നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

സാരിഊ ഇലല്ലാഹ് ........


               രിശുദ്ധ റമദാനിന്റെ വിലയേറിയ ദിനരാത്രങ്ങളിലൂടെയാണ് നാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.സ്വയം വിചാരണയിലൂടെ,ആത്മ പരിശോധനകളിലൂടെ ഈ ദിനങ്ങളെ വിശുദ്ധിയുടെ രാപകലുകളാക്കി മാറ്റാന്‍ നമുക്ക്‌ സാധിക്കേണ്ടതുണ്ട്.
حاسبوا انفسكم قبل ان تحاسبوا,وزنوا اعمالكم قبل ان توزن عليكم
നിങ്ങള്‍ സ്വയം വിചാരണ ചെയ്യുക ,നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന്നു മുമ്പ്.നിങ്ങള്‍ കര്‍മ്മങ്ങള്‍ തൂക്കി നോക്കുക,നിങ്ങളുടെ കര്‍മ്മങ്ങള്‍ തൂക്കപ്പെടുന്നതിനു മുമ്പ്.
പടച്ച റബ്ബിന്റെ മുമ്പില്‍ വിചാരണക്ക് ഹാജരാക്കി കര്‍മ്മങ്ങള്‍ തൂക്കിക്കണക്കാക്കുന്നതിന്റെ മുമ്പ് സ്വയം വിചാരണ നടത്തുന്നവനാണ് എതാര്‍ത്ത ബുദ്ധിമാന്‍.
                                   അതിനാല്‍ നാം ചിന്തിക്കുക....കഴിഞ്ഞ ദിവസങ്ങളിലെ എന്റെ കര്‍മങ്ങള്‍ എങ്ങനെയുള്ളതായിരുന്നു....?നിര്‍ബന്ധ നമസ്കാരങ്ങള്‍ എത്രമാത്രം ജമാഅത്ത് ആയി, സൂക്ഷ്മതയോടുകൂടി നിര്‍വ്വഹിക്കാന്‍ എനിക്ക് സാധിച്ചു....?

