നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2011

മത്സരിക്കുന്നവര്‍ ഈ കാര്യത്തില്‍ മത്സരിക്കട്ടെ


ത് മത്സരങ്ങളുടെ കാലം;എല്ലാകാര്യങ്ങളിലും മനുഷ്യര്‍ പരസ്പരം മത്സരിച്ച്കൊണ്ടിരിക്കുന്നു.ഖബറിടം സന്ദര്‍ശിക്കുന്നത് വരെ ഈ മത്സരം തുടര്‍ന്ന്കൊണ്ടിരിക്കും എന്നാണ് ഖുര്‍‌ആന്‍ നമ്മെ ഓര്‍മിപ്പിക്കുന്നതും.വിശുദ്ധ ഖുര്‍‌ആന്റെ പഠന പാരായണങ്ങള്‍ക്ക് വിശ്വാസികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഈ പരിശുദ്ധ റമദാനില്‍ വിശ്വാസികള്‍ക്ക് മത്സരിച്ച് മുന്നേറാന്‍ ചില സൂചനകള്‍ നല്‍കുകയാണ് ഈ കുറിപ്പിന്റെ ഉദ്ധേശ്യം.
നബി(സ) നിര്‍ദ്ദേശിച്ച പ്രഭാത-പ്രദോശ വേളകളിലെ ചില പ്രത്യേക സൂകതങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക...പ്രാവര്‍ത്തികമാക്കുക.
"അല്‍ ഇഖ്‌ലാസ്,അല്‍ഫലഖ്,അന്നാസ് എന്നിവ പ്രഭാതങ്ങളിലും പ്രദോശങ്ങളിലും പാരായണം ചെയ്യുക.എല്ലാ ഉദ്ധേശ്യങ്ങള്‍ക്കും ഇത് നിങ്ങള്‍ക്ക് മതിയാവും"(തിര്‍മിദി)

"ആയത്തുല്‍ കുര്‍സിയ്യ്,ഹാമീം തന്‍സീലുല കിതാബ് (ഗാഫിര്‍ 2-4)എന്നിവ പ്രഭാതങ്ങളില്‍ പാരായണം ചെയ്യുന്നവര്‍ സായാഹ്നം വരെ അതിനാല്‍ സം‌രക്ഷിക്കപ്പെടും,സായാഹ്നത്തില്‍ ആരെങ്കിലും പാരായണം ചെയ്താല്‍ പ്രഭാതം വരെ സം‌രക്ഷിക്കപ്പെടും.(തിര്‍മിദി)
"അല്‍ ഹശ്‌ര്‍ സൂറയുടെ അവസാനത്തെ മൂന്ന് സൂക്തങ്ങള്‍ പ്രഭാതത്തില്‍ ആരെങ്കിലും പാരായണം ചെയ്താല്‍ എഴുപതിനായിരം  മലക്കുകള്‍ സായാഹ്നം വരെ അവനുവേണ്ടി പാപമോചനം തേടും.വൈകുന്നേരമോതിയാല്‍ പ്രഭാതം വരെ അവരങ്ങനെചെയ്യും"(തിര്‍മിദി)
കൂട്ടത്തില്‍ നബി(സ) സവിശേഷമായി പറഞ്ഞ ചില സൂക്തങ്ങളില്‍ നിന്ന്:
"നിങ്ങള്‍ക്ക് മുമ്പുള്ള ഒരു ദൂതനും നല്‍കപ്പെട്ടിട്ടില്ലാത്ത രണ്ട് പ്രകാശങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമായതില്‍ ആഹ്ലാദിക്കുക.അല്‍ഫാതിഹയും,സൂറ ബഖറയിലെ അവസാന സൂക്തങ്ങളുമാണവ."(മുസ്ലിം)
"നിങ്ങളിലൊരുവന് ദിവസം ആയിരം സൂക്തങ്ങള്‍ ഓതാന്‍ കഴിയില്ലേ?നബി ചോദിച്ചു,പിന്നീട് പറഞ്ഞു:നിങ്ങളിലൊരുവനു അത്തകാസുര്‍ സൂറ ഓതിക്കൂടെ"(ബൈഹഖി)
"സൂറ ഇഖ്‌ലാസ് ഖുര്‍‌ആന്റെ മൂന്നിലൊന്നിനു തുല്യമാണ്"(ബുഖാരി,മുസ്ലിം)
"സൂറ അല്‍കാഫിറൂന്‍ ഖുര്‍‌ആന്റെ നാലിലൊന്നിനു സമാനമാണ്"(തിര്‍മിദി)
"സൂറത്തുസ്സില്‍സാല്‍ ഖുര്‍‌ആന്റെ അര്‍ധ ഭാഗത്തിന് തുല്യമാണ്"(തിര്‍മിദി)
അഥവാ പുണ്യം നേടെണ്ടവര്‍ക്ക് ഒരുപാട് അവസരങ്ങളാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്,അത് ഉപയോഗപ്പെടുത്തുന്നതില്‍ നാം കണിശത പുലര്‍ത്തിയാല്‍ മാത്രം മതി...ഇനി നമ്മുടെ മത്സരം ഈ പുണ്യങ്ങള്‍ സ്വരുക്കൂട്ടുന്നതിലാവട്ടെ.
നാളെ പരലോകത്ത് വിശുദ്ധഖുര്‍‌ആനും,ഈ റമദാനുമൊക്കെ അനുകൂലമായ സാക്ഷ്യം നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.ആമീന്‍

3 അഭിപ്രായങ്ങള്‍:

ANSAR NILMBUR പറഞ്ഞു... മറുപടി

ഒരു ഹദീസില്‍ പിഴവുണ്ട്. ഏഴായിരം മലക്കുകള്‍ അല്ല. എഴുപതിനായിരം മലക്കുകള്‍ ആണ്. മഅകലുബ്നു യസാര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ആ ഹദീസ്‌ ഇമാം തിര്‍മിദിക്ക് പുറമേ ഇമാം അഹ്മദും ഇമാം ദാരമിയും ഇമാം ബൈഹകിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഷെയിക്ക് അല്ബാനിയെ പോലുള്ളവര്‍ ആ ഹദീസിനെ ദുര്‍ബലം എന്ന് പറഞ്ഞിട്ടുണ്ട്. ......എങ്കിലും ഞാന്‍ മനസിലാക്കുന്നത് ആ ഹദീസ്‌ സ്വീകരിച്ചു അമല്‍ ചെയ്യാം എന്നാണ്. നല്ല ലേഖനമാണ്. ഹദീസിന്‍റെ പൂര്‍ണരൂപം ഇങ്ങനെയാണ്.


عن معقل بن يسار
عن النبي صلى الله عليه وسلم قال من قال حين يصبح ثلاث مرات أعوذ بالله السميع العليم من الشيطان الرجيم وقرأ ثلاث آيات من آخر سورة الحشر وكل الله به سبعين ألف ملك يصلون عليه حتى يمسي وإن مات في ذلك اليوم مات شهيدا ومن قالها حين يمسي كان بتلك المنزلة

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

നന്ദി തെറ്റ് ചൂണ്ടിക്കാണിച്ചു തന്നതിന്....തിരുത്തിയിട്ടുണ്ട്....

Jefu Jailaf പറഞ്ഞു... മറുപടി

മാശാ അല്ലാഹ് ..തികച്ചും ഉപകാരപ്രദം...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....