നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, സെപ്റ്റംബർ 07, 2011

ഹോ..എത്ര പ്രയാസപൂര്‍ണ്ണം ഈ 'ദുര്‍മരണം'


ത്യവിശ്വാസികള്‍ മരണത്തെ പുല്‍കുന്ന സുന്ദരമായ രംഗം ഒരു ഹദീസിന്റെ അകമ്പടിയോട് കൂടി 'പരിശുദ്ധാത്മാവിന്റെ മരണം' എന്ന തലവാചകത്തില്‍ മുമ്പ് ഇതേ ബ്ലോഗില്‍ നല്‍കിയിരുന്നു...അത്തരം ഒരു മരണം നാമൊക്കെ ഏറെ കൊതിക്കുന്നതുമാണ്...എന്നാല്‍ ജീവിതകാലത്ത് അല്ലാഹുവിന്റെ കല്പനകള്‍ പാലിക്കാത്തവരും,അവനെ നിഷേധിച്ചവരും,വലിയ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചവരുമൊക്കെ മരണത്തെ പുല്‍കുന്ന ഭീതിദമായ അവസ്ഥയും പ്രവാചകന്‍ നമുക്ക് വിവരിച്ച് തന്നിട്ടുണ്ട്..അത്തരം ഭീകര മരണങ്ങളില്‍ നിന്ന് അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ...പ്രവാചകന്റെ ഹദീസിലൂടെ.......
                                   അവിശ്വാസിയായ അടിമയുടെ ഈ ലോക ജീവിതത്തിന്റെ അവസാനവും പരലോക ജീവിതത്തിന്റെ തുടക്കവുമായിക്കഴിഞ്ഞാല്‍ പരുപരുത്ത കരിമ്പടവുമായി കറുത്തിരുണ്ട ഭീകര മുഖങ്ങളോട് കൂടി കുറെ മലക്കുകള്‍ ആകാശലോകത്തുനിന്ന് ഇറങ്ങിവന്ന് അവന്റെ കാഴ്ചയെത്തുന്നത് വരെയുള്ള മുഴുവന്‍ സ്ഥലങ്ങളിലും നിറഞ്ഞൊഴുകും വിധം ഇരിക്കുന്നു.പിന്നീട് മലക്കുല്‍ മൗത്ത് വന്ന് അവന്റെ തലഭാഗത്തിരുന്ന് ഇങ്ങനെ ഗര്‍ജ്ജിക്കുന്നു:"ഹേ, വൃത്തികെട്ട ആത്മാവേ...അല്ലാഹുവിന്റെ കോപത്തിലേക്കിങ്ങ് ഇറങ്ങിപ്പുറപ്പെടൂ..."
അപ്പോഴത് ശരീരത്തിലേക്ക് ഉള്‍ വലിയാന്‍ ശ്രമിക്കുന്നു.നനഞ്ഞ പഞ്ഞിക്കെട്ടില്‍ നിന്ന് നാല് വശത്തേക്കും കോലുകളുള്ള ഇരുമ്പ് ദണ്ഡ് വലിച്ചെടുക്കുന്നത്പോലെ മലക്ക് ആ ആത്മാവിനെ ശരീരത്തില്‍ നിന്ന് ബലമായി പിടിച്ച് വലിച്ചെടുക്കുന്നു. ഉടനെ മലക്കുല്‍മൗത്ത് അതെടുത്ത് നൊടിയിടയില്‍ മറ്റുള്ളവരെ ഏല്പിക്കുകയും അവര്‍ അത് കരിമ്പടത്തിനുള്ളിലാക്കുകയും ചെയ്യുന്നു.ഭൂമിയില്‍ വെച്ചേറ്റവുമധികം ചീഞ്ഞളിഞ്ഞ ശവത്തിന്റെ ദുര്‍ഗന്ധം അതില്‍ നിന്ന് വമിക്കുന്നുണ്ടായിരിക്കും.
                                   അങ്ങനെ അതുമായി അവര്‍ കയറുമ്പോള്‍ വഴിക്ക് കണ്ടുമുട്ടുന്ന എല്ലാ മലക്ക് വ്യൂഹങ്ങളും അന്വേഷിക്കുന്നു ഏതാണീ വൃത്തികെട്ട ആത്മാവെന്ന്.ഭൂമിയില്‍ വെച്ച് വിളിക്കപ്പെട്ട ഏറ്റവും ദുഷിച്ചപേരില്‍ അവരതിനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.