നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

തിങ്കളാഴ്‌ച, ജൂലൈ 11, 2011

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്ത് പററി...??

                 
വലിയ ആകുലതകളോടുംആശങ്കകളോടും കൂടിയാണ് ഇന്ന് മലയാളി വാര്‍ത്താമാധ്യമങ്ങളെ സമീപിക്കുന്നത്.അരുതാത്തതെന്തല്ലാം കാണേണ്ടിവരും
കേള്‍ക്കേണ്ടിവരും അറിയേണ്ടിവരും എന്നൊക്കെ ചിന്തിക്കുമ്പോള്‍ ഏത് മനുഷ്യനും സ്വാഭാവികമായുണ്ടാവുന്ന ആകുലതകള്‍ . ആറാം ക്ലാസ്സുകാരന്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നതും,പത്തുവയസ്സുകാരന്‍ യു.കെ.ജിവിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നതുമൊന്നും ഉള്‍കിടിലത്തോടെയല്ലാതെ വായിച്ച്തീര്‍ക്കാന്‍ മനസ്സാക്ഷിയുള്ളവര്‍ക്ക് സാധ്യമല്ല...ആരെയാണ് നാം പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്...?ജീവിതമെന്തെന്ന് പഠിച്ച് തുടങ്ങിയിട്ടില്ലാത്ത,മുലപ്പാലിന്‍റെ മണം മാറുന്നതിന് മുമ്പ് ക്രിമിനലുകളെന്ന് മുദ്രകുത്തപ്പെട്ട ഈ പൈതങ്ങളെയോ..?അതല്ല കുത്തഴിഞ്ഞ സാമൂഹ്യ സംസ്ക്രിതിയെ ആഘോഷമാക്കുന്ന അഭിനവ ഫ്രോയിഡുകളെയോ...?
ലൈഫ് എന്‍ജോയ് ചെയ്യാനുള്ളതാണെന്നും,അതില്‍ സദാചാര ബോധങ്ങള്‍ക്ക് സ്ഥാനമില്ലെന്നും വാദിക്കുന്ന നിരീശ്വര വാദികളും,ലൈഫ് ഈസ് ഗിഫ്‌റ്റ് ഓഫ് ഗോഡ് സൊ സ്പെന്‍റ് ഇററ് ബ്യൂട്ടിഫുള്‍ എന്ന് വാദിച്ച് അടിച്ച് പൊളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ദൈവ വാദികളും ഇതില്‍ ഒരുപോലെകുററക്കാരാണ്.
                              കുററവാസനയും,അക്രമ സ്വഭാവങ്ങളും കാണിക്കുന്ന ഏതൊരുകുട്ടിയുടെയും കുടുംബ-ജീവിത സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ഞെട്ടിക്കുന്നപല നഗ്ന സത്യങ്ങളും പുറത്ത് വരും.പരസ്പരം കലഹിക്കുന്ന മാതാപിതാക്കള്‍ ,കുടുംബത്തിലെ മദ്യപാനം,അപഥ സഞ്ചാരികളായ രക്ഷിതാക്കള്‍ ,ധാര്‍മ്മിക- സദാചാര നിഷ്ടകളില്ലാത്ത കുടുംബാന്തരീക്ഷം, ഇങ്ങനെ ഒട്ടനവധി കാരണങ്ങള്‍ നമുക്ക് കണ്ടെത്താനാവും.ഏററവും അവസാനം നടന്ന സംഭവത്തിലും സ്വന്തം പിതാവ് വീട്ടില് വെച്ച് കാണുന്ന നീല ചിത്രങ്ങളാണ് സംഭവത്തിലെ പ്രധാന വില്ലന്‍ എന്നാണ് മനസ്സിലാവുന്നത്..കുറച്ച് മുമ്പ് ഒരുഎട്ടുവയസ്സുകാരന്‍റെ മരണവുമായിബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ പറഞ്ഞത് സെക്ഷ്വല്‍ ഫീലിംഗുമായി ബന്ധപ്പെട്ടതാണ്എന്നായിരുന്നു.അതിലും പ്രധാന പങ്ക് പിതാവിന്‍റേതുതന്നെയായിരുന്നു...കൂടാതെ സ്വന്തം വീട്ടിലെ ടി.വി ചാനലുകളില്‍ അവര്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളും ഒട്ടും വ്യത്യസ്തമല്ല.കഴിഞ്ഞകാലങ്ങളിലെ അശ്ലീല സിനിമകളുടെ റീ മേക്കിങ്ങുകളും അവ കൈവരിക്കുന്ന വിജയങ്ങളും മലയാളി ഈ രംഗത്ത് എവിടെ നില്‍ക്കുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
                                സ്വന്തം പെണ്‍‌മക്കളെ കാമ പൂര്‍ത്തീകരണത്തിന് ഉപയോഗപ്പെടുത്തുകയും, മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ ....കൂടെ പഠിക്കുന്ന വിദ്യാര്‍ത്തിനികളുടെ സ്വകാര്യതകള്‍ സൈബര്‍ ലോകത്ത് വിതരണം ചെയ്യുന്ന സഹപാഠികള്‍ ....സൌഹൃദത്തിന്റെ കാണാ ചരടുകളില്‍ കുടുങ്ങി ആരുടെയും കൂടെ ഇറങ്ങിപ്പോവുന്ന,സ്വന്തം സ്വകാര്യതകളിലേക്ക് ആര്‍ക്കും യഥേഷ്ടം പ്രവേശനമനുവദിക്കുന്ന പെണ്‍‌കുട്ടികള്‍ ....'ഉന്നത പഠനം' തുടരുമ്പോഴും സ്വന്തം മേനിയഴക് ധന സമ്പാദനത്തിനുള്ള കുറുക്കുവഴിയാക്കുന്ന കുമാരീ-കുമാരന്മാര്‍ .....മക്കളോടുള്ള സ്നേഹം അവര്‍ക്ക് സര്‍‌വ്വതിനുമുള്ള ലൈസന്‍സാക്കിക്കൊടുക്കുന്ന രക്ഷിതാക്കള്‍ ....എല്ലാം, ഈ നശിച്ച സാമൂഹ്യക്രമത്തിന്റെ ബാക്കിപത്രങ്ങള്‍ തന്നെയാണ്.
                                    ഇവിടെ, അമ്മ പെങ്ങന്മാരെ തിരിച്ചറിയുന്ന,സദാചാര മൂല്യങ്ങള്‍ മുറുകെപിടിക്കുന്ന,ധര്‍മ്മബോധമുള്ള ഒരു പുതു തലമുറയുടെ നിര്‍മ്മിതിക്ക് ദൈവിക ബോധത്തിലധിഷ്ടിതമായ അധ്യാപനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ.മാനുഷിക പ്രശ്നങ്ങളില്‍ ഇടപെടുന്ന ,സാമൂഹ്യ സം‌വിധാനങ്ങളെ കുറിച്ച് സംസാരിക്കുന്ന മൂല്യവത്തായ ദൈവിക സരണിക്ക് മാത്രം.