സുന്നത്ത് നമസ്കാരങ്ങളില്‍ എന്റെ അവസ്ഥ എന്തായിരുന്നു...?മോശമായ വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കാത്തത് വഴി നോമ്പ് നിഷ്ഫലമാകുന്ന നിര്‍ഭാഗ്യവന്മാരുടെ കൂട്ടത്തിലെങ്ങാനും ഞാന്‍ പെട്ടുപോകുമോ....?രാത്രിയുടെ അന്ത്യയാമങ്ങളില്‍ ലോകം മുഴുവന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുമായി ലോക നാഥന്റെ മുമ്പില്‍ ഇരു കരങ്ങളൂമുയര്‍ത്തി ഉണെര്‍ന്നെണീറ്റിരിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടോ....?വിശുദ്ധ ഖുര്‍ആനെ അര്‍ഹിക്കുന്ന പരിഗണന നല്‍കി , പഠന-പാരായണങ്ങള്‍ക്ക് ആവശ്യമായ സമയം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോ...?
                                   റമദാനില്‍ വീശിയടിക്കുന്ന കാറ്റുപോലെ ഔദാര്യവാനാകുമായിരുന്ന പ്രവാചകന്റെ മാതൃക പിന്‍പറ്റി ദാന ധര്‍മങ്ങളിലും,പരോപകാരങ്ങളിലും മുന്നേറാന്‍ നാം ശ്രമിച്ചിട്ടുണ്ടോ...? ബാധ്യതകള്‍ മനസ്സിലാക്കി, സകാത്ത് എഴുതിക്കണക്കാക്കി നീക്കിവെക്കാന്‍ നാം സമയം കണ്ടെത്തിയോ...?അയല്പക്ക ബന്ധങ്ങളും ,കുടുംബ ബന്ധങ്ങളും പൂര്‍വ്വോപരി ശക്തമാക്കി മുന്നോട്ടു പോകാനും പരസ്പരം നോമ്പ് തുറപ്പിക്കാനും മനപ്പൂര്‍വ്വമായ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടുണ്ടോ...?സര്‍വ്വോപരി, ഭൌതിക വിവരണങ്ങള്‍ക്ക് അതീതമായ സുഖലോക സ്വര്‍ഗത്തെ സ്വപ്നം കണ്ടു കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ...?   
                                   പലപ്പോഴും സ്വന്തം കര്‍മ്മങ്ങള്‍ എന്നെ സ്വര്‍ഗത്തിലെത്തിക്കുമെന്നു അമിതമായ ആത്മവിശ്വാസം പുലര്‍ത്തുന്നവരാണ് നാം. എതാര്‍ത്തത്തില്‍ നമ്മുടെ കര്‍മ്മങ്ങള്‍ കൊണ്ടുമാത്രം പരലോക വിജയം നേടാന്‍ നാം അര്‍ഹാരാണോ...? അല്ലാഹുവിന്റെ മഹത്തായ കാരുണ്യമില്ലാതെ അത് സാധ്യമല്ല എന്നതാണ് സത്യം.ആ അതുല്യമായ കാരുണ്യത്തിനുവേണ്ടി മനമുരുകി പ്രാര്‍ഥിച്ച് നേടിയെടുക്കാന്‍ നാം പരിശ്രമിച്ചിട്ടുണ്ടോ....?
                                  ജീവിതത്തില്‍ പാപങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായി ജീവിക്കുന്നവരാണ് നാം.കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ മുഴുവന്‍ തെറ്റുകളും പൊറുക്കപ്പെട്ട പ്രവാചകന്‍ ദിവസവും നൂറിലധികം തവണ പാപമോചന പ്രാര്‍ത്ഥന നടത്തിയിരുന്നുവെങ്കില്‍ നാമൊക്കെ എത്രമാത്രം പ്രാര്‍ഥനകള്‍ നിര്‍വ്വഹിക്കേണ്ടി വരും....?പകലില്‍ പാപം ചെയ്തവരുടെ പ്രാര്‍ത്ഥന സ്വീകരിക്കാന്‍ രാത്രിയിലും ,രാത്രിയില്‍ പാപം ചെയ്തവരുടെ പ്രാര്‍ത്ഥന സ്വീകരിക്കാന്‍ പകലിലും തന്റെ കരങ്ങള്‍ വിശാലമാക്കി കാത്തിരിക്കുന്ന പടച്ച റബ്ബിന്റെ മുമ്പില്‍ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് പാപമോചനം ചോദിച്ചു വാങ്ങാന്‍ നാം സമയം കണ്ടെത്തിയോ...?എല്ലാ റമദാനിലും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാനും നരകത്തില്‍ നിന്ന് മോചിപ്പിക്കാനും അല്ലാഹു പ്രത്യേകമായി തിരഞ്ഞെടുക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ നാം പ്രാര്‍ഥിക്കാറുണ്ടോ....?
                                   ഇനിയും സമയം വൈകിയിട്ടില്ല....ഇനിയുള്ള ദിവസങ്ങളിലെങ്കിലും റമദാനിന്റെ ചൈതന്യം പൂര്‍ണമായി ഉള്‍ക്കൊണ്ട്‌ മുന്നോട്ടുപോകാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. കഴിഞ്ഞകാല ജാഹിലിയ്യാ ജീവിത സംസ്കാരങ്ങളെ വലിച്ചെറിഞ്ഞു ഒരു പുതിയ ജീവിതം ആരംഭിക്കാനുള്ള സന്ദര്‍ഭമായിരിക്കട്ടെ ഈ റമദാന്‍.അല്ലാഹുവേ ഞങ്ങളുടെ ഹൃദയങ്ങളെ നീ കാപട്യത്തില്‍ നിന്നും, ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ലോകമാന്യത്തില്‍ നിന്നും,ഞങ്ങളുടെ നാവുകളെ കളവില്‍ നിന്നും,ഞങ്ങളുടെ കണ്ണുകളെ അനാവശ്യങ്ങളില്‍ നിന്നും നീ പരിശുദ്ധമാക്കേണമേ....ആമീന്‍

3 അഭിപ്രായങ്ങള്‍:

Jefu Jailaf പറഞ്ഞു... മറുപടി

മാഷാ അല്ലാഹ്. വ്യക്തി ജീവിതത്തെ അളന്നു നോക്കുവാന്‍ ഉപകരിക്കുന്ന നല്ലൊരു പോസ്റ്റ്‌..

സബിത അനീസ്‌ പറഞ്ഞു... മറുപടി

ആമീന്‍.........

Mohammed Kutty.N പറഞ്ഞു... മറുപടി

തീര്‍ച്ചയായും.റസൂലിന്റെ ജീവിതം അനുധാവനം ചെയ്യുമ്പോള്‍ ആ വിജയികളുടെ കൂട്ടത്തില്‍ നമ്മളും ഉള്‍പ്പെടും.നിരന്തരം- "ഹാസിബൂ ഖബ്‌ല അന്‍ തുഹാസബൂ..."
അല്ലാഹു നമ്മെ കാക്കട്ടെ .ആമീന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....