ആര്‍ത്തിയാണ് ജീവിതം...
സമ്പത്തിനോട്...
സ്ഥാനമാനങ്ങളോട്...
സന്താനങ്ങളോട്....
സുഖ-സൗകര്യങ്ങളോട്...
ജീവിതത്തോട് തന്നെയും.....
'കൈകോട്ട്' ജീവിതം...
അഥവാ 'ജെ.സി.ബി' ലൈഫ്.....
അപരന്റെ
മാറിടം പിളര്‍ന്നാലും...
എല്ലാം....എനിക്കെന്ന ഭാവം....
വാരിനിറക്കാനുള്ള
മത്സരമാണ് ജീവിതം...
ഓടിത്തളര്‍ന്നാലും
ഒരടിയെങ്കിലും കൂടുതല്‍....?
മണ്ണിന്നുവേണ്ടി
മരിച്ചാലും
തീരാത്ത
ആര്‍ത്തിതന്നെ ജീവിതം...
"ഹത്താ സുര്‍ത്തുമുല്‍ മഖാബിര്‍ " *
*നിങ്ങള്‍ ഖബറിടം സന്ദര്‍ശിക്കുന്നത് വരെ.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....