ഈയടുത്ത് മുസ്ലിം പ്രസ്ഥാന പ്രവര്‍ത്തകരുടെ ഒരു സംഗമത്തില്‍ മതാനുഷ്ഠാനങ്ങളിലെ ശ്രദ്ധയെക്കുറിച്ച് സ്വയം വിചാരണക്ക് അവസരം നല്കിയപ്പോള് അതീവ ദയനീയവും അതിലേറെ ഗുരുതരവുമായ ഫലങ്ങളാണ് ഓരോരുത്തര്‍ക്കും സ്വയം തിരിച്ചറിയാനായത്. മുഴുവന്‍ പേരും കൃത്യമായി പത്രം വായിക്കുന്നവരാണെങ്കിലും ഖുര്‍ആന്‍ പാരായണം ദിനചര്യയാക്കിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. സുന്നത്തു നോമ്പുകള്‍ ശീലമാക്കിയത് നൂറില്‍ ഒന്നോ രണ്ടോ പേര്. ഓഫീസില്‍ കൃത്യമായെത്തുന്നവര്ക്ക് നമസ്കാരങ്ങളില്‍ ആ നിഷ്ഠ പാലിക്കാന്‍ സാധിക്കുന്നില്ല. ഏറ്റവും സങ്കടകരമായ അവസ്ഥ നമസ്കാരത്തിന്റെ കാര്യമായിരുന്നു. കൃത്യമായ ശ്രദ്ധയും പ്രാധാന്യവും ഏറെ ആവശ്യമുള്ള നമസ്കാരത്തില്‍ മിക്കവരും ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുന്നു!
എം.എം. അക് ബർ: പാഠപുസ്തകത്തിലെ ദേശവിരുദ്ധത ?
-
പീസ് ഇൻ്റർനാഷണൽ സ്കൂൾ ശ്രദ്ധിക്കപ്പെട്ടത് അവിടെ പഠിപ്പിക്കുന്ന ഒരു പാഠ
പുസ്തകത്തിൽ മതേതരത്വത്തിന് നിരക്കാത്ത ഒരു പരാമർശം കണ്ടെത്തിയതിനെ തുടർന്നാണ്
എന്ന് ...
7 വർഷം മുമ്പ്
1 അഭിപ്രായങ്ങള്‍:
പുത്തന്‍ സാങ്കേതിക വിദ്യകളും ,നവ അറിവുകളും ,നേടുന്നതില്‍ മികവു കാണിക്കുന്ന നമ്മള് അനുഷ്ടാന കാര്യങ്ങളില്‍ പിന്നോട്ട് പോകുന്നുണ്ടോ ..? ..പുതിയ കാലം പ്രവര്‍ത്തകന്റെ മുന്നില്‍ ഉയര്‍ത്തുന്ന വലിയ ചോദ്യം ഇതുതന്നെ ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....