നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

പ്രതിരോധത്തിന്റെ ഇസ്ലാമിക മാനം


"ന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല. നിനക്ക് പൈശാചികമായ വല്ല പ്രേരണയും അനുഭവപ്പെട്ടാല്‍, അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക.അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ."(ഖുര്‍‌ആന്‍)
                                ഇസ്ലാമിനെ സം‌രക്ഷിക്കാനെന്ന പേരില്‍ ലോകതലത്തില്‍ തന്നെ രഹസ്യഗ്രൂപ്പുകളും,സംഘങ്ങളും പൊട്ടിമുളക്കുകയും തഴച്ച് വളരുകയും (?) ചെയ്ത് കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.അതുകൊണ്ടുതന്നെ അതിന്റെ ഇസ്ലാമികതയും സാധുതയും വ്യാപകമായി തന്നെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു.നമ്മുടെ കൊച്ചു കേരളത്തിലും ഇതിന്റെ സാന്നിദ്ധ്യവും ചര്‍ച്ചകളും കുറവല്ല.കുപ്രസിദ്ധമായ കൈവെട്ട് കേസോട് കൂടി അതൊന്നുകൂടി സജീവമാവുകയും ചെയ്തു.ആദ്യമാദ്യം പറഞ്ഞുവന്നിരുന്ന പ്രതിരോധം എന്ന ശൈലിയില്‍ നിന്ന് വിട്ട് അത് ആക്രമണം എന്ന അവസ്ഥയിലേക്ക് രൂപാന്തരപ്പെടുകയും ചെയ്തു.
                                'പ്രതിരോധം' എന്ന പദം തന്നെ പലപ്പോഴും അര്‍ത്ഥവ്യതിയാനങ്ങള്‍ക്ക് വിധേയമായി.

സ്വരക്ഷാര്‍ത്ഥമുള്ള പ്രതിരോധം സംഘടിത പ്രതിരോധങ്ങളിലേക്കും പിന്നീട് സംഘടിത ആക്രമണങ്ങളിലേക്കും വഴിമാറി.എതാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെടുന്നവന് പ്രതിരോധിക്കാനുള്ള അവകാശം അവന്റെ മൗലികാവകാശങ്ങളില്‍ പെട്ടതാണ്.ഇസ്ലാം മാത്രമല്ല എല്ലാ പ്രത്യയ ശാസ്ത്രങ്ങളും രാഷ്ട്രങ്ങളും ഭരണഘടനകളും മനുഷ്യന്റെ ഈ അവകാശം വകവെച്ച് നല്‍കുന്നുമുണ്ട്.എന്നാല്‍ അക്രമിക്കപ്പെട്ടവനോ അവന്റെ പക്ഷക്കാരോ,അക്രമിച്ചവനേയോ അവന്റെ പക്ഷക്കാരേയൊ തിരിച്ചാക്രമിക്കുക എന്നത് പ്രതിരോധത്തിന്റെ വിവക്ഷയില്‍ വരുന്നില്ല എന്ന് മാത്രമല്ല;അത് അരാജകത്വവും,അനിശ്ചിതത്വവും,നാശവും മാത്രമാണ് പ്രസരിപ്പിക്കുന്നത്.കൂടാതെ,നിയതമായ വ്യവസ്ഥയും ഭരണകൂടവും ഭരണഘടനയും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അത് രാജ്യ ദ്രോഹവും ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമാണ്.നിലനില്‍ക്കുന്ന വ്യവസ്ഥയിലോ, നിയമങ്ങളിലോ,അതിന്റെ നടത്തിപ്പുകളിലോ എതിരഭിപ്രായങ്ങളുണ്ടെങ്കില്‍ ആ രാജ്യം അനുശാസിക്കുന്ന ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കുമുണ്ട്. ഈ ശൈലിയെ ഭീരുത്വമെന്നോ,ശണ്ഡത്വമെന്നോ വിളിച്ച് പരിഹസിക്കുന്നതിന് മുമ്പ് സ്വന്തം ചെയ്തികളെ കുറിച്ച് ഒരാത്മ വിചിന്തനത്തിന് തയ്യാറാവുകയാണ് പലപേരുകളില്‍ കേരളത്തിലും പുറത്തും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സഹോദരങ്ങള്‍ ചെയ്യേണ്ടത്.
                                 അഥവാ കൊല്ലത്ത് കിട്ടിയതിന് കോഴിക്കോട് 'പ്രതിരോധിക്കുക' എന്ന ശൈലി ഇസ്ലാമികമല്ല എന്നാണ് പറഞ്ഞ് വരുന്നത്.ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ,പ്രത്യേകിച്ചും ഗുജറാത്ത് മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ ക്രൂരമായ അക്രമ-മര്‍ദ്ധനങ്ങള്‍ക്ക് ഇരയാവുന്ന മുസ്ലിം സമൂഹത്തിന്റെ ദയനീയ ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ,പ്രത്യേകം വിളിച്ച് കൂട്ടിയ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയും, പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഖുര്‍‌ആന്‍ ഹദീസ് വാക്യങ്ങളെ സാമാന്യ വല്‍ക്കരിച്ച് അവതരിപ്പിക്കുകയും ചെയ്ത് ത്രസിക്കുന്ന യൗവ്വനത്തെ മസ്തിഷ്ക പ്രക്ഷാളനം നടത്തി ബൈഅത്ത് സ്വീകരിക്കുകയും,ആളെകൂട്ടുകയും ചെയ്യുന്ന ഇവരുടെ ശൈലി വഴിമാറി സഞ്ചരിക്കുന്നത് പലപ്പോഴും ഇവരുടെ നേതാക്കന്മാര്‍ പോലും അറിയുന്നില്ല എന്നതാണ് സത്യം.
                                  വെട്ടാനും കുത്താനും തങ്ങള്‍ക്ക് കിട്ടിയ സ്വാതന്ത്ര്യം അതുകൊണ്ടുതന്നെ പലപ്പോഴും ഇസ്ലാം കര്‍ശനമായി വിലക്കിയ ,ഹജ്ജത്തുല്‍ വിദാഇല്‍ പ്രവാചകന്‍ പ്രത്യേകമായി പരാമര്‍ശിച്ച ആദര്‍ശ സഹോദരങ്ങള്‍ക്ക് മേലും പ്രയോഗിക്കപ്പെടുന്നു എന്ന ദാരുണമായ അവസ്ഥയാണ് സംജാതമാവുന്നത്.എന്നുവെച്ച് ഇതര സമുദായങ്ങള്‍ക്ക് മേല്‍ അതാകാം എന്നല്ല;പ്രത്യുത അതിന് ന്യായം കണ്ടെത്തുന്നവര്‍ക്ക് പോലും ഈ വിഷയത്തില്‍ ഒരു വിധ ന്യായവാദങ്ങളും നിരത്താന്‍ സാധ്യമല്ല.ഇമാം കൗണ്‍സിലില്‍ നിന്ന് വിട്ടുപോയ സലീം ഹമദാനിയെയും,നെടുമ്പാശേരിയില്‍ ഒരു ജമാഅത്ത് പ്രവര്‍ത്തകനേയും കുടുംബത്തേയും,നാദാപുരത്ത് ജാഫറിനേയും,കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രചരണം നടത്തിയ സോളിഡാരിറ്റി പ്രവര്‍ത്തകരേയും,മറ്റ് പല സ്ഥലങ്ങളിലായി മുസ്ലിം ലീഗ് പ്രവര്‍ത്തകരേയുമൊക്കെ ആക്രമണങ്ങള്‍ക്ക് വിധേയമാക്കിയവര്‍ക്ക് 'ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ ധനവും,രക്തവും,അഭിമാനവും ഹറാം' എന്ന പ്രവാചക വചനത്തെ എങ്ങനെയാണ് 'പ്രതിരോധിക്കാന്‍' സാധിക്കുക...? എവിടെയെങ്കിലും തങ്ങളുടെ അണികളുള്‍പ്പെട്ട വല്ല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഉടനെ പത്ര സമ്മേളനം നടത്തി അതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് പ്രഖ്യാപിക്കുന്ന നേതാക്കള്‍...!!അതേ വിഷയത്തെ കിട്ടാവുന്ന സന്ദര്‍ഭങ്ങള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും മറ്റും നിരന്തരമായി ന്യായീകരിച്ച് കൊണ്ടിരിക്കുന്ന അണികള്‍ ....!!ഈ ഇരട്ടമുഖത്തെയും അവസരവാദത്തേയും 'നിഫാഖ്' എന്നല്ലാതെ എന്താണ് വിഷേശിപ്പിക്കാന്‍ സാധിക്കുക....???                                
                                 "ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ ഭൂമിയില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.പക്ഷേ, തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര്‍ അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നിട്ടും അവരിലധികമാളുകളും അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നു എന്നതത്രെ വാസ്തവം." (ഖുര്‍‌ആന്‍)

45 അഭിപ്രായങ്ങള്‍:

niyaz പറഞ്ഞു... മറുപടി

‎"അക്രമിക്കപ്പെട്ടവനോ അവന്റെ പക്ഷക്കാരോ,അക്രമിച്ചവനേയോ അവന്റെ പക്ഷക്കാരേയൊ തിരിച്ചാക്രമിക്കുക എന്നത് പ്രതിരോധത്തിന്റെ വിവക്ഷയില്‍ വരുന്നില്ല"

_ന്ന് വച്ചാ കിട്ടുന്ന അടി പുറം കൊണ്ടു തടുക്കലാണ്‌ പ്രതിരോധം_


നിലനില്‍ക്കുന്ന വ്യവസ്ഥയിലോ, നിയമങ്ങളിലോ,അതിന്റെ നടത്തിപ്പുകളിലോ എതിരഭിപ്രായങ്ങളുണ്ടെങ്കില്‍ ആ രാജ്യം അനുശാസിക്കുന്ന ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കുമുണ്ട്

{أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنْ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ}. ( المائدة 50)

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

സാഹിബെ...പ്രതിരോധം എന്ന മലയാള പദത്തിന്റെ അര്‍ഥം ഞാന്‍ താങ്കള്‍ക്കു പറഞ്ഞു തരെണ്ടതില്ലല്ലോ

niyaz പറഞ്ഞു... മറുപടി

from facebook

‎"അക്രമിക്കപ്പെട്ടവനോ അവന്റെ പക്ഷക്കാരോ,അക്രമിച്ചവനേയോ അവന്റെ പക്ഷക്കാരേയൊ തിരിച്ചാക്രമിക്കുക എന്നത് പ്രതിരോധത്തിന്റെ വിവക്ഷയില്‍ വരുന്നില്ല"

