നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

രാജേഷിന്റെ കണ്ണീരും കമ്മ്യൂണിസ്റ്റുകാരുടെ വിപ്ലവവും


പൊട്ടിക്കരയുന്ന രാജേഷ്
മ്യൂണിസ്റ്റുകാരുടെ കണ്ണീര്‍ഗ്രന്ഥികള്‍ക്കു മാത്രം എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് ജീവശാസ്ത്രഗ്രന്ഥങ്ങളില്‍ കാണുന്നില്ല. കരച്ചില്‍ വരുമ്പോള്‍ കണ്ണുനിറയാതിരിക്കാനുള്ള പ്രതിരോധവീര്യം കമ്യൂണിസ്റ്റ് കണ്ണുകള്‍ക്ക് ഉണ്ടോ എന്നന്വേഷിക്കുന്ന ഗവേഷണപഠനങ്ങള്‍ നടന്നതായി അറിവില്ല. എന്നിരുന്നാലും പൊതുവെ സ്വല്‍പം മനോവീര്യം കൂടിയവരായാണ് ചരിത്രം കമ്യൂണിസ്റ്റുകാരെ അടയാളപ്പെടുത്തിയിട്ടുള്ളത്. ചെറിയ പ്രകോപനങ്ങളില്‍ തളര്‍ന്നുപോവുന്നവരായിരുന്നില്ല ആ ആദര്‍ശത്തിന്‍െറ ആള്‍രൂപമായ മഹദ്വ്യക്തികളൊന്നും. തീയില്‍ കുരുത്തത് വെയിലത്തു വാടില്ല എന്ന് അവരെക്കുറിച്ച് ചരിത്രം പറഞ്ഞു. കനല്‍വഴികളിലൂടെ നടന്നവര്‍ എന്ന പത്രക്കാരുടെ ക്ളീഷെ രൂപപ്പെട്ടത് അത്തരം കമ്യൂണിസ്റ്റുകാരെ കണ്ടാണ്.
                              ഈ ചരിത്രമൊന്നും അറിയാത്ത ആളല്ല ടി.വി. രാജേഷ്. സൈബര്‍യുഗത്തില്‍ ജീവിക്കുന്നതുകൊണ്ട് കനല്‍വഴികളിലൂടെ നടക്കേണ്ടിവന്നില്ല എന്നത് രാജേഷിന്‍െറ പരിമിതിയായി കാണേണ്ടതില്ല. അത് മാറിവന്ന കാലത്തിന്റെ പരിമിതിയാണ്. കമ്യൂണിസ്റ്റുകാര്‍ കരയാന്‍ പാടില്ല എന്ന് മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തരളഹൃദയവികാരലോലന്‍ ടി.വി. രാജേഷ് എം.എല്‍.എ മാധ്യമങ്ങള്‍ക്കു മുമ്പാകെ പൊട്ടിക്കരഞ്ഞതില്‍ കമ്യൂണിസ്റ്റ് വിരുദ്ധമായി ഒന്നുംതന്നെയില്ല.   കണ്ണീര്‍മനസ്സുകളെ വിശുദ്ധമാക്കുന്നു എന്ന് ഒരു ചൊല്ലുണ്ടല്ലോ. കളങ്കമില്ലാത്തവര്‍ക്കു മാത്രമേ ആത്മാര്‍ഥമായി പൊട്ടിക്കരയാന്‍ കഴിയൂ. കരയുക എന്നു പറയുന്നത് നിഷ്കളങ്കര്‍ക്കുമാത്രം സാധ്യമായ ഒരു കഴിവാണ്. ഗ്ളിസറിന്‍ ഉപയോഗിച്ച് സീരിയല്‍നടിമാര്‍ കരയുന്നതിലെ ആത്മാര്‍ഥതയില്ലായ്മ ദിനംതോറും ടി.വിയില്‍ കണ്ടുമടുത്ത പ്രേക്ഷകര്‍ക്ക് രാജേഷിന്റെ സ്വാഭാവികമായ കരച്ചില്‍ കണ്ട് കൂടെക്കരയാന്‍ തോന്നിയെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.