അങ്ങനെ അവര്‍ ഒന്നാമത്തെ ആകാശത്തെത്തി തുറക്കാനാവശ്യപ്പെടുമ്പോള്‍ തുറക്കപ്പെടാതെ വിഷണ്ണരാവുന്നു. (ആകാശത്തിന്റെ കവാടങ്ങള്‍ അവര്‍ക്ക് തുറക്കപ്പെടുകയില്ല;സൂചിയുടെ മുനയിലൂടെ ഒട്ടകം കടന്ന് പോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുമല്ല-അല്‍ അഅ്‌റാഫ് :40) അപ്പോള്‍ അല്ലാഹു പറയും അവന്റെ റിക്കാര്‍ഡുകള്‍ ഭൂമിയുടെ ഏറ്റവും അടിത്തട്ടിലുള്ള സിജ്ജീനില്‍ രേഖപ്പെടുത്തുകയെന്ന്. ഇത് കേള്‍ക്കേണ്ട താമസം മലക്കുകളതാ വലിച്ചെറിയുന്നു ആ ആത്മാവിനെ,തുടര്‍ന്ന് ആ ആത്മാവിനെ ശരീരത്തിലേക്ക് മടക്കുന്നു.ഉടനെ രണ്ട് മലക്കുകള്‍ വന്ന് അവനെ പിടിച്ചിരുത്തി ചോദിക്കുകയായി:
'ആരാണ് നിന്റെ റബ്ബ്'?
'ഹാ!ഹാ! അറിഞ്ഞ്കൂടാ'
'ഏതാണ് നിന്റെ ദീന്‍'?
'ഹാ!ഹാ! അറിഞ്ഞ്കൂടല്ലോ'
'നിങ്ങളിലേക്കയക്കപ്പെട്ട ഈ മനുഷ്യന്‍ ആര്'?
'ഹാ!ഹാ! ഒന്നും അറിഞ്ഞ്കൂടാ'
                                    അപ്പോള്‍ അതാ ആകാശത്തുനിന്നൊരു വിളിയാളം:കള്ളനാണവന്‍ ,അവനൊരു നരക വിരിപ്പ് വിരിച്ച് കൊടുക്കൂ. നരകത്തിലേക്കൊരു വാതിലും തുറന്ന് വെക്കൂ.അപ്പോഴേക്കും നരകത്തിലെ കൊടും ചൂട് അവിടെയെങ്ങും വ്യാപിക്കുകയായി.അവന്റെ വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്ത് പോകത്തക്കവണ്ണം ഖബര്‍ ഇടുങ്ങുകയും ചെയ്തു.അതാ വരുന്നു ഒരു മനുഷ്യന്‍,ദുര്‍ഗന്ധം വമിച്ചുകൊണ്ട്!ഏറ്റവും മുഷിഞ്ഞ വസ്ത്രമാണവന്‍ ധരിച്ചിരിക്കുന്നത്.മുഖം അതി വിരൂപവും.അവന്‍ പറയുകയാണ്:'നിനക്ക് നാശമേ നാശം.നാശമറിയിക്കാന്‍ വന്നതാണ് ഞാന്‍ .നിനക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടിരുന്ന ദിനമാണിത് കെട്ടോ. അപ്പോള്‍ 'നീ ആരാണ്?നിന്റെ മുഖം കണ്ടാല്‍ തന്നെ നാശം!ആരാണ് നീ?' എന്നവന്‍ ചോദിക്കുന്നു.'ഓ ഹോ!ഞാനോ! മനസ്സിലായില്ല അല്ലേ!നിന്റെ ആ ദുഷ്കര്‍മ്മങ്ങളാണ് ഞാന്‍' അപ്പോഴവന്‍ പറഞ്ഞ് പോവുകയാണ്"ആ ഖിയാമത്ത് ഒന്ന് അടുത്ത് വരാതിരുന്നെങ്കില്‍”( അഹ്‌മദ്)
അവന്‍ കേണുകൊണ്ടിരിക്കുന്നു:ربّ لولا أخّرتني الى اجل قريب فأصّدّق وأكن من الصّالحين
(നാഥാ!കുറഞ്ഞ അവധിക്ക് എന്നെ ഒന്ന് പിന്തിപ്പിച്ച് തരാമോ,ഞാന്‍ ദാന ധര്‍മ്മങ്ങള്‍ ചെയ്തുകൊള്ളാം,സജ്ജനങ്ങളില്‍ ചേരുകയും ചെയ്യാം-മുനാഫിഖൂന്‍ :10)
സഹോദരന്മാരെ അവധിയെത്തിക്കഴിഞ്ഞാല്‍ പിന്നെ ഒരു മടക്കമില്ല...അപ്പോള്‍ വിരല്‍ കടിക്കുന്നതിന് പകരം നമുക്കിപ്പോള്‍ തന്നെ പ്രവര്‍ത്തിച്ച് തുടങ്ങാം.