ന്ന് വച്ചാ കിട്ടുന്ന അടി പുറം കൊണ്ടു തടുക്കലാണ്‌ പ്രതിരോധം
18 hours ago · Like
Ahmed Niyaz നിലനില്‍ക്കുന്ന വ്യവസ്ഥയിലോ, നിയമങ്ങളിലോ,അതിന്റെ നടത്തിപ്പുകളിലോ എതിരഭിപ്രായങ്ങളുണ്ടെങ്കില്‍ ആ രാജ്യം അനുശാസിക്കുന്ന ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കുമുണ്ട്

{أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنْ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ}. ( المائدة 50)
18 hours ago · Like

Aneesudheen Ch സാഹിബേ...പ്രതിരോധം എന്ന മലയാള പദത്തിന്റെ അര്‍ത്ഥം ഏതായാലും ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ച് തരേണ്ട ആവശ്യമുണ്ടാവില്ലല്ലോ... :)
18 hours ago · Like
Ahmed Niyaz ഒന്നു വിവക്ഷിച്ചാലും, രണ്ടാമത്തെ കമന്റും കണ്ടിട്ടുണ്ടാവുമെന്നു കരുതുന്നു
18 hours ago · Like

Aneesudheen Ch വെട്ടാനും കുത്താനും തങ്ങള്‍ക്ക് കിട്ടിയ സ്വാതന്ത്ര്യം അതുകൊണ്ടുതന്നെ പലപ്പോഴും ഇസ്ലാം കര്‍ശനമായി വിലക്കിയ ,ഹജ്ജത്തുല്‍ വിദാഇല്‍ പ്രവാചകന്‍ പ്രത്യേകമായി പരാമര്‍ശിച്ച ആദര്‍ശ സഹോദരങ്ങള്‍ക്ക് മേലും പ്രയോഗിക്കപ്പെടുന്നു എന്ന ദാരുണമായ അവസ്ഥയാണ് സ...
See more
14 hours ago · Like
Ahmed Niyaz എന്റെ വിഷയം എന്‍.ഡി.എഫ് ജമാഅത്ത് ചക്കളത്തിപ്പോരല്ല . സ്വയം പ്രതിരോധത്തിന്റെയോ ഗ്രൂപ്പ് പ്രതിരോധത്തിന്റെയോ ലിമിറ്റ് എന്താണ്‌ താങ്കളുടെ വീക്ഷണത്തില്‍?. എന്റെ രണ്ടാമത്തെ കമന്റ് വീണ്ടും താങ്കള്‍ കണ്ടില്ലെന്നു നടിക്കുന്നു
9 hours ago · Like · 1 person
Ahmed Niyaz കാടടച്ച് വെടി വെക്കലല്ല നല്ല ലേഖനത്തിന്റെ രീതി. ആര്‍ക്കും എന്തും പറയാം വ്യക്തമായ വസ്തുത വേണം

"ഇസ്ലാമിനെ സം‌രക്ഷിക്കാനെന്ന പേരില്‍ ലോകതലത്തില്‍ തന്നെ രഹസ്യഗ്രൂപ്പുകളും,സംഘങ്ങളും പൊട്ടിമുളക്കുകയും തഴച്ച് വളരുകയും (?) ചെയ്ത് കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്."

ഇതാരെല്ലാം ഒന്നു വ്യക്തമാക്കാമോ?
9 hours ago · Like · 1 person
Ahmed Niyaz ‎{وَإِنْ طَائِفَتَانِ مِنْ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا فَإِنْ بَغَتْ إِحْدَاهُمَا عَلَى الأُخْرَى فَقَاتِلُوا الَّتِي تَبْغِي حَتَّى تَفِيءَ إِلَى أَمْرِ اللَّهِ فَإِنْ فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ } [سورة الحجرات: 9]
9 hours ago · Like

Aneesudheen Ch താങ്കള്‍ക്ക് ഈ സം‌വാദം തുടരണമെന്നുണ്ടെങ്കില്‍ ബ്ലോഗില്‍ ആകാവുന്നതാണ്
2 hours ago · Like
Ahmed Niyaz ബ്ലോഗില്‍ വന്നു കമന്റാന്‍ താല്‍പര്യമില്ല. ഇവിടെ മറുപടി പ്രതീക്ഷിക്കുന്നു..
2 hours ago · Like · 1 person

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ആവശ്യക്കാര്‍ക്ക് ബ്ലോഗില്‍ ചര്‍ച്ച തുടരാം....

saleemperumukku പറഞ്ഞു... മറുപടി

ഫാഷിസം അതിന്റെ സകല ദ്രംഷ്ടകളും കാട്ടി അഴിഞാടുമ്പോള്‍ അതിനെ നിലവിലെ വ്യവസ്ഥ അനുസരിച്ച് എങ്ങിനെയാണ് പ്രധിരോധിക്കുക എന്ന് പറയൂ സഹോദരാ ???ഫാഷിസത്തിന്റെ രീതിശാശ്ത്രം അറിയുന്ന ഒരാളും തന്നെ അവരുടെ ഉന്മൂലന ഭീഷിണിയെ പ്പ്രധിരോധിക്കാന്‍ നിരാഹാരസമരം ,ധര്‍ണ എന്നിവ നടത്തിയാല്‍ മതിയെന്ന് പറയില്ല !!!ഇനി പോലീസ് ,കോടതി ,ഭരണകൂടം ഇവരില്‍ നിന്നും വല്ല സഹായവും കിട്ടുമോ??? പഴയ കാല പ്രബോധനം വാരികയില്‍ അതിനുള്ള മറുപടി കാണാം ...കഴിഞ്ഞ അറുപതു വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ ...ഇനിയും പാഠം പഠിച്ചിട്ടില്ല .ഗുജറാത്തിലെ ഇഹ്സാന്‍ ജഫ്രിയുടെ കഥ ...അയാളൊരു കോണ്ഗ്രസ്സകാരന്‍ ...അക്രമിക്കൂട്ടത്തില്‍ രക്ഷിക്കണേ എന്ന് കേണു ആരോടൊക്കെ പറഞ്ഞു?//ആരെങ്കിലും രക്ഷിച്ചോ???നേരെ മറിച്ചു അയാളുടെ കയ്യിലുണ്ടായിരുന്ന തോക്ക് അക്രമി സംഘത്തിന് നേരെ പിടിച്ചിരുന്നെങ്കില്‍ അയാള്‍ക്ക്‌ ജീവിതം തുടരാമായിരുന്നു !!!!ഗുജറാത്തില്‍ നിന്നുള്ള ചില പെണ്‍കൊടികള്‍ മുളക് പോടീ വിതറി പ്രധിരോധിച്ചതൊക്കെ നമ്മള്‍ അറിഞ്ഞതല്ലേ ??/അക്കാലത്ത് ഗുജറാത്ത് സന്ദര്‍ശനം നടത്തിയ k n panikkar പറഞ്ഞില്ലേ ,വല്ല പ്രധിരോധ സംഘങ്ങളും അവിടെ ഉണ്ടായിരുന്നെങ്കില്‍ ഇത്ര അധികം ആളുകള്‍ അവിടെ കൊല്ലപ്പെടുമായിരുന്നില്ല എന്ന് !!!കാരകുന്നിന്റെ പ്രകാശ ബിന്ദുക്കളില്‍ സമാനമായ ഒരു പരാമര്‍ശം ബോംബെകലാപത്തെ കുറിചെഴുതിയത്തില്‍ കാണാന്‍ കഴിയും ???/ഇസ്ലാം എന്നാല്‍ സമാധാനമാണ് ...എന്ന് വെച്ചാല്‍ മനുഷ്യര്‍ക്ക്‌ സമാധാനത്തോടെ ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കല്‍ അത് കാണിച്ചു തരുന്നുണ്ട് എന്നര്‍ത്ഥം ... "അവരോ, മഹാപാപങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും അകന്നുനില്‍ക്കുന്നവരും ക്ഷോഭമുണ്ടാകുമ്പോള്‍ വിട്ടുവീഴ്ചയനുവര്‍ത്തിക്കുന്നവരുമാകുന്നു. വിധാതാവിന്റെ ശാസനകള്‍ അനുസരിക്കുന്നവരുംനമസ്കാരം നിലനിര്‍ത്തുന്നവരും കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് നടത്തുന്നവരും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവഴിക്കുന്നവരും തങ്ങള്‍ക്കുനേരെ അതിക്രമങ്ങളുണ്ടായാല്‍ ചെറുക്കുന്നവരുമാകുന്നു ിന്മയുടെ പ്രതിഫലം അതുപോലുള്ള തിന്മതന്നെ. ഇനി ഒരുവന്‍ മാപ്പുകൊടുക്കുകയും അനുരഞ്ജനമുണ്ടാക്കുകയും ചെയ്യുന്നുവെങ്കില്‍, അവന് പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ ബാധ്യതയാകുന്നു. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല. ഒരു ജനം അക്രമിക്കപ്പെട്ടശേഷം പകരം ചെയ്തുവെങ്കില്‍, അവര്‍ ആക്ഷേപാര്‍ഹരാകുന്നില്ല. ആക്ഷേപിക്കപ്പെടേണ്ടവര്‍, മറ്റു ജനങ്ങളെ അക്രമിക്കുകയും ഭൂമിയില്‍ അന്യായമായി അധര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്യുന്നവരത്രെ. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. എന്നാല്‍ ഒരുവന്‍ ക്ഷമയവലംബിക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണെങ്കില്‍ അത് നിശ്ചയദാര്‍ഢ്യത്തിന്റെ കാര്യങ്ങളില്‍ പെട്ടതാകുന്നു."(42:36-43)
ഇതും വിശ്വാസികളുടെ വിശിഷ്ട ഗുണങ്ങളില്‍പെട്ടതാകുന്നു. അവര്‍ അക്രമികളോടും നിഷ്ഠുരന്മാരോടും സൌമനസ്യം കാണിക്കുന്നവരാവുകയില്ല. അവരുടെ സൌമനസ്യവും വിട്ടുവീഴ്ചാ സ്വഭാവവും ദൌര്‍ബല്യത്തില്‍നിന്നുടലെടുക്കുന്നതല്ല. ഭിക്ഷാംദേഹികളെയോ സന്യാസികളെയോ പോലെ പതിതരായിരിക്കുവാന്‍ അവര്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല. അവരുടെ മാന്യതയുടെ താല്‍പര്യമിതാണ്: വിജയിക്കുമ്പോള്‍ പരാജിതരുടെ തെറ്റുകള്‍ പൊറുത്തുകൊടുക്കുക, കഴിവുള്ളപ്പോള്‍ പ്രതികാരം ചെയ്യാതെ വിട്ടുവീഴ്ച ചെയ്യുക. കീഴിലുള്ളവരോ ദുര്‍ബലരോ ആയവരില്‍നിന്ന് വല്ല തെറ്റും സംഭവിച്ചാല്‍ അതിനുനേരെ കണ്ണടക്കുക. എന്നാല്‍, വല്ല ശക്തനും തന്റെ ശക്തിയുടെ ഹുങ്കില്‍ അവരെ കൈയേറ്റം ചെയ്യുകയാണെങ്കില്‍ അവനെ നിസ്സങ്കോചം നേരിടുകയും അവന്റെ പല്ല് കൊഴിപ്പിക്കുകയും ചെയ്യണം. സത്യവിശ്വാസി ഒരിക്കലും അക്രമിയാല്‍ അടിച്ചമര്‍ത്തപ്പെട്ടുകൂടാ. അഹങ്കാരികളുടെ മുന്നില്‍ തലകുനിച്ചുകൂടാ. അത്തരം ആളുകളുടെ മുന്നില്‍ അവര്‍ ഇരുമ്പുപോലെ കഠിനരായിരിക്കണം. അത് ചവച്ചരക്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം അണപ്പല്ലു പൊട്ടിക്കുക മാത്രമായിരിക്കും ചെയ്യുന്നത്.(മൌദൂദി സാഹിബിന്റെ വിശദീകരണം )