                               വാസ്തവത്തില്‍, കേരളത്തിന്റെ ഒരു കൂട്ടക്കരച്ചിലായി വളര്‍ന്നു പരിണമിക്കേണ്ടതായിരുന്നു ടി.വി. രാജേഷിന്റെ കരച്ചില്‍. ഈ വിലാപവിപ്ളവത്തിന്റെ രാഷ്ട്രീയാന്തര്‍ഗതങ്ങള്‍ ചികയുന്നത് ഈ മേഖലയില്‍ ശ്രദ്ധിക്കപ്പെടാനാഗ്രഹിക്കുന്നവര്‍ക്ക് സഹായകരമായിരിക്കും.രാഷ്ട്രീയക്കാരും മനുഷ്യരാണ്അവരുടെ കണ്ണീര്‍ഗ്രന്ഥികള്‍ പ്ളാസ്റ്റിക് കൊണ്ടുണ്ടാക്കിയതല്ല എന്നു തിരിച്ചറിയുകയാണ് ഇത്തരം പരസ്യക്കരച്ചിലുകാരെ അനുതാപത്തോടെ കാണാനുള്ള എളുപ്പവഴി എന്ന് എന്നാണ് പൊതുജനം മനസ്സിലാക്കുകരാഷ്ട്രീയക്കാരുടെ കരച്ചില്‍ കള്ളക്കരച്ചിലാണ്മുതലക്കണ്ണീരാണ് എന്നൊക്കെയുള്ള മുന്‍വിധികളെ നമുക്ക് തല്‍ക്കാലം മാറ്റിനിര്‍ത്താം. രാഷ്ട്രീയക്കാര്‍ ചങ്കു പറിച്ചുകൊടുത്താലും ചെമ്പരത്തിപ്പൂവാണെന്നു പറയുംജനങ്ങള്‍. അതാണ് കാലം.
                                  സത്യത്തില്‍, നേതാക്കള്‍ കരയുന്നത് അവര്‍ക്ക് സങ്കടം വന്നിട്ടുതന്നെയാണ്. അവരുടെ സങ്കടം ആരറിയാന്‍. കോണ്‍ഗ്രസുകാര്‍ക്ക് കരയാന്‍ അത്ര വലിയ കാരണമൊന്നും വേണ്ട.  കാല്‍നൂറ്റാണ്ടിനുശേഷവും താനിവിടെ എം.എല്‍.എ ആവണമെന്ന് അസംഖ്യം ആളുകള്‍ ആവശ്യപ്പെട്ടപ്പോള്‍ വികാരവായ്പ് അടക്കാനാവാതെ രമേശ് ചെന്നിത്തല ഖദര്‍ഷാളില്‍ മൂക്കു പിഴിഞ്ഞ് കരയുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ നാം കണ്ടതാണ്. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ ചിരിക്കുന്ന കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ കരഞ്ഞത് നാടിന്റെ വേദനയായി. അതും നാം കണ്ടത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍. പോസ്റ്ററൊട്ടിക്കാനുള്ള മൈദ വാങ്ങുന്ന കൂട്ടത്തില്‍ ഗ്ളിസറിന്‍ കുപ്പികളും വാങ്ങിക്കാണും എന്ന് ദോഷൈകദൃക്കുകള്‍ പറയുന്നുണ്ടാവും. അതു കാര്യമാക്കേണ്ട. കരച്ചിലുകള്‍ നിത്യയാഥാര്‍ഥ്യങ്ങളാണ്. ഈ പ്രസ്ഥാനം ആചന്ദ്രതാരം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എളിയ പ്രവര്‍ത്തകനാണ് താനെന്നു പറഞ്ഞാണ് മാഷ് അന്നു കരഞ്ഞത്. ശിവാജി ഗണേശനെപ്പോലെ അമിതാഭിനയത്തിന്റെ അസ്ക്യത ഉണ്ടായിരുന്നെങ്കിലും ആ കരച്ചിലും ചരിത്രത്തില്‍ ഇടംപിടിച്ചു.
                                    ജയാ ഡാളി കണ്ണീരൊഴുക്കിക്കൊണ്ട് അക്കാര്യത്തിലുള്ള സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തി. സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്നവരാണ് കോണ്‍ഗ്രസുകാര്‍ എന്ന് ഈ ഉദാഹരണങ്ങള്‍കൊണ്ട് വ്യക്തമായല്ലോ.   ഇനി കമ്യൂണിസ്റ്റുകാരുടെ കാര്യമെടുക്കാം. ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനമാണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇപ്പോഴുള്ളവര്‍ കണ്ണീര്‍ച്ചാലുകളാണ് നീന്തിക്കടക്കുന്നത്. സാമാന്യം ലളിതമായ ഒരു  തിയറികൊണ്ട് നമുക്ക് രാജേഷിന്റെ കരച്ചിലിന്റെ രാഷ്ട്രീയമാനങ്ങള്‍ വിശകലനം ചെയ്യാവുന്നതാണ്. കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതലും നടക്കുന്നത് എന്ന് ദേശീയതലത്തില്‍ നടന്ന സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതിന് സാമൂഹിക ശാസ്ത്രകാരന്മാര്‍ ചില കാരണങ്ങള്‍ ചികഞ്ഞു കണ്ടെത്തിയിട്ടുണ്ട്. വിപദിധൈര്യം അഥവാ വിപത്തുകളെ നേരിടാനുള്ള ധൈര്യം കുറഞ്ഞ ജനതയാണ് മലയാളികള്‍. ഭൂമിശാസ്ത്രപരമായി ലാളിച്ചു വഷളാക്കപ്പെട്ട ജനത. മറ്റു പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി. വെള്ളപ്പൊക്കംവരള്‍ച്ചഭൂകമ്പം അങ്ങനെയുള്ള ദുരന്തങ്ങള്‍ ഇടക്കിടെ അഭിമുഖീകരിക്കുന്നവരാണ് അവിടെയുള്ളവര്‍. ചെറിയ വിപത്തുകളെ നേരിട്ടു വളര്‍ന്ന് വലിയ ആപത്തുകളെ അഭിമുഖീകരിക്കാന്‍ അവര്‍ ശീലിച്ചു. പക്ഷേഇവിടെ ചെറിയ പ്രകോപനങ്ങളില്‍പോലും ആളുകള്‍ ആത്മഹത്യ ചെയ്യുന്നു.
