നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2012

ഫതഹുല്‍ മുഈനും കേരളീയ സുന്നികളും


കേരളത്തിലെ സുന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ പരിഗണിക്കപ്പെടുന്നതും , അംഗീകരിക്കപ്പെടുന്നതുമായ കര്‍മ്മശാസ്ത്ര ഗ്രന്ഥമാണ് ഫതഹുല്‍ മുഈന്‍ .ഷാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥം എന്ന് പ്രസാധകര്‍ തന്നെ പരിചയപ്പെടുത്തുന്ന ഇതിന്റെ കര്‍ത്താവ് ഷെയ്ഖ്‌ സൈനുദ്ധീന്‍ മഖ്തൂം ആണ്. ഇബ്രാഹീം പുത്തൂര്‍ ഫൈസി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഈ ഗ്രന്ഥം പരിശോധിച്ചതും അവതാരിക എഴുതിയതും സുന്നീ കൈരളിയുടെ അനിഷേധ്യ നേതാവ് ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ആണ്.പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളും ,കോട്ടുമല ടി.അബൂബക്കര്‍ മുസ്ലിയാരും ആശംസകള്‍ എഴുതിയ ഈ ഗ്രന്ഥം കേരളീയ സുന്നികളെ സംബന്ധിച്ചിടത്തോളം ഒട്ടും തള്ളിക്കളയാന്‍ സാധിക്കാത്തതുമാണ്‌. എന്നാല്‍ കേരളത്തിലെ സുന്നീ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ തര്‍ക്ക വിഷയങ്ങളായി തുടരുന്നതും ഇന്നും ഒരു മാറ്റവുമില്ലാതെ മുന്നോട്ടു പോകുന്നതുമായ ചില വിഷയങ്ങളിലെങ്കിലും ഈ ഗ്രന്ഥത്തിന്റെ നിലപാട് എന്താണ് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ത്ഥന ,ഖബര്‍ കെട്ടി പൊക്കല്‍ തുടങ്ങിയ ചില വിഷയങ്ങളില്‍ ഫതഹുല്‍ മുഈന്‍ എന്ത് പറയുന്നു എന്ന് പരിശോധിക്കാനുള്ള ഒരെളിയ ശ്രമം മാത്രമാണ് ഞാനിവിടെ നടത്തുന്നത്.
നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ത്ഥന:-
                                                കേരളത്തിലെ സുന്നീ വിഭാഗങ്ങള്‍ നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ഥനക്ക് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കുകയും അതിന്റെ പേരില്‍ ഇതര വിഭാഗങ്ങളുമായി നിരന്തര സംവാദങ്ങള്‍ നടന്നതുമൊക്കെ കഴിഞ്ഞ കാല ചരിത്രം.. അതിനെ കുറിച്ച് ഫതഹുല്‍ മുഈന്‍ പറയുന്നത് എന്താണെന്ന് നോക്കൂ... നിസ്കാരത്തിന്റെ ഉടനെ പതുക്കെ ദിക്റും ദുആയും സുന്നത്താണ്.തനിച്ചു നിസ്കരിക്കുന്നവനും മഉമൂമും സ്ഥലത്തുള്ളവരെ പഠിപ്പിക്കണം എന്നോ തന്റെ പ്രാര്‍ത്ഥന കേട്ടുകൊണ്ടവര്‍ ആമീന്‍ ചൊല്ലണമെന്നോ ഉദ്ദേശമില്ലാത്ത പക്ഷം ഇമാമും ദിക്ര്‍ ദുആകള്‍ പതുക്കെ ആക്കുന്നതാണ് സുന്നത്ത്.അവ രണ്ടിന്റെയും ശ്രെഷ്ടതയില്‍ ധാരാളം നബി വചനങ്ങള്‍ വന്നിട്ടുണ്ട്.അതില്‍ കുറെയൊക്കെ എന്റെ 'ഇര്‍ഷാദുല്‍ ഇബാദ്' എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഉദ്ധരിച്ചിരിക്കുന്നു.അത് തേടി പിടിച്ചു പഠിക്കുക.അത് വളരെ ശ്രദ്ധേയമാണ്.