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

സഹോദരാ..ഞാന്‍ താങ്കളുടെ കമന്റ് ഭാഗികമായി അംഗീകരിക്കുന്നു...താങ്കള്‍ കാര്യമായി അതില്‍ സൂചിപ്പിക്കുന്നത് പ്രതിരോധവുമായി ബന്ധപ്പെട്ട സംഗതികളാണ് ...എന്റെ ബ്ലോഗ്‌ മുഴുവന്‍ താങ്കള്‍ വായിച്ചിട്ടുണ്ടാവും...ആക്രമിക്കാന്‍ വരുന്നവന് നേരെ കൈയും കെട്ടി നോക്കി നില്‍ക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല...എന്റെ വരികള്‍ നോക്കൂ...(എതാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെടുന്നവന് പ്രതിരോധിക്കാനുള്ള അവകാശം അവന്റെ മൗലികാവകാശങ്ങളില്‍ പെട്ടതാണ്.ഇസ്ലാം മാത്രമല്ല എല്ലാ പ്രത്യയ ശാസ്ത്രങ്ങളും രാഷ്ട്രങ്ങളും ഭരണഘടനകളും മനുഷ്യന്റെ ഈ അവകാശം വകവെച്ച് നല്‍കുന്നുമുണ്ട്.)....തുടരാം ഇന്ഷാ അല്ലാഹ് ........

saleemperumukku പറഞ്ഞു... മറുപടി

അപ്പോള്‍ വ്യക്തിഗതമായ പ്രധിരോധമാവാം !!! സംഘടിതമായി ആകുമ്പോഴാണ് അതിനു മറ്റു ചില മാനങ്ങള്‍ നാം നല്‍കുന്നത് (തീവ്രവാതം ,ഭീകരവാതം )...വ്യക്തിഗതമായ പ്രതിരോധം മൌലികാവകാശം!!! എന്താ അതുകൊണ്ട് കാര്യം ???ഇയ്യാം പാറ്റകളെ പോലെ ചത്തൊടുങ്ങാനോ ???

anu പറഞ്ഞു... മറുപടി

!!!ഇനി പോലീസ് ,കോടതി ,ഭരണകൂടം ഇവരില്‍ നിന്നും വല്ല സഹായവും കിട്ടുമോ???

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

സലിം...കാടടച്ച് വെടിവെക്കുകയാണ്....സുഹൃത്തെ....എന്താണ് പ്രതിരോധം .....?ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളെ തൊട്ടാല്‍ നിങ്ങളില്‍ നിന്ന് ഒരാള്‍ എന്നതാണോ....?

saleemperumukku പറഞ്ഞു... മറുപടി

athu ningal manassilaakkiyathile pizhavaanu....lokathum,indiayilum,keralathilum islaaminteyum muslingaludeyum unmoolanam lakshyamaakkunna shathrukkal aarokkeyenna vyakthamaaya thiricharivundaayittum avarumaayi souhaarddathinu vembal kollunna manassukalkku angine thonnuka swaabhaavikam ...."
മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ് തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു."

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

"അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു"സത്യനിഷേധികളെ കണ്ടാല്‍ ഉടനെ അവര്‍ ബോംബും വടിവാളും ഉപയോഗിക്കും എന്നാണോ....?അഥവാ..സത്യനിഷേധികളുടെ പ്രകൊപനങ്ങള്‍ക്കോ,പ്രലോഭാനങ്ങള്‍ക്കോ ഇവരുടെ വിശ്വാസത്തെ തരിമ്പും ഇളക്കാന്‍ സാധ്യമാവാത്ത വിധം ദൃഡ ചിത്തരായിരിക്കും അവര്‍ എന്നാണു സൂചിപ്പിക്കുന്നത്...ഇനി വിശ്വാസികള്‍ക്ക് ഇടയിലോ...?"അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു "അതിലും നിങ്ങളുടെ നിലപാട് പലപ്പോഴും പരിധിക്കു പുറത്തല്ലേ....അതിന്റെ ഉദാഹരണങ്ങളാണ് ഞാന്‍ സൂചിപ്പിച്ചത്....നിങ്ങളുടെ വിശ്വാസപ്രകാരം ഒരു നിഷേധിയെ വധിച്ചാലുള്ള പുണ്യമാണോ ഒരു വിശ്വാസിയെ വധിച്ചാലുള്ള ശിക്ഷയാണോ ഏതാണ് കൂടുതല്‍ ...?പിന്നെ കഴിഞ്ഞ കമന്റില്‍ ഞാന്‍ സൂചിപ്പിച്ച വസ്തുത....അതെന്റെ തെറ്റിദ്ധാരണയൊന്നും അല്ല ...പലപ്പോഴും സംഭവിക്കുന്നത്‌ അതാണ്‌....വൈകാരികമായി ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന ഒന്നാണ് അത്....തുടരും....

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ഇനി താങ്കള്‍ അവസാനം പറഞ്ഞതിന്...ഇത് മറുപടിയല്ല ഒരു ഉദാഹരണം....മുസ്ലിംകള്‍ എല്ലാവരും തീവ്രവാദികളാണ് എന്ന് വിശ്വസിച്ചു അവരോടു കടുത്ത ശത്രുത പുലര്‍ത്തുന്ന എന്റെ ഒരു സുഹൃത്ത് ഇവിടെ ശാര്‍ജയിലുണ്ടായിരുന്നു....പേര് ജോമോന്‍....അവനോടു ഒന്ന് സംസാരിക്കാനുള്ള അവസരത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു...അങ്ങനെ ഒരു കൃസ്തുമസ് ദിവസം ഞാനവനോട് ചോദിച്ചു നിന്റെ വക പാര്ട്ടിയൊന്നും ഇല്ലേ...?അങ്ങനെ അവന്‍ എന്നെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നു...അത് കഴിഞ്ഞു ഞാന്‍ എശുവിനെ കുറിച്ചും ഖുര്‍ആനില്‍ ഈസാ (അ)യെ കുറിച്ചും,മര്‍യമിനെ കുറിച്ചുമൊക്കെ വന്ന ഭാഗങ്ഗ്ങ്ങള്‍ വിശദീകരിച്ചു...അപ്പോഴും അവന്‍ സംസാരിച്ചത് ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചായിരുന്നു...പിന്നെ ഞാന്ഗ്ങ്ങളുടെ സംവാദം നിരന്തരം തുടര്‍ന്ന്....അടുത്ത റമദാനില്‍ അവനെ ഞാന്‍ ഇഫ്താറിന് വിളിച്ചു...അന്നത്തെ ചര്‍ച്ച ഇസ്ലാം സമാധാനത്തിന്റെ മതം എന്നതായിരുന്നു....അങ്ങനെ ...അങ്ങനെ....രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ....ഇന്ന് അവന്റെ പേര്‍ ജുനൈദ് എന്നാണു.....വാല്‍ക്കഷ്ണം :-അവന്‍ ഇസ്ലാം ആശ്ലേഷിച്ചു എന്നറിഞ്ഞ ഉടനെ എന്‍.ഡി.എഫുകാര്‍ അവനെ വിളിച്ചു സംരക്ഷണം വാഗ്ദാനം ചെയ്തു...അവന്‍ അവരെ ഓടിച്ചു വിട്ടു.....

niyaz പറഞ്ഞു... മറുപടി

നിലനില്‍ക്കുന്ന വ്യവസ്ഥയിലോ, "നിയമങ്ങളിലോ,അതിന്റെ നടത്തിപ്പുകളിലോ എതിരഭിപ്രായങ്ങളുണ്ടെങ്കില്‍ ആ രാജ്യം അനുശാസിക്കുന്ന ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ
പൗരന്മാര്‍ക്കുമുണ്ട്".


{أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنْ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ}. ( المائدة 50)

ഈ ഖുര്‍ആന്‍ വചനവും താങ്കള്‍ പറഞ്ഞതും തമ്മില്‍ പൊരുത്തക്കേടുണ്ട്, ഒന്നു വിശദമാക്കാമോ..

ഖുര്‍ആന്റെ അടിസ്ഥാനത്തിലല്ല കേവല യുക്തിയുടെ അടിസ്ഥാനത്തിലാനെങ്കില്‍ വിശദീകരണം വേണ്ട, ഞാന്‍ വിട്ടു.

niyaz പറഞ്ഞു... മറുപടി

കാടടച്ച് വെടി വെക്കലല്ല നല്ല ലേഖനത്തിന്റെ രീതി. ആര്‍ക്കും എന്തും പറയാം വ്യക്തമായ വസ്തുത വേണം

"ഇസ്ലാമിനെ സം‌രക്ഷിക്കാനെന്ന പേരില്‍ ലോകതലത്തില്‍ തന്നെ രഹസ്യഗ്രൂപ്പുകളും,സംഘങ്ങളും പൊട്ടിമുളക്കുകയും തഴച്ച് വളരുകയും (?) ചെയ്ത് കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്."

