നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, ജനുവരി 10, 2012

ദുബൈ മെട്രോയും ഇന്ത്യന്‍ റെയില്‍‌വേയും; ഒരു ഇന്തോ - അറബ് താരതമ്യം


കഴിഞ്ഞ ദിവസം ഒരു ആശുപത്രി ആവശ്യാര്‍ത്ഥമുള്ള യാത്രക്കിടയില്‍ ദുബൈ ഊദ് മെഹ്‌ത മെട്രോ സ്റ്റേഷനില്‍ ട്രൈന്‍ കാത്തുനില്‍ക്കേണ്ടുന്ന ഒരു അവസരമുണ്ടായി..ഞങ്ങള്‍ (ഞാനും ഭാര്യയും)പ്ലാറ്റ് ഫോമിലെത്തുമ്പോള്‍ ഞങ്ങള്‍ക്ക് പോകേണ്ടുന്ന ഒരു ട്രൈന്‍ കടന്നുപോയി...ഇനി അടുത്ത ട്രൈന്‍ എപ്പോഴാണെന്ന് വ്യാകുലപ്പെട്ട് നില്‍ക്കുമ്പോഴാണ് അറിയാതെ അവിടെയുള്ള കൗണ്ട് ഡൗണ്‍ ടൈമറില്‍ ശ്രദ്ധ പതിച്ചത്...അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു "NEXT TRAIN after 4 Minutes"..സമാധാനമായി, ഇനി നാല് മിനിറ്റ് കാത്തിരുന്നാല്‍ മതിയല്ലോ...?ടൈമറിലെ അക്കങ്ങള്‍ മിനിറ്റ് കൗണ്ടിംഗിലാണ്..നാല് മൂന്നായി...രണ്ട്...ഒന്ന്..നിമിഷങ്ങള്‍ വേണ്ടിവന്നില്ല അതാ ഞങ്ങള്‍ക്ക് പോകേണ്ടുന്ന അടുത്ത ട്രൈനും എത്തിയിരിക്കുന്നു....ഒരു നിമിഷം എന്റെ ചിന്ത വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു തിരുവനന്തപുരം യാത്രയിലേക്ക് മടങ്ങി....രാവിലെ ആറ് മണിക്ക് പോകേണ്ടുന്ന ഇന്ത്യന്‍ റെയില്‍‌വെയുടെ ട്രൈന്‍ എത്തുമ്പോള്‍ വൈകുന്നേരം മൂന്ന് മണി...!!! മിമിക്‌സ് പരേഡുകളിലും,കോമഡി ട്രാക്കുകളിലും സ്ഥിര സാന്നിദ്ധ്യമായി ലോകത്തെ ഏറ്റവും വലിയ റെയില്‍‌വേ വകുപ്പ് ഇന്നും അതിന്റെ അലസ ഗമനം തുടരുന്നു.......
 *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *  
രാവിലെ ഓഫീസിലെത്തിയപ്പോള്‍ ഒരുമാസമായി അവധിയിലായിരുന്ന ബഷീര്‍ ചിരിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു...സലാം പറഞ്ഞ് സുഖവിവരങ്ങള്‍ തിരക്കിയ ശേഷം സ്വാഭാവിക ചോദ്യം എടുത്തിട്ടു...."യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു...?ഫ്ലൈറ്റ് സമയത്തിന് ലാന്റ് ചെയ്തോ...?" പ്രതീക്ഷിക്കാത്തതായിരുന്നു അവന്റെ മറുപടി