                                  ഈ സാമൂഹികശാസ്ത്ര സിദ്ധാന്തത്തെ നമുക്ക് ഇപ്പോഴത്തെ സവിശേഷമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രതിസന്ധിയിലേക്ക് പറിച്ചുനടാം.  കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്തും പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍, മൊറാഴ സമരങ്ങള്‍ നടക്കുന്ന കാലത്തൊന്നും ഒരു കമ്യൂണിസ്റ്റുകാരനും പറയാത്ത ഡയലോഗാണ് വികാരനിര്‍ഭരനായി ചാനലുകളായ ചാനലുകള്‍ക്കു മുന്നില്‍ ഇടനെഞ്ചുപൊട്ടിക്കൊണ്ട് രാജേഷ് പറഞ്ഞത്. എനിക്ക് അച്ഛനുണ്ട്അമ്മയുണ്ട്ഭാര്യയുണ്ട് എന്ന്സുരക്ഷിതമായ ഗാര്‍ഹികജീവിതത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തരുത് എന്ന അര്‍ഥത്തില്‍ ആരും അന്ന് സംസാരിച്ചിരുന്നില്ല. വിപ്ളവമുന്നേറ്റങ്ങള്‍ തങ്ങളുടെ ജീവിതസുരക്ഷിതത്വത്തെ ബാധിക്കുമെന്ന് അവരാരും ആശങ്കപ്പെട്ടിരുന്നില്ല. വെടിയുണ്ടക്കു നേരെ വിരിമാറു കാട്ടിനിന്നവരായിരുന്നു അവര്‍. ഇപ്പോള്‍ രാജേഷിന്റെയും മുമ്പൊരിക്കല്‍ സിന്ധുജോയിയുടെയും (അന്ന് പാര്‍ട്ടിപത്രത്തില്‍ ശ്രീമതി ടീച്ചറുടെ നെഞ്ചില്‍ തലചായ്ച് കദനക്കടല്‍ നീന്തുന്ന സിന്ധുവിന്റെ പടത്തിനുകീഴില്‍ അമ്മമനസ്സിന്റെ സാന്ത്വനം എന്ന അടിക്കുറിപ്പു വായിച്ച് അമ്മമനസ്സ് എന്ന കണ്ണീര്‍സീരിയലിന്റെ പ്രേക്ഷകര്‍ വാവിട്ടുകരഞ്ഞു) കണ്ണീര്‍ഗ്രന്ഥികള്‍ നിറഞ്ഞുവിങ്ങിയത് സവിശേഷമായ ചരിത്രസന്ധിയിലാണ്.
                                 എസ്.എഫ്.ഐ കളിച്ചുനടക്കുമ്പോള്‍ പൊലീസിന്റെ ലാത്തിയടിയേറ്റിട്ടുണ്ടാവുമെന്നല്ലാതെ രാജേഷിന്റെ ജീവിതത്തില്‍ വിപ്ളവത്തിന്റെ ചുവന്ന പാടുകള്‍ അധികമൊന്നും പതിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വിപദിധൈര്യവും കുറയും. പൊലീസിനെ കല്ലെറിയുന്ന വിപ്ളവവീര്യംകൊണ്ട് രാഷ്ട്രീയ ജീവിതത്തിലെ പ്രശ്നങ്ങള്‍ നേരിടാനാവില്ലെന്ന് രാജേഷ് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നതാണ് ഈ വിലാപവിപ്ളവത്തിന്റെ കാതല്‍.   നിയമസഭ വാസ്തവത്തില്‍ എന്തിനുള്ളതാണ് എന്ന കാര്യത്തില്‍ അവിടെ പോകുന്നവര്‍ക്ക് സ്റ്റഡിക്ളാസ് എടുത്തുകൊടുക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയബോധത്തോടൊപ്പം കായികവീര്യവും ആവശ്യപ്പെടുന്ന തൊഴിലായതിനാല്‍ ഫിസിക്കല്‍ ട്രെയ്നിങ് കൂടി സാമാജികര്‍ക്കു നല്‍കേണ്ടതാണ്. ഉന്ത്തള്ള്കസേരയേറ് ഇത്യാദിയായ കലാപരിപാടികള്‍ നടുത്തളത്തിലിറങ്ങി നടത്തുന്നതിന് പ്രത്യേക പരിശീലനം വേണ്ടിവരും. നിയമസഭാ സമ്മേളനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രാജേഷ് പിടിച്ചുതള്ളിയെന്നാണ് വാച്ച് ആന്‍ഡ് വാര്‍ഡ് രജനികുമാരി പറയുന്നത്. മനസാ വാചാ കര്‍മണാ അറിയാത്ത കൈയേറ്റത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് മുത്തപ്പന്മാരെ മറന്ന് കരഞ്ഞുപോയതാണ് രാജേഷിന്റെ തെറ്റ്.
                                ചന്തുക്കുട്ടിയുടെയും മാധവിയുടെയും മകനായി കണ്ണൂരിലെ കൊളപ്രത്ത് 1974 ജനുവരി പതിനൊന്നിന് ജനനം. കല്യാശേരിയില്‍നിന്നുള്ള നിയമസഭാ അംഗം. പയ്യന്നൂര്‍ കോളജില്‍നിന്ന് ബിരുദം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം. ഹൈസ്കൂള്‍ കാലം മുതല്‍ എസ്.എഫ്.ഐയില്‍ സജീവം. 87 ദിവസം അഴികള്‍ക്കു പിന്നില്‍ കിടന്നിട്ടുണ്ട്. 2002ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും 2003ല്‍ ദേശീയ ജോ. സെക്രട്ടറിയുമായി. 2007ല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി. ദുര്‍ബലഹൃദയനായ യുവാവ് എന്ന് ഇനിമുതല്‍ രാജേഷ് കമ്യൂണിസ്റ്റ് ചരിത്രത്തില്‍ എണ്ണപ്പെടും.