ഇതാരെല്ലാം ഒന്നു വ്യക്തമാക്കാമോ?

niyaz പറഞ്ഞു... മറുപടി

ഇസ്ലാമിനെ ഇസ്സത്ത് ഉയര്‍ത്തിപ്പിടിക്കാനും, സന്ദേശം വ്യാപിപ്പിക്കാനും, മുസ്ലിം സാഹോദര്യം ഊട്ടിയുറപ്പിക്കാനും, അല്ലാഹുവിന്റെ ആധിപത്യം ​ഭൂമിയില്‍ ഉണ്ടാവാനും  എന്താണു ചെയ്യേണ്ടത് താങ്കളുടെ അഭിപ്രായത്തില്‍.

niyaz പറഞ്ഞു... മറുപടി

ബിരിയാണി തിന്ന് മുസ്ലിമായ ഒരാളെകുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ഉല്‍കൃഷ്ടമായ ഭക്ഷണം ഉണ്ടാകുന്നവര്‍ ഉല്‍കൃഷ്ട സംകാരത്തിന്റെ വക്താക്കളായിരിക്കും എന്ന് പറഞ്ഞ്. ഹിദായത്ത് അല്ലാഹുവാണ്‌ നല്‍കുന്നത്.. താങ്കളാണദ്ദേഹത്തിന്‌ ഹിദായത്തിന്റെ വഴികാണിച്ചു എന്നാണെങ്കില്‍, സഹതപിക്കുന്നു. താങ്കള്‍ ചെയ്തത് എന്.ഡി.എഫിനെക്കുറിച്ച് വിദ്വേഷം അദ്ദേഹത്തിന്റെ മനസ്സില്‍ മുളപ്പിച്ചു എന്നത്. അത് നല്ല സ്വാഭാവമായി തോന്നുന്നുണ്ടെങ്കില്‍ എനിക്ക് വിയോജിപ്പുണ്ട്.


(إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ) (الحجرات:10)

ഈ വചനം ശഹാദത്തു കലിമ ചൊല്ലിയ എല്ലവരെയും കുറിച്ചല്ലേ.

niyaz പറഞ്ഞു... മറുപടി

എന്റെ വിഷയം എന്‍.ഡി.എഫ് ജമാഅത്ത് ചക്കളത്തിപ്പോരല്ല . സ്വയം പ്രതിരോധത്തിന്റെയോ ഗ്രൂപ്പ് പ്രതിരോധത്തിന്റെയോ ലിമിറ്റ് എന്താണ്‌ താങ്കളുടെ വീക്ഷണത്തില്‍?.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

(താങ്കള്‍ ചെയ്തത് എന്.ഡി.എഫിനെക്കുറിച്ച് വിദ്വേഷം അദ്ദേഹത്തിന്റെ മനസ്സില്‍ മുളപ്പിച്ചു എന്നത്. അത് നല്ല സ്വാഭാവമായി തോന്നുന്നുണ്ടെങ്കില്‍ എനിക്ക് വിയോജിപ്പുണ്ട്.)
എന്റെ ഏത് കമന്റിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ ഈ നിഗമനത്തില്‍ എത്തിയത് എന്നറിയാന്‍ താല്പര്യമുണ്ട്.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

നിയാസ് .......താങ്കള്‍ നല്‍കിയ ഖുര്‍ആന്‍ വചനത്തെ സ്വന്തം അഭിപ്രായമനുസരിച്ച് വ്യാഖ്യാനിക്കാന്‍ മാത്രം പാണ്ടിത്യം എനിക്കില്ല....അതിനാല്‍ മൌദൂദി സാഹിബ് അതിനു നല്‍കിയ വിശദീകരണം കാണൂ...( `ജാഹിലിയ്യത്ത്` എന്ന പദം ഇസ്ലാമിന്റെ എതിര്‍ ശബ്ദമായിട്ടാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. തികഞ്ഞ വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും മാര്‍ഗമാണ് ഇസ്ലാമികമാര്‍ഗം. കാരണം, ആ മാര്‍ഗം നിര്‍ദേശിച്ചത് സര്‍വജ്ഞനും യുക്തിമാനുമായ അല്ലാഹുവത്രെ. നേരെമറിച്ച് ഇസ്ലാമിന്റേതല്ലാത്ത സകല മാര്‍ഗങ്ങളും അജ്ഞതയുടേയും അവിവേകത്തിന്റേയും മാര്‍ഗമാകുന്നു. അതുകൊണ്ടാണ് ജാഹിലിയ്യത്തെന്ന് അവയ്ക്ക് പേര്‍ കൊടുത്തിട്ടുള്ളതും. ഇസ്ലാമിനുമുമ്പുള്ള അറേബ്യയിലെ കാലഘട്ടം `ജാഹിലിയ്യത്തിന്റെ യുഗം` എന്ന പേരിലാണല്ലോ അറിയപ്പെടുന്നത്. വിജ്ഞാനത്തിനു പകരം ഊഹങ്ങളും വിവേകത്തിനു പകരം അവിവേകങ്ങളും വിചാരത്തിനു പകരം വികാരങ്ങളും തത്വങ്ങള്‍ക്ക് പകരം തന്നിഷ്ടങ്ങളും സ്വേഛകളുമാണ് അന്ന് ജനങ്ങളുടെ ജീവിതത്തില്‍ പൊതുവേ ആധിപത്യം ചെലുത്തിയിരുന്നത്. അവയായിരുന്നു അവരുടെ ജീവിത പ്രമാണങ്ങള്‍. ഈ ജീവിത രീതിയും പ്രവര്‍ത്തന രൂപവും ഏത് കാലഘട്ടത്തില്‍ സ്വീകരിക്കപ്പെടുന്നതായാലും അതിന് ജാഹിലിയ്യത്തെന്ന് പറയാവുന്നതാണ്. സ്കൂളുകളിലും യൂനിവേഴ്സിറ്റികളിലും നല്‍കപ്പെടുന്നത് ജഞാനത്തിന്റെ വെറും ചില അംശങ്ങള്‍ മാത്രമാണ്. അവ മുഖേന ജീവിത യാഥാര്‍ഥ്യത്തിലേക്ക് മാര്‍ഗദര്‍ശനം സാധ്യമല്ല. ഒരര്‍ഥത്തിലും അവ മനുഷ്യന്ന് സാന്മാര്‍ഗിക നേതൃത്വം നല്‍കാന്‍ പര്യാപ്തങ്ങളുമല്ല. അതിനാല്‍ ഭാഗികമായ ഈ അറിവിന്റെ സഹായത്തോടെ ഊഹാപോഹങ്ങളേയും അനുമാനങ്ങളേയും അഭിലാഷങ്ങളേയും ആസ്പദമാക്കി മനുഷ്യന്‍ പടച്ചുണ്ടാക്കുന്ന ജീവിതവ്യവസ്ഥകളെല്ലാം ജാഹിലിയ്യത്തിന്റെ വിപുലമായ അര്‍ഥത്തില്‍പെടുന്നു. പുരാതന കാലത്തെ ജാഹിലിയ്യത്തും ഈ പുത്തന്‍ ജാഹിലിയ്യത്തും തമ്മില്‍ വാസ്തവത്തില്‍ യാതൊരന്തരവുമില്ല.).....ഇതില്‍ തന്നെ ഈ ഒരുഭാഗം (വിജ്ഞാനത്തിനു പകരം ഊഹങ്ങളും വിവേകത്തിനു പകരം അവിവേകങ്ങളും വിചാരത്തിനു പകരം വികാരങ്ങളും തത്വങ്ങള്‍ക്ക് പകരം തന്നിഷ്ടങ്ങളും സ്വേഛകളുമാണ് അന്ന് ജനങ്ങളുടെ ജീവിതത്തില്‍ പൊതുവേ ആധിപത്യം ചെലുത്തിയിരുന്നത്.)വീണ്ടും വീണ്ടും മനസ്സിരുത്തി വായിച്ചാല്‍ അത് നിങ്ങളെ തന്നെ തിരിഞ്ഞു കുത്തുന്നത് കാണാം......

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

(താങ്കളാണദ്ദേഹത്തിന്‌ ഹിദായത്തിന്റെ വഴികാണിച്ചു എന്നാണെങ്കില്‍, സഹതപിക്കുന്നു.)
നിയാസ്...താങ്കളുടെ ഈ പ്രയോഗം തികഞ്ഞ അജ്ഞതയില്‍ നിന്നോ കമന്റുകള്‍ മുഴുവന്‍ വായിക്കാത്തത്തില്‍ നിന്നോ ഉടെലെടുത്തതാണ്....കാരണം ഇസ്ലാമിനെ എതിര്‍ക്കുന്നവരുമായി കൂട്ടുകൂടുന്നതിനെ സലിം ചോദ്യം ചെയ്തപ്പോള്‍ അതിനു പകരം ഒരു അനുഭവം നല്‍കിയതാണ്...."അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്മാര്‍ഗ്ഗം അരുളുന്നു."

niyaz പറഞ്ഞു... മറുപടി

നിലനില്‍ക്കുന്ന വ്യവസ്ഥയിലോ, "നിയമങ്ങളിലോ,അതിന്റെ നടത്തിപ്പുകളിലോ എതിരഭിപ്രായങ്ങളുണ്ടെങ്കില്‍ ആ രാജ്യം അനുശാസിക്കുന്ന ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ
പൗരന്മാര്‍ക്കുമുണ്ട്".

ഇതാണ്‌ താങ്കള്‍ പറഞ്ഞത്


"തികഞ്ഞ വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും മാര്‍ഗമാണ് ഇസ്ലാമികമാര്‍ഗം. കാരണം, ആ മാര്‍ഗം നിര്‍ദേശിച്ചത് സര്‍വജ്ഞനും യുക്തിമാനുമായ അല്ലാഹുവത്രെ.....ഭാഗികമായ ഈ അറിവിന്റെ സഹായത്തോടെ ഊഹാപോഹങ്ങളേയും അനുമാനങ്ങളേയും അഭിലാഷങ്ങളേയും ആസ്പദമാക്കി മനുഷ്യന്‍ പടച്ചുണ്ടാക്കുന്ന ജീവിതവ്യവസ്ഥകളെല്ലാം ജാഹിലിയ്യത്തിന്റെ വിപുലമായ അര്‍ഥത്തില്‍പെടുന്നു. പുരാതന കാലത്തെ ജാഹിലിയ്യത്തും ഈ പുത്തന്‍ ജാഹിലിയ്യത്തും തമ്മില്‍ വാസ്തവത്തില്‍ യാതൊരന്തരവുമില്ല.)