"ഫ്ലൈറ്റ് പതിനഞ്ച് മിനുട്ട് നേരത്തെ എത്തി"....എന്റെ മുഖത്തെ അതിശയത്തിന് വിരാമമിട്ട് അവന്‍ തുടര്‍ന്നു..."എയര്‍ അറേബ്യയായിരുന്നു...എയര്‍ ഇന്ത്യയിലുള്ള യാത്ര കഴിഞ്ഞ വെക്കേഷനോടെ അവസാനിപ്പിച്ചു..." എയര്‍ ഇന്ത്യ യാത്രക്കാരെയിട്ട് വട്ടം കറക്കുന്നതിന്റെ പത്രവാര്‍ത്തകളും,രണ്ടുവര്‍ഷം മുമ്പ് ഗോനു കൊടുങ്കാറ്റിന്റെ പേരില്‍ എന്റെ യാത്ര രണ്ട് ദിവസം വൈകിപ്പിച്ച എയിര്‍ ഇന്ത്യാ എക്‌സ്‌പ്രസിന്റെ ക്രൂര വിനോദങ്ങളുമായിരുന്നു അപ്പോള്‍ മനസ്സ് നിറയെ.....
 *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *  
സമയം ഏറെ വിലപ്പെട്ടതാണ്...ഒരിക്കലും തിരിച്ച് കിട്ടാത്ത അമൂല്യ നിധി...പക്ഷെ അത് എങ്ങനെ മൂല്യവത്താക്കി മാറ്റാം എന്ന് നാം മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു...ഒരു പക്ഷെ എതിരഭിപ്രായങ്ങളുണ്ടാവാം...നാം ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും മറ്റും ഇതര നാട്ടുകാര്‍ സമയത്തിന് വരാത്തതും നേരത്തെ ഇറങ്ങിപ്പോകുന്നതുമല്ലാം നാം അതിന്റെ ന്യായങ്ങളായി നിരത്തുകയും ചെയ്‌തേക്കാം....അപ്പോഴും നാം നോക്കേണ്ടത് നമ്മുടെ സ്വന്തം നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളിലും ,ഭരണസിരാ കേന്ദ്രങ്ങളിലുമൊക്കെ ഉദ്യോഗാര്‍ത്ഥികള്‍ പുലര്‍ത്തുന്ന അലംഭാവങ്ങളിലേക്കാണ്...
വാല്‍ക്കഷ്‌ണം :കഴിഞ്ഞ ഒരാഴ്ചമുമ്പ് ലോകം ഒരു പുതു വര്‍ഷം കൂടി ആഘോഷിച്ചു....തനിക്ക് നിശ്ചയിക്കപ്പെട്ട അവധിയില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞുപോയി എന്ന തിക്ത സത്യം മനസ്സിലാക്കുന്നവന് എങ്ങനെയാണ് പുതുവര്‍ഷങ്ങള്‍ ആഘോഷമായി മാറുന്നത്....??തന്റെ പ്രിയപ്പെട്ട മക്കള്‍ മരണത്തിലേക്ക് ഒരു വര്‍ഷം കൂടി നടന്നടുക്കുമ്പോള്‍ അവരുടെ ജന്മദിനങ്ങള്‍ ആഘോഷമാക്കി മാറ്റുന്ന അതേ മനോവികാരം തന്നെയായിരിക്കും ഇതിനുപിന്നിലും....????

