര്യങളോട് കാര്യ കാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിയോജിക്കാം....
നന്മകള്‍ നേരുന്നു....

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....