കടപ്പാട് :മാധ്യമം ദിനപത്രം

                   

11 അഭിപ്രായങ്ങള്‍:

Noushad Koodaranhi പറഞ്ഞു... മറുപടി

aadhunika kammyoonisatthinte jernna mugham...!

ANSAR ALI പറഞ്ഞു... മറുപടി

മനുഷ്യനെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും അല്ലാഹുവാണ് എന്നാണ് എന്‍റെ വിശ്വാസം( ഖുര്‍ആന്‍ 53:43) പക്ഷെ രാഷ്ട്രീയക്കാരില്‍ ചിലരെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും പിശാചാണോ എന്ന് സംശയിക്കല്‍ എന്‍റെ ബാലഹീനതയാണോ എന്നറിയില്ല.....

വിവരമുള്ള ചില മുസ്ലീങ്ങള്‍ രാഷ്ട്രീയത്തെ പാടെ അവഗണിച്ചു കിതാബുകളില്‍ മാത്രം ചടഞ്ഞു കൂടുന്ന ഇക്കാലത്ത് ധര്‍മ്മ പക്ഷത്തു നിന്ന്, മുഖം നോക്കാതെ രാഷ്ട്രീയക്കാരെയും തിരുത്താന്‍ ഒരു മുസ്ലിം തയാരായെ മതിയാവൂ....അത്തരം എളിയ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും......

ആ.... പിന്നെ ഫോണ്ടിന്റെ വലിപ്പം കുറച്ചു കൂടുതല്‍ അല്ലെ.....?നമ്മള്‍ മാധ്യമ സമുദായമല്ലേ.....:):):):)

പാരഗ്രാഫിംഗ് മറന്നു പോയോ...

