നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

തിങ്കളാഴ്‌ച, ജൂൺ 13, 2011

ഹറാമും ,ഹലാലും മാറിമറിയുമ്പോള്‍


("അന്ന് ഹറാം...ഇന്ന് ഹലാല്‍ "കേരള സം‌വാദ സദസ്സുകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു പ്രയോഗമാണ് ഇത്...ഇതാ ചിന്തോദ്ധീപകവും,ഹാസ്യാത്മകവുമായ ഒരു കഥ.രചന : അഫ്താബ് കടലുണ്ടി)

ഈ കഥയും, കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ് !! (അത്

കൊണ്ട് തന്നെ കഥാ പാത്രങ്ങളെ അന്യേഷിച്ചു ആരും സമയം കളയേണ്ട)...
ഈ കഥ നടക്കുന്നത് അങ്ങ് അമേരിക്കയിലോ ആലത്തൂരോ അല്ല........
പിന്നെ ????....
ഘട്ടറുകളില്ലാത്ത നല്ല റബ്ബറൈസെഡ് റോഡുകളും, അമ്പരചുംബികളായ
കെട്ടിടങ്ങളും, പ്രകൃതിയുടെ താളമെന്നോണം കള കളം പാടിയൊഴുകുന്ന വശ്യ
മനോഹരമായ പുഴയും...... പ്രകൃതി മനോഹരമായ ആ പുഴയിലേക്ക് നോക്കിയാല്‍ നിറയെദേശാടന പക്ഷികളും......

