നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ഡിസംബർ 15, 2013

ഫെയ്‌ക് പ്രൊഫൈല്‍

ആദ്യം അയാള്‍ സൃഷ്ടിച്ചത്
ഒരു ഫെയ്‌ക് പ്രൊഫൈല്‍ ആയിരുന്നു.
അതിന്റെ പ്രഥമ 'ഫോളോവറാ'യി
ഒറിജിനലിനെ പടച്ചു.
അവര്‍ക്കിടയിലൊരു പാലമായ്

ഒരു പറ്റം മ്യൂചല്‍ ഫ്രണ്ടുകളേയും ചേര്‍ത്തു.
    
    
      ഒടുവിലയാള്‍ ഫെയ്‌കിനെ കൊന്നു
      എന്നിട്ടവന്റെ പ്രൊഫൈല്‍ ചിത്രത്തിനുതാഴെ
      ഒറിജിനലിന്റെ വക ഒരനുശോചനക്കുറിപ്പും
      എവിടുന്നെന്നറിയാതെ കമന്റുകള്‍ കുമിഞ്ഞുകൂടി
      ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ ...!!!
      എണ്ണിത്തീരാത്ത നന്മകള്‍ ....!!!

സ്വന്തത്തെ കുറിച്ച നന്മകളുടെ
കൂമ്പാരം കണ്ടപ്പോള്‍
ഒറിജിനലിനൊരു സന്ദേഹം
ഞാന്‍ ഒറിജിനലോ അതോ ഫെയ്‌കോ ...??


6 അഭിപ്രായങ്ങള്‍:

ajith പറഞ്ഞു... മറുപടി

ഒറിജിനലാ‍യ ഫേക്. അല്ലെങ്കില്‍ ഫേക് ആയ ഒറിജിനല്‍. കൊള്ളാം കേട്ടോ

നൗഷാദ് കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

റിജിനലോ അതോ ഫെയ്‌കോ ...? ...കലക്കി.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

@നൗഷാദ് കൂട്ടിലങ്ങാടി

:) Thanks....

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

@ajith

നന്ദിയുണ്ട് ..... :)

സൗഗന്ധികം പറഞ്ഞു... മറുപടി

പടച്ചവന്റേയും പ്രൊഫൈൽ പടച്ചു കളയുമെന്നു ചിലർ..!!

നല്ല കവിത

ശുഭാശംസകൾ.....

Anu Raj പറഞ്ഞു... മറുപടി

kollallo videon...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....