നാഷണല്‍ ഹൈവേയിലൂടെ അലസഗമനം നടത്തുകയായിരുന്നു 'ഇടതനായ' മാക്രന്‍ പോക്രാച്ചി.... വിപ്ളവം സ്ഫുരിക്കുന്ന ചിന്തകളിലൂടെ ഒരുപാട് മുന്നോട്ട് പോയി....നാടിനെ കുറിച്ച്,നാട്ടാരെ കുറിച്ച്.... നികത്തപ്പെടുന്ന വയലുകള്‍ .....നശിപ്പിക്കപ്പെടുന്ന ക്രിമി കീടങ്ങള്‍ .....എക്സ്പ്രസ് ഹൈവേ.... പ്ളാച്ചിമട....ചെങ്ങറ....മൂലമ്പിള്ളി....അവസാനം ഇതാ എന്‍ഡോ സള്ഫാന് .....അവന്റെ വിപ്ളവ വീര്യം തിളച്ച് മറിഞ്ഞു.....ഇതെന്തൊരു നാട്....അപ്പോഴാണ് അവന് അത് കണ്ടത്....ഒരു അംബാസഡര്‍ കാര്‍ ചീറിപ്പാഞ്ഞ് വരുന്നു....മറ്റാരുടെതുമല്ല...രാജ്യം ഭരിക്കുന്ന മന്ത്രി പുംഗവന്മാരില്‍ ഒരാള്‍ ....ഇത് തടഞ്ഞ് പ്രതിഷേധമറിയിക്കാം...അവന് മനസ്സില്‍ കരുതി..... കൈകാലുകളിലെ മസിലുകള്‍ പെരുപ്പിച്ച് റോഡിന്റെ മധ്യത്തില്‍ തന്നെ നിലയുറപ്പിച്ചു....
ഒരു നേരിയ ആര്‍ത്തനാദത്തോടെ കാറ് കടന്ന്പോയി....അതിന് മുമ്പും ശേഷവും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല.....കാറിനകമ്പടി സേവിച്ച സ്വന്തം പാര്‍ട്ടിയിലെ കുട്ടി നേതാക്കള്‍ ആത്മഗതം ചെയ്തു.."കാലത്തിനൊത്ത് കോലം മാറാന്‍ ശീലിക്കാത്തതിന്റെ അനിവാര്യ ദുരന്തം.....അങ്ങ് കൊസോവയില്‍ പടക്കം പൊട്ടിയതിന് ഇവിടെ കിടന്ന് കോ...കോ...കൊസോവ എന്ന് തൊണ്ട കീറിയത്കൊണ്ടെന്തുകാര്യം...???"....അവസാന ശ്വാസം വരെ പ്രതിഷേധത്തിന്റെ തീ അണയാതെ സൂക്ഷിച്ച,'അരാഷ്ട്രീയ' വല്‍ക്കരിക്കപ്പെടാത്ത ആ പോക്രാച്ചി ഇന്നും ഒരു പ്രതീകമാണ്...എന്തിന്റേയൊക്കെയോ.....
എം.എം. അക് ബർ: പാഠപുസ്തകത്തിലെ ദേശവിരുദ്ധത ?
-
പീസ് ഇൻ്റർനാഷണൽ സ്കൂൾ ശ്രദ്ധിക്കപ്പെട്ടത് അവിടെ പഠിപ്പിക്കുന്ന ഒരു പാഠ
പുസ്തകത്തിൽ മതേതരത്വത്തിന് നിരക്കാത്ത ഒരു പരാമർശം കണ്ടെത്തിയതിനെ തുടർന്നാണ്
എന്ന് ...
7 വർഷം മുമ്പ്
2 അഭിപ്രായങ്ങള്‍:
."കാലത്തിനൊത്ത് കോലം മാറാന്‍ ശീലിക്കാത്തതിന്റെ അനിവാര്യ ദുരന്തം.....അങ്ങ് കൊസോവയില്‍ പടക്കം പൊട്ടിയതിന് ഇവിടെ കിടന്ന് കോ...കോ...കൊസോവ എന്ന് തൊണ്ട കീറിയത്കൊണ്ടെന്തുകാര്യം...??...നല്ല ചിന്ത .......നിന്റെ ചിന്ത ...
ദിശാ ബോധം നല്കുന്ന ചിന്തയോ, നേതൃത്വമോ ഇല്ലാത്തതിന്റെ കുഴപ്പം, കോ, കോ, കൊസാവയും, പോ, പോ, പോഖ്രാനും വിളിക്കുന്ന ആ പോക്രാചിയുടെ ആത്മഹത്യാപരമായ സമീപനത്തില്‍ കാണാം. മരണത്തെ പുല്‍കല്‍ അയത്ന ലളിതം; വ്യവസ്ഥിതിയോട് പൊരുതി ജീവിക്കുകയാണ് പ്രയാസം! ചന്തമുള്ള ചിന്തകള്‍, അനീസുദ്ദീന്‍ സാബ്. അഭിനന്ദനങ്ങള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....