ഈ പറഞ്ഞ ഒന്നും മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ലെങ്കിലും..
നല്ലവരായ മനുഷ്യര്‍ മാത്രം വസിക്കുന്ന കടലുണ്ടി എന്ന എന്റെ കൊച്ചു
ഗ്രാമത്തിലാണ്...
ജാംബവാന്റെ പിതാമഹന്മാര്‍ പണി കഴിപ്പിച്ച, ഓര്‍മയില്‍ എന്നും മായാതെ
നിക്കുന്ന എല്‍ പീ സ്കൂള്‍ ......
ഒന്നോര്‍ത്തു നോക്കു ആ പഴയ കുട്ടികാലം... ("ഒരുവട്ടം കൂടിയെന്‍
ഓര്‍മകള്‍" ... ) അല്ലെങ്കില്‍ വേണ്ട സമയമില്ല പിന്നെ ഇരുന്നു
ഓര്‍ത്താല്‍ മതി. ..
..... നാലാം തരം (അവസാന വര്ഷം) പഠിക്കുന്ന ജബ്ബാറും, മജീദും വലിയ
സുഹൃത്തുക്കളായിരുന്നു... ഒരിക്കല്‍ കാലത്ത് സ്കൂളില്‍ പോകുന്ന വഴി ..
ജബ്ബാര്‍ : മജീദെ , ഇന്നലെ നാല്Aയില്‍ പഠിക്കുന്ന രാജേഷ്‌ പറയുന്നു അവന്‍
എന്നും ക്ലാസ്സില്‍ ഫസ്റ്റ് വാങ്ങുന്നത് അവന്റെ മുറ്റത്ത്‌ ഉള്ള തുളസിചെടിയുടെ
അനുഗ്രഹം കൊണ്ടാണ് എന്ന്. എന്ത് കൊണ്ട് നമുക്ക് അതിന്റെ ഒരു കൊമ്പ്
കൊണ്ട് വന്നു നമുടെ മുറ്റത്ത്‌ നട്ടു കൂടാ. അവനു മാത്രം പഠിച്ചു വല്ല്യ
ആളായാല്‍ മതിയോ നമുക്കും പഠിച്ചു നല്ല മാര്‍ക്ക് വാങ്ങണം......
മജീദ്‌ : അത് കൊള്ളാം പോകുമ്പോ നമുക്ക് രാജേഷിന്റെ വീട്ടില്‍ കയറി കൊമ്പും
കൊണ്ട് പോകാം.
ക്ലാസ്സ്‌ കഴിഞ്ഞു രാജേഷിന്റെ വീട്ടില്‍ നിന്നും കിട്ടിയ തുളസി
കൊമ്പുമായി മടങ്ങുന്ന ജബ്ബാറും മജീദും വഴിയില്‍ വെച്ച് അവരെ മദ്രസയില്‍
പഠിപ്പിക്കുന്ന പള്ളീലെ ഖതീബിനെ കണ്ടു .
ഖത്തീബ് : എങ്ങോട്ട... കുട്ടികളെ തുളസി കൊമ്പുമായി...??
മജീദ്‌ : നാല് Aയില്‍ പഠിക്കുന്ന രാജേഷ്‌ പറയുന്നു അവന്‍ എന്നും ക്ലാസ്സില്‍
ഫസ്റ്റ് അകുനത് അവന്റെ മുറ്റത്ത്‌ ഉള്ള തുളസി ചെടിയുടെ അനുഗ്രഹം കൊണ്ടാണ്
എന്ന്. അതുകൊണ്ട് ഞങ്ങള്‍ ഇതു വീട്ടില്‍ നടാന്‍ കൊണ്ട് പോകുകയാണ്....
ഖത്തീബ് : എന്താ മക്കളെ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്. അനുഗ്രഹം
നല്‍കേണ്ടവാന്‍ അല്ലാഹു അല്ലെ. അല്ലാഹുവിന്റെ അധികാരം തുളസി ചെടിക്ക്‌
വകവച്ചു നല്കുന്നോ?? .... അങ്ങനെ ചെയ്യരുത് അത് ശിര്‍ക്കാണ്.
കുട്ടികള്‍ക്ക്‌ കാര്യം മനസിലായി അവര്‍ തുളസി കൊമ്പ് തോട്ടിലേക്ക് വലിച്ച്
എറിഞ്ഞു വീട്ടിലേക്ക്‌ പോയി.
രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ജബ്ബാറു ഇറച്ചി വെട്ടുകാരനായ ബാപ്പ
മമ്മദ്കാക്കാനോട് പറഞ്ഞു ബാപ്പാ.. ബാപ്പാ ... ഞമ്മളെ ഖത്തീബ് പറഞു
തുളസി ചെടി നടല്‍ ശിര്‍കാണെന്ന് .....................
ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഇറച്ചി വെട്ടുകാരനായ ബാപ്പ ചാടി എണീറ്റ്‌ ..
ബാപ്പ : ഈ പറഞ്ഞ ഞമ്മളെ പള്ളിലെ ഖതീബിന്റെ വീട്ടു മുറ്റത് കതീബ്‌
നട്ടിട്ടുണ്ടല്ലോ ഒന്നാംതരം ഒരു തുളസിച്ചെടി !!! ..
അപ്പൊ ഞമ്മളെ കതീബ്‌ മുശ്രിക്‌ എന്നല്ലേ....അപ്പറഞ്ഞതിന്റെ അര്‍ഥം.
സുബ്ഹാനല്ലാ... അന്ന് മമ്മദ്ക്ക ഉറങ്ങീട്ടില്ല ...
രാവിലെ ആകട്ടെ കാണിച്ചു കൊടുക്കാം അവനു.
സുബഹി നിസ്കരിച്ചു ചാടി എണീറ്റ മമ്മദ് കാക്ക രാവിലെ തന്നെ ഖതീബിന്റെ
വീട്ടിലേക്കു "കാള്‍ ലൂയിസിനെക്കാള്‍" വേഗത്തില്‍ ഓടി .... ഖതീബിന്റെ
വീട്ടിന്റെ പടിക്കല്‍ എത്തിയ മമ്മദ്ക്ക ആ കാഴ്ച കണ്ടു ഞെട്ടി...
മമ്മദ്ക്കാന്റെ കണ്ണീന്ന് പൊന്നീച്ച പാറി..
ആ കാഴ്ച അയാളുടെ കണ്ണുകള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞില്ല.....
ഞമ്മളെ ഖതീബു തുളസിചെടിക്ക്‌ വെള്ളം ഒഴിക്കുന്നു....
മമ്മദ് കാക്കാന്റെ മുഖം ആപ്പിള് പോലെ ചുവന്നു.. ഉച്ചഭാഷിണി തോല്‍ക്കുമാറ്
ഉച്ചത്തില്‍ ഒരു വിളി...
ഖതീബേ !!!!!!.......................
