നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

തിങ്കളാഴ്‌ച, മേയ് 30, 2011

'കൈകോട്ട്' ജീവിതം... അഥവാ 'ജെ.സി.ബി' ലൈഫ്.....ആര്‍ത്തിയാണ് ജീവിതം...
സമ്പത്തിനോട്...
സ്ഥാനമാനങ്ങളോട്...
സന്താനങ്ങളോട്....
സുഖ-സൗകര്യങ്ങളോട്...
ജീവിതത്തോട് തന്നെയും.....
'കൈകോട്ട്' ജീവിതം...
അഥവാ 'ജെ.സി.ബി' ലൈഫ്.....
അപരന്റെ
മാറിടം പിളര്‍ന്നാലും...
എല്ലാം....എനിക്കെന്ന ഭാവം....
വാരിനിറക്കാനുള്ള
മത്സരമാണ് ജീവിതം...

ഓടിത്തളര്‍ന്നാലും
ഒരടിയെങ്കിലും കൂടുതല്‍....?
മണ്ണിന്നുവേണ്ടി
മരിച്ചാലും
തീരാത്ത
ആര്‍ത്തിതന്നെ ജീവിതം...
"ഹത്താ സുര്‍ത്തുമുല്‍ മഖാബിര്‍ " *
*നിങ്ങള്‍ ഖബറിടം സന്ദര്‍ശിക്കുന്നത് വരെ.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....