ഇതാണ്‌ തഫ്സീറില്‍ ഖുര്‍ആനില്‍ നിന്നെടുത്തെതെന്ന് താങ്കള്‍ പറഞ്ഞത്.

ഇതു രണ്ടും വച്ചു നോക്കുമ്പോള്‍ എനിക്കു തോന്നിയത്, ജാഹിലിയത്തിന്റെ വഴി സ്വീകരിക്കണം ​എന്നാണു നിങ്ങള്‍ പറയുന്നത് എന്നാണ്.

niyaz പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
niyaz പറഞ്ഞു... മറുപടി

സലീമിനുള്ള മറുപടിയിലെ വിദ്വേശ സ്ഫുരണം ആണ്‌ എനിക്കങ്ങനെ കമന്റിടാന്‍ പ്രേരകമായത്. അമുസ്ലിംങ്ങളുമായി കൂട്ടുകൂടുന്നതിലെ അതിര്‍ത്തി ഇതാ


2. لَّا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّـهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةً وَيُحَذِّرُكُمُ اللَّـهُ نَفْسَهُ وَإِلَى اللَّـهِ الْمَصِيرُ ﴿آل عمران: ٢٨﴾

6. الَّذِينَ يَتَّخِذُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ أَيَبْتَغُونَ عِندَهُمُ الْعِزَّةَ فَإِنَّ الْعِزَّةَ لِلَّـهِ جَمِيعًا ﴿النساء: ١٣٩﴾

7. يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ أَتُرِيدُونَ أَن تَجْعَلُوا لِلَّـهِ عَلَيْكُمْ سُلْطَانًا مُّبِينًا ﴿النساء: ١٤٤﴾

8. يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿المائدة: ٥١﴾

9. يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِّنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ وَاتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ ﴿المائدة: ٥٧﴾

18. وَالَّذِينَ كَفَرُوا بَعْضُهُمْ أَوْلِيَاءُ بَعْضٍ إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِي الْأَرْضِ وَفَسَادٌ كَبِيرٌ ﴿الأنفال: ٧٣﴾

19. يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا آبَاءَكُمْ وَإِخْوَانَكُمْ أَوْلِيَاءَ إِنِ اسْتَحَبُّوا الْكُفْرَ عَلَى الْإِيمَانِ وَمَن يَتَوَلَّهُم مِّنكُمْ فَأُولَـٰئِكَ هُمُ الظَّالِمُونَ ﴿التوبة: ٢٣﴾

20. وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّـهَ وَرَسُولَهُ أُولَـٰئِكَ سَيَرْحَمُهُمُ اللَّـهُ إِنَّ اللَّـهَ عَزِيزٌ حَكِيمٌ ﴿التوبة: ٧١﴾

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

സലീമിനു ഞാന്‍ കൊടുത്ത മറുപടിയില്‍ എന്ത് വിദ്വേഷമാണ് താങ്കള്‍ കണ്ടത്...?പിന്നെ താങ്കള്‍ ഉദ്ധരിച്ച ആയത്ത് അമുസ്ലിമ്കളോട് എങ്ങനെ ഇടപെടണം എന്നതിനെ കുറിച്ചല്ല ...മറിച്ചു നിഷേധികളോട് ഉള്ള നിലപാടുമായി ബന്ധപ്പെട്ടതാണ്....അത് രണ്ടും കൂട്ടിക്കുഴക്കരുത്....

അതുപോലെ ...നിയതമായ വ്യവസ്ഥയും ഭരണഘടനയുമുള്ള ഒരു രാജ്യത്ത് താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ സംസ്ഥാപനത്തിന് കലാപങ്ങള്‍ അഴിച്ചുവിടുകയല്ല വേണ്ടത്....മറിച്ചു മനം മാറ്റത്തിലൂടെ വ്യവസ്ഥാ മാറ്റത്തിന് പരിശ്രമിക്കുകയാണ് ചെയ്യേണ്ടത്....ജമാഅത്ത് ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്....മറ്റുള്ളവരെ ആക്രമിക്കാന്‍ മുന്നിട്ടിറങ്ങി കേസാവുംപോള്‍ സ്വന്തം സഹോദരിമാരെയും മാതാക്കളെയും സമൂഹത്തിനു മുമ്പില്‍ ചോദ്യ ചിഹ്നമാക്കി ഒളിവില്‍ പോവുകയും ചെയ്യുന്ന അഭിനവ ജിഹാദ് ഇസ്ലാമികമാണെന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടോ...?

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

മുസ്ലിം സഹോദരങ്ങള്‍ക്ക്‌ നേരെ എന്‍.ഡി,എഫ് നടത്തിയ ആക്രമണങ്ങളെയും ഞാന്‍ ചോദ്യം ചെയ്തിരുന്നു...താങ്കള്‍ കണ്ടില്ലെന്നുണ്ടോ...?

niyaz പറഞ്ഞു... മറുപടി

കുഫ്‌ര്‍ ഇസ്ലാമിനെ വെറുതെ വിടുമെന്നാണോ താങ്കള്‍ പറയുന്നത്. പിന്നെന്ത് പരീക്ഷണങ്ങളേയാണു സമുദായം നേരിടാതിരിക്കുക. അബൂജഹലിന്റെ കയ്യില്‍ നിന്ന് മക്കയില്‍  മര്‍ദ്ദിതന്റെ അവകാശം വാങ്ങിക്കൊടുക്കാന്‍ പ്രവാചകനു കഴിയുന്ന ധൈര്യം പോലും നാം കാണിക്കാതിരിക്കുന്നതെങ്ങനെ. ഇന്നിതാ പൂര്‍ണ്ണമാക്കി തന്നിരിക്കുന്നു എന്ന് പറഞ്ഞ വിടവാങ്ങല്‍ ഹജജത്തുല്‍ വിദാഇനു ശേഷം പിന്നെങ്ങനെ അപൂര്‍ണ്ണതയിലേക്കു പോയി. മിനിമം വരാന്‍ പോകുന്ന ഇസ്ലാമിന്റെ ആധിപത്യത്തിന്റെ ദിനത്തിലേക്കുള്ള (ഇപ്പോഴൊന്നും ചെയ്യണ്ട) പട സജ്ജീകരണമെവിടെ. വെറുതെ കുഫ്റിനെ സഹായിക്കാന്‍ കേവല സംഘടനാ സങ്കുചിതത്വത്തിന്റെ അടിസ്ഥാനപ്പെടുത്തിയ നിലപാടുകളാണ്. മുസ്ലിം സമുദായത്തിന്റെ ശാപം ...


إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّـهِ ثُمَّ يُنَبِّئُهُم بِمَا كَانُوا يَفْعَلُونَ ﴿١٥٩﴾

ഈ ആയത്ത് കണ്ടില്ലെന്നു നടിക്കരുത്

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

അതുതന്നെയാണ് താങ്കളോടും എനിക്ക് ഉണര്‍ത്താനുള്ളത് ........

niyaz പറഞ്ഞു... മറുപടി

എന്‍.ഡി.എഫിനാല്‍ ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന എല്ലാവരുടെയും കാര്യം എനിക്കറിയില്ല. സൌദിയില്‍ തേജസിനനുമതി ലഭിക്കാതിരിക്കാന്‍ "കള്ളവും ഫിത്നയും " ചെയ്ത ആളുടെ യാത്ര അവര്‍ മുടക്കി എന്ന് കേട്ടു, അല്ലാഹുവിനറിയാം ശരി. വ്യക്തമായ അറിവില്ലാത്തതിനാല്‍ പ്രതികരിക്കാനാവില്ല. ഊഹങ്ങള്‍ പാടില്ല എന്നല്ലേ. കേവലം പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിലപാടു രൂപികരിക്കാനാവില്ലല്ലോ.

niyaz പറഞ്ഞു... മറുപടി

എന്തു തന്നെയാണെന്ന്

niyaz പറഞ്ഞു... മറുപടി

താങ്കള്‍ മറുപടി പറയാത്ത ചോദ്യം ഒന്നു കൂടി പോസ്റ്റുന്നു

സ്വയം പ്രതിരോധത്തിന്റെയോ ഗ്രൂപ്പ് പ്രതിരോധത്തിന്റെയോ ലിമിറ്റ് എന്താണ്‌ താങ്കളുടെ വീക്ഷണത്തില്‍?.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

(സൌദിയില്‍ തേജസിനനുമതി ലഭിക്കാതിരിക്കാന്‍ "കള്ളവും ഫിത്നയും " ചെയ്ത ആളുടെ യാത്ര അവര്‍ മുടക്കി എന്ന് കേട്ടു,)
സുഹൃത്തെ...എന്തിനാണ് ഈ ഉരുണ്ടു കളി....?അദ്ദേഹം കള്ളവും ഫിത്നയും ഉണ്ടാക്കി എന്ന കാര്യത്തില്‍ താങ്കള്‍ക്കു സംശയമില്ല....അദ്ദേഹവും കുടുംബവും ആക്രമിക്കപ്പെട്ടത് താങ്കള്‍ അറിഞ്ഞിട്ടേ ഇല്ല....അദ്ദേഹത്തിന്റെ 'യാത്രമുടക്കി' എന്നത് താങ്കള്‍ക്കു 'കേട്ടുകേള്‍വി'.....!!!!അദ്ദേഹം അങ്ങനെ ഒരു പോസ്റ്റില്‍ ഉണ്ടാവുമ്പോള്‍ നിങ്ങള്ക്ക് തേജസ്‌ ഇറക്കാന്‍ കഴിയില്ല എന്ന് അകാരണമായി നിങ്ങള്‍ ഭയപ്പെട്ടു എന്നതാണ് ശരി....ആശയത്തെ ആശയം കൊണ്ടെതിര്‍ക്കാന്‍ കഴിവും പ്രാപ്തിയുമുള്ള ജമാആത്തിനു അത്തരം വില കുറഞ്ഞ പ്രകടനങ്ങളുടെ ആവശ്യമില്ല.....