ബി എ സീരിയസ് ബ്ലോഗ്ഗര്‍.....പ്രാര്‍ഥനകള്‍....

shanavasmalappuram പറഞ്ഞു... മറുപടി

സീരിയസ് ബ്ലോഗര് ആകുക

shanavasmalappuram പറഞ്ഞു... മറുപടി

ഏതൊരു രാഷ്ട്രീയ പാര്‍ടിക്കും ഇത്തരം അവസ്ഥകള്‍ നേരിടേണ്ടി വരും. വെല്‍ഫയര്‍ പാര്‍ടി ആയാലും!!!

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ഷാനവാസ് സാഹിബ്....ഇപ്പോള്‍ പുതിയ ടാര്‍ജറ്റ് ഞാനാണ് എന്ന് തോന്നുന്നു...ഏതായാലും നിങ്ങളുടെ പ്രവര്‍ത്തനം അഭംഗുരം തുടരുക....ബാക്കി അല്ലാഹു തീരുമാനിക്കട്ടെ....

shanavasmalappuram പറഞ്ഞു... മറുപടി

ഈ വിഷയത്തിലെ (രാജേഷ്‌) ഈ പോസ്റ്റ്‌, ഞാന്‍ വെറുതെ ചെക്ക് ചെയ്യാന്‍ വേണ്ടി അയച്ചത് ആണ്. എന്നാല്‍ മറ്റു രണ്ടു വിഷയങ്ങളില്‍ (മൌദൂദി, ഇസ്ലാഹി പ്രസ്ഥാനം) ഞാന്‍ അക്കാദമികവും നിഷ്കളങ്കവുമായ ഒരു സംവാദം ആഗ്രഹിച്ചു രണ്ടു പോസ്റ്റുകള്‍ നല്‍കിയിരുന്നു. അത് താങ്കള്‍ക്ക് കിട്ടിയോ. അറിയാനാണ്. എനിക്കാണെങ്കില്‍ ഇതിന്റെ സാങ്കേതികത പിടിയില്ല. ഞാന്‍ വ്യക്തികളെ ടാര്‍ജറ്റ് ചെയ്യുന്നില്ല. ആശയങ്ങളാണ് എന്റെ മണ്ഡലം. പ്ലീസ് ഹെല്പ് മി.

v.basheer പറഞ്ഞു... മറുപടി

dear brother,read some of your posts.most of your arguments self contradictory.i will respond before a long.hope that you are confident enough of your views,for a positive debate.there is nothing more effective than debate,to grasp the strength and weaknesses of our views.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ബഷീര്‍ സാഹിബും വന്നോ.....ഇനി നമുക്ക് തുടങ്ങാം എന്താ...?എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു പോസ്റ്റ് എടുത്ത് പോസ്‌റ്റുമോര്‍ട്ടം തുടങ്ങിക്കോളൂ (ഈ പോസ്റ്റ് നമ്മുടെ വിഷയത്തിന് യോജിക്കില്ല)...നിങ്ങള്‍ക്ക് പറയാനുള്ളത് പറയൂ എന്നിട്ട് ഞാന്‍ തുടങ്ങാം...ബിന്‍‌സിയേയും വിളിച്ചോളൂ... :)

shanavasmalappuram പറഞ്ഞു... മറുപടി

i have posted my reply just below the new article on AHLUSSUNNA...

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

But not published there..........!!!

shanavasmalappuram പറഞ്ഞു... മറുപടി

അനീസ്‌ സഹിബെ ,താങ്കള്‍ക്ക് ഞാന്‍ അയക്കുന്ന കമന്റുകള്‍ അതില്‍ പബ്ലിഷ് ആകാറുണ്ട് പിന്നീടു എന്ത് സംഭവിക്കുന്നു എന്നെനിക്കറിയില്ല .ഏതായാലും താങ്കളുടെ മെയില്‍ ബോക്സില്‍ ഉണ്ടാകുമല്ലോ.ഞാന്‍ എന്റെ ബ്ലോഗ്‌ വിപുലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട് .താങ്കളുടെ ബ്ലോഗിലെ ആര്ടിക്ലുകളും അതിനു എനിക്ക് പറയാനുള്ളതും അതില്‍ കൊടുക്കും .താങ്കള്‍ക്ക് പ്രതികരിക്കാം.ബ്ലോഗില്‍ published എന്ന് കാണിച്ച കമെന്റുകള്‍ നഷ്ട്ടപെട്ടത് കൊണ്ടാണ്.സഹകരിക്കുമല്ലോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....