6 അഭിപ്രായങ്ങള്‍:

Mohammed Ridwan പറഞ്ഞു... മറുപടി

Good

Backer പറഞ്ഞു... മറുപടി

തനിക്ക് നിശ്ചയിക്കപ്പെട്ട അവധിയില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞുപോയി എന്ന തിക്ത സത്യം മനസ്സിലാക്കുന്നവന് എങ്ങനെയാണ് പുതുവര്‍ഷങ്ങള്‍ ആഘോഷമായി മാറുന്നത്....??

Mohamed പറഞ്ഞു... മറുപടി

കുറഞ്ഞ ചെലവിൽ നേരത്തിന് പണിതീർക്കുന്നു എന്ന മഹാ അപരാധമാണല്ലോ മലയാളിയായ ശ്രീധരനെ കൊച്ചി മെട്രോയിൽ നിന്ന് ഇലകൂട്ടിപ്പിടിച്ച് പുറത്തിടാൻ കാരണം. നമ്മൾ തെരഞ്ഞെടുക്കുന്നവർ നമുക്ക് അർഹമായത് തന്നെ തരുന്നു.

Rafeeque പറഞ്ഞു... മറുപടി

നല്ല ചിന്തകള്‍ ..... ഇനിയും എഴുതുക

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മറു നാട്ടില്‍ പോയി സൊന്തം നാടിനെ കുറ്റം പറയുകയും....ഈ നാട് നന്നാവില്ല എന്നാ മുന്‍വിതിയും ലേകകന്‍ വെച്ചു പുലര്‍ത്തുന്നു എന്ന് തോനുന്നു.... തന്‍റെ യുവത്ത കാലം മുഴുവന്‍ മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുകയും..അവിടെ ആത്മാര്‍ഥമായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാടാളുകള്‍ ഉള്ള നാടാണ് നാമുടെ കേരളം വിശേഷിച്ചു മലപ്പുറം.....എല്ലാ ഊര്‍ജവും വിധേഷ്കള്‍ക്ക് തീറെഴുതി കൊടുത്ത്...ശരീരത്തില്‍ ഒരു കോട്ട രോഗവുമായി വരുന്നവര്‍ക്ക് നാടിനെ സേവിക്കാന്‍ കഴിഞ്ഞെണ്ണ്‍ വരില്ല.....ഗവണ്മെന്റ് ജോലി കിട്ടിയാല്‍ എനിക്ക് ഇനിയും കിട്ടണം എന്ന ആക്രാന്തം കൊണ്ട് ലോങ്ങ്‌ ലീവ് എടുത്തു...വിദേശികളെ സേവിക്കാന്‍ പോവുന്നവരല്ലേ നമ്മള്‍.....ജനങ്ങളും സര്‍ക്കാരും ഒത്തൊരുമിച്ചു പ്രവര്തിച്ചലെ....നാട് വികസിക്കു.... അല്ലാതെ മറുനാടിന്‍റെ മേന്മകള്‍ പറഞ്ഞ നമ്മുടെ നാടിനെ മോശമാക്കുന്നത്........ശരിയാണോ......?

Abdu Samad പറഞ്ഞു... മറുപടി

കഥകളഅധികം എഴുതുന്നില്ല, ഒരേ ഒരു ചീള്.. ഈയിടെ ഒരു ചാനലില്‍ കണ്ട സീന്‍.. സഹ്യന്റെ താഴ്വാരങ്ങളിലെവിടെയോ സഹോതരിമാരില്‍ ഒരുവള്‍.. സുന്ദരിയായ ആ മലയുടെ മാറില്‍ മനോഹരമായ തേയിലത്തോട്ടം.. നിത്യജീവിതത്തിന്റെ ജീവാമര്ത് നുകരുന്ന നിശ്കളങ്കരായ തൊഴിലാളികള്‍.... റിപ്പോര്‍ട്ടര്‍ അവരോടു ചോതിക്കുന്നു - ഇന്നു നല്ല സന്തോഷത്തിലാണല്ലോ? എന്താ ടി. വി. യും കേമെറയും കണ്ടിട്ടാണോ? ഉടനെ വന്നു ഉത്തരം, അല്ല, ഞങ്ങളുടെ വേതനം വര്‍ധിച്ചിരിക്കുന്നു, ഓഹോ... എത്രയാണ് വര്‍ധിച്ചത്? ഇന്നലെ വരെ ഞങ്ങള്ക് മുപ്പത്തഞ്ചു രൂപ യായിരുന്നു നിത്യ വേദനം. ഇന്നു മുതല്‍ നാല്പത്തഞ്ചു രൂപ കിട്ടും..! അതെ സഹോതരന്മാരെ, അവര്ക് പത്ത് രൂപ വര്‍ധിച്ചിരിക്കുന്നു!! തത്തുല്യമായി ദുബായ് ഭാഷയില്‍ പറഞ്ഞാല്‍ ഒരു ദിര്‍ഹം? മനസ്സിലായില്ലേ? അവര്കെന്തു ടി. വി, അവെര്കെന്തു ദുബായ്, എന്ത് മെട്രോ?!!!

(Hints:- വെറുതെ മനസ്സില്‍ വന്നത് കുറിച്ചതാണ്. ഞാന്‍ ഹനീസുധീന്റെ ബ്ളോഗ് വല്ലപ്പോളും സന്ദര്‍ശിക്കാറുണ്ട്, ഇങ്ങിനെ വല്ലതും ഉണ്ടെങ്കില്‍ മാത്രം!, അറിയാലോ, ഞാന്‍ രാഷ്ട്രീയ-ജമാഹത്തിന്റെ ഒരു വിമര്‍ശകനായത് കൊണ്ട് അത്തരം അദ്ധ്യാങ്ങള്‍ ശ്രദ്ധിക്കാറില്ല, പകരം മറ്റു ഉറവിടങ്ങള്‍ അതിനു കണ്ടെത്താറുമുണ്ട്!)
പലതും നന്നാകാറുണ്ട്....KEEP IT UP...
സമദ് കൂട്ടിലങ്ങാടി
ദോഹ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....