                                                 അബൂ മൂസല്‍ അശ്അരി (റ) ല്‍ നിന്ന് ബുഖാരി-മുസ്ലിം നിവേദനം:അദ്ദേഹം പറയുന്നു.നബി(സ) യോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കെ ഒരു മലഞ്ചെരുവില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ശബ്ദമുയര്‍ത്തി തക്ബീറും തഹ് ലീലും ചോല്ലുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു:ജനങ്ങളെ നിങ്ങള്‍ സ്വശരീരങ്ങളോട് ദയ കാണിക്കുകയും ശബ്ദം കുറക്കുകയും ചെയ്യുക. നിങ്ങള്‍ വിളിക്കുന്നത്‌ ബധിരനെയോ അകന്നവനെയോ അല്ല.അവന്‍ തന്ത്രജ്ഞനും എല്ലാം കേള്‍ക്കുന്നവനും സമീപസ്ഥനുമാണ് നിശ്ചയം. ഇമാം ബൈഹഖി (റ)യും മറ്റും ദിക്റും ദുആയും പതുക്കെ നിര്‍വ്വഹിക്കണമെന്നതിനു ഈ നബിവചനം തെളിവായി എടുത്തിരിക്കുന്നു.
                                                     ഇമാം ശാഫിഈ (റ) തന്റെ ഉമ്മില്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. നിസ്കാരത്തില്‍ നിന്ന് സലാം വീട്ടിയതിനു ശേഷം ഇമാമും മഉമൂമും പതുക്കെ ദിക്ര്‍ ചൊല്ലല്‍ സുന്നത്താണെന്ന് ഞാന്‍ ബലപ്പെടുത്തി പറയുന്നു.പക്ഷെ ,മറ്റുള്ളവര്‍ തന്നില്‍ നിന്ന് പഠിക്കണം എന്നുദ്ദേശിക്കുന്ന പക്ഷം അവര്‍ പടിക്കുവോളം ഇമാം ഉറക്കെ ചൊല്ലുകയും പിന്നെ പതുക്കെ ആക്കുകയും വേണം.നമസ്കരിക്കുന്നവരുടെ ശ്രദ്ധ ചിതറിപ്പോകും വിധം പള്ളിയില്‍ വെച്ച് ഉച്ചത്തില്‍ ദിക്റും ദുആയും നിര്‍വ്വഹിക്കല്‍ ഹറാം ആക്കുകയാണ് വേണ്ടത് എന്ന് ശൈഖുനാ പ്രസ്താവിച്ചിട്ടുണ്ട്.( ഫതഹുല്‍ മുഈന്‍, പേജ് :114,115)
ഖബര്‍ കെട്ടി പൊക്കല്‍ :-
മലപ്പുറം ജില്ലയിലെ ഒരു മഖ്‌ബറ
                                                     മഹാന്മാരുടെ ഖബറുകള്‍ 
കെട്ടിപ്പൊക്കുക, അവിടെ പ്രാര്‍ത്ഥന നടത്തുക,വിളക്ക് വെക്കുക , ഖുര്‍‌ആന്‍ ഓതുക തുടങ്ങി ഒരുപാട് കര്‍മ്മങ്ങള്‍ ഇന്ന് കേരളീയ സുന്നീ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നു എന്നത് ഏവര്‍ക്കും അറിയാവുന്ന സത്യമാണല്ലോ. ചില പ്രദേശങ്ങളിലെങ്കിലും അവിടെ നേര്‍ച്ച - ഉറൂസ് - പൂരങ്ങള്‍ തകൃതിയായി  നടക്കുകയും, പലപ്പോഴും അത് ഹൈന്ദവ ആചാരങ്ങളെവരെ കവച്ചുവെക്കുകയും ചെയ്യുന്നതായി കാണുന്നു.. അതിന്റെ വരുമാനം കൊണ്ട് ഉദരപൂരണം നടത്തുന്നവരും സുഖാഢംഭരങ്ങളോടെ ജീവിക്കുന്നവരും കുറവല്ല താനും.എന്നാല്‍ ഖബര്‍ പൂജയെ കുറിച്ച് പ്രവാചകന്‍ (സ) യുടെ അധ്യാപനങ്ങള്‍ നാം പഠിക്കേണ്ടതുണ്ട്. ആയിശ (റ) യില്‍ നിന്ന്:എത്യോപ്യയില്‍ കണ്ട ചര്‍ച്ചിനേയും അതിലെ ബിംബങ്ങളെയും സംബന്ധിച്ച് ഉമ്മു ഹബീബയും ഉമ്മു സലമയും (റ) പറഞ്ഞു.അവര്‍ പറയുന്ന ഈ കാര്യത്തെ കുറിച്ച് നബിയെ അറിയിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു:അവരിലെ ഏതെങ്കിലും ഒരു സദ്‌ വൃത്തന്‍ മരണപ്പെട്ടാല്‍ അയാളുടെ ഖബറിന്മേല്‍ അവര്‍ ആരാധനാലയം പണിയും.പുനരുഥാന ദിവസം അല്ലാഹുവിങ്കല്‍ സൃഷ്ടികളില്‍ വെച്ച് ഏറ്റവും കൊള്ളരുതാത്തവര്‍ ഇവരത്രേ. (ബുഖാരി) അതുപോലെ ആയിശ(റ) തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം "നബി തന്റെ നിര്യാണത്തിനു ഇടയാക്കിയ രോഗാവസ്ഥയില്‍ പറഞ്ഞു :'അല്ലാഹു യാഹൂദികളെയും ക്രിസ്ത്യാനികളെയും ശപിച്ചിരിക്കുന്നു.അവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ ആരാധന സ്ഥലമാക്കി മാറ്റി. ആയിശ (റ) പറയുന്നു. ' ആ ഭയം ഇല്ലായിരുന്നുവെങ്കില്‍ സ്വഹാബിമാര്‍ നബി(സ) യുടെ ഖബറിനെ വെളിപ്പെടുത്തുമായിരുന്നു.(ബുഖാരി) അഥവാ ഈ വിഷയത്തിലുള്ള ഇസ്‌ലാമിക നിലപാട് വളരെ വ്യക്തമാണ്. ഇനി തങ്ങളുടെ അംഗീകൃത  കര്‍മ്മ ശാസ്ത്ര ഗ്രന്ഥമായ ഫതഹുല്‍ മുഈന്‍ ആ വിഷയത്തില്‍ എന്തു പറയുന്നു എന്നുകൂടി നോക്കാം. "ആവശ്യമില്ലാതെ ഖബറിന് ഉള്ളിലോ അതിനു മീതെയോ കെട്ടിപ്പടുക്കല്‍ കറാഹത്ത് ആകുന്നു.തല്സംബന്ധം സ്വീകാര്യ യോഗ്യമായ നിരോധം വന്നിട്ടുണ്ട്.ഖബര്‍ കിളച്ച് മറിക്കപ്പെടുമെന്നോ വന്യ മൃഗം മാന്തുമെന്നോ വെള്ളപ്പൊക്കത്തില്‍ പൊളിഞ്ഞു പോകുമെന്നോ ഭയപ്പെടുന്ന പക്ഷം അതിനു വിരോധമില്ല. കെട്ടിപ്പടുക്കല്‍ സ്വന്തം ഉടമയിലുള്ള ഭൂമിയിലാകുമ്പോഴാണ് കറാഹത്ത്, ആവശ്യം കൂടാതെ ഖബര്‍ കെട്ടിപ്പടുക്കുന്നതും അതിന്റെ മീതെ ഖുബ്ബയോ മറ്റോ നിര്‍മ്മിക്കുന്നതും മുസബ്ബയായ ഭൂമിയിലോ,വഖഫ് ചെയ്യപ്പെട്ട സ്ഥലത്തോ ആണെങ്കില്‍ അത് ഹറാം ആകുന്നു.നിര്‍ബന്ധമായും അത് പൊളിക്കുക തന്നെ വേണം"(ഫത്‌ഹുല്‍ മുഈന്‍ പേജ് :196,197)
                                            ഇത്തരം വിഷയങ്ങളില്‍ ഒരു സം‌വാദമോ തര്‍ക്കമോ അല്ല ഈ കുറിപ്പുകൊണ്ട് ഉദ്ധേശിക്കുന്നത്. മറിച്ച് തങ്ങള്‍ അനുഷ്ടിച്ച് കൊണ്ടിരിക്കുന്ന കര്‍മ്മങ്ങള്‍ക്ക്, തങ്ങള്‍ മറ്റുള്ളവരോട് തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് എതിരായി സ്വന്തം ഗ്രന്ഥം തന്നെ സാക്ഷി നില്‍ക്കുന്ന അവസ്ഥ ഒന്നു ചൂണ്ടിക്കാണിക്കുക എന്നതാണ്. കേരളത്തിലെ സുന്നീ പണ്ഡിതന്മാര്‍ക്ക് എല്ലാം അറിയുന്ന സത്യമാണ് ഇത്....ഫത്‌ഹുല്‍ മുഈന്‍ പരിഭാഷപ്പെടുത്തുമ്പോള്‍ ഈ ഭാഗം വിട്ടു കളയാന്‍ ഒക്കില്ലല്ലോ.....ഒന്നും വായിക്കാത്ത, ഞങ്ങള്‍ പറയുന്നത് അപ്പടി വിഴുങ്ങുന്ന ,ആചാരാനുഷ്ടാനങ്ങളില്‍ നിര്‍വൃതി കണ്ടെത്തുന്ന ഒരു സമൂഹമാണ് തങ്ങള്‍ക്കു പിന്നിലുള്ളത് എന്നത് തന്നെയാണ് അവരുടെ ധൈര്യവും. ഏതാണ്ട് പത്ത് വര്‍ഷം മുമ്പ് പള്ളി വികസനവുമായി ബന്ധപ്പെട്ട് ചില മഖ്‌ബറകള്‍ പൊളിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ പ്രദേശവാസികള്‍ പ്രശ്നമുണ്ടാക്കും എന്ന് കണ്ടപ്പോള്‍ കോടതിയില്‍ ഫതഹുല്‍ മുഈന്‍ മുന്നില്‍ വെച്ച് മഖ്‌ബറ കെട്ടിപൊക്കുന്നത് ഹറാം ആണെന്ന് വാദിച്ച ഒരു ഉസ്താദിനെ ഓര്‍ക്കുന്നു...സഹോദരന്മാരെ, കാര്യങ്ങള്‍ വിശുദ്ധ ഖുര്‍‌ആനിന്റേയും തിരുസുന്നത്തിന്റേയും അടിസ്ഥാനത്തില്‍ , അതു രണ്ടിന്റേയും അടിത്തറയില്‍ നിന്നു നിര്‍ദ്ധാരണം നടത്തുന്ന പണ്ഡിതന്മാരുടെ ഇജ്‌മാഉകളില്‍ നിന്ന് പഠിക്കാന്‍ സമയം കണ്ടെത്തുക..അല്ലാഹു അനുഗ്രഹിക്കട്ടെ. 
മടവൂര്‍ സി.എം മഖാമിന്റെ പോരിഷയെ കുറിച്ച് ഒരു മുസ്ലിയാര്‍ സംസാരിക്കുന്നതാണ് വീഡിയോയില്‍ ....അതൊന്നു കേട്ടു നോക്കൂ.....ഇതിന്റെയൊക്കെ അവസ്ഥ അറിയാന്‍