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

(എന്‍.ഡി.എഫിനാല്‍ ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന എല്ലാവരുടെയും കാര്യം എനിക്കറിയില്ല.)...കൊള്ളാം....ബാക്കിയെല്ലാം അറിയുന്ന താങ്കളെങ്ങനെ അതുമാത്രം അറിയാതെ പോയി....?കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രസംഗിച്ചതിന് എന്‍.ഡി.എഫുകാര്‍ ആക്രമിച്ച കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു....മുസ്ലിം സമുദായത്തിനെതിരെയുള്ള ഈ ഉറഞ്ഞുതുള്ളല്‍ ന്യായീകരിക്കാന്‍ നിങ്ങള്‍ക്കാവില്ല എന്നതല്ലേ ശരി....?

Mohamed പറഞ്ഞു... മറുപടി

എൻ.ഡി.എഫുകാരന്റെ പ്രശ്നത്തെ നമുക്ക് ‘ജനിതക വൈകല്യം’ എന്നു വിളിക്കാം എന്നു തോന്നുന്നു. കാരണം കണ്ണൂരിലെ പ്രത്യേക ഭീകരാന്തരീകഷത്തിൽ ഡിഫൻസ് എന്ന പദത്തിലെ D എന്ന അക്ഷരം വെച്ചുകൊണ്ട് പകയും പ്രതികാരവും വീർപ്പുമുട്ടുന്ന മനസ്സുമായി രൂപം കൊണ്ട ഒരു കൂട്ടയ്മയാണ് പിന്നീട് വികസിപ്പിച്ചതും ഡിഫൻസ് മാറ്റി ഡമോകാറ്റിക് ആക്കിയതും പിന്നെ പി എഫും SDPI യുമൊക്കെയായി രൂപാന്തരപ്പെടുന്നതും.

ഇവരുടെ ഒരു ബലഹീനത എന്താണെന്ന്‌ വച്ചാൽ 24 മണിക്കൂറും തല്ല്, കൊല, വെട്ടൽ, പ്രതികാരം, തോൽ‌പ്പിക്കൽ, കബളിപ്പിക്കൽ, രക്ഷപ്പെടൽ ഇത്യാദി ചിന്തകളല്ലാതെ മറ്റൊന്നും കാണുകയ്യോ ചിന്തിക്കുകയോ മനസ്സിലാക്കുകയോ ഇല്ല എന്നതാണ്.

ഈ അടുത്ത് ഒരു പൊതു ഗ്രൂപ്പിൽ സകാത്തുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങിയതുപോലും രണ്ടുമൂന്ന് കമന്റ് മുന്നേറിയപ്പോഴേക്ക് കൈവെട്ടിനെ ന്യായീകരിക്കുന്ന പ്രതികാരചർച്ചയാക്കി മാറ്റി ഇക്കൂട്ടർ. ഇതൊരു ഉദാഹരണം മാത്രം.

അവർ ശത്രുക്കൾ, ഇവർ അപകടം, മറ്റവരോട് ചിരിക്കരുത്, ഇവരെ കൊല്ലണം, മറ്റവരെ വെട്ടണം, ഞെട്ടിക്കണം, പേടിപ്പിക്കണം, മൂലക്കലാക്കണം ഇതൊക്കയാണ് ഇവരുടെ മുഖ്യ ചിന്താ വിഷയം. അതിനാൽ ഏത് ഗ്രൂപ്പിൽ ഇവരുണ്ടോ അവിടെയൊക്കെ മാന്യമായി സംവദിക്കുന്നവരുടെ മുന്നിൽ കയ്യൂക്ക് കാണിച്ച് ചർച്ചകൾ ഹൈജാക്ക് ചെയ്ത് ‘അക്രമവൽക്കരിച്ച്’ ഞങ്ങളാണിവിടെ മുഖ്യ വിഷയം, ഞങ്ങൾ എന്തോ സംഭവമാണെന്ന് സ്വയം ഞെളിഞ്ഞ് ആസ്വദിക്കലുമാണ് ഇവരുടെ വീക്ക്നെസ്സ്. പിടിച്ച് പുറത്താക്കുന്നതിലെ മോശം ഓർത്ത് വെച്ചുകൊണ്ടിരിക്കുകയാണ് പല ഗ്രൂപ്പുകളും ഇവരെ. ഏതു ചർച്ച ആരു തുടങ്ങിയാലും അതിനെ ഹൈജാക്ക് ചെയ്യുന്നത് വലിയ സാമർത്ഥ്യമായി ഇവർ മനസ്സിലാക്കുന്നു എന്നു വേണം കരുതാൻ.

ഞങ്ങളല്ലാത്ത മറ്റുള്ളവരൊക്കെ ഭീരുക്കൾ, പൊണ്ണന്മാർ, വിവരമില്ലാത്തവർ, ഖുർ‌ആൻ അറിയാത്തവർ, മുനാഫിഖുകൾ.. ഇതാണ് മുസ്‌ലിം സമൂഹത്തിലെ ഇതരരെക്കുറിച്ച് ഇവർ കൂടെച്ചേരുന്നവരുടെ മനസ്സിൽ ഒന്നാം തീയ്യതിതന്നെ കുത്തിവെക്കുന്ന വിഷം.

Mohamed പറഞ്ഞു... മറുപടി

ഖുർ‌ആൻ ആയത്തുകൾ ഇവർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മുകളിലെ കമന്റിൽ എൻ.ഡി.എഫുകാരൻ കൊടുത്ത ആയത്ത്. അതിന്റെ അവസാനഭാഗം നൽകുന്ന പാഠമെന്താണ് (ഇനി ഒരുവന്‍ മാപ്പുകൊടുക്കുകയും അനുരഞ്ജനമുണ്ടാക്കുകയും ചെയ്യുന്നുവെങ്കില്‍, അവന് പ്രതിഫലം നല്കുേക അല്ലാഹുവിന്റെ ബാധ്യതയാകുന്നു. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല. ഒരു ജനം അക്രമിക്കപ്പെട്ടശേഷം പകരം ചെയ്തുവെങ്കില്‍, അവര്‍ ആക്ഷേപാര്ഹനരാകുന്നില്ല. ആക്ഷേപിക്കപ്പെടേണ്ടവര്‍, മറ്റു ജനങ്ങളെ അക്രമിക്കുകയും ഭൂമിയില്‍ അന്യായമായി അധര്മഅങ്ങളനുവര്ത്തിനക്കുകയും ചെയ്യുന്നവരത്രെ. അങ്ങനെയുള്ളവര്ക്ക്ല വേദനയേറിയ ശിക്ഷയുണ്ട്. എന്നാല്‍ ഒരുവന്‍ ക്ഷമയവലംബിക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണെങ്കില്‍ അത് നിശ്ചയദാര്ഢ്യ്ത്തിന്റെ കാര്യങ്ങളില്‍ പെട്ടതാകുന്നു.") <-- ഇവിടെ അവന് പ്രതിഫലം നൽകുക അല്ലാഹുവിന്റെ ബാധ്യതയാണ് എന്ന ശൈലി ശ്രദ്ധിക്കുക. അതി വിശിഷ്ടമായ കർമ്മങ്ങൾക്ക് പ്രതിഫലം നൽകുന്നതിനെപറ്റി മാത്രമാണ് ഈ ശൈലി ഉപയോഗിക്കുക. ഉദാഹരണം:
] إِلا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ[
തിരിച്ചടിക്കാൻ അനുമതികൊടുത്തപ്പോൾ പോലും അല്ലാഹു പറയുന്നത് പകരം വീട്ടാനുള്ള വികാരം അമർത്തിവെച്ച് മാപ്പുകൊടുക്കുകയും അനുരഞ്ജനമുണ്ടാക്കുകയുമാണെങ്കിൽ അത്തരക്കാർക്ക് സ്പെഷൽ പരിഗണനയുണ്ട് എന്നാണ്. വീണ്ടും അതേ ആയത്തിൽ ആവർത്തിക്കുന്നു മാപ്പുകൊടുക്കുകയും അനുരഞ്ജനമുണ്ടാക്കുകയുമാണെങ്കിൽ ആത്മനിയന്ത്രണം ഉലുൽ അദ്മിന്റെ ക്വാളിറ്റിയാണ് എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു

മൌദൂദിയുടെ വ്യാഖ്യാനം, ഇത്തരം വിഷയങ്ങളിൽ മൌദൂദിക്കുള്ള അഭിപ്രായങ്ങളിൽ നിന്ന് വേർപ്പെടുത്തി കാണിക്കുക എന്നത് ആ മഹാനോട് ചെയ്യുന്ന ളുൽമ് ആണ്. ഇന്ത്യയെപ്പോലെ വ്യവസ്ഥാപിത ഭരണകൂടമുള്ള നാട്ടിൽ മുസ്ലിം ഉമ്മത്ത് ഏതു മാർഗ്ഗമാണ് അക്രമങ്ങൾക്കെതിരെ കൈകൊള്ളേണ്ടത് എന്ന കാര്യം മൌദൂദി വളരെ അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും സായുധപ്രതിരോധം നിലവിലെ സാഹചര്യത്തിൽ പാടില്ലെന്ന് യുക്തമായ ന്യായങ്ങൾ സമർപ്പിച്ച് വ്യക്തമാക്കിയിട്ടുണ്ട് അദ്ദേഹം. ഇതു പറയുമ്പോൾ ഉടനെ ജാഹിലിയ്യ വിധിയാണോ നിങ്ങൾ തേടുന്നത് എന്നു ചോദിക്കുന്നു. മൌദൂദിക്കറിയില്ലായിരുന്നോ ഇവിടെ ജാഹിലിയ്യാ വ്യവസ്ഥയിൽ ഏതു വ്യവസ്ഥയാണെന്ന്?. മൌദൂദിയുടെ തഫ്സീറിൽ പ്രസ്തുത ആയത്തുകൾ ഇസ്ലാമിക ഭരണകൂടമുള്ള പശ്ചാത്തലത്തിലാണ് ശക്തിയുണ്ടാവുമ്പോൾ മാപ്പു കൊടുക്കാനും ശക്തന്മാരോട് എതിരിടാനുമൊക്കെ ആഹ്വാനം ചെയ്യുന്നത്. അതൊക്കെ മറച്ച് വെച്ച് ഇന്ത്യയെപ്പോലെയുള്ള നാട്ടിൽ വെട്ടും കുത്തും നടത്താൻ മൌദൂദിയുടെ വ്യഖ്യാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർ നാളെ പടച്ചവന്റെ മുന്നിൽ എന്തൊക്കെ മറച്ചു വെക്കും?

