നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, മേയ് 25, 2011

മരിക്കാന്‍ ഒരുങ്ങിയോ.....??




"എല്ലാ രസങ്ങളേയും മുറിച്ച് കളയുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക" (നബിവചനം)
മരണം നമ്മുടെ ഇടയിലേക്ക് പ്രതീക്ഷിക്കാതെ കടന്ന് വരുന്ന ഒരഥിതിയാണ്.നമ്മുടെ അറിവിലുള്ള ഒട്ടേറെ പേര്‍ ....നമ്മുടെ മക്കള്‍ ,മാതാപിതാക്കള്‍ ,സുഹ്രുത്തുക്കള്‍ ,ബന്ധുക്കള്‍ ,നാട്ടുകാര്‍ അങ്ങനെ അങ്ങനെ നിരവധിയാളുകള്‍ ദിനേന മരണത്തിന് കീഴടങ്ങുമ്പോഴും നാം സമാധാനിക്കുന്നു...അതൊന്നും ഞാനല്ലല്ലോ.....ഒരു യുവാവ് മരണപ്പെട്ടു എന്ന് കേട്ടാല്‍ നാം അന്വേഷിക്കുന്നു 'എന്തായിരുന്നു മരണ കാരണം'....? എന്തെങ്കിലും പ്രത്യേക കാരണമില്ലാതെ ഒരു യുവാവ് അല്ലെങ്കില്‍ ഒരു കുട്ടി മരണപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ നമുക്ക് സാധിക്കുന്നില്ല...കാരണം മരണത്തിന് ഒരു പ്രത്യേക പ്രായവും,സമയവും നാം സ്വയം തീരുമാനിച്ച് സമാധാനം കണ്ടെത്തുകയാണ്...എന്നാല്‍ നാമറിയണം നമ്മുടെ ഓരോ കാലടിയും നമ്മെ മരണത്തിലേക്ക് നയിച്ച്ക്കൊണ്ടിരിക്കുകയാണ്..ഓരോ സെക്കന്റ് നമ്മില്‍ നിന്ന് കഴിഞ്ഞ് പോകുമ്പോഴും നിശ്ചയിക്കപ്പെട്ട അവധിയിലേക്ക് നാം അടുത്ത് കൊണ്ടിരിക്കുന്നു....അബ്ദുല്ലാഹിബ്നു മസ്‌ഊദ് (റ) പറയുകയുണ്ടായി:"ഒരു ദിവസം സൂര്യനസ്തമിക്കുമ്പോഴാണ് ഞാനേറേ ദു:ഖിക്കുന്നത്,കാരണം എന്റെ വിലപ്പെട്ട ജീവിതത്തില്‍ നിന്ന് ഒരുദിനം കൂടി കൊഴിഞ്ഞ് പോയല്ലോ"....പക്ഷെ,നാം ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്,നമ്മുടെ പ്രിയപ്പെട്ട മക്കളുടെ ജീവിതത്തില്‍നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞ് പോകുമ്പോള്‍ നാം അവരുടെ ജന്മദിനം ആഘോഷിക്കുന്നു...എന്റെ പ്രിയപ്പെട്ട കരളിന്റെ കഷ്ണമായ സന്തതിയുടെ നിശ്ചയിക്കപ്പെട്ട അവധിയില്‍ നിന്ന് ഒരുവര്‍ഷം കൊഴിഞ്ഞ് പോകുമ്പോഴാണ്,അഥവാ അവന്‍ /അവള്‍ മരണത്തിലേക്ക് ഒരുവര്‍ഷം കൂടി അടുക്കുമ്പോഴാണ് പുതിയൊരു ജന്മദിനം വന്നെത്തുന്നത് എന്നാലോചിച്ചാല്‍ ആര്‍ക്കാണ് അത് ആഘോഷമാക്കിമാറ്റാന്‍ സാധിക്കുക...?
അതെ...മരണം...അത് നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്...."നാളെ എന്ത് സമ്പാദിക്കുമെന്നോ,എപ്പോള്‍ എവിടെവെച്ച് മരണപ്പെടുമെന്നോ ഒരാത്മാവിനും അറിയുകയില്ല."(ഖുര്‍‌ആന്‍ )
.....അതിനാല്‍ നാം സ്വയം ഒരുങ്ങുക....ഈ ജീവിതത്തിന് ഒരു ഗ്യാരണ്ടിയുമില്ല എന്ന് തിരിച്ചറിയുക....സ്വയം വിചാരണ ചെയ്യുക,നാം വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ്,സ്വന്തം കര്‍മ്മങ്ങള്‍ തൂക്കിനോക്കുക,കര്‍മ്മങ്ങള്‍ തൂക്കപ്പെടുന്നതിന് മുമ്പ്.സ്വര്‍ഗം സ്വപ്നം കാണുക...നമ്മുടെ വാക്കും,നോക്കും വരെ രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്ന ബോധം ....റഖീബും,അതീദും രേഖപ്പെടുത്താതെ നമ്മളൊന്നും ചെയ്യുന്നില്ല എന്ന തിരിച്ചറിവ് .... അതായിരിക്കണം നമ്മുടെ ജീവിതത്തിന്റെ വഴികാട്ടി....അവസാനമായി സഹോദരങ്ങള്‍ക്ക്മുമ്പില്‍ സ്വയം ചിന്തിക്കാന്‍ ഒരു ചോദ്യം നല്‍കുകയാണ്...."ഇപ്പോള്‍ ,ഈ നിമിഷം മരണപ്പെട്ടാല്‍ സ്വര്‍ഗം ലഭിക്കും എന്ന് ഉറപ്പിച്ച് പറയാന്‍ നമ്മില്‍ എത്രപേര്‍ക്ക് സാധിക്കും...?അല്ലെങ്കില്‍ ഈ അവസ്ഥയില്‍ തന്നെ തൊട്ടടുത്ത നിമിഷത്തില്‍ ഞാന്‍ മരണപ്പെടുകയില്ല എന്ന് ഉറപ്പിച്ച് പറയാന്‍ നമുക്കെത്ര പേര്‍ക്ക് സാധിക്കും...?"രണ്ടും സാധ്യമല്ലെങ്കില്‍ ........!!!????