ആ വിളിയില്‍ കടലുണ്ടിപഞ്ചായത്തിലെ സകല കാക്കയും പൂച്ചയും അടക്കം ഇനിയും
റേഷന്‍ കാര്‍ഡില്‍ പേര് വന്നിട്ടില്ലാത്ത സകല ജീവികളും ഞെട്ടിയുണര്‍ന്നു..
മമ്മദ്ക്ക: ഖതീബേ തുളസി ചെടി നടല്‍ ശിര്‍ക്ക്‌ ആണെന്ന് ഇങ്ങള് ഞമ്മളെ
ജബ്ബാരിനോദ് പറഞ്ഞോ ??...
ഖത്തീബ്: അതെ പറഞ്ഞു..
മമ്മദ്ക്ക: പിന്നെ ഇങ്ങള് ഇപ്പൊ എന്ത് മറ്റെതിലെ പണിയാ ഈ ചെയ്യുന്നത്..
ഖത്തീബ്: തുളസിച്ചെടി നനക്കുന്നു..
മമ്മദ്ക്ക: അപ്പൊ തുളസി ചെടി ഹറാം അല്ലെ ???
ഖത്തീബ്: ആര് പറഞ്ഞു ഹറാം ആണെന്ന്???...
ഇതോടെ മമ്മട്ക്കന്റെ ടെമ്പര്‍ മൊത്തം തെറ്റി ...
മമ്മദ്ക്ക: ഖതീബേ രണ്ടും ഇങ്ങള് തന്നെ പറയരുത് ... ഇങ്ങള് ഏതെങ്കിലും
ഒന്ന് പറയീ .... ഇങ്ങളെ ബര്‍ത്താനം കേട്ടിട്ട് ഞമ്മക്ക് പിരാന്താവുണുണ്ട്
മമ്മദ് കാക്ക ഒന്ന് മുതല്‍ അറിയാവുന്ന അത്രേം അവിടെ കുത്തിഇരുന്നു എണ്ണി...
മമ്മദ്കാക്ക തെറ്റിദ്ധരിച്ചതാണെന്ന് ഖതീബിനു മനസ്സിലായി... പക്ഷെ ഖത്തീബ്
പറയുന്നത് കേള്‍ക്കാന്‍ പോയിട്ട്,,, ഖതീബിനെ വാ തുറക്കാന്‍ മമ്മദ്
കാക്ക സമ്മതിക്കന്നില്ല .. ഖതീബു പെട്ട ഒരു പെടലെ... ഖതീബു ത്രിശങ്കു
സ്വര്‍ഗത്തില്‍ ആയി ...
കുത്താന്‍ നിക്കണ മൂരിയെക്കാള്‍ ശൗര്യത്തിലാണ് മമ്മദ്കാക്കാന്റെ നില്‍പ്പ്..
മമ്മദ് കാക്കാന്റെ ദേഷ്യം പെരുകി പെരുകി വന്നു ... മമ്മദ് കാക്കാന്റെ
ഒച്ചപ്പാട് കേട്ട്
കിടക്കപ്പായീല്‍ നിന്നും ചാടിയെനീറ്റ് ഖതീബിന്റെ വീട്ടിലേക്കു ഓടിയെത്തിയ
നാട്ടുകാരെ മുഴുവന്‍ മമ്മദ്ക്ക വിളിച്ചു കൂട്ടി....
എന്നിട്ട് ഉറക്കെ പറഞ്ഞു ഇന്നലെ ഖത്തീബ് എന്റെ മകന് ഫത്‌വ കൊടുത്തു തുളസിചെടി
നടല്‍ ശിര്‍ക്ക്‌ ആണെന്ന്....
ഇന്ന് കാലത്ത് ഞമ്മള് മൂപ്പരെ വീട്ടില്‍ വന്നു നോക്കിയപ്പോള്‍ കാണുന്നു
ഈ ഇബലീസ് തുളസിക്ക്‌ വെള്ളം ഒഴിക്കുന്നത്....
ഒരു രാത്രി കൊണ്ട് തുളസി ചെടിക്ക് എന്ത് മാറ്റമാണ് ഉണ്ടായതു..നാട്ടുകാരെ......
ഇങ്ങള് തന്നെ പറ..ഇവന്റെ കാപട്യം നമുക്ക് തുറന്നു കാണിക്കണം...
അവിടെ തടിച്ചുകൂടിയ ചില ഇറച്ചി വെട്ടുകാരും, ( ഇറച്ചിവെട്ടുകാരോട് അന്ന്
വരെ ശത്രുതയില്‍ കഴിഞ്ഞിരുന്ന) ചില മരം വെട്ടുകാരും ശത്രുത മറന്നു...
ഖതീബിനെതിരെ മമ്മദ് കാക്കാന്റെ പക്ഷത്ത് കൂടി നിലയുറപ്പിച്ചു ..
പിന്നെ പറയണോ പൂരം .....
പാവം ഖതീബിനെ വാ തുറന്നു ഒരക്ഷരം പറയാന്‍ അവരോട്ടു സമ്മതിച്ചതുമില്ല....
അങ്ങനെ ദിവസങ്ങളും....... ദിവസങ്ങളെ നോക്കി പല്ലിളിച്ചു കൊണ്ട്
മാസങ്ങളും, ...... മാസങ്ങളെ കൊഞ്ഞനം കാട്ടികൊണ്ട് വര്‍ഷങ്ങളും കഴിഞ്ഞു
പോയി......
എന്നാലും കാണുന്നവര്‍ കാണുന്നവര്‍ ഖതീബിനോട് ചോദിക്കും ......അല്ല ഖതീബേ
തുളസി ചെടി ഹറാമാണോ/ശിര്‍ക്കാണോ? നിങ്ങള്‍ പണ്ട് "ആ കുട്ടികളോട്"
പറഞ്ഞില്ലേ ശിര്‍ക്കാണെന്ന്..
പാവം ഖത്തീബ് തൊണ്ടയിലെ വെള്ളം വറ്റിയാലും വേണ്ടീല്ല എന്ന് വെച്ച് അത്
വിശദീകരിച്ചു പറഞ്ഞു കൊടുക്കും.. ഇനി വല്ല സംശയവും ഉണ്ടോ എന്ന്
ചോദിക്കും... അപ്പൊ ഇല്ല എന്ന് ഉത്തരം പറഞ്ഞു എല്ലാം മനസ്സിലാക്കിയ പോലെ
അവര്‍ പോകും...
പിന്നെ അടുത്ത ദിവസം അതേ ആളുകള്‍ തന്നെ പിന്നെയും ഖതീബിനോദ് ചോദിക്കും
......അല്ല ഖതീബേ തുളസി ചെടി ഹറാമാണോ/ശിര്‍ക്കാണോ? നിങ്ങള്‍ പണ്ട് "ആ
കുട്ടികളോട്" പറഞ്ഞില്ലേ ശിര്‍ക്കാണെന്ന്.. ??
അങ്ങനെ അങ്ങനെ അങ്ങനെ ഉത്തരം "വേണ്ടാത്ത" ഒരു ചോദ്യമായി ആ ഹലാക്കിന്റെ
ചോദ്യം ഇന്നും അന്തരീക്ഷത്തില്‍ അലഞ്ഞു തിരിയുന്നു........
ഗുണപാഠം : വെട്ടാന്‍ വരുന്ന മമ്മദ് കാക്ക മാരോട് വേദം ഓതിയിട്ട് കാര്യമില്ല...