5 അഭിപ്രായങ്ങള്‍:

Jefu Jailaf പറഞ്ഞു... മറുപടി

അവധിയെത്തിക്കഴിഞ്ഞാല്‍ പിന്നെ ഒരു മടക്കമില്ല..... പുനര്‍ ചിന്തനന്ത്തിനു വഴിയൊരുക്കുന്ന പോസ്റ്റ്‌.. പതിവ് പോലെ ഉപകാരപ്രദമായ ഒന്ന് തന്നെ..

msntekurippukal പറഞ്ഞു... മറുപടി

എന്തിനാ ചേട്ടാ ഇങ്ങനെ വിവരക്കേട് എഴുതുന്നത്? ഈ എഴുതിയതില്‍ ചേട്ടനുതന്നെ വിശ്വാസമുണ്ടോ?ശാസ്ത്രവും സമൂഹവും ഇന്നത്തെയത്ര പുരോഗമിച്ചിട്ടില്ലാത്ത കാലത്തെഴുതിയത് പാടി നടക്കുന്ന ചേട്ടനെ സമ്മതിക്കണം.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

മോഹനന്‍ ചേട്ടാ...നിങ്ങളുടെ കമന്റ് കണ്ടപ്പോള്‍ എനിക്ക് സഹതാപം തോന്നുന്നു....ആര് നിഷേധിച്ചാലും സംഭവിക്കാനുള്ളത് സംഭാവിചെല്ലേ തീരൂ...അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ കിടക്കുന്ന ഒരു കുട്ടിയോട് ഇങ്ങനെ ഒരു ലോകത്തെയും അതിലെ സംവിധാനങ്ങളെയും കുറിച്ച് പറഞ്ഞാല്‍ അവന്‍ വിശ്വസിക്കുമോ...ആ കൊച്ചു കുട്ടിയുടെ നിലവാരമേ ഈ കാര്യത്തില്‍ നമുക്ക് മുള്ളോ...?

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

മോഹനന്‍ ചേട്ടാ...ഒരു ഉദാഹരണം നോക്കാം....ആഴക്കടലില്‍ താമസിക്കുന്ന ഒരു മത്സ്യ കുടുംബം.....അവരങ്ങനെ സഞ്ചരിക്കുമ്പോള്‍ അതാ ഒരു നല്ല കപ്പ കഷ്ണം വെള്ളത്തില്‍ ....ഉടനെ ചെറുമീന്‍ അത് ഭക്ഷിക്കാന്‍ ചെന്നപ്പോള്‍ അമ്മ മത്സ്യം തടഞ്ഞു....എന്നിട്ട് പറഞ്ഞു...മോനെ ആ കപ്പ കഷ്ണത്തിന് പിന്നില്‍ ഒരു കൊളുത്ത് ഉണ്ട്...നീ അത് കടിക്കുമ്പോള്‍ ആ കൊളുത്തില്‍ നീ കുടുങ്ങുകയും മനുഷ്യര്‍ എന്ന ഒരു വിഭാഗം നിന്നെ പിടിച്ചു കൊണ്ടുപോയി അവിടെ വെച്ചു നിന്നെ കീറി കുടല്മാലകള്‍ പുറത്ത് കളഞ്ഞു നിന്റെ മേല്‍ നല്ല എരിവുള്ള മുളക് പുരട്ടി...തിളച്ച എണ്ണയില്‍ നിന്നെ പൊരിചെടുക്കും...ഇതുകേട്ട കുഞ്ഞു മത്സ്യം അമ്മയെ കളിയാക്കി പറഞ്ഞു..." ഈ അമ്മക്ക് ഭ്രാന്താ...ഈ അന്ധവിശ്വാസങ്ങളൊക്കെ എവിടുന്നു കിട്ടി...?" എന്നിട്ട് അവന്‍ നേരെ ആ കപ്പ കഷ്ണം കഴിക്കാന്‍ പോയി....ബാക്കി ഞാന്‍ പറയേണ്ടല്ലോ....?

shanavasmalappuram പറഞ്ഞു... മറുപടി

ello

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....