നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, സെപ്റ്റംബർ 13, 2011

വിഷാദ രോഗവും ഇന്ത്യന്‍ മുജാഹിദീനും തമ്മിലെന്ത്.....??


ത്ഭുതങ്ങളുടെ നാടാണ് നമ്മുടേത്...ലോകാത്ഭുതങ്ങളില്‍ ഒന്നായി തല ഉയര്‍ത്തി നില്‍ക്കുന്ന താജ് മഹലിന്റെ നാട്.പക്ഷെ ഈയിടെയായി മറ്റൊരത്ഭുതത്തിന് നാം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്...ഭീകരന്മാരൊക്കെ വിഷാദ/മനോ രോഗികളോ,വിഷാദ രോഗികള്‍ ഭീകരന്മാരോ ആയിക്കൊണ്ടിരിക്കുന്ന അത്ഭുത കാഴ്ചകള്‍ .....!!!മനോരോഗം വന്ന് വൈലന്റാവുന്നവരേയും സൈലന്റാവുന്നവരേയും നാം കാണാറുണ്ട്;പക്ഷെ രോഗം മൂര്‍ച്ചിക്കുമ്പോള്‍ നെറ്റ് കഫേകളിലേക്കോടിക്കയറി 'വ്യാജ' ഇ-മെയിലുകളയക്കുന്ന മനോരോഗികളെ നാം ആദ്യമായി കാണുകയാണ്.അപ്പോള്‍ രോഗം വൈദ്യര്‍ക്ക് തന്നെയാണ്.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ രോഗം നാം ആദ്യമായി കാണുന്നത്.കേരള സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ ലെറ്റര്‍ ബോംബ് ഹുജി മുതല്‍ ഇന്ത്യന്‍ മുജാഹിദീന്‍ വരെയുള്ള മുഴുവന്‍ ഒറിജിനലും ഡ്യൂപ്ലിക്കേറ്റുമായ സംഘടനകളുടെ പിരടിയിലൂടെ കയറി നിരങ്ങി അവസാനം രാജേഷ് ശര്‍മ്മ എന്ന ഒരു 'സാത്വികനില്‍ ' എത്തിനിന്നപ്പോഴോ...?
പാവം ഒരു സാധു വിഷാദ രോഗി.അറബിപ്പേരുള്ളവര്‍ മുഴുക്കെ സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുകയും അജ്ഞാത കേന്ദ്രങ്ങളില്‍ ചോദ്യം ചെയ്യലും ഭേദ്യം ചെയ്യലും തകൃതിയായി നടക്കുമ്പോഴാണ് ഈ വികൃതി എന്നോര്‍ക്കണം...!!!

വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ വീണ്ടും ഒരു വിഷാദ രോഗി...!! അതും ഒരു ശര്‍മ്മ തന്നെ ...(ഇനി ഈ ശര്‍മ്മമാരൊക്കെ വിഷാദ രോഗികളാണോ എന്തോ)...ഡല്‍ഹി സ്ഫോടനത്തിന്റെ നടുക്കത്തില്‍ നിന്നും രാജ്യം മുക്തമാവുന്നതിനു മുമ്പ് തന്നെ പ്രതികളെ തിരിച്ചറിഞ്ഞ പ്രതീതിയായിരുന്നു വാര്‍ത്താ മാധ്യമങ്ങള്‍ മുഴുക്കെ,ഏതോ ഒരു 'വിവരം കെട്ടവന്റെ' അന്വേഷണം ശരിയായ വഴിക്ക് നീങ്ങിയപ്പോഴതാ വീണ്ടും ഒരു മനു ശര്‍മ...നമ്മുടെ വിശുദ്ധ മോഡിയുടെ സ്വന്തം നാട്ടുകാരന്‍ ....!!!

സത്യം തെളിയിക്കാന്‍ ഒരു ഈര്‍ക്കിളി പ്രയോഗവും,ഉരുട്ടലും,മെരട്ടലും ഒന്നും വേണ്ടിവന്നില്ല...പാവം ഒരു വിഷാദ രോഗിയാ....!!

ആര്‍ക്കുവേണ്ടി മെയില്‍ അയച്ചു...?സ്ഫോടനത്തിന് പിന്നിലാര്....?ലക്ഷ്യമെന്ത്...? ഒരു ചോദ്യവുമില്ല....ഇതാണ് നമ്മുടെ സ്വന്തം മതേതരത്വവും,ജനാധിപത്യവും....!!!!ഊരും പേരും നോക്കി ഭീകരതയും,തീവ്രവാദവും തീരുമാനിക്കുന്ന ഈ മനസ്ഥിതിയല്ലേ സഹോദരന്മാരെ ഏറ്റവും ഭീകരം.