5 അഭിപ്രായങ്ങള്‍:

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ഉചിതമായ ഉദാഹരണത്തിലൂടെ വിഷയത്തെ പ്രതിഫലിപ്പിക്കാന്‍ അഫ്താബിന് സാധിച്ചിരിക്കുന്നു....

Baputty പറഞ്ഞു... മറുപടി

ഇതൊരു മുൻ ജ്യാമ്യം ആണെന്നു മനസ്സിലായി. വോട്ട്‌ മുൻപ്‌ ശിർക്ക്‌ ആയിരുന്നത്‌ എങ്ങനെ ഹലാലായി എന്നുള്ള ചൊദ്യത്തിനൊരു ന്യയീകരണം.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ഇതൊരു മുന്‍‌ജാമ്യമല്ല....മറിച്ച് വസ്തുതകളെ മറ്റുള്ളവര്‍ എങ്ങനെ സമീപിക്കുന്നു എന്നതിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്.

Mohamed പറഞ്ഞു... മറുപടി

മുൻ‌ജാമ്യം, അവസരവാദം, പാപ്പരത്തം.. മനസ്സിലായ സത്യത്തെ മനസ്സിലായിട്ടില്ലെന്നു അഭിനയിക്കാൻ മനസ്സുകൊണ്ട് തീരുമാനിച്ചവർ മുഖമൊളിപ്പിക്കാൻ കണ്ടുവെച്ച വാക്കുകളാണവ.

Swabir പറഞ്ഞു... മറുപടി

Good Example.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....