നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, മേയ് 17, 2011

ജമാഅത്തെ ഇസ്ലാമി ...അഥവാ ഹിസ്ബുല്ലാഹ് (അല്ലാഹുവിന്റെ പാര്‍ട്ടി )....




അല്ലാഹുവിന്റെ ദീന്‍ അല്ലാത്തതിനെയാണോ അവര്‍ ആഗ്രഹിക്കുന്നത്? വാസ്തവമാകട്ടെ ആകാശത്തിലും ഭൂമിയിലുമുള്ള സകല സൃഷ്ടികളും ഇഷ്ടത്തോട് കൂടിയോ നിര്‍ബന്ധിതരായോ അവന്നുമാത്രം കീഴ്പെട്ടിരിക്കുകയാണ്.അവ മടക്കപ്പെടുന്നതും അവങ്കലേക്ക് തന്നെ(ആലു ഇംറാന്‍:83)
വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും സത്യം കൊണ്ടും സഹനം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരോഴിച്ചു സകല മനുഷ്യരും നഷ്ടത്തിലാണെന്നതിനു കാലം സാക്ഷിയാണ് (അല്‍ അസ്ര്‍:1-3)

പ്രവാചക വര്യന്മാര്‍ സ്വയം സ്വീകരിക്കുകയും സ്വീകരിക്കണമെന്ന് മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്ത ഈ ജീവിത വ്യവസ്തക്കാണ് നമ്മുടെ ഭാഷയില്‍ സത്യദീന്‍ എന്ന് പറയുന്നത്.അതെ ജീവിത വ്യവസ്ഥയെ സ്ഥാപിക്കാന്‍ വേണ്ടിയുള്ള പരിശ്രമത്തിനാണ് നമ്മുടെ നാനാവിധ ത്യാഗങ്ങളുടെയും പ്രയത്നങ്ങളുടെയും കേന്ദ്രമായ ഇഖാമാത്തുദ്ധീന്‍എന്ന് പറയുന്നതും.

നാം നൂഹിനു നിര്‍ദേശിച്ചതും നിനക്ക് (മുഹമ്മദ്‌ നബിക്ക്)ബോധനം ചെയ്തതും ഇബ്രാഹീം ,മൂസാ ,ഈസാ,എന്നിവര്‍ക്ക് നിര്‍ദേശിചിട്ടുള്ളതും ഏതോ ,അതിനെ നിങ്ങള്‍ക്ക് ദീനായി നിശ്ചയിച്ചിരിക്കുന്നു.അതായത്‌,ഈ ദീനിനെ നിങ്ങള്‍ സ്ഥാപിക്കുകയും അതില്‍ പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക(അല്‍ ശൂറാ :13)
ഈ പരിശ്രമത്തിന്റെ തന്നെ മറ്റൊരു പേരാണ് ശഹാദത്തുല്‍ ഹഖ്
അഥവാ സത്യത്തിന് സാക്ഷ്യം വഹിക്കല്‍.അത് നിര്‍വഹിക്കനാണ് പ്രവാചകന്മാര്‍ വന്നത്.അവര്‍ക്ക് ശേഷം അവരുടെ അനുയായികളുടെ സാക്ഷാല്‍ ലക്ഷ്യമായി നിശ്ചയിചിട്ടുള്ളതും അതെ സത്യസാക്ഷ്യ നിര്‍വ്വഹണം തന്നെയാണ്.

അങ്ങനെ,നിങ്ങള്‍ ജനങ്ങളുടെ മേല്‍ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങളുടെ മേല്‍ സാക്ഷിയായിരിക്കുവാനും വേണ്ടി നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കി(അല്‍ ബഖറ:143)