ഇനിൽ ഹുക്മു ഇല്ലാലില്ലാ എന്നതിന് ഖവാരിജുകൾ പറഞ്ഞതിനു സമാനമായ വ്യാഖ്യാനമാണ് ഇപ്പോൾ എൻ.ഡി.എഫുകാർ അഫഹുക്മുൽജാഹിലിയ്യത്തി യബ്ഗൂൻ എന്ന ആയത്തിന് നൽകുന്നത്. പക്ഷേ ഇതു പറഞ്ഞ് തിരുത്താൻ ആ കൂട്ടത്തിലെ മഹാ പണ്ഠിത കേസരികൾ മെനക്കെടാറില്ല. ഒന്നുകിൽ അറിഞ്ഞുകൊണ്ട് മൌനം പാലിക്കുന്നു. അല്ലെങ്കിൽ വിവരക്കേട്. മുസ്ലിംകൾ ഇസ്ലാമിക വ്യവസ്ഥ വിട്ട് മറ്റുവ്യവസ്ഥകളെ ആഗ്രഹിക്കുന്നതും നിലനിർത്തുന്നതും ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നാൽ ഇഖാമത്തുദ്ദീനിന്റെ മാർഗത്തിൽ ഇസ്‌ലാമേതര സമൂഹം ഏൽ‌പ്പിക്കുന്ന അക്രമങ്ങളെ അവരുടെതന്നെ നിയമമുപയോഗിച്ച് തടയാൻ ശ്രമിക്കുന്നത് ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാനുള്ള പരിശ്രമങ്ങൾ തുടരുമ്പോൾ തന്നെയാണ്. ഇതെങ്ങിനെ ജാഹിലിയ്യാ വിധി തേടലാവും?

Mohamed പറഞ്ഞു... മറുപടി

കൈവെട്ടിനെ ന്യായീകരിക്കാൻ കിട്ടാവുന്ന ആയത്തുകളെ മുഴുവൻ വലിച്ചുനീട്ടി ഒപ്പിക്കുന്നവർ നേർക്കുനേരെ ജോസഫ്മാഷെപ്പോലുള്ളവരെ എന്തു ചെയ്യണം എന്നു നിർദേശിക്കുന്ന ഖുർ‌ആൻ ആയത്ത് കണ്ടതായി ഭാവിക്കില്ല.
لَتُبْلَوُنَّ فِي أَمْوَالِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ الَّذِينَ أُوتُواْ الْكِتَابَ مِن قَبْلِكُمْ وَمِنَ الَّذِينَ أَشْرَكُواْ أَذًى كَثِيراً وَإِن تَصْبِرُواْ وَتَتَّقُواْ فَإِنَّ ذَلِكَ مِنْ عَزْمِ الأُمُورِ (186). ال عمران
( മുസ്ലിംകളേ, നിങ്ങൾ ജീവധനാദികളാൽ പരീക്ഷിക്കപ്പെടുകതന്നെ ചെയ്യും. വേദവിശ്വാസികളില്നിشന്നും ബഹുദൈവാരാധകരില്നിേന്നും അനേകം ദ്രോഹകരമായ വര്ത്തിമാനങ്ങൾ നിങ്ങൾ കേള്ക്കു കയും ചെയ്യും. ഈ അവസരങ്ങളിലെല്ലാം നിങ്ങൾ സഹനത്തിന്റെയും ദൈവഭക്തിയുടെയും പാതയിൽ ഉറച്ചുനില്ക്കു ന്നുവെങ്കിൽ നിശ്ചയം അതു മഹത്തായ സാഹസമത്രെ. ) <-- ഇങ്ങനൊരായത്തും ഖുർ‌ആനിലുള്ള വിവരം എൻ.ഡി.എഫുകാരൻ മിണ്ടില്ല. അതങ്ങനെയാണ്, ഇതിൽ രക്തദാഹവും പ്രതികാര വാഞ്ഛയുമൊന്നും ആളിക്കത്തിക്കാനുള്ള വെടിമരുന്നില്ലാത്തതിനാൽ ഇത് കണ്ടില്ലെന്നു നടിക്കും. ദ്രോഹകരമായ വർത്തമാനത്തിനു എൻ.ഡി.എഫ്.ശരീ‌അത്ത് പ്രകാരം കൈപ്പത്തിവെട്ടലാണ് ശിക്ഷയെങ്കിൽ ‘പുതിയ നിയമ പ്രകാരം’ മോഷണത്തിന് എന്താണാവോ വിധിച്ചിട്ടുള്ളത്!!.

ഏതൊരു വ്യവസ്ഥയും കുറ്റവാളിക്ക് വിചാരണയും തന്റെ ഭാഗം വാദിക്കാനുള്ള അവകാശവും വകവെച്ചു കൊടുക്കുമ്പോൾ ഈ കൂട്ടർ ഇരുളിന്റെ മറവിൽ ഇരുന്ന് സ്വയം വിധി നിശ്ചയിച്ച് അതു നടപ്പാക്കുന്നു. ഈ ശീലം അവർതന്നെ പരസ്പരം ‘വിധി നടത്തുന്ന’ ഒരു ഘട്ടത്തിലെത്തുമെന്നതിന് ചരിത്രം സാക്ഷി. വാളെടുത്തവൻ വാളാൽ എന്നാണ് ചരിത്ര പാഠം. കാത്തിരുന്നാൽ അതും കാണുകതന്നെ ചെയ്യും.

Mohamed പറഞ്ഞു... മറുപടി

മുസ്‌ലിം ഉമ്മത്തിന്റെ ഉത്തരവാദിത്തം ഖുർ‌ആൻ നിശ്ചയിച്ചു തന്നതെന്തൊക്കെയാണ്?. അവർ നേരിടുന്ന വെല്ലുവിളികളും ഭീഷണികളും ഏതെല്ലാം കാരണംകൊണ്ടാണെന്ന് ഖുർ‌ആൻ വിശദീകരിച്ചിട്ടുണ്ടോ? മുസ്‌ലിം ഉമ്മത്ത് പരീക്ഷിക്കപ്പെടുകയും വിറപ്പിക്കപ്പെടുകയും മാത്രമാണോ നാം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ? അതല്ല ചില തെറ്റുകൾ നമ്മിൽ നിലനിന്നാൽ അല്ലാഹു വാഗ്ദാനം ചെയ്ത ശിക്ഷയാണോ നാം അനുഭവിക്കുന്നത്?. അങ്ങനെയെങ്കിൽ നമുക്ക് ഏറ്റുവാങ്ങേണ്ടി വരുന്ന വേദനകൾക്ക് പരിഹാരം നമ്മിൽ ഉള്ള പോരായ്മ നികത്തൽ മാത്രമല്ലേ?. അല്ലാഹുവിന്റെ ശിക്ഷ എന്ന നിലക്കാണ് നാം പീഡിപ്പിക്കപ്പെടുന്നതെങ്കിൽ നാം ഒരാളോട് പ്രതികാരം ചെയ്താൽ പകരം പത്ത്പേരെക്കൊണ്ട് വീണ്ടും അല്ലാഹു നമുക്കുള്ള ശിക്ഷ നീട്ടി നൽകുകയല്ലേ ചെയ്യുക. നേരെ മറിച്ച് എന്ത് കാരണമാണോ ദൈവകോപത്തിനുപാത്രമാവുന്നത് ആ കാരണം മാറ്റി സ്വയം നന്നാവുകയല്ലേ വേണ്ടത്?.

Mohamed പറഞ്ഞു... മറുപടി

മുസ്‌ലിംകൾ അനുഭവിക്കുന്ന പീഡനങ്ങളുടെയും കഷ്ടപ്പാടുകളുടെയും കാരണം - ജമാഅത്ത്‌ കാഴ്ച്ചപ്പാടിൽ പല സാദ്ധ്യതകൾ കാരണമായിട്ടുണ്ട്‌.
ഒന്നാമത്തെ സാദ്ധ്യത:
വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു ബനൂ ഇസ്‌റായീൽ സമൂഹമായിരുന്നു ഒരു കാലത്ത്‌ അല്ലാഹു തെരഞ്ഞെടുത്ത സമൂഹം. അവർ പിന്നീട്‌ അല്ലാഹുവിന്റെ നിർദ്ദേശങ്ങളിൽ അവർക്കു സൗകര്യമുള്ളവ സ്വീകരിക്കുകയും ഇഷ്ടപ്പെടാത്ത നിർദ്ദേശങ്ങളെ മറച്ചു വെക്കുകയോ വളച്ചൊടിക്കുകയോ ചെയ്തു. അങ്ങനെ ചെയ്യുന്നവർക്കുള്ള പ്രതിഫലം ഭൂമിയിൽ 'നിന്ദ്യത'യും പരലോകത്തിൽ കഠിന നരകവുമായിരിക്കും. മുഹമ്മദ്‌ നബിക്കു ശേഷം ലോകത്ത്‌ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട നമ്മോട്‌ അല്ലാഹു ഇതു പറയുന്നത്‌ കഥ കേട്ടു രസിക്കാനല്ല. ഇന്ത്യയിൽ മാത്രമല്ല ലോകത്തു തന്നെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ എന്താണ്‌. ലോകത്തിന്റെ ജീവരക്‌തം (പെട്രോൾ) അല്ലാഹു മുസ്‌ലിം ലോകത്തിന്റെ കാൽക്കീഴിലാക്കി. പക്ഷേ മുസ്‌ലിം ലോകം ആരുടെ കാൽക്കീഴിലാണെന്നു നിങ്ങൾക്കറിയാമല്ലോ?. ഈ ഇസ്സത്ത്‌ ഇല്ലായ്മയുടെ യഥാർത്ഥ കാരണം ഖുർആനിൽ നിന്നു ബനൂ ഇസ്‌റായീല്യരുടെ ചരിത്രത്തിലൂടെ നാം പഠിച്ച്‌ പരിഹരിക്കേണ്ടതുണ്ട്‌. നിങ്ങളുടെ കൂട്ടത്തിലെ അക്രമകാരികെളെ മാത്രമായിട്ടല്ല അല്ലാഹു ശിക്ഷിക്കുക, അതിനാൽ ആ ശിക്ഷയെ സൂക്ഷിക്കുക എന്നും മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ടല്ലോ അല്ലാഹു.
രണ്ടാമത്തെ സാദ്ധ്യത:
മുസ്‌ലിംകളാണെന്ന് അവകാശപ്പെടുന്ന വ്യക്തിയെയും സമൂഹത്തെയും അല്ലാഹു കഠിനമായി പരീക്ഷിച്ചിട്ടു മാത്രമേ സ്വർഗ്ഗം എന്ന അമൂല്യ സമ്മാനം നൽകൂ. (നിരവധി ആയത്തുകൾ ഈ വിഷയത്തിലും കാണാം.) ജീവനഷ്ടം, സ്വത്തു നഷ്ടം, ഭീതിപ്പെടുത്തൽ, പട്ടിണി എന്നിങ്ങനെ പലവിധ പരീക്ഷണങ്ങളെ പറ്റി എടുത്തു തന്നെ പറയുന്നുണ്ട്‌ ഖുർആൻ. ആ പരീക്ഷണത്തിന്റെ ഭാഗവുമാവാം നാം അനുഭവിക്കുന്ന പീഡനങ്ങൾ.
മൂന്നാമത്തെ സാദ്ധ്യത:
ഇതു മേൽ പറഞ്ഞ രണ്ടു കാരണങ്ങളുടെയും ഫലമായി നമുക്ക്‌ വരുന്ന പരീക്ഷണത്തിന്റെ ഒരു രൂപം മാത്രമാണ്‌. അതായത്‌ ഇസ്‌ലാമിക ആദർശം നടപ്പിൽ വന്നാൽ പലർക്കും പലതും നഷ്ടപ്പെടും. അതിനാൽ ഇസ്‌ലാമിനോട്‌ അത്തരക്കാർ ഏറ്റുമുട്ടും. (ഇവിടെ സൂക്ഷിക്കേണ്ടതായ ഒരു കാര്യം, ഈ പ്രമാണിമാർ സമൂഹത്തിൽ അടിച്ചമർത്തി ചൂഷണം ചെയ്യുന്ന വിഭാഗങ്ങളെത്തന്നെ ആണ്‌ അവരുടെ മോചകരായ നമുക്കെതിരെ ഇളക്കി വിടുക. മാളികപ്പുറത്തിരുന്ന് കുട്ടിക്കുരങ്ങന്മാരെക്കൊണ്ട്‌ ചുടുചോറു മാന്തിക്കും.)
നാം ഏൽക്കുന്ന പീഡനങ്ങൾ മേൽപ്പറഞ്ഞതെല്ലാം ഉൾച്ചേർന്നതാണെന്ന് അനുമാനിക്കനേ നമുക്ക്‌ നിർവ്വഹമുള്ളൂ. കാരണം ആ കാരണങ്ങളൊക്കെ നിലനിൽക്കുന്നു. അതു കൊണ്ട്‌ ജമാഅത്ത്‌ പരിഹാരം തേടുമ്പോഴും ഇപ്പറഞ്ഞ എല്ലാ കാരണങ്ങളെയും പരിഗണിച്ചാണ്‌ പരിപാടികൾ ഉണ്ടാക്കുക.

