നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ജൂൺ 26, 2011

പ്രവാസിയുടെ മൂന്നു ഘട്ടങ്ങള്‍ ....


യാത്ര
സ്വപ്നങ്ങള്‍ക്ക് നിറക്കൂട്ട് ചാര്‍ത്തി;
അരുമകള്‍ക്ക് മുത്തം നല്‍കി;
രണ്ടിറ്റ്‌ കണ്ണീരിനാല്‍
പ്രിയ തമക്ക് -
പ്രേമകാവ്യം രചിച്ചു....
ഇനി വിട....!
അകം പൊള്ളുന്ന
ആത്മ വേദനയില്‍
രണ്ട് ഹൃദയങ്ങള്‍
വിതുമ്പാന്‍ മറന്ന്‍പോയ്‌ ....

വിട നല്‍കുവാന്‍
കൂടിനിന്നവര്‍
കൂട്ടച്ചിരിയുതിര്‍ക്കുമ്പോള്‍
ഒരു കൊലച്ചിരിയുടെ
ചവര്‍പ്പ്‌.....
പ്രവാസം
കേട്ടറിവുകളില്‍ നിന്ന്‍
കടമെടുത്ത്‌

നെയ്തെടുത്ത
കിനാവുകളില്‍
കരിപടരുന്ന,
കരിമ്പുക തുപ്പുന്ന,
കണ്ണീരിലുപ്പ് വിതറുന്ന
കനിവുവറ്റിയ
സമതലം!
നെഞ്ച്നീറുന്ന
നിസ്സഹായതയില്‍
തമസ്സിനോടോരം പറ്റി
അന്യന്റെ കിടക്ക തേടുന്ന
നീചര്‍...
നിറചിരി മോഹിച്ച്
കാതോര്‍ക്കുന്ന
വിളികളില്‍
വിലാപത്തിന്റെ മെനു.
തന്നുടാവനാഴിയിലവസാന-
വില്ലും കുലച്ച്
അപരനോട്
മാനിഷാദമൊഴിയുന്ന
സുകൃതര്‍...!
വിതുമ്പാന്‍ കൊതിക്കുന്ന
ഹൃത്തില്‍
പടര്‍ന്ന് കയറുന്ന
കാത്തുവെപ്പ്‌
-പണക്കൊഴുപ്പിന്റെ-
രോഗമേളം....!
മടക്കം
നടുനിവര്‍ത്താന്‍
നാടൊഴിഞ്ഞവരുടെ

നടുവൊടിഞ്ഞുള്ള
തിരിച്ച് കേറ്റം.
തൂക്കമൊക്കുവാന്‍
പുത്തനത്തറിന്‍
വിലപറയാത്ത
പുതുമണം.
കാര്യം മണത്താല്‍
കലി തുളുമ്പുന്ന
കഥയറിയാത്ത
കുശു കുശുപ്പ്‌ ...!
പതഞ്ഞു തീരുമ്പോള്‍
ജീവച്ഛവം പോല്‍
മരുഭൂ തേടിയ
തിരിച്ച് പോക്ക്.
പറയാനുള്ളത്‌
മതിനിറുത്തുക
പൂങ്കുയിലിണകളെ
സ്വരം തെളിഞൊരീ
മധുര കീര്‍ത്തനം.
മതി നിറുത്തുകീ
മധുര കീര്‍ത്തനം
ഇനിയുതിര്‍ക്കുകാ
വിലാപ കീര്‍ത്തനം.....

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....