7 അഭിപ്രായങ്ങള്‍:

rasheed പറഞ്ഞു... മറുപടി

good

അഷ്‌റഫ്‌ സല്‍വ പറഞ്ഞു... മറുപടി

അല്ലാഹു അനുഗ്രഹിക്കട്ടെ.

shanavasmalappuram പറഞ്ഞു... മറുപടി

ഡിയര്‍ അനീസ്‌ ഭായ് ഫതഹുല്‍ മുഹീനുമായി ബന്ധപ്പെട്ടും ബരാത്‌രാവുമായി ബന്ധപ്പെട്ടും താങ്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പുതിയതൊന്നുമല്ല .50 വര്‍ഷത്തിലധികമായി പറഞ്ഞു വരുന്ന ഇത്തരം വാദ ങ്ങള്‍ക്ക് സുന്നികള്‍ നല്‍കിയ മരുപടികൂടി പഠിച്ചു താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക .ശേഷം ചര്‍ച്ചയാവാം.അല്ലെങ്കില്‍ ജമാഅത് എന്തെന്നറിയാതെ പഠിക്കാതെയുള്ള ഹമീദ് ,കാരശ്ശേരി സ്റ്റൈല്‍ ആകും

Unknown പറഞ്ഞു... മറുപടി

ഫതഹുല്‍ മുഈന്‍ ഈ പറയുന്നതു എന്താ മോനെ ,,,""
തന്റെ പ്രാര്‍ത്ഥന കേട്ടുകൊണ്ടവര്‍ ആമീന്‍ ചൊല്ലണമെന്നോ ഉദ്ദേശമില്ലാത്ത പക്ഷം ""

Unknown പറഞ്ഞു... മറുപടി

അപ്പോള്‍ ഫതഹുല്‍ മുഈന്‍ ഈ പറയുന്നത് പ്രകാരം " '""'സ്വന്തം ഉടമയിലുള്ള ഭൂമിയിലാകുമ്പോഴാണ് കറാഹത്ത്, ആവശ്യം കൂടാതെ ഖബര്‍ കെട്ടിപ്പടുക്കുന്നതും അതിന്റെ മീതെ ഖുബ്ബയോ മറ്റോ നിര്‍മ്മിക്കുന്നതും """""" അപ്പോള്‍ സ്വന്തം ഭുംയില്‍ ഖബര്‍ കേട്ടിപോക്കുമ്പോള്‍ കരാഹത്ത് പോലും ആകുന്നില്ല എന്ന് വന്നില്ലേ .. അത് പോലെ ആവശ്യം ഉണ്ടെങ്കില്‍ ഖബര്‍ കെട്ടി പോക്കാം എന്നും വന്നില്ലേ...

Letter to Home പറഞ്ഞു... മറുപടി

അസ്സലാമു അലൈകും ,പുത്തന്‍ വദികലോട് സലാം പറയാന്‍ പാടില്ല എന്ന നിലപാടിലാണല്ലോ എ പി വിഭാഗം ഇന്നുള്ളത് ,അതിനു അവര്‍ ഫതഹുല്‍ മുഇനെയും കൂട്ട് പിടിക്കുന്നു
എന്താണ് താങ്കളുടെ അഭിപ്രായം

അബ്ദുല്ല അക്കര പറഞ്ഞു... മറുപടി

ഫതഹുൽ മുഈൻ പരിഭാഷ സൗദീയിൽ കിട്ടാൻ വല്ല വഴിയുമുണ്ടോ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....