Mohamed പറഞ്ഞു... മറുപടി

ലോകത്ത് മുസ്‌ലിം സമൂഹം ഉണ്ടെങ്കിൽ അവർക്ക് എതിരാളികളും ഉണ്ടാവും. ഒരിക്കലും 100%മനുഷ്യരെ മുസ്‌ലിംകളാക്കും എന്ന് അല്ലാഹു പറഞ്ഞിട്ടില്ല. അതിനാൽ ‘ഉപദ്രവമില്ലാതെ ജീവിക്കാൻ’ മുസ്‌ലിം സമൂഹത്തിന് ഈ ഭൂമിയിൽ അവസരമുണ്ടാവില്ല. എന്നെന്നും അവർക്ക് ഉപദ്രവങ്ങളുണ്ടാവും. ആ ഉപദ്രവങ്ങളൊക്കെ ‘യുദ്ധസാഹചര്യമാണോ?’. അങ്ങിനെയെങ്കിൽ യുദ്ധസാഹചര്യമല്ലാതെ മറ്റൊരു സാഹചര്യം മുസ്‌ലിം ഉമ്മത്തിന് ഭൂമിയിൽ അല്ലാഹു വിധിച്ചിട്ടില്ല ന്നാണോ എൻ,.ഡി.എഫ് തിയറി?.

ഇതു ചോദിക്കാൻ കാരണം ഇക്കൂട്ടർ സ്വന്തം അക്രമങ്ങൾക്ക് ന്യായമായി സമർപ്പിക്കുന്ന തെളിവുകളെല്ലാം നബിയും കൊച്ചുസമൂഹവും അക്ഷരാർത്ഥത്തിൽ ഉന്മൂലനം ചെയ്യപ്പെടുന്ന ഘട്ടത്തിൽ ഉണ്ടായ നടപടികളാണ്. ഇന്ത്യൻ മുസ്‌ലിംകൾ ഇടക്കിടെ നേരിടുന്ന ഭീഷണികൾ സ്വാഭാവികമായ എതിർപ്പുകളാണോ അതോ യുദ്ധസാഹചര്യമാണോ?. യുദ്ധാവസ്ഥയാണെന്ന് തീരുമാനിച്ച് അക്രമങ്ങൾ നടത്താൻ ഉമ്മത്തിലെ നാലുപേർ തീരുമാനിച്ചാൽ മതിയോ? എൻ.ഡി.എഫ് കാരുടെ കാഴ്ച്ചപ്പാടിൽ യുദ്ധസാഹചര്യമല്ലാത്ത ഒരു സാധാരണഘട്ടം മുസ്‌ലിംകൾക്ക് ഉണ്ടാവുമോ?. എങ്കിൽ ആ കാലഘട്ടം എങ്ങിനെയുള്ളതായിരിക്കും?. എല്ലാ അമുസ്‌ലിംകളും മുസ്‌ലിംകളെ കണ്ടാൽ കെട്ടിപ്പിടിച്ച് മുത്തം തന്ന്‌ പോകുന്ന ഒരു അവസ്ഥയായിരിക്കുമോ അത്?.

saleemperumukku പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mohammed Ridwan പറഞ്ഞു... മറുപടി

Dear Saleemperumukku,
വീകിലീക്സിന്റെ വെളിപ്പെടുത്തലുകലാണോ എന്‍.ഡി.എഫിന്റെ നയങ്ങള്‍ക്കുള്ള ഇസ്ലാമിക ന്യായീകരണം? Mohammed ന്റെ കമെന്റുകള്‍ക്ക് താങ്കളുടെ പ്രതികരണം എന്താണാവോ?

saleemperumukku പറഞ്ഞു... മറുപടി

ക്ഷമിക്കണം ....അത് അവിടെ പെയ്സ്റ്റ് ചെയ്യേണ്ട ഒന്നല്ലായിരുന്നു ....അനീസ്‌.... അത് അവിടെ നിന്നും മാറ്റുക ...പ്ലീസ്‌

saleemperumukku പറഞ്ഞു... മറുപടി

ഞാന്‍ ഏതെങ്കിലും സംഘടനയുടെ പ്രതിനിധി ആയിട്ടല്ല ,മറിച്ചു എന്റെ നല്ല സുഹൃത്തിന്റെ നല്ല രചനകള്‍ ക്രിയാത്മകമായ ചര്‍ച്ചയിലൂടെ ,സംവദിക്കലിലൂടെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ ...തികച്ചും സൃഷ്ട്ടിപരവും ആരോഗ്യപരവുമായ ഒരു ഇടപെടല്‍ ....എന്നാല്‍ അത് സംഘടന സങ്കുചിതതിലേക്കും പരസ്പര വിദ്വെഷതിലെക്കും നീങ്ങുന്നു അല്ലെങ്കില്‍ നീക്കുന്നു ...എന്തൊക്കെ പറഞ്ഞാലും സത്യവിശ്വാസികള്‍ പരസ്പര സഹോദരന്മാരാനെന്ന ഒരു തിരിച്ചറിവ് കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്തനായതിനാല്‍ സഹോദരന്‍ മുഹമ്മദിന്റെ പല പരാമര്‍ശങ്ങള്‍ക്കും മറുപടി പറയാന്‍ കഴിയില്ല ....
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കരുത് ...നിങ്ങളുടെ കാറ്റ് (വീര്യം)പോകും എന്ന ഖുര്‍ആന്റെ മുന്നറിയിപ്പ് നമ്മള്‍ മറക്കരുത് ..അസ്സലാമു അലൈക്കും

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

"പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവരാരെന്നും സന്മാര്‍ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന്‍ നിന്റെ നാഥന്‍ തന്നെയാകുന്നു."(അന്നഹല്‍ 125)

Mohamed പറഞ്ഞു... മറുപടി

അടുത്തകാലത്തായി പൊതു ചർച്ചകളിൽ പങ്കെടുക്കുന്നവരിൽ നല്ലൊരു വിഭാഗം ‘നിഷ്പ്‌പക്ഷരായ’ എൻ.ഡി.എഫുകാരായിത്തീരുന്നു എന്ന്‌ നിരീക്ഷിച്ചാൽ ബോധ്യമാവും. മറ്റുള്ള മുസ്‌ലിംകളെ മുഴുവൻ ഭീരുക്കളും പൊണ്ണന്മാരുമാകി പരിഹസിച്ച് ധൈരം ചമഞ്ഞ് ഞെളിയുന്നവരിൽ പലർക്കും സ്വന്തം ഐഡന്റിറ്റി നിഷ്പക്‌ഷകുപ്പായം കൊണ്ട് മൂടിപ്പൊതിയാതെ ഒരഭിപ്രായം പറയാൻ പോലുമുള്ള ധൈര്യമില്ലേ?.. കഷ്ടം

P C Shameem പറഞ്ഞു... മറുപടി

‎"പ്രബോധനവും പ്രതിരോധവും ഇന്ത്യന്‍ സാഹചര്യത്തില്‍" എന്ന ഡോ. അബ്ദുല്‍സലാം വാണിയംബലതിന്റെ പുസ്തകം ഒന്ന് വായിക്കുക. കേവലം 25 രൂപ മാത്രമേ വിലയുള്ളൂ. അതില്‍ അദ്ദേഹം പ്രതിരോധത്തിന്റെ മാനങ്ങളും പ്രബോധനത്തിന്റെ ആവശ്യകതയും കൃത്യമായി മനസ്സിലാക്കിത്തരുന്നുണ്ട്. മുന്‍ധാരണകള്‍ ഒഴിവാക്കി വായിക്കുന്നവര്‍ക്ക് അതില്‍ നിന്നും വെളിച്ചം കിട്ടും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....