3 അഭിപ്രായങ്ങള്‍:

ANSAR NILMBUR പറഞ്ഞു... മറുപടി

രഖീബ്, അതീദ് എന്നത് രണ്ടു മലക്കുകളുടെ പേരല്ല എന്നാണു ഖുര്‍ആനിലെ വാചക ഘടന പരിശോധിച്ചാല്‍ മനസിലാകുന്നത് . ഒരു മലക്കിന്റെ തന്നെ രണ്ടു വിശേഷണങ്ങള്‍ ആണ് അവ

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

അതെ ....അത് മലക്കുകളുടെ രണ്ടു സ്വഭാവങ്ങളാണ്......

മുജീബ് കെ .പട്ടേൽ പറഞ്ഞു... മറുപടി

ബുറൈദ ഇബ്ന് ഖുസൈബ് (റ) വിൽനിന്നും: അദ്ദേഹം ഖുറാസാനി ലായിരുന്നു, അപ്പോൾ അദ്ദേഹത്തിന്റെ രോഗിയായ ഒരു സഹോദരനെ അദ്ദേഹം സന്ദർശിച്ചു. അദ്ദേഹം മരിക്കുകയും നെറ്റിതടം വിയർക്കു ന്നതായും കണ്ടു. അപ്പോൾ ബുറൈദ പറഞ്ഞു: അല്ലാഹു അക്ബർ, നബി (സ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു വിശ്വാസിയുടെ മരണം നെറ്റിത്തടം വിയർത്തുകൊണ്ടായിരിക്കും (അഹ്മദ്)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....