നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ജൂൺ 19, 2011

മതവും രാഷ്ട്രവും വഴി പിരിയുന്നത്....


മുസ്ലിംകള്‍ അധപതിച്ച് പോയത്‌ എന്തുകൊണ്ടാണെന്ന്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ,കഴിഞ്ഞുപോയ സമുദായങ്ങള്‍ക്ക്‌ എന്തെല്ലാം നാശങ്ങളാണോ പിണഞ്ഞത് അതേ നാശങ്ങള്‍ മുസ്ലിംകളെയും ബാധിച്ചു.സമത്വം തമ്മില്‍ തീരെ ഇല്ലാതായി.ഖുലഫാഉ റാഷിദുകളുടേയും സലഫു സ്സാലിഹുകളുടേയും ശേഷം മതത്തിലും ഭരണത്തിലും പണ്ഡിതന്മാരും പ്രമാണിമാരും സ്വെചാധിപതികളും സ്വെച്ചാധികാരം പ്രവര്‍ത്തിച് തുടങ്ങി.മതവും രാഷ്ട്രവും നാം രണ്ടാക്കിത്തീര്‍ത്തു.(1949,ജൂണ്‍ 19 ന് പുളിക്കല്‍ മദീനത്തുല്‍ ഉളൂമില്‍ നടന്ന ജംഇയ്യത്തുല്‍ ഉലമയുടെ 25-)o വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയം)

എന്നാല്‍ അതേ പ്രസ്ഥാനം തന്നെ പറയുന്നത് നോക്കൂ....
രാഷ്ട്രീയം ഭൌതിക നേട്ടത്തിനുള്ള പരിശ്രമവും, മതം പരലോക വിജയത്തിനുള്ള അധ്വാനവുമാകുന്നു.അടിസ്ഥാനപരമായി തന്നെ മതവും രാഷ്ട്രീയവും ഇവിടെ വേര്‍ തിരിയുന്നു. (സല്‍സബീല്‍ ,പുസ്തകം 7,ലക്കം 9,പേജ് 29)

രാഷ്ട്ര സംസ്ഥാപനം തൌഹീദിന്റെ ലക്ഷ്യമല്ല എന്ന്‍ 1986 സെപ്തമ്പര്‍ 19 ലെ ശബാബില്‍ പ്രഖ്യാപിച്ചവര്‍ അവര്‍ തന്നെ കുറിച്ചിട്ട ഈ വരികളോടുള്ള അവരുടെ സമീപനം കൂടി വ്യക്തമക്കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ല.
ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്നുതന്നെ സിയാസത്തും (രാഷ്ട്രവും) കൂടിയായിരുന്നു.അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും അതിന്റെ തൌഹീദ് നംറൂദ്,ഫിര്‍ഔന്‍,ഖൈസര്‍,കിസ്റാ മുതലായവരുടെ സാമ്രാജ്യം നശിപ്പിക്കുന്നതിനുള്ള സന്ദേശവും(അല്‍മുര്‍ഷിദ് ,ജില്‍ദ് 3,ലക്കം 11,പേജ് 405)
ഇസ്ലാം ജീവിതത്തെ പുല്ലോളം വില വെക്കാത്ത മരണപദ്ധതിയാണെന്ന്‍ പ്രഖ്യാപിച്ചതിന് ശേഷം അതില്‍ നിന്ന് പതിയെ പിന്മാറേണ്ടി വന്ന ഒരു കൂട്ടരേ സംബന്ധിച്ചിടത്തോളം ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം....പക്ഷെ ,ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ നാഴികക്ക് നാല്‍പത്‌ വട്ടം ഹറാം ഹലാലാക്കിയവര്‍ എന്ന്‍ വിളിച്ച് കൂവി നടക്കുന്നവര്‍ തങ്ങളുടെ പൂര്‍വ്വ സൂരികള്‍ പറഞ്ഞുവെച്ചതെന്തായിരുന്നു എന്നും പുതിയ നയ നിലാപാടുകളുടെ (??) ഭാഗമായി ഇന്നത്തെ നേതൃത്വം കൈ കൊണ്ടു കൊണ്ടിരിക്കുന്ന നിലപാടുകള്‍ എന്താണെന്നും വിലയിരുത്താനെങ്കിലും തയ്യാറാവേണ്ടതുണ്ട്.
പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒരു കാലഘട്ടം ഈ രണ്ട് പ്രസ്ഥാനങ്ങള്‍ക്കും കഴിഞ്ഞ് പോയിട്ടുണ്ട്.അതിനു ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനെതിരെ നട്ടാല്‍ മുളക്കാത്ത നുണകളും പരിഹാസങ്ങളൂമായി മുജാഹിദ്‌ പ്രസ്ഥാനം രംഗത്തിറെങ്ങിയെങ്കിലും, സലഫി പ്രസ്ഥാനങ്ങളുടെ മഹാരഥന്മാരെ കുറിച്ച് വളര്‍ന്നുവരുന്ന കുരുന്നുകള്‍ക്ക്‌ പാഠപുസ്തകങ്ങളിലൂടെ പകര്‍ന്ന് കൊടുത്ത്‌ ഇസ്ലാമിക പ്രസ്ഥാനം അതിന്റെ ധര്‍മ്മം നിറവേറ്റിക്കൊണ്ടിരിക്കുന്നു.
ജീവിത വിശുദ്ധികൊണ്ടും,ആദര്‍ശ ധീരതകൊണ്ടും ,പാണ്ഡിത്യം കൊണ്ടും മികച്ച് നിന്നിരുന്ന ഒരു സമൂഹം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അതേ ഭാഷയിലും,ശൈലിയിലും സംസാരിക്കുകയും അതിന്റെ നേതാക്കന്മാരെയും ,അവരുടെ സംഭാവനകളെയും കുറിച്ച് നല്ലതുമാത്രം പറയുകയും ചെയ്തിരുന്നുവെങ്കില്‍ ഇസ്ലാമിക പ്രസ്ഥാനത്തിനും നേതാക്കന്മാര്‍ക്കും എതിരെ സ്റെജുകളിലൂടെയും ,പെജുകളിലൂടെയും വിഷം വമിച്ച് കൊണ്ടിരിക്കുന്ന നവ നേതൃത്വങ്ങളെ നയിച്ച് കൊണ്ടിരിക്കുന്ന വികാരങ്ങളെന്തായിരിക്കും....കേവല ഭൌതിക താല്പര്യങ്ങളെല്ലാതെ....????

1 അഭിപ്രായങ്ങള്‍:

മുജീബ് കെ.പട്ടേല്‍ പറഞ്ഞു... മറുപടി

കെ.എം. മൌലവിയെ പോലുള്ള ആദർശ ധീരരാ‍യ നേതാക്കൾ നേതൃത്വം നൽകിയ ഒരു സംഘടനയുടെ ഇന്നത്തെ ദയനീയ അവസ്ഥ (കാപട്യം) ഈ ചെറിയ കുറിപ്പിലൂടെ വ്യക്തമാകുന്നു. അഭിനന്ദനങ്ങൾ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....