നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ശനിയാഴ്‌ച, സെപ്റ്റംബർ 10, 2011

വിക്കിലീക്‌സ് :രണ്ട് വീക്കും ഒരു വിക്കറ്റും.....


വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ 'വീക്ക് ലീക്‌സ്' ആണെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി പത്രക്കാരോട് വിളിച്ച് പറഞ്ഞെങ്കിലും മുസ്ലിം ലീഗിനും ,സി.പി.എമ്മിനും യഥാര്‍ത്ഥത്തിലത് കരണത്ത് കിട്ടിയ ഒരു 'വീക്ക്' പോലെയായിരുന്നു.മുനീറും ഷാജിയും എത്ര നിഷേധിച്ചാലും അവര്‍ പറഞ്ഞത് മായ്ക്കാന്‍ സാധിക്കാത്ത വിധം രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞു.

എന്നാല്‍ ജമാഅത്തെ ഇസ്ലാമിക്ക് വിക്കിലീക്‌സ് ഒരു വിക്കറ്റ് തന്നെ നേടിക്കൊടുത്തു.പകലന്തിയോളം ജമാഅത്തിനെ തെറിവിളിച്ച മുനീറും, ഷാജിയും, പിണറായിയും, മടവൂരൂം അടക്കമുള്ള നിരവധി പ്രമുഖരുമായി അമേരിക്കന്‍ പ്രതിനിധികള്‍ നടത്തിയ രഹസ്യ സംഭാഷണങ്ങള്‍ രേഖയായി വന്നപ്പോള്‍ ഉപസം‌ഹാരം ഇങ്ങനെ വായിക്കാം.
1.കേരളത്തിലെ ജനകീയ മുസ്ലിം പത്രം - മാധ്യമം
2.ജമാഅത്തെ ഇസ്ലാമി തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഒരു തെളിവുമില്ല.
3.രാഷ്ട്രീയ ഉള്ളടക്കമുള്ളതും,പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ മാര്‍ഗ്ഗ നിര്‍ദ്ധേശം നല്‍കുന്നതുമായ ഇസ്ലാമിക സംഘടനയാണ് ജമാഅത്തെ ഇസ്ലാമി.
4.സാമ്രാജ്യത്വ വിരുദ്ധവികാരം ഉയര്‍ത്തിപ്പിടിക്കുന്നതും പ്ലാച്ചിമടയില്‍ കോളവിരുദ്ധ സമരത്തില്‍ മുന്‍ പന്തിയിലുണ്ടായിരുന്നതുമായ സംഘടനയാണ് സോളിഡാരിറ്റി.

വാല്‍ക്കഷ്‌ണം:-അമേരിക്കന്‍ സാമ്രാജ്യത്വത്തിനും മുതലാളിത്ത നയങ്ങള്‍ക്കുമെതിരെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മുഷ്ടിചുരുട്ടി മസിലുകാട്ടി ആകാശത്തേക്ക് കൈ ഉയര്‍ത്തി ഇങ്കിലാബ് വിളിക്കുമ്പോള്‍ 'ഓ..പിന്നേ,സോളിക്കുട്ടികളെ നിരീക്ഷക്കലല്ലേ ഒബാമക്കും അമേരിക്കക്കും പണിയെന്ന് ' പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയും ഈ രേഖകളിലുണ്ട്.

തലസ്ഥാന നഗരി വീണ്ടും രാജ ഭരണത്തിലേക്ക് ....???

തിരുവനന്തപുരത്ത് രാജഭരണം തിരിച്ച് വരികയാണോ...?കാര്യങ്ങളുടെ പോക്ക് ആ ദിശയിലേക്കാണെന്നാണ് മലയാള പത്രങ്ങളും ടി.വി ചാനലുകളും വീക്ഷിക്കുന്ന ആരും പറയൂ....

ഇന്ത്യയുടെ പരമോന്നത നീതിപീഡമായ സുപ്രീം കോടതി വിധിക്കെതിരെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദേവ പ്രശ്നത്തില്‍ വന്ന വിധി ഒരു ഉളുപ്പുമില്ലാതെ വെച്ച് കാച്ചുകയായിരുന്നു നമ്മുടെ മാധ്യമങ്ങള്‍ .ഇന്ത്യയുടെ മഹത്തായ ജനാധിപത്യ മൂല്യങ്ങളെ പരിഹസിക്കും വിധമുള്ള ഇത്തരം ഉടായിപ്പ് പരിപാടികള്‍ കാലം ചെയ്ത് പോയ രാജ കുടുംബം സ്പോണ്‍സര്‍ ചെയ്യുമ്പോള്‍ ,അത് അപ്പടി സമ്മതിച്ച് കൊടുക്കാന്‍ വിധിക്കപ്പെടുമാറ് രാജഭക്തിയും വിധേയത്വവും കമിഴ്ന്ന് കിടന്ന് പ്രകടിപ്പിക്കുന്നവരാണ് നമ്മുടെ മുഖ്യനടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു, പ്രതിപക്ഷ നേതാവ് വി.എസ് രാജകുടുംബത്തിനെതിരെ വീശിയടിച്ചപ്പോള്‍ പുറത്ത് വന്ന പ്രതികരണങ്ങള്‍.

അച്യുതാനന്ദന്‍ രാജകുടുംബത്തിനെതിരെ ഉന്നയിച്ച ഗൗരവതരമായ ആരോപണങ്ങളെ അന്വേഷണത്തിലൂടെ നേരിടുന്നതിന് പകരം യാതൊരു വിധ ആരോപണങ്ങളും ഉന്നയിക്കാന്‍ പാടില്ലാത്ത വിധം വിശുദ്ധമാക്കപ്പെട്ടവരാണ് രാജ കുടുംബം എന്ന് സമര്‍ത്ഥിക്കാനാണ് പത്രങ്ങള്‍ മത്സരിച്ചത്.
മാവോയിസ്റ്റുകളുടേയും നക്സലുകളുടേയും ജനാധിപത്യ വിരുദ്ധതയെ കുറിച്ചും ജമാഅത്തെ ഇസ്ലാമി ഏതോ കാലഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാതിരുന്നതിനെ കുറിച്ചും ഗവേഷണ പഠനങ്ങള്‍ തയ്യാറാക്കുന്ന നമ്മുടെ പത്രങ്ങള്‍ക്ക് രാജ കുടുംബം സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും ആഘോഷിക്കാറില്ലെന്നും വോട്ട് ചെയ്യാറില്ലെന്നുമുള്ള ആരോപണങ്ങളെ കുറിച്ച് ഒരു വരിപോലുമെഴുതാന്‍ അവയുടെ സവര്‍ണ്ണ താല്പര്യങ്ങള്‍ അനുവദിക്കുന്നില്ല എന്നതാണ് സത്യം....കടപ്പാട് : നബീല്‍ കാട്ടകത്ത്
ഷാര്‍ജ


0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....