വാല്‍ക്കഷ്ണം:-അങ്കിള്‍ സാമിന്റെ മുമ്പില്‍ പഞ്ചപുച്ച മടക്കുന്നവര്‍ക്ക് അവര്‍ പഠിപ്പിക്കുന്നത് തന്നെ വേദവാക്യങ്ങള്‍ ....!!!അതുകൊണ്ടാണല്ലോ ലോക ഭീകര യുദ്ധങ്ങളെ ലോക മഹായുദ്ധങ്ങളെന്ന് നമ്മുടെ മക്കളിന്നും ചൊല്ലിപ്പഠിക്കുന്നത്....!!!!

8 അഭിപ്രായങ്ങള്‍:

വാല്യക്കാരന്‍.. പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വാല്യക്കാരന്‍.. പറഞ്ഞു... മറുപടി

സര്‍ക്കാറും 'ബുദ്ധിജീവികളും' എല്ലാം ഗുരുതരമായ മൌനത്തിലാണ്.

ഇനി..
അതില്‍ നിന്നെല്ലാം രക്ഷപ്പെടുന്ന ചിലരുണ്ട്..

മതേതരത്വത്തിന്റെ മുഖം മൂടിയണിഞ്ഞു കൊണ്ട് ഇതിനെതിരെ ഒരു അഭിപ്രായങ്ങളും ഉരിയാടാത്ത, പറയാത്ത മതേതര നാട്യക്കാര്‍...
മത ഇതരന്‍ എന്നാ പേരുണ്ടെങ്കില്‍ മാത്രമേ സമൂഹത്തില്‍ ബുദ്ധിജീവി ചമയാന്‍ പറ്റൂ എന്നുള്ളത് തന്നെയാണ് പൌര സമൂഹം പഠിപ്പിച്ച ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്ന്.
സ്വന്തം ദര്‍ശനത്തെ കുറിച്ച് മദ്രസകളില്‍ ഗീര്‍വാണം മുഴക്കുന്നവന്‍ 'പൊതു'വിലെത്തുമ്പോള്‍ മത ഇതരനാവുന്നു..
എന്താ ഒരു വൈരുധ്യം...

നെല്ലിക്ക )0( പറഞ്ഞു... മറുപടി

.!!!!ഊരും പേരും നോക്കി ഭീകരതയും,തീവ്രവാദവും തീരുമാനിക്കുന്ന ഈ മനസ്ഥിതിയല്ലേ സഹോദരന്മാരെ ഏറ്റവും ഭീകരം.!!!

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

വാല്യക്കാരന്‍ ....You said it..........!!!

ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

ഒരു മതവും ഒരു കാലത്തും ഭീകരതക് വാചാലരായിട്ടില്ല

Jefu Jailaf പറഞ്ഞു... മറുപടി

ഈ ന്യൂസ് വായിച്ചപ്പോൾ മനസ്സിൽ തോന്നിയ ഒന്നു തന്നെ ആയിരുന്നു ഇത്. ഹുജിയുടെ പേരിൽ കാശ്മീരിൽ നിന്നും വന്ന മെയിൽ ഒരു കഫേയിൽ നിന്നാണു. നിരവധി പേർ വരുന്ന ആ കഫേയിൽ അതിന്റെ ഉടമസ്ഥരെ ചോദ്യം ചെയ്തു മതിയായിട്ടില്ല ഇപ്പോഴും ഉദ്ധ്യോഗസ്ഥന്മാർക്ക്.

വാല്യക്കാരന്റെ കമന്റ്: സത്യം പറഞ്ഞു..

anas m m പറഞ്ഞു... മറുപടി

അസ്സലായിട്ടുണ്ട്, മുസ്ലിങ്ങളുടെ കൂട്ടത്തില്‍ പിരാന്തന്മാരും വിഷാദ രോഗികളുമില്ലല്ലോ, എന്‍.ഐ.എ യും ഇന്ടളിജെന്സിനെയും മൊത്തത്തില്‍ കുതിരവതതാക്കേണ്ടി വരുമോ എന്തോ?

Sajeer Kas പറഞ്ഞു... മറുപടി

ഈ പ്രതികരണ ശേഷിക്ക് നന്ദി....നമ്മില്‍ പലര്‍ക്കും ഇത്തരം ഒരു പ്രതികരണത്തിന് പോലും മടിയാണ്....ഇനി അത് വല്ല പ്രശ്നവുമായാലോ...???

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....