അഥവാ അള്ളാഹു തആല അവന്റെ പ്രവാചക വര്യന്മാരിലൂടെ അറിയിച്ച ലക്ഷ്യത്തെ ലക്ഷ്യമായും ആദര്‍ശ വാക്യത്തെ ആദര്‍ശമായും അംഗീകരിക്കുന്നത് കൊണ്ടുതന്നെയാണ് ഈ പ്രസ്ഥാനം ഇസ്ലാമിക പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.അതുകൊണ്ടുതന്നെ ഈ പ്രസ്ഥാനത്തിന്റെ ഇസ്ലാമികമായ ആധികാരികതയെയോ ,അടിസ്ഥാന ലക്ഷ്യങ്ങളെയോ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാറുമില്ല.അതേസമയം ,ഇസ്ലാമില്‍ തന്നെ അഭിപ്രായ ഭിന്നതകള്‍ക്ക് പഴുതുള്ള വിഷയങ്ങളിലും ,വ്യാജാരോപണങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത വിഷയങ്ങളിലും(ഉദാ:-ഭീകരത) ഇസ്ലാമിക പ്രസ്ഥാനത്തെ തളച്ചിട്ടു വിമര്‍ശിക്കാന്‍ പഴുത് തേടി നടക്കുകയാണ് അതിന്റെ എതിരാളികള്‍ ചെയ്യാറുള്ളത്..

ഈ പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന ലക്ഷ്യ സാക്ഷാല്‍കാരത്തിന് വേണ്ടി രചനാത്മകവും സമാധാന പൂര്‍ണവുമായ മാര്‍ഗങ്ങള്‍ മാത്രമേ അവലംഭിക്കുകയുള്ളൂ വെന്നു അതിന്റെ ഒന്നാം തിയ്യതിമുതല്‍ അതിന്റെ നേതാക്കന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.തീവ്ര വാദവും ഭീകരതയും ഇസ്ലാമിന് അന്യമായത് കൊണ്ടുതന്നെ ഇസ്ലാമിക പ്രസ്ഥാനത്തിനും അന്യമാണ്.മനം മാറ്റത്തിലൂടെ വ്യവസ്ഥാമാറ്റം അതാണ്‌ ജമാഅത്തെ ഇസ്ലാമി സ്വപ്നം കാണുന്നത്.അതിനുവേണ്ടിയാണ് അതിന്റെ പ്രവര്‍ത്തകര്‍ പണിയെടുക്കുന്നത്.വ്യക്തി സംസ്കരണത്തില്‍ നിന്ന് ആരംഭിച്ച് കുടുംബ - സമൂഹ-രാഷ്ട്ര സംസ്കരണത്തിനു വേണ്ടി അവര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു....മനുഷ്യരാണ്; വീഴ്ച്ചകള്‌ണ്ടാവാം സ്വാഭാവികമാണ്...പക്ഷെ ചൂണ്ടിക്കാണിച്ചു തരുന്ന തെറ്റുകള്‍ തിരുത്താന്‍ ഈ പ്രസ്ഥാനം ഒരിക്കലും മടികാണിച്ചിട്ടില്ല...മടി കാണിക്കുകയുമില്ല....

ജാതി-മത-ഭാഷാ വ്യത്യാസങ്ങളില്ലാതെ പാര്‍ട്ടികളും മദുഹബുകളും പരിഗണിക്കാതെ മുഴുവന്‍ സഹോദരങ്ങളെയും പരിഗണിക്കാന്‍ ഇസ്ലാമിക പ്രസ്ഥാനം പ്രതിക്ഞ്ഞാ ബദ്ധമാണ്. മുഴുവന്‍ മനുഷ്യരെയും പ്രബോധിത സമൂഹവും അഭിസംബോധിതരുമായിട്ടാണ് ഈ പ്രസ്ഥാനം മനസ്സിലാക്കുന്നത്. കാരണം അതായിരുന്നു പ്രവാചകന്മാരുടെ പാത.

അല്ലാഹുവും അവന്റെ റസൂലും സത്യവിശ്വാസികള്‍ക്ക്‌ കാണിച്ചു തന്ന ഈ പാതയില്‍ മുന്നോട്ടു പോകുന്ന അല്ലാഹുവിന്റെ പാര്‍ട്ടിയാണിത്....അഥവാ ഹിസ്ബുല്ലാഹ്....

അവര്‍ അല്ലാഹുവിന്റെ പാര്‍ട്ടിയാകുന്നു...അറിയുക തീര്‍ച്ചയായും അല്ലാഹുവിന്റെ പാര്‍ട്ടി...അവര്‍തന്നെയാണ് വിജയിക്കുന്നവര്‍... (അല്‍ മുജാദല :22)

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....