9 അഭിപ്രായങ്ങള്‍:

Noushad Backer പറഞ്ഞു... മറുപടി

കാലിക പ്രസക്തം ..നല്ല പോസ്റ്റ്‌
എന്ന് കമന്റ് എഴുതാനേ കഴിയുന്നുള്ളൂ. മറ്റെന്താണ് കഴിയുക?

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

അമ്മ പെങ്ങന്മാരെ തിരിച്ചറിയുന്ന,സദാചാര മൂല്യങ്ങള്‍ മുറുകെപിടിക്കുന്ന,ധര്‍മ്മബോധമുള്ള ഒരു പുതു തലമുറയുടെ നിര്‍മ്മിതിക്ക് ദൈവിക ബോധത്തിലധിഷ്ടിതമായ അധ്യാപനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ.മാനുഷിക പ്രശ്നങ്ങളില്‍ ഇടപെടുന്ന ,സാമൂഹ്യ സം‌വിധാനങ്ങളെ കുറിച്ച് സംസാരിക്കുന്ന മൂല്യവത്തായ ദൈവിക സരണിക്ക് മാത്രം.

സബിത അനീസ്‌ പറഞ്ഞു... മറുപടി

നമ്മുടെ പിഞ്ചു മക്കള്‍ക്ക് അല്ലഹുവ്ന്റെ കാവല്‍ ഉണ്ടാവാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം ..........

ബക്‌ഷ് എടയൂര്‍ പറഞ്ഞു... മറുപടി

1 : “അഞ്ചുവയസ്സുകാരി മരിച്ചത് പീഡനശ്രമത്തിനിടെ;
പത്തുവയസ്സുകാരനെതിരെ അന്വേഷണം”
2 : “പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്: പതിമൂന്നുകാരന്‍ പിടിയില്‍”
3 : “പത്താം ക്ലാസ്സുകാരന്റെ സ്‌കൂള്‍ ബാഗില്‍നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചു”

(ഒരേ ദിവസം പത്രത്തില്‍ വായിക്കേണ്ടി വന്ന മൂന്ന് വാര്‍ത്തകള്‍)

ബക്‌ഷ് എടയൂര്‍ പറഞ്ഞു... മറുപടി

നമ്മുടെ മക്കള്‍ക്ക് അല്ലഹുവ്ന്റെ കാവല്‍ ഉണ്ടാവാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം ......

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

അല്ലാഹു അനുഗ്രഹിക്കട്ടെ.....

Anees പറഞ്ഞു... മറുപടി

ആധുനികലോകം പുരോഗതിയുടെ ഉത്തുംഗതയിലെക്ക് കുതിക്കുമ്പോള്‍ ധാര്‍മ്മികമായി അധപതനത്തിലെക്ക് മുതലക്കൂപ്പ് നടത്തുകയാണ് .........

mayflowers പറഞ്ഞു... മറുപടി

ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോഴുള്ള അസ്വാസ്ഥ്യം വിവരണാതീതമാണ്.
എന്ത് പറ്റി ജനങ്ങള്‍ക്ക്‌?
കുഞ്ഞുങ്ങള്‍ക്ക്‌ റോള്‍ മോഡല്‍ ആവേണ്ട രക്ഷിതാക്കള്‍ തന്നെ അവരെ നാശത്തിലേക്ക് വലിച്ചിഴക്കുന്നത് കാണുമ്പോള്‍ പണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതാണ് ഓര്‍മ വരുന്നത്.

കെ.എം. റഷീദ് പറഞ്ഞു... മറുപടി

ഉപഭോഗ സംസ്കാരവും ചാനലുകളുടെ അതിപ്രസരവും നമ്മുടെ കുടുബത്തിന്റെ ഭദ്രത ഇലാതാക്കിയിട്ടു കുറച്ചുകാലമായി മുമ്പ് അറുപതു വയസ്സുകാരന് ആറ്‌ വയസ്സുകാരിയോടു തോന്നിയിരുന്നത് വാത്സല്യമായിരുന്നു ഇന്നത്‌ കാമാസക്തമായ ഒരു വികാരമാണ്, അത്പോലെ ആറ്‌ വയാസ്സുകാരന് അറുപതു വയസ്സായ സ്ത്രീയോട് തോന്നിയിരുന്നത് മാതൃ തുല്യമായ സേനഹവായ്പായിരുന്നെങ്കില്‍ ഇന്നത്‌ വിഷയാസക്തി നിറഞ്ഞ നോട്ടമാണ്.
സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉടുതുണി ഉരിഞ്ഞ് സ്വയം നഗനയാവാന്‍ സ്ത്രീ തീരുമാനിച്ചതോ അതോ പുരുഷന്റെ തന്ത്രത്തില്‍ പെട്ടതോ എന്നറിയില്ല അതിന്റെ ദുരന്ത ഫലം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വീടിനു വെളിയിലേക്ക് കാഴ്ചകള്‍ കാണാന്‍ പോകണമെന്ന് പറഞ്ഞ കുട്ടിയുടെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത് കാഴ്ചകള്‍ കാണാന്‍ വിടുന്ന ഒരു മിനിക്കഥ പി.കെ. പാറക്കടവ് എഴുതിയിട്ടുണ്ട്. അത്രയ്ക്ക് മലീമസമായിരുന്നു പുറമെയുള്ള കാഴ്ചകള്‍. ഇന്ന് അതിനേക്കാള്‍ മലീമാസമാണ് വീടിനുള്ളിലെ കാഴ്ചകള്‍ . ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയും സിനിമ കാണാന്‍ വീടിനുള്ളിലേക്ക് വരികയും ചെയ്യുന്ന ഒരു പുതിയ സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കുന്നു. അതില്‍ എല്ലമുല്യങ്ങളും ചാനലുകള്‍ക്ക് മുമ്പില്‍ അഴിഞ്ഞു വീഴുന്നു. ദിവസം രണ്ടു മണിക്കൂറില്‍ അതികം ഇന്റര്‍നെറ്റും ഒന്നരമണിക്കൂര്‍ മൊബൈലും ഉപയോഗിക്കുന്ന കുട്ടി എവിടെയെല്ലാം പോകുന്നു എന്ന ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ. പുതിയ ഒരു സര്‍വ്വേ അനുസരിച്ചു നാല്‍പ്പതു ശതമാനം കുട്ടികളും ലംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നാണു പലര്‍ക്കും ഇതിനു പ്രേരണ മാതാപിതാക്കള്‍ കണ്ടു മറന്നു വെച്ചു പോയ ബ്ലു സീഡികള്‍ ആണെന്നും കുട്ടികള്‍ തുറന്നു പറയുന്നു ( സുഗതകുമാരി പറഞ്ഞത്) അപ്പോള്‍ പറഞ്ഞുവന്നത് യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ നമ്മള്‍ തന്നെയാണ് മാറ്റം വേണ്ടത് ആദ്യം നമ